For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ നാളുകാര്‍ വീട്ടിലെങ്കില്‍ കുടുംബ കലഹം

ഈ നാളുകാര്‍ വീട്ടിലെങ്കില്‍ കുടുംബ കലഹം

|

ഹൈന്ദവ വിശ്വാസ പ്രകാരം നക്ഷത്ര ഫലത്തിന് ഏറെ പ്രാധാന്യമുണ്ട്. ജനിച്ച ദിവസവും സമയവും അടിസ്ഥാപ്പെടുത്തിയാണ് ഇതു കണക്കാക്കുന്നതും.

നക്ഷത്രങ്ങള്‍ 27 എണ്ണമാണുള്ളത്. ഇതില്‍ അശ്വതിയില്‍ തുടങ്ങിയ രേവതിയില്‍ തുടങ്ങി അവസാനിയ്ക്കുന്നവയില്‍ ഏതെങ്കിലും ഒന്നിലാകും, ആളുകള്‍ വരുന്നത്.

നക്ഷത്രങ്ങള്‍ക്ക് പൊതു സ്വാഭാവങ്ങള്‍ ഏറെയുണ്ട്. ചിലത് നല്ല നക്ഷത്രങ്ങളാണെങ്കില്‍ ചിലത് ദോഷം വരുത്തും. ഇത് സ്ത്രീയ്ക്കും പുരുഷനും വെവ്വേറെയുമാണ്.

നക്ഷത്ര ഫലം അനുസരിച്ച് ചില പ്രത്യേക നക്ഷത്രങ്ങള്‍ കുടുംബ കലഹം ഉണ്ടാക്കുന്നവരാണ്. ഇത് ഇവരുടെ സ്വഭാവം കാരണമല്ല, നക്ഷത്രത്തിന്റെ പ്രത്യേകത കൊണ്ടാണെന്നത് എടുത്തു പറയണം. ഇത്തരം നക്ഷത്രങ്ങള്‍ വീട്ടിലെങ്കില്‍ യാതൊരു കാരണവുമില്ലാതെ കുടുംബത്തു വഴക്കുണ്ടാകാന്‍ സാധ്യതയുണ്ട്. കലഹത്തിനു കാരണമല്ലാത്ത കാരണം പോലും വഴക്കില്‍ ചെന്ന് അവസാനിയ്ക്കുവാന്‍ സാധ്യത ഏറെയുമാണ്.

കുടുംബ കലഹം ഉണ്ടാക്കാന്‍ ഇടയുള്ള ചില നക്ഷത്രങ്ങള്‍ ഏതൊക്കെ എന്നറിയൂ

തിരുവാതിര

തിരുവാതിര

ഇത്തരത്തില്‍ ഒരു നക്ഷത്രമാണ് തിരുവാതിര. കലഹ പ്രിയരാണെന്നു പറയാം. തങ്ങളുടേതല്ലാത്ത കാരണത്താലും ഇവര്‍ ചെന്നെത്തുന്നതു ചിലപ്പോള്‍ കലഹത്തിലാകും.

ചോതി, ചതയം

ചോതി, ചതയം

ചോതി, ചതയം എന്നീ രണ്ടു നക്ഷത്രങ്ങളും ഇതേ ഗണത്തില്‍ പെടുന്നവരാണ്. അതായത് കലഹ പ്രിയരായ നക്ഷത്രങ്ങള്‍ എന്നു വേണം, പറയാന്‍. ഏതെങ്കിലും ഒരു രീതിയില്‍ കലഹം ഉണ്ടാക്കും എന്നു വേണം, പറയാന്‍. വളരെ സ്‌നേഹത്തോടെ നിന്ന് ഏതെങ്കിലും ചെറിയ കാര്യങ്ങളില്‍ പിടിച്ചു കലഹമുണ്ടാക്കും. ഇത് ഇവരുടെ പ്രശ്‌നമാണെന്നും പറയാനാകില്ല.

അശ്വതി, ഭരണി

അശ്വതി, ഭരണി

അശ്വതി, ഭരണി നക്ഷത്രങ്ങളും ഇതില്‍ പെടുന്നവരാണ്. പ്രത്യേകിച്ചും ഭരണി. ചെറിയ കാര്യങ്ങള്‍ക്കു പോലും കലഹമുണ്ടാക്കും. എന്നു കരുതി ഇവരൊന്നും മനസില്‍ നന്മ ഇല്ലാത്തവരാകണം എന്നില്ല. നല്ല മനസുണ്ടെങ്കിലും നക്ഷത്ര സ്വഭാവം കാരണം, ഗ്രഹ സ്വാധീനം കാരണം ഈ പ്രശ്‌നം വരുന്നവരാണ്.

രേവതി, ഉത്രട്ടാതി

രേവതി, ഉത്രട്ടാതി

രേവതി, ഉത്രട്ടാതി, നക്ഷത്രക്കാരും ഈ ഗണത്തില്‍ പെടുന്നവരാണ്. കലഹ പ്രിയരായ, കലഹമുണ്ടാക്കുന്ന നക്ഷത്രക്കാര്‍ എന്നു പറയാം.

പൂയം

പൂയം

പൂയം നക്ഷത്രവും കലഹമുണ്ടാക്കുന്ന നക്ഷത്രമാണെന്നു പറയാം. വീട്ടില്‍ ഈ നാളുണ്ടെങ്കില്‍, ഇവര്‍ ഇടപെടുന്നുവെങ്കില്‍ കലഹം പൊട്ടിപ്പുറപ്പെടാം. ഇത് ഇവര്‍ മനസാ ആഗ്രഹിയ്ക്കുന്നതല്ലെങ്കില്‍ പോലും ഇതേ അവസ്ഥയിലേയ്ക്ക് എത്താം.

ഇതെല്ലാം

ഇതെല്ലാം

ഇതെല്ലാം ആളുകളുടേതല്ല, നക്ഷത്രങ്ങളുടെ പൊതു സ്വഭാവമാണെന്നു വേണം, പറയാന്‍. എന്നു കരുതി എല്ലാ പേര്‍ക്കും ഇതേ സ്വഭാവം വരുമെന്നും പറയാനാകില്ല. കാരണം ഒരു നക്ഷത്രത്തിന് നാലു സ്വഭാവമുണ്ട്. ജനിച്ച സമയവും ഇതനുസരിച്ചുള്ള ഗ്രഹ നിലയുമാണ് ഇത്തരം സ്വഭാവം നിര്‍ണയിക്കുന്നതും.

ഇതിനായി

ഇതിനായി

ഇതിനായി ദോഷ പരിഹാരങ്ങളും പറയുന്നുണ്ട്. ഐക്യമത്യ സൂക്തം അല്ലെങ്കില്‍ സംവാദ സൂക്തം ജപിയ്ക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്. സംവാദ സൂക്തം കൊണ്ട് ക്ഷേത്രത്തില്‍ അര്‍ച്ചന നടത്തുന്നതും ഏറെ നല്ലതാണ്.

English summary

These Stars Are Famous For Making Quarrel

These Stars Are Famous For Making Quarrel, Read more to know about,
Story first published: Tuesday, February 19, 2019, 20:03 [IST]
X
Desktop Bottom Promotion