Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ഈ നക്ഷത്രക്കാര്‍ വിഷുദിനം കയറിയാല്‍ സമ്പത്ത്...
ഈ നക്ഷത്രക്കാര്‍ വിഷുദിനം കയറിയാല്‍ സമ്പത്ത്...
വിശ്വാസങ്ങള്‍ക്കൊപ്പം നീങ്ങുന്നവരാണ് ഭൂരിഭാഗം ആളുകളും. പുരോഗമനം പറഞ്ഞാലും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ വിശ്വാസങ്ങളെ മുറുകെ പിടിയ്ക്കാത്ത ആളുകളുണ്ടാകില്ല എന്നു തന്നെ വേണം, പറയാന്‍.
നക്ഷത്ര ഫലവും ഇത്തരത്തില്‍ ഒന്നാണ്. ചില പ്രത്യേക നക്ഷത്രങ്ങള്‍ക്ക് ചില പ്രത്യേക ഫലങ്ങളുണ്ടാകും. ജനന സമയവും ഗ്രഹ നിലയും അനുസരിച്ച് ഇതില്‍ വ്യത്യാസങ്ങള്‍ വന്നാലും പൊതു സ്വഭാവം ചിലതുണ്ടാകും.
ഒന്നാം തീയതി കയറുക എന്ന കാര്യത്തില്‍ വിശ്വസിയ്ക്കുന്നവര്‍ വിശ്വാസികള്‍ക്കിടയില്‍ കുറവല്ല. അതായത് മലയാള മാസം ഒന്നാം തീയതി ആദ്യമായി വീട്ടില്‍ വന്നു കയറുന്നാളെ അടിസ്ഥാനപ്പെടുത്തിരിയ്ക്കും, ആ മാസത്തെ ഫലം എന്ന വിശ്വാസമാണിത്.
ലോകമെമ്പാടും മലയാളികള്‍ ആഘോഷിയ്ക്കുന്ന വിഷുവും മലയാള മാസം ഒന്നാം തീയതി തന്നെയാണ്. അതായത് മേടം ഒന്നാം തീയതി. ഇന്നേ ദിവസവും ഇത്തരം ഒന്നാം തീയതിയ്ക്കു പ്രാധാന്യമുണ്ട്.
ചില പ്രത്യേക നക്ഷത്രക്കാര്‍ ഒന്നാം തീയതി വീട്ടില്‍ വന്നു കയറുന്നത് ഏറെ ഐശ്വര്യദായകമാണെന്നാണ് വിശ്വാസം. പ്രത്യേകിച്ചും മേടം ഒന്നിന്, വിഷു ദിനം ചില പ്രത്യേക നക്ഷത്രക്കാര്‍ വീട്ടില്‍ വന്നു കയറിയാല്‍ സമ്പത്സമൃദ്ധിയാണ് ഫലമായി പറയുന്നത്.
മേടം ഒന്നാം തീയതി, അതായത് വിഷു ദിനം വീട്ടില്‍ ഒന്നാം തീയതി കയറിയാല്‍, കയറ്റിയാല്‍ ഏറെ ഗുണകരമാണെന്നു കരുതുന്ന നാളുകള്‍ ഏതൊക്കെ എന്നറിയൂ,

ആയില്യം
ആയില്യം ഇത്തരത്തില്‍ ഒരു നക്ഷത്രമാണ്. ഇവരെ വീട്ടില്‍ ഒന്നാം തീയതി കയറ്റിയാല്‍ സര്‍വ്വൈശ്വര്യമാണ് ഫലമായി പറയുന്നത്. വിഷുവിന് ആയില്യം നക്ഷത്രക്കാര്‍ വീട്ടില്‍ വന്നാല്‍ ഉത്തമ ഫലമാകും. സമാധാനവും സന്തോഷവും ഫലമായി വരാം.

നക്ഷത്രക്കാര്‍ക്കും ഈ ഭാഗ്യമുണ്ട്. അതായത്
ഉത്രം നക്ഷത്രക്കാര്‍ക്കും ഈ ഭാഗ്യമുണ്ട്. അതായത് ഒന്നാം തീയതി കയറാന്‍ മികച്ച നക്ഷത്രങ്ങളിലൊന്നാണ് ഇത്.

ചോതി
ചോതി എന്ന നക്ഷത്രവും ഒന്നാം തീയതി കയറാന്‍ മികച്ച നക്ഷത്രമാണ്. ഇതും കയറുന്ന വീട്ടില്‍ ഭാഗ്യം കൊണ്ടു വരുന്ന നക്ഷത്രമാണ്.

രേവതി
27 നക്ഷത്രങ്ങളില്‍ അവസാന നക്ഷത്രമായ രേവതിയും വിഷു ദിനം കയറിയാല്‍ ഏറെ ഭാഗ്യം കൊണ്ടു വരുന്ന ഒന്നാണ്. ഒന്നാം തീയതി കയറിയാല്‍ ഭാഗ്യം കൊണ്ടു വരുന്ന നക്ഷത്രം.

ചതയവും
ചതയവും ഇത്തരത്തിലെ ഒരു നക്ഷത്രമാണ്. വിഷു ദിനം വീട്ടില്‍ ആദ്യമായി കയറിയാല്‍ സര്‍വ്വൈശ്വര്യവും സര്‍വ്വ സമ്പത്തും വരുന്ന നാളാണ്.

കാര്‍ത്തിക
കാര്‍ത്തികയും ഇത്തരത്തിലെ ഒരു നക്ഷത്രമാണ്. വിഷു ദിനം ഒന്നാം തീയതി കയറിയാല്‍ ധന, ധാന്യ, സമൃദ്ധിയാണ് ഈ നക്ഷത്രവും കൊണ്ടു വരുന്ന ഒന്നാണ്.

ഇത്തരം നക്ഷത്രക്കാരെ
ഇത്തരം നക്ഷത്രക്കാരെ വീട്ടില്‍ കയറ്റി സന്തുഷ്ടരാക്കിയാല് സര്‍വ്വ ഐശ്വര്യവും ഫലമാണ് എന്നാണ് പറയുക. മനസോടെ വരണം, അല്ലെങ്കില്‍ വിളിച്ചു കയറ്റണം.



Click it and Unblock the Notifications
