Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഭാഗ്യം മിന്നിത്തിളങ്ങും, കഷ്ടപ്പാട് അറിയില്ല; കുബേരന്റെ അനുഗ്രഹത്തോടെ ജീവിക്കുന്ന 5 രാശിക്കാര്‍
ഹിന്ദുമതത്തില്‍ കുബേര ദേവന് പ്രത്യേക സ്ഥാനമുണ്ട്. ഹിന്ദു വിശ്വാസപ്രകാരം ദേവന്മാരുടെ ഖജാന്‍ജിയായും യക്ഷന്മാരുടെ രാജാവായും കുബേരനെ കണക്കാക്കുന്നു. കൂടാതെ, സമ്പത്തിന്റെയും സമൃദ്ധിയുടെയും ദൈവമായും കുബേരന് അറിയപ്പെടുന്നു. ലക്ഷ്മീ ദേവിക്കും ഗണപതിക്കും ഒപ്പം, ധന്തേരാസിലും ദീപാവലിയി വേളയിലും ഭക്തര്‍ കുബേര ദേവനെ ആരാധിക്കുന്നു. കുബേരനെ ആരാധിക്കുന്നവര്‍ക്ക് വീട്ടില്‍ പണത്തിനും ധാന്യത്തിനും ഒരു കുറവുമുണ്ടാകില്ല.
ജ്യോതിഷപ്രകാരം കുബേരദേവന്റെ അനുഗ്രഹം ലഭിച്ച 5 രാശിക്കാരുണ്ട്. ഇവര്‍ക്ക് ജീവിതത്തില്‍ പണവുമായി ബന്ധപ്പെട്ട യാതൊരുവിധ പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടിവരുന്നില്ല, മാത്രമല്ല, ഇവരുടെ ജീവിതം മുഴുവന്‍ അവര്‍ ഐശ്വര്യത്തോടെ ചെലവഴിക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ രാശിക്കാര്‍ വിജയം നേടുന്നു. കുബേരദേവന്റെ പ്രത്യേക കൃപ എനെന്നും നിലനില്‍ക്കുന്ന 5 രാശിക്കാര്‍ ഇവരാണ്.

ഇടവം
ഇടവം രാശിയുടെ അധിപന് ശുക്രനാണ്. ഭൗതിക സുഖം, പ്രതാപം, പ്രശസ്തി, ബഹുമാനം, ഐശ്വര്യം മുതലായവയുടെ ഘടകമാണ് ശുക്രന്. ഈ രാശിക്കാരുടെ വ്യക്തിത്വം വളരെ ആകര്‍ഷകമാണ്. അവര്‍ വളരെ വേഗം ആളുകളെ ആകര്‍ഷിക്കുന്നു. കുബേര ദേവന്റെയും ശുക്ര ദേവന്റെയും അനുഗ്രഹം ഇടവം രാശിക്കാരുടെ മേല്‍ എപ്പോഴും നിലനില്‍ക്കുമെന്ന് പറയുന്നു.
കുബേരന്റെ അനുഗ്രഹത്താല്‍ ജീവിതത്തിലെ വെല്ലുവിളികളെ അഭിമുഖീകരിച്ച് നിങ്ങള്‍ക്ക് വലിയ വിജയം കൈവരുന്നു. ജോലി ചെയ്യുന്ന മേഖലയില്‍ നിങ്ങളുടേതായ പേര് നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. ഇടവം രാശിക്കാര്‍ കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഠിനാധ്വാനം ചെയ്യുന്നവരും ജീവിതത്തില്‍ സമ്പത്ത് നേടുകയും ചെയ്യുന്നവരാണ്. ഭൗതിക സുഖങ്ങള്‍ തേടിയെത്തുന്ന രാശിക്കാരാണ് ഇടവം രാശിക്കാര്‍.

കര്‍ക്കടകം
കര്‍ക്കടക രാശിയുടെ അധിപന് ചന്ദ്രദേവനാണ്. ചന്ദ്രന്റെ സ്വഭാവം വളരെ സൗഹാര്‍ദ്ദപരമാണ്, ഇത് ആളുകളുമായി പെട്ടെന്ന് ഇടകലരുന്നു. കര്‍ക്കിടകം രാശിക്കാര്‍ കഠിനാധ്വാനം ചെയ്തതിന് ശേഷവും അവര്‍ക്ക് ഒരിക്കലും തളര്‍ച്ച തോന്നാറില്ല. എന്തെങ്കിലും ആഗ്രഹിച്ചാല്‍ കര്‍ക്കിടകം രാശിക്കാര്‍, ആ കാര്യത്തിന് പിന്നാലെ പോകുകയും അത് നേടിയതിന് ശേഷം മാത്രം വിശ്രമിക്കുകയും ചെയ്യുന്നവരാണ്.
കര്‍ക്കടക രാശിക്കാരുടെ മേല്‍ കുബേരന്റെ അനുഗ്രഹം എപ്പോഴും നിലനില്ക്കുന്നു. അതുവഴി അവര്‍ ജീവിതത്തില്‍ ഒരു നല്ല സ്ഥാനം നേടുന്നു. ജീവിതത്തില്‍ വരുന്ന ചെറുതും വലുതുമായ എല്ലാ അവസരങ്ങളും അവര്‍ പ്രയോജനപ്പെടുത്തുന്നു. അതുവഴി അവര്‍ക്ക് ധാരാളം നേട്ടങ്ങളും ലഭിക്കുന്നു.

വൃശ്ചികം
വൃശ്ചിക രാശിയുടെ ഗ്രഹാധിപനാണ് ചൊവ്വ. വളരെ ഊര്‍ജ്ജസ്വലരും ധീരരും ജോലിയില്‍ അതീവ തത്പരരുമാണ് വൃശ്ചികം രാശിക്കാര്‍. ഒരു കാര്യത്തില്‍ വിജയം ലഭിക്കുന്നതുവരെ വൃശ്ചികം രാശിക്കാര്‍ കഠിനാധ്വാനം ചെയ്യും. ഈ ഗുണം കാരണം, കുബേര ദേവന്റെ അനുഗ്രഹം എപ്പോഴും ലഭിക്കുന്ന രാശിക്കാരാണ് ഇടവം രാശിക്കാര്‍. അവര്‍ ഒരിക്കലും അവര്‍ക്ക് ചുറ്റുമുള്ളവരെ ആപത്തില്‍ ഉപേക്ഷിക്കാറില്ല.
പ്രിയപ്പെട്ടവരുടെ എല്ലാ ആവശ്യങ്ങളും പൂര്‍ണ്ണമായി പരിപാലിക്കുന്നവരാണ് ഇവര്‍. തങ്ങളുടെ പ്രയത്നത്താല്‍ സാഹചര്യങ്ങള്‍ അനുകൂലമാക്കുന്നതില്‍ ഇവര്‍ വിജയിക്കുന്നു. ജീവിതത്തില്‍ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും അവസരങ്ങള്‍ എപ്പോഴും ഉണ്ടാകുകയും ചെയ്യുന്നു. ഈ രാശിക്കാര്‍ക്ക് കുബേര ദേവന്റെ കൃപയാല്‍ ഒരിക്കലും സാമ്പത്തിക പ്രശ്നങ്ങളും നേരിടേണ്ടി വരുന്നില്ല.

തുലാം
തുലാം രാശിയുടെ അധിപന് ശുക്രനാണ്. പ്രശസ്തിയുടെയും സമ്പത്തിന്റെയും ഘടകമാണ് ശുക്രന്. എല്ലാ തര്‍ക്കങ്ങളും വൈദഗ്ധ്യം കൊണ്ട് പരിഹരിക്കുന്നതില്‍ മിടുക്കരാണ് തുലാം രാശിക്കാര്‍. വളരെ കഠിനാധ്വാനികളും പോരാട്ട വീര്യവുമുള്ളവരും വിജയം കൈവരിക്കാന്‍ തങ്ങളുടെ മുഴുവന്‍ കഴിവും വിനിയോഗിക്കുന്നവരുമാണ് തുലാം രാശിക്കാര്‍. ഇക്കാരണത്താല്‍, കുബേര ദേവന്റെ അനന്തമായ കൃപ തുലാം രാശിക്കാരുടെ മേല്‍ എപ്പോഴും നിലനില്ക്കുന്നു.
തുലാം രാശിക്കാര്‍ ഒരു പ്രവൃത്തിയില്‍ വിജയത്തിനുള്ള എല്ലാ വഴികളും കണ്ടെത്തുന്നു. ഈ രാശിക്കാര്‍ അവരുടെ കുടുംബാംഗങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാന്‍ ശ്രമിക്കുന്നവരുമാണ്. കുബേരന്റെ കൃപയാല്‍ ഈ രാശിക്കാര്‍ക്ക് പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകാറില്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും മുന്നില്‍ നില്ക്കുന്നവര് കൂടിയാണ് തുലാം രാശിക്കാര്‍.

ധനു
ദേവന്മാരുടെ ഗുരുവായ വ്യാഴമാണ് ധനു രാശിയുടെ അധിപന്. വളരെയേറെ മതവിശ്വാസികളും ഭാവിയെക്കുറിച്ച് എപ്പോഴും ശുഭാപ്തിവിശ്വാസമുള്ളവരുമാണ് ഇക്കൂട്ടര്‍. പ്രസന്നമായ സ്വഭാവവും ആത്മീയ പ്രവണതയും കാരണം, ഇവര്‍ക്ക് എപ്പോഴും കുബേരദേവന്റെ അനുഗ്രഹം ലഭിക്കുന്നു. വളരെ ആവേശഭരിതരും പ്രചോദനാത്മകവുമായി സ്വഭാവമുള്ളവരാണ് ധനു രാശിക്കാര്‍. എല്ലാ ജോലികളും വളരെ ഉത്സാഹത്തോടെ ചെയ്തു തീര്‍ക്കുന്നവരാണ് ഇവര്‍.
ജീവിതത്തില്‍ അവരുടേതായ ഒരു സ്ഥാനം ഉണ്ടാക്കാന്‍ ഇക്കൂട്ടര്‍ക്ക് സാധിക്കുന്നു. മറ്റുള്ളവരെ സഹായിക്കാന്‍ എപ്പോഴും തയ്യാറുള്ള ഇവര്‍ക്ക് സമ്പത്തിന്റെ കാര്യത്തില്‍ കഷ്ടപ്പാട് നേരിടേണ്ടിവരുന്നില്ല. കഠിനാധ്വാനികളാണ് ധനു രാശിക്കാര്‍. ഇവരുടെ ആകര്‍ഷകമായ സ്വഭാവം കാരണം അവര്‍ക്ക് ധാരാളം സുഹൃത്തുക്കളും ഉണ്ടാകാറുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
