Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഗ്രഹ ദോഷം വരുത്തും ഈ ശീലങ്ങള്‍
ഗ്രഹ ദോഷം വരുത്തും ഈ ശീലങ്ങള്‍
നല്ല ശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കേണ്ടത് ഏറെ പ്രധാനമാണ്. ഇത് ചിട്ടയായ ജീവിതത്തിന് പ്രധാനവുമാണ്.
ചില ശീലങ്ങള്‍ ജീവിതം മോശമാക്കുമെന്നു മാത്രമല്ല, ചിലപ്പോള്‍ നാമറിയാതെ തന്നെ പല ദോഷങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. ഗ്രഹങ്ങളെയും രാശികളേയും ബാധിയ്ക്കുന്നവയാണ് ഇത്തരത്തിലെ ചില ശീലങ്ങള്‍ എന്നു പറയാം. ജീവിതത്തില്‍ നെഗറ്റീവ് ഊര്‍ജ പ്രവാഹത്തിനും ഇത്തരത്തിലെ ചില ശീലങ്ങള്‍ കാരണമാകും.
നമ്മുടെ ജീവിതത്തെ പല തരത്തിലും ബാധിയ്ക്കുന്ന ഇത്തരം ചില ശീലങ്ങളെക്കുറിച്ചറിയൂ, ഏതെല്ലാം വിധത്തിലാണ് ഇത് ജീവിത്തില്‍ ദോഷങ്ങള്‍ വരുത്തുകയെന്നും അറിയൂ. ഗ്രഹ ദോഷങ്ങള്‍ക്കു വരെ ഇവ വഴി വയ്ക്കുന്നു.

പാത്രങ്ങളും എച്ചിലുമെല്ലാം
ശനിയും ചന്ദ്രനുമെല്ലാം ഗ്രഹ പ്രവാഹം ജാതകത്തില്‍ പ്രധാനമാണ്. ഇവയുടോ ദോഷം ദോഷ ഫലം വരുത്തുകയും ചെയ്യും. പാത്രങ്ങളും എച്ചിലുമെല്ലാം ഇട്ടിട്ടു പോകുന്നത് ശനിയുടേയും ചന്ദ്രന്റേയും അപ്രീതിക്കു കാരണമാകും.

പൂജാമുറി
പൂജാമുറി വീടിന്റെ ഐശ്വര്യത്തിന്റെ, സമാധാനത്തിന്റെ ഭാഗമാണ്. ഇത് വെറുതേ ഉണ്ടായാല്‍ പോരാ, വൃത്തിയാക്കി വയ്ക്കുകയും വേണം. അല്ലാത്ത പക്ഷം നെഗറ്റീവ് ഊര്‍ജം വരും.ഇത് പഠനത്തിനും സാമ്പത്തികത്തിലും കുടുംബത്തിലുമെല്ലാം ദോഷങ്ങള്‍ വരുത്തും. ഗ്രഹ ദോഷം വരുത്തുന്ന ഒന്നാണിതെന്നു വേണം, പറയാന്‍.

നേരത്തെ കിടക്കുന്നത്
നേരത്തെ കിടക്കുന്നത് ആരോഗ്യത്തിനു മാത്രമല്ല, പൊസറ്റീവിറ്റിയ്ക്കും പ്രധാനമാണ്. ചന്ദ്രവെളിച്ചം തെളിഞ്ഞു നില്ക്കുന്ന സമയത്തു തന്നെ ഉറങ്ങണം. ഇത് ചന്ദ്രപ്രകാശം മനസിനേയും ശരീരത്തേയും സുഖപ്പെടുത്താന്‍ സഹായിക്കും. ഈ സമയത്തും ഉണര്‍ന്നിരിയ്ക്കുന്നത് സ്ട്രെസ് പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും.

അടുക്കള വൃത്തിയാക്കി വയ്ക്കുന്നത്
അടുക്കള വൃത്തിയാക്കി വയ്ക്കുന്നത് ആരോഗ്യത്തിനു മാത്രമല്ല, പൊസറ്റീവിറ്റിയ്ക്കും പ്രധാനമാണ്. പ്രത്യേകിച്ചു ചൊവ്വാദോഷമുള്ളവര്‍ എപ്പോഴും അടുക്കള വൃത്തിയാക്കി വയ്ക്കണം. അല്ലെങ്കില്‍ ദോഷം വര്‍ദ്ധിയ്ക്കും.

അവിടെയും ഇവിടെയും
അവിടെയും ഇവിടെയും തുപ്പുന്ന ശീലമുള്ളവരുണ്ട്. ഇതു വഴി ലക്ഷ്മീദേവിയുടെ അപ്രീതിക്ക്, ടയാക്കും. ഇതു വഴി വിജയം, സമൂഹത്തിലെ സ്ഥാനം, പണം എന്നിവയ്ക്കു തടസം വരുത്തുകയാണ്

മദ്യപാനം
മദ്യപാനം ആരോഗ്യത്തിന് ദോഷം മാത്രമല്ല, ജാതക പ്രകാരം രാഹു ദോഷത്തിനും കാരണമാകുന്ന ഒന്നാണ്. ഇത്തരക്കാര്‍ എത്ര കഷ്ടപ്പെട്ടാലും വിജയം ലഭിയ്ക്കാന്‍ ബുദ്ധിമുട്ടും.

ഉറക്കെയുള്ള സംസാരം
ഉറക്കെയുള്ള സംസാരം സ്ട്രെസുണ്ടാക്കുമെന്നു മാത്രമല്ല, ശനി ദോഷത്തിനും കാരണമാകും. ഇത് കുടുംബ ജീവിതത്തിലെ പല പ്രശ്നങ്ങള്‍ക്കും കാരണമാകുകയും ചെയ്യും.

വീട്ടിലെത്തുന്നവര്‍ക്ക് വെള്ളം
വീട്ടിലെത്തുന്നവര്‍ക്ക് വെള്ളം കൊടുക്കുന്നത് മര്യാദയുടെ ഭാഗം മാത്രമല്ല, അവരിലെ നെഗറ്റീവ് ഊര്‍ജത്തെ ശമിപ്പിയ്ക്കാനുള്ള വഴി കൂടിയാണ്. അതുവഴി നമുക്കുള്ള രാഹു, കാളസര്‍പ ദോഷം എന്നിവയും അകറ്റാന്‍ സാധിയ്ക്കും. വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിയ്ക്കാന്‍ കൊടുക്കുക.



Click it and Unblock the Notifications
