മകരസംക്രാന്തിയില്‍ ഗ്രഹങ്ങളുടെ അത്ഭുത വിന്യാസം; ശുഭയോഗങ്ങള്‍ ഐശ്വര്യം ചൊരിയുന്ന 4 രാശിക്കാര്‍

സൂര്യന്‍ മകരം രാശിയില്‍ പ്രവേശിക്കുമ്പോഴാണ് മകര സംക്രാന്തി വരുന്നത്. ഈ വര്‍ഷം, മകരസംക്രാന്തി ഉത്സവം ജനുവരി 15 ഞായറാഴ്ച ആഘോഷിക്കും. സാധാരണയായി മകര സംക്രാന്തി വരുന്നത് ജനുവരി 14നാണ്. എന്നാല്‍ ഇത്തവണ, പഞ്ചാംഗം അനുസരിച്ച് സൂര്യന്‍ ധനു രാശിയില്‍ നിന്ന് പുറപ്പെട്ട് ജനുവരി 15 ന് പുലര്‍ച്ചെ 3.02 ന് മകരം രാശിയില്‍ പ്രവേശിക്കും. അതുകൊണ്ട് ഉദയതിഥി പ്രകാരം ജനുവരി 15 ഞായറാഴ്ച മകരസംക്രാന്തിയായി ആഘോഷിക്കും.

ഇത്തവണത്തെ മകരസംക്രാന്തി വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കാരണം ഇത്തവണ നിരവധി ശുഭ യോഗങ്ങള്‍ ഈ അവസരത്തില്‍ രൂപപ്പെടുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ നിരവധി ശുഭയോഗങ്ങള്‍ ഒന്നിച്ചുചേരുന്നത്.

മകര സംക്രാന്തിയിലെ ത്രിഗ്രഹയോഗം

മകര സംക്രാന്തിയിലെ ത്രിഗ്രഹയോഗം

2023ലെ മകരസംക്രാന്തി ദിനത്തില്‍, അതായത് ജനുവരി 15ന്, ശനി മകരം രാശിയില്‍ സഞ്ചരിക്കുന്നു. ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ മകരം രാശിയില്‍ പ്രവേശിക്കും. ചന്ദ്രനും ദേവഗുരു വ്യാഴവും ഈ ദിവസം മകരം രാശിയിലുണ്ടാകും. ഇത്തരമൊരു സാഹചര്യത്തില്‍ സൂര്യന്‍, ബുധന്‍, വ്യാഴം എന്നിവ ചേര്‍ന്ന് മകരം രാശിയില്‍ ത്രിഗ്രഹ യോഗം രൂപപ്പെടും. ദേവഗുരു വ്യാഴം ഹന്‍സിയോഗം സൃഷ്ടിക്കും. ഇതുകൂടാതെ ശശ യോഗം, മാളവ്യയോഗം, സുകര്‍മയോഗം എന്നിവയും മകരസംക്രാന്തി ദിനത്തില്‍ രൂപപ്പെടും. ജ്യോതിഷത്തില്‍ ഹന്‍സ യോഗം, ശശ യോഗം, മാളവ്യ യോഗം എന്നിവ പഞ്ചമഹാപുരുഷ യോഗങ്ങളായി കണക്കാക്കപ്പെടുന്നു. അവ വളരെ ശുഭകരമായ യോഗങ്ങളാണ്. ഈ പ്രത്യേക സമയത്ത് സ്‌നാനം ചെയ്യുന്നതും ദാനകര്‍മ്മങ്ങള്‍ നടത്തുന്നതും പൂജിക്കുന്നതും ഭക്തര്‍ക്ക് പലമടങ്ങ് പുണ്യ ഫലങ്ങള്‍ നല്‍കുന്നു.

ശുഭയോഗങ്ങള്‍

ശുഭയോഗങ്ങള്‍

ജ്യോതിഷപ്രകാരം ഈ വര്‍ഷം മകരസംക്രാന്തിയില്‍ രോഹിണി നക്ഷത്രത്തിന്റെ ഒരു പ്രത്യേക യാദൃശ്ചികത ഉണ്ടാകും. ഈ ദിവസം രോഹിണി നക്ഷത്രം രാത്രി 8:18 വരെ നിലനില്‍ക്കും. രോഹിണി നക്ഷത്രം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇതോടൊപ്പം മകരസംക്രാന്തി ദിനത്തില്‍ ആനന്ദാദിയും ബ്രഹ്‌മയോഗവും ചേര്‍ന്നുള്ള ഐശ്വര്യ സംയോഗവും നടക്കാന്‍ പോകുന്നു. വിശ്വാസങ്ങള്‍ അനുസരിച്ച്, ബ്രഹ്‌മ യോഗത്തില്‍ ഏത് ജോലി ആരംഭിച്ചാലും അതെല്ലാം നിങ്ങള്‍ക്ക് വിജയം നല്‍കുന്നു.

ഈ 4 രാശിക്ക് സൗഭാഗ്യകാലം

ഈ 4 രാശിക്ക് സൗഭാഗ്യകാലം

ഇടവം

ഇടവം രാശിക്കാര്‍ക്ക് സൂര്യന്റെ മകരം രാശി സംക്രമണം പ്രത്യേകിച്ചും ഗുണം ചെയ്യും. ജോലിയിലും ബിസിനസ്സിലും പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. ഈ സമയത്ത്, നിങ്ങളുടെ പങ്കാളിയുടെ ഉപദേശത്തോടെ നിങ്ങള്‍ എന്തെങ്കിലും ജോലി ചെയ്താല്‍, നേട്ടമുണ്ടാകും. ഈ കാലയളവില്‍, ആത്മീയ പ്രവര്‍ത്തനങ്ങളിലുള്ള നിങ്ങളുടെ വിശ്വാസം വര്‍ദ്ധിക്കും. നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ദ്ധിക്കും. ഓഫീസിലെ മേലുദ്യോഗസ്ഥരുമായുള്ള ബന്ധം മെച്ചപ്പെടും.

മിഥുനം

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം വളരെ ഗുണകരമാണ്. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് വളരെ നല്ല അന്തരീക്ഷം ലഭിക്കും. നിങ്ങളുടെ പ്രവൃത്തിയെ മറ്റുള്ളവര്‍ അഭിനന്ദിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ചില ജോലികളുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അസ്വസ്ഥതകള്‍ നീങ്ങും. ദാമ്പത്യബന്ധം മെച്ചപ്പെടും, നിങ്ങളുടെ പ്രണയജീവിതവും മുമ്പത്തേക്കാള്‍ മികച്ചതായിരിക്കും. ഈ കാലയളവില്‍ ആരോഗ്യം ശ്രദ്ധിക്കണം. ഈ സമയത്ത് സാമ്പത്തിക കാര്യങ്ങളില്‍ ആരെയും അന്ധമായി വിശ്വസിക്കരുത്.

കര്‍ക്കടകം

കര്‍ക്കടകം

ഈ സമയം കര്‍ക്കടക രാശിക്കാര്‍ക്ക് സൂര്യന്റെ ഈ സംക്രമം വളരെ ശുഭകരമായിരിക്കും. പങ്കാളിയുടെ എല്ലാവിധ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസ്സ് കാര്യങ്ങളില്‍ ഈ സംക്രമണം നിങ്ങള്‍ക്ക് നിരവധി ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഒരു നല്ലൊരു ജോലി ഓഫര്‍ ലഭിക്കും. ബിസിനസില്‍ മുടങ്ങിക്കിടന്നിരുന്ന പണം ലഭിക്കും. അവിവാഹിതരായവര്‍ക്ക് ഈ സമയത്ത് ഉത്തമ പങ്കാളിയെ ലഭിക്കും. ബിസിനസ്സില്‍ പുതിയ ഇടപാടുകള്‍ നടത്താന്‍ അവസരങ്ങള്‍ വരും.

മകരം

മകരം

നിങ്ങളുടെ സ്വന്തം രാശിയിലെ സൂര്യന്റെ സംക്രമണം മകരം രാശിക്കാര്‍ക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും. ഈ സംക്രമണം നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റിവിറ്റി കൊണ്ടുവരും. പഴയ പ്രശ്‌നങ്ങള്‍ക്ക് ഈ സമയം പരിഹാരമാകും. നിങ്ങളുടെ രോഗങ്ങള്‍ മാറുകയും പുരോഗതിയുടെ പാത തുറക്കുകയും ചെയ്യും. ഈ സമയം ബിസിനസില്‍ ആരെയും അന്ധമായി വിശ്വസിക്കരുത്. പങ്കാളിയുടെ പൂര്‍ണ പിന്തുണയും സഹകരണവും ഉണ്ടാകും. ജോലി ചെയ്യുന്നവര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കും.

Story first published: Wednesday, January 11, 2023, 10:06 [IST]
X
Desktop Bottom Promotion