Just In
Don't Miss
- News
വയലാറില്‍ ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു, കൊല്ലപ്പെട്ടത് എസ്ഡിപിഐ സംഘര്‍ഷത്തില്‍!!
- Movies
സൂര്യ ചേച്ചി എന്ന ഗെയിമര്‍ വീക്ക് ആണ്; ക്യാപ്റ്റന്‍ കിട്ടുന്ന വോയിസ് പിന്നീടും ഉണ്ടാവണം, തുറന്നടിച്ച് അഡോണി
- Sports
IND vs ENG: കരഞ്ഞുകൊണ്ടേയിരിക്കൂ, ഓസ്കര് നിങ്ങള്‍ക്കു തന്നെ- സ്റ്റോക്സിന് ട്രോള്‍
- Travel
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോഡി സ്റ്റേഡിയം
- Finance
സർക്കാർ ഇടപാടുകൾ നടത്തുന്നതിന് സ്വകാര്യ ബാങ്കുകൾക്ക് ഉണ്ടായിരുന്ന നിരോധനം നീക്കി
- Automobiles
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ചിങ്ങമാസം ലോട്ടറിയെടുത്താല്‍ അടിക്കും നക്ഷത്രം
ചിങ്ങമാസം നമ്മള് മലയാളികള്‍ക്ക് പൊന്നിന് ചിങ്ങമാണ്. കര്‍ക്കിടകത്തിന്റെ വറുതികള്‍ ഒഴിഞ്ഞ് സമൃദ്ധിയിലേയ്ക്കു കാല് വയ്ക്കുന്ന മാസമാണിത്. ഓണപ്പൂക്കളും പൂവിളിയും വള്ളം കളിയും സദ്യയുമെല്ലാമായി നാം മണ്മറഞ്ഞു പോയ സമൃദ്ധിയുടെ നാള്‍വഴികളിലേയ്ക്കു തിരിഞ്ഞു നോക്കുന്ന മാസമെന്നു പറയാം.
ഹൃദയരേഖയ്ക്കറ്റത്ത് 'V' ആകൃതിയെങ്കില്‍ ആ രഹസ്യം...
നാള് പ്രകാരവും പല ഫലങ്ങളും ചിങ്ങ മാസം പറയുന്നുണ്ട്. ചിങ്ങമാസത്തില്‍ ഭാഗ്യ പരീക്ഷണവും കൂടും. ഇതു കൊണ്ടാണ് ഓണം ബമ്പര്‍ പോലുള്ള ലോട്ടറികളും ഭാഗ്യവുമെല്ലാം പലരും പരീക്ഷിയ്ക്കുന്നത്.
ജ്യോതിഷം ശാസ്ത്രമാണ്. പഠിച്ചു പറയുന്ന ആചാര്യന്മാരുടെ മൊഴി തെറ്റാറില്ലെന്നു വിശ്വാസികള്‍ പറയും. നക്ഷത്ര ഫലം ജ്യോതിഷത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇതനുസരിച്ച് ചില പ്രത്യേക നക്ഷത്രങ്ങള്‍ക്ക് ചിങ്ങമാസം ലോട്ടറി ഭാഗ്യം, ധന ഭാഗ്യം പറയുന്നു. ഇത്തരം നക്ഷത്രങ്ങളെക്കുറിച്ചറിയൂ,

അശ്വതി, കാര്‍ത്തിക
അശ്വതിയ്ക്ക് ഭാഗ്യം ഇക്കുറി ഒരു പിടി മുന്നിലാണ്. ഭാഗ്യം തെളിയാന്‍ ശാസ്താവിന് ശനിയാഴ്ച നെയ് വിളക്കു തെളിയിക്കുക എന്നതാണ് ഭാഗ്യ കടാക്ഷത്തിനായി പറയുന്നത്.കാര്‍ത്തിക നക്ഷത്രത്തിന് ഓണമാസം ലോട്ടറി ഭാഗ്യമുണ്ടാകാന്‍ സാധ്യത പറയുന്നു. ഇവര്‍ എല്ലാ ആഴ്ചയിലും ഭാഗ്യസൂക്തം നടത്തുന്നതു നല്ലതാണ്.

രോഹിണി
കണ്ണന്റെ നാളായ രോഹിണിയും സര്വഭാഗ്യം ചിങ്ങത്തില് പറയുന്ന ഒന്നാണ്. കണ്ണന് കദളിപ്പഴം വഴിപാടു കഴിയ്ക്കുന്നത് ഓണമാസത്തില്‍ ഇവര്‍ക്കു സര്‍വ്വ സൗഭാഗ്യവും നല്‍കുമെന്നാണ് ജ്യോതിഷം പറയുന്നത്. ഇത് ധനവരവിന് സാധ്യത കാണിയ്ക്കുന്നു.

തിരുവാതിര
തിരുവാതിര നക്ഷത്രത്തിനും ലോട്ടറി ഭാഗ്യവും ധന ഭാഗ്യവുമെല്ലാം തന്നെ ചിങ്ങ മാസം പറയുന്നു. ഇവര്‍ ഭാഗ്യസൂക്താര്‍ച്ചനയും നവഗ്രഹ പൂജയും നടത്തുന്നതു നല്ലതാണ്. ധനം വാതില്‍പ്പടിയിലെത്തും.

പുണര്‍തം
പുണര്‍തമാണ് മറ്റൊരു നക്ഷത്രം. മഹാവിഷ്ണുവിന് വെണ്ണ നിവേദ്യം നല്ലതാണ്. വിദേശത്തുള്ള ഈ നക്ഷത്രക്കാര്‍ക്ക് ലക്കി ഡ്രോ പോലുളളവയില്‍ പങ്കെടുത്താല്‍ ഇത് ലഭിയ്ക്കുവാന്‍ സാധ്യതയുള്ള മാസമാണ് ചിങ്ങ മാസം എന്നു പറയാം.

ആയില്യം പൂരം
ആയില്യം നാളിന് ചിങ്ങത്തിന്റെ ആദ്യം അല്പം സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുമെങ്കിലും പിന്നീട് ധന ഭാഗ്യം പറയുന്നു. ലോട്ടറിയെടുത്താല്‍ വലിയ സംഖ്യ തന്നെ വരാന്‍ സാധ്യതയുള്ള നക്ഷത്രമാണ് ഇതെന്നു പറയാം. സര്‍പ്പങ്ങള്‍ക്കു വഴിപാടു കഴിയ്ക്കുന്നത് ഭാഗ്യം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നു.
ഉയര്‍ച്ചയുടെ കൊടുമുടിയിലേയ്ക്ക് ഈ ചിങ്ങത്തില് അടുക്കുന്ന നക്ഷത്രമാണു പൂരം. മഹാഗണപതിയ്ക്കു ഭാഗ്യസൂക്താര്‍ച്ചന നടത്തുന്നതു നല്ലതാണ്.

ചോതി, മൂലം, ചതയം
ചോതി ഭാഗ്യാഭിവൃദ്ധി പറയുന്ന മറ്റൊരു നക്ഷത്രമാണ്. ഇവര്‍ക്കും ലോട്ടറിയിലൂടെ ധന ഭാഗ്യത്തിന് സാധ്യതയുണ്ട്. ഇവര്‍ ഭഗവതിയ്ക്കു നെയ് വിളക്കു സമര്‍പ്പിയ്ക്കുന്നതു നല്ലതാണ്.
മൂലം മറ്റൊരു ഭാഗ്യ നക്ഷത്രമാണ്. ഓണം ബമ്പര്‍ വരെ അടിയ്ക്കുവാന്‍ സാധ്യതയുണ്ട്. ഇവര്‍ ഗണപതിയ്ക്കു തേങ്ങയുടയ്ക്കുന്നതു നല്ലതാണ്.
ചതയം നാളുകാര്‍ക്കും ലോട്ടറി ഭാഗ്യം കടാക്ഷിയ്ക്കുന്ന ഭാഗ്യമാസമാണിത്. ചെറിയ സംഖ്യയല്ല, വലിയ സംഖ്യ തന്നെ അടിയ്ക്കുവാന്‍ സാധ്യതയുള്ള നക്ഷത്രമാണിത്. ഇവര്‍ ഗണപതിയ്ക്കു മോദകം സമര്‍പ്പിയ്ക്കുക.

പൂരാടം, പൂരോരുട്ടാതി, രേവതി
അടുത്തത് പൂരാടം നാളാണ്. ഇവര്‍ക്കും ഭാഗ്യമാസമാണ് ചിങ്ങമെന്നു പറയാം. ലോട്ടറി ധന ഭാഗ്യം പറയുന്ന ഈ നാളുകാര്‍ ഭാഗ്യസൂക്തം കഴിപ്പിയ്ക്കുന്നതു നല്ലതാണ്.
പൂരോരുട്ടാതി നാളുകാര്‍ക്ക് വിദേശങ്ങളില്‍ നിന്നു പോലും ധന ലാഭം പറയുന്ന മാസമാണ് പൊന്നിന് ചിങ്ങം.
അവസാന നക്ഷത്രമായ രേവതി പൊതുവേ പുറകില്‍ നിന്നും മുന്നിലേയ്ക്കെത്തുന്ന നക്ഷത്രമെന്നു പറയാം. ഇവര്‍ക്കൊപ്പവും ഈ മാസം ചെറുതല്ലാത്ത സമ്മാനം ലോട്ടറിയിലൂടെയോ അല്ലാതെയോ ആകാം. ഭാഗ്യം വന്നു ചേരുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

പൊന്നിന് ചിങ്ങത്തില്
പൊന്നിന് ചിങ്ങത്തില് ഭാഗ്യം പരീക്ഷിയ്ക്കൂ.