For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവ ചെയ്താല്‍ മഹാലക്ഷ്മി വീട്ടില്‍ കുടിയിരിയ്ക്കും.

ഇവ ചെയ്താല്‍ മഹാലക്ഷ്മി വീട്ടില്‍ കുടിയിരിയ്ക്കും...

|

വീട്ടില്‍ മഹാലക്ഷ്മി വാഴുക എന്നു വച്ചാല്‍ ഐശ്വര്യവും സമൃദ്ധിയും ധനവും ഭാഗ്യവുമെല്ലാമാണ് ഫലമായി പറയുന്നത്. ലക്ഷ്മി വാഴുന്നിടം ഐശ്വര്യം എന്നതാണ് പഴഞ്ചൊല്ല്. കയ്യില്‍ ധനവുമായുള്ള ലക്ഷ്മീദേവിയുടെ സൂചനയും അതു തന്നെയാണ്.

വീട്ടില്‍ ലക്ഷ്മീദേവിയെ കുടിയിരുത്താന്‍, സര്‍വ്വ ഐശ്വര്യവും നിറയാന്‍ ചെയ്യേണ്ട ചില പ്രത്യേക കാര്യങ്ങളുണ്ട്. പ്രത്യേകിച്ചും വെളളിയാഴ്ചകളില്‍ ചെയ്യേണ്ട ചിലത്. കാരണം ലക്ഷ്മീ ദേവിയെ പ്രസാദിപ്പിയ്ക്കുവാന്‍ ഏറെ നല്ലത് വെള്ളിയാഴ്ചയാണെന്നാണ് വിശ്വാസം.

ലക്ഷ്മീ ദേവിയെ പ്രസാദിപ്പിയ്ക്കാന്‍, വീട്ടില്‍ ഐശ്വര്യം നിറയാന്‍ ചെയ്യേണ്ട, ഇതിനു സഹായിക്കുന്ന ചില പ്രത്യേക കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ,

വെള്ളിയാഴ്ച, അമാവാസി, പൗര്‍ണമി ദിവസങ്ങളില്‍

വെള്ളിയാഴ്ച, അമാവാസി, പൗര്‍ണമി ദിവസങ്ങളില്‍

വെള്ളിയാഴ്ച, അമാവാസി, പൗര്‍ണമി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ചൊല്ലുന്നത് മഹാലക്ഷ്മിയെ ആകര്‍ഷിയ്ക്കാന്‍ ഏറെ സഹായകമാണ്. രണ്ടുനേരവും വിളക്കു തെളിച്ച് നാമം ജപിയ്ക്കുന്നത് മഹാലക്ഷ്മിയെ ആകര്‍ഷിയ്ക്കാനുള്ള മറ്റൊരു വഴിയാണ്.പ്രത്യേകിച്ചും വെള്ളിയാഴ്ച ദിവസങ്ങളില്‍ വിളക്കു തെളിയിച്ചു പ്രാര്‍ത്ഥിയ്ക്കുന്നത്.

മെര്‍ക്കുറി

മെര്‍ക്കുറി

മെര്‍ക്കുറി വിഗ്രഹം, പ്രത്യേകിച്ചും ലക്ഷ്മി, ഗണേശ എന്നിവരുടെ വിഗ്രഹങ്ങള്‍ മെര്‍ക്കുറിയില്‍ ഉണ്ടാക്കിയത് വളരെ ഐശ്വര്യദായകമാണ്. ഇതിലുണ്ടാക്കിയ മെര്‍ക്കുറി വിഗ്രഹം ഏറെ നല്ലതാണ്.

തുളസി

തുളസി

വീട്ടില്‍ തുളസി, നെല്ലി, ആര്യവേപ്പ് തുടങ്ങിയവ വളര്‍ത്തുന്നത് ലക്ഷ്മീദേവിയെ ആകര്‍ഷിയ്ക്കുമെന്നു പറയാം. ചില പ്രത്യേക വൃക്ഷങ്ങള്‍, ചെടികള്‍ വീട്ടില്‍ വച്ചു വളര്‍ത്തുന്നത് ലക്ഷ്മീദേവിയുടെ പ്രീതിയ്ക്ക് ഏറെ നല്ലതാണ്. തുളസിച്ചെടിയും ലക്ഷ്മീ പ്രസാദത്തിന് ഉത്തമമാണ്. തുളസിച്ചെടി നട്ടു വളര്‍ത്തി തുളസിയ്ക്കു സമീപം വിളക്കു വയ്ക്കുന്നത് ഏറെ നല്ലതാണ്.

ശ്രീ യന്ത്രം

ശ്രീ യന്ത്രം

ശ്രീ യന്ത്രം മഹാലക്ഷ്മിയെ ആകര്‍ഷിയ്ക്കുന്നതിനുള്ള മറ്റൊരു വഴിയാണ്. ഇത് വീട്ടില്‍ സൂക്ഷിയ്ക്കാം. പ്രത്യേകിച്ചും പൂജിച്ച ശ്രീ യന്ത്രം. ഇതു പൂജിയ്ക്കുന്നതും നല്ലതാണ്.

മോത്തി ശംഖ്

മോത്തി ശംഖ്

മോത്തി ശംഖ് എന്ന പ്രത്യേകയിനം ശംഖ് വളരെ ഐശ്വര്യദായകമാണ്. ലക്ഷ്മീദേവിയുടെ പ്രീതിയ്ക്ക് ഇതു വീട്ടില്‍ പൂജാമുറിയില്‍ സൂക്ഷിയ്ക്കുന്നത് ഏറെ നല്ലതാണ്. മോത്തി ശംഖ് എന്ന പ്രത്യേകയിനം ശംഖ് വളരെ ഐശ്വര്യദായകമാണ്. ലക്ഷ്മീദേവിയുടെ പ്രീതിയ്ക്ക് ഇതു വീട്ടില്‍ പൂജാമുറിയില്‍ സൂക്ഷിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതിലോ അല്ലെങ്കില്‍ ശംഖിലോ വെള്ളം സൂക്ഷിച്ച് തെക്കു ഭാഗത്തേയ്ക്കായി വയ്ക്കുന്നതും ലക്ഷ്മീദേവിയെ ആകര്‍ഷിയ്ക്കുന്ന ഒന്നാണ്.

കാലടികള്‍

കാലടികള്‍

ലക്ഷ്മീദേവിയുടെ കാലടികള്‍ വാങ്ങുവാന്‍ ലഭിയ്ക്കും. ലക്ഷ്മീദേവി വീട്ടില്‍ വരുന്നതായി സൂചിപ്പിയ്ക്കുന്ന ഒന്നാണിത്. ഇതു ധനം സൂക്ഷിയ്ക്കുന്ന ഇടത്തോ വീട്ടിലേയ്ക്കു കയറുന്നിടത്തോ വയ്ക്കുന്നത് ഏറെ നല്ലതാണ്.

താമര വിത്തിന്റെ മാല

താമര വിത്തിന്റെ മാല

താമര വിത്തിന്റെ മാല സൂക്ഷിയ്ക്കുന്നതും ലക്ഷ്മീദേവിയെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ഇതു ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്തുവാന്‍ ഏറെ നല്ലതാണ്.

പാലില്‍ മധുരം ചേര്‍ത്ത്

പാലില്‍ മധുരം ചേര്‍ത്ത്

പാലില്‍ മധുരം ചേര്‍ത്ത് വെള്ളിയാഴ്ചകളില്‍ പശുവിന് നല്‍കുന്നത് ഏറെ നല്ലതാണ്. ഇത് ലക്ഷ്മീദേവിയുടെ അനുഗ്രഹത്തിന് ഏറെ നല്ലതാണ്. ഇതുപോലെ പൂജാമുറിയിലോ വീടിന്റെ ഉമ്മറത്തോ അരിപ്പൊടി കോലം വരയ്ക്കുന്നതും ഏറെ നല്ലതാണ്.

Read more about: spirituality inspiration
English summary

These rituals helps to attract Lakshmi Devi In your home

These rituals helps to attract Lakshmi Devi In your home, Read more to know about,
Story first published: Saturday, February 2, 2019, 22:40 [IST]
X
Desktop Bottom Promotion