Latest Updates
-
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത!
2019ല്‍ ഈ നാളുകാര്‍ക്ക് മനസമാധാനക്കേട്
2019ല്‍ ഈ നാളുകാര്‍ക്ക് മനസമാധാനക്കേട്
2019നെ വരേവല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ് നാം. നല്ല വര്‍ഷമാകട്ടെ, എന്ന പ്രാര്‍ത്ഥനയാകും എല്ലാവരുടേയും മനസില്‍. പോയ വര്‍ഷത്തെ ദുഖങ്ങള്‍ മറന്നു നല്ലതു വരണമെന്ന ചിന്തയും.
വിശ്വസങ്ങള്‍ മുറുകെ പിടിയ്ക്കുന്നവര്‍ക്ക് ഓരോ വര്‍ഷത്തേയും രാശി ഫലവും നക്ഷത്ര ഫലവുമെല്ലാം ഏറെ പ്രധാനമാണ്. ഗ്രഹങ്ങളുടെ സ്വാധീനം അനുസരിച്ച് വര്‍ഷാവര്‍ഷം ഇതില്‍ മാറ്റം വരികയും ചെയ്യും.
എത്രയൊക്കെ സമ്പത്തും ഐശ്വര്യവും സന്വല്സമൃദ്ധിയും ഉണ്ടെങ്കിലും നമുക്കു പ്രധാനമാണ് മനസമാധാനം. പണം കൊടുത്താല്‍ ഇത് നേടിയെടുക്കാന്‍ സാധിയ്ക്കുകയുമില്ല.
2019ലെ നക്ഷത്ര ഫലം പറയുന്നത് ചില പ്രത്യേക നാളുകാര്‍ക്കു മനസമാധാനം കുറയും എന്നതാണ്. അതായത് മനസമാധാനക്കേടുണ്ടാകുന്ന പ്രശ്നങ്ങള്‍ അടിക്കടി വന്നു കൊണ്ടിരിയ്ക്കും. എന്നു കരുതി ഇവര്‍ക്ക് സമ്പത്തും ഐശ്വര്യവും ഉയര്‍ച്ചയും ഉണ്ടാകില്ലെന്ന എന്നല്ല, അര്‍ത്ഥമാക്കുന്നതും.
27 നക്ഷത്രങ്ങളില്‍ 2019ല്‍ മനസമാധാനക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുള്ള നക്ഷത്രങ്ങളെ കുറിച്ചറിയൂ,

അശ്വതി, രേവതി
27 നക്ഷത്രങ്ങളില്‍ ആദ്യ നാളായ അശ്വതിയ്ക്കും അവസാന നാളായ രേവതിയ്ക്കും 2019ല്‍ ചെറിയ രീതിയിലെ മനസമാധാനക്കേടു വരാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത് സാമ്പത്തിക സംബന്ധമാകണം എന്നില്ല. സാമ്പത്തികവും ഐശ്വര്യവുമുണ്ടായാലും ഇൗ നാളിന് ഇതു ഫലമാകുന്നു.

പൂരം, ഉത്രം, അത്തം
പൂരം, ഉത്രം, അത്തം നാളുകള്‍ക്കു മനസിന് അത്ര സുഖം വരു വര്‍ഷമില്ല, 2019. ചെറിയ പ്രശ്നങ്ങള്‍, ഇത് കുടുംബപരമായോ മറ്റോ ആകാം, മനസമാധാനക്കേടുണ്ടാക്കാനുളള സാധ്യത ഏറെയാണ്.

അനിഴം
അനിഴം നക്ഷത്രത്തിനും 2019ല്‍ മനസമാധാനം കുറയുമെന്നാണ് കാണുന്നത്. ധാരാളം പണമെല്ലാമുണ്ടാകും. എന്നാല്‍ ചിലപ്പോള്‍ അത്യാവശ്യ ഘട്ടത്തില്‍ സാമ്പത്തികഞെരുക്കം ഉണ്ടാകുകയും ചെയ്യും.

അവിട്ടം, ചതയ,പൂരോരുട്ടാതി, ഉത്രട്ടാതി
അവിട്ടം, ചതയം, പൂരോരുട്ടാതി, ഉത്രട്ടാതി നക്ഷത്രങ്ങള്‍ക്കും ചെറിയ കാലക്കേടുകള്‍, മനസമാധാനം പോകുക എന്നിവയെല്ലാം 2019ല്‍ ഫലമായി പറയുന്നു. ഇവരുടെ വ്യാഴക്ഷേത്രത്തില്‍ ശനിയുള്ളതാണ് കാരണായി പറയുന്നത്. ഇതു കൊണ്ടു തന്നെ മറ്റേത് ഐശ്വര്യമുണ്ടെങ്കിലും മനസമാധാനക്കേടുണ്ടാകും.

തിരുവോണം
തിരുവോണമാണ് 2019ല്‍ മനസമാധാനക്കേടുണ്ടാകുന്ന മറ്റൊരു നക്ഷത്രം. ഇവര്‍ക്കും ധനാദി ലാഭങ്ങളെല്ലാമുണ്ടാകുമെങ്കിലും മനസമാധാനക്കേടും ഫലമായി പറയാം.

ഇത്തരം പ്രശ്നങ്ങള്‍ക്ക്
ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരവുമുണ്ട്. ശിവനേയും ശാസ്താവിനേയും ഭജിയ്ക്കുന്നത് ഏറെ നല്ലതാണ്. ദിവസവും ക്ഷേത്രത്തില്‍ പോകുന്നതും അല്പനേരം ശാന്തമായിരുന്നു നാമം ജപിയ്ക്കുന്നതുമെല്ലാം ഏറെ നല്ലതാണ്.

ഈശ്വര ഭജനവും ധ്യാനവുമെല്ലാം
ഇതുപോലെ മനസിനെ ശാന്തമാക്കാനുള്ള നല്ലൊരു വഴിയാണ് ദിവസവും 10 മിനിറ്റെങ്കിലും ധ്യാനം അഥവാ മെഡിറ്റേഷന്‍ ചെയ്യുന്നത്. ഈശ്വര ഭജനവും ധ്യാനവുമെല്ലാം മനസിനു സമാധാനം നല്കാന്സഹായിക്കും.



Click it and Unblock the Notifications
