Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം
2023-ല്‍ അതിഗംഭീര തുടക്കം ഈ നാല് രാശിക്കാര്‍ക്ക്: ലക്ഷ്മിദേവി പടികയറി വരും: ശ്രേഷ്ഠഫലം
പുതുവര്‍ഷം എന്നത് എപ്പോഴും പുത്തന്‍ പ്രതീക്ഷകളോടെ നാം കാത്തിരിക്കുന്ന ഒരു വര്‍ഷമായിരിക്കും. ഈ വര്‍ഷത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അത് ജ്യോതിഷപരമായാലും സാമ്പത്തികപരമായാലും കരിയര്പരമായാലും എല്ലാം നമ്മള് പല വിധത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കണം. 2023-ല്‍ ഭാഗ്യഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ചില രാശിക്കാരുണ്ട്. ഇവര്‍ക്ക് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ സര്വ്വസൗഭാഗ്യത്തോടെ 2023 കടന്നു പോവാന്‍ പറ്റും. 2023-ല്‍ ചില സുപ്രധാന ഗ്രഹങ്ങള്‍ രാശി മാറുന്നതിനുള്ള സാധ്യതയുണ്ട്. ഇവയില്‍ ശനി, വ്യാഴം, രാഹു, കേതു എന്നീ നാല് ഗ്രഹങ്ങളാണ് പ്രധാനമായും രാശിമാറ്റത്തിന് സാധ്യതയുള്ള ഗ്രഹങ്ങള്‍.

ഈ നാല് ഗ്രഹങ്ങളുടേയും രാശിമാറ്റം നമ്മുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. ശനിയുടെ രാശി മാറ്റം രണ്ടര വര്‍ഷത്തോളം നിലനില്ക്കുന്നു. ജനുവരി 17-നാണ് ശനി മകരം രാശിയില്‍ നിന്ന് കുംഭം രാശിയിലേക്ക് മാറുന്നത്. ഇത് ചിലരുടെ ജീവിതത്തില്‍ സന്തോഷസൗഭാഗ്യങ്ങള് കൊണ്ട് വരുന്നു. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഈ രാശിമാറ്റം മോശം ഫലങ്ങള്‍ നല്കുന്നു. ജ്യോതിഷ പ്രകാരം ഗ്രഹമാറ്റങ്ങളില് ലക്ഷ്മി ദേവി അനുഗ്രഹം ചൊരിയുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് 2023 നല്കുന്ന വര്‍ഷഫലത്തില്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹം കൂടെ തന്നെയുണ്ടാവുന്നു. ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ ആത്മിയമായ കാര്യങ്ങളിലായിരിക്കും താല്‍പ്പര്യം കൂടുതല്‍. ഇവര്‍ക്ക് സാമ്പത്തിക സ്ഥിതിയില്‍ പോലും വളരെ മികച്ച മാറ്റങ്ങള്‍ ഉണ്ടായിരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന എല്ലാ വിഷമതകളും മാറുന്നു. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമ്പദ്സമൃദ്ധിയും നിറയുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. കൂടാതെ സന്താനസൗഭാഗ്യത്തിനും ഈ രാശിക്കാര്‍ക്ക് ഭാഗ്യം കാണുന്നു. ജോലിയുടെ കാര്യത്തിലും കരിയറിലും ബിസിനസിലും എല്ലാം മികച്ച ഒരു സമയമായിരിക്കും മേടം രാശിക്കാര്‍ക്ക് 2023. കൂടാതെ നിങ്ങള്‍ക്ക് നല്ല വരുമാനവും ലഭിക്കുന്നു. സ്വത്ത് പാരമ്പര്യമായി ലഭിക്കുകയും ലക്ഷ്മി ദേവിയുടെ അനുഗ്രഹം വര്‍ഷം മുഴുവന്‍ നിലനില്ക്കുകയും ചെയ്യുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ലാഭം ബിസിനസില്‍ കൊയ്തെടുക്കുന്നതിന് സാധിക്കുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ വര്‍ഷം ഒരു പുതിയ ഐശ്വര്യകരമായ തുടക്കം തന്നെയായിരിക്കും. ഇവര്‍ക്ക് കടബാധ്യതയില്‍ നിന്ന് കരകയറുന്നതിന് സാധിക്കുന്നു. വീടിന്റെ പണി ആരംഭിക്കുന്നതിനും ജോലിയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നതിനും ഉള്ള സാധ്യതയുണ്ട്. ഏത് കടബാധ്യതയും തീര്‍ക്കുന്നതിന് നിങ്ങള്‍ പ്രാപ്തരാവുന്നു. കൂടുതല്‍ കഠിനാധ്വാനം ചെയ്താല്‍ അതിന്റെ ഫലം ഇരട്ടിയായി തിരികെ ലഭിക്കുന്നു. വിവാഹിതരായവര്‍ക്ക് ജീവിതത്തില്‍ പങ്കാളി വഴി സൗഭാഗ്യം വരുന്നു. ജോലിയില്‍ സ്വാധീനം വര്‍ദ്ധിക്കുകയും അതില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തോടെ വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നു. വിവാഹത്തിന്റെ എല്ലാ തടസ്സവും മാറുന്നു. ഏത് പരിശ്രമവും വിജയത്തിലെത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപ്പരീക്ഷയില്‍ അതിഗംഭീര വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമായിരിക്കും. ബിസിനസില്‍ അപ്രതീക്ഷിത ലാഭം ലഭിക്കുന്നു. ഇത് വീണ്ടും ബിസിനസ് വളരുന്നതിലേക്ക് ഇവരെ എത്തിക്കുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് 2023 ചില അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നു. കരിയറില്‍ ഇവര്‍ക്ക് ആരും കൊതിക്കുന്ന ഉയരത്തില്‍ എത്തുന്നതിന് സാധിക്കുന്നു. അവിസ്മരണീയമായ പല കാര്യങ്ങളും ജീവിതത്തിലൂടെ കടന്നു പോവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അതിഗംഭീര തുടക്കം ലഭിക്കുന്നു. ഒരിക്കലും നഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നില്ല. മുടക്കുന്ന പണം ഇരട്ടിയായി തിരിച്ച് തരുന്നു. യാത്രയില്‍ നിന്നും സാമ്പത്തിക നേട്ടം നിങ്ങള്‍ക്കുണ്ടാവുന്നു. ബന്ധുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും ടെന്‍ഷനടിക്കേണ്ടി വരുന്നില്ല. പൊതുവേ നിങ്ങളെ അമ്പരപ്പിക്കുന്ന ഒരു വര്‍ഷം തന്നെയായിരിക്കും 2023. വീട് വാങ്ങുന്നതിനും വാഹനയോഗത്തിനും ഉള്ള സമയമാണ് 2023. ലക്ഷ്മി ദേവി തന്റെ അനുഗ്രഹങ്ങള്‍ ചൊരിയുന്നതോടെ തുലാം രാശിക്കാരുടെ സ്വപ്നങ്ങള്‍ എല്ലാം തന്നെ സാക്ഷാത്കരിക്കപ്പെടും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് 2023 നല്‍കുന്നത് അതിഗംഭീര തുടക്കം തന്നെയായിരിക്കും. ജീവിതത്തില്‍ സന്തോഷവും സൗഹൃദവും നിറക്കുന്ന ഒരു വര്‍ഷമായിരിക്കും 2023. അതിലുപരി സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങളും 2023 നല്കുന്നു. ബിസിനസില്‍ ഗംഭീര വളര്‍ച്ചയുണ്ടാവുന്നു. പണത്തോടൊപ്പം തന്നെ ബിസിനസിലും ഗ്രീന്‍ സിഗ്നല്‍ കാണുന്നു. വാഹനയോഗത്തിനുള്ള സാധ്യതയുണ്ട്. വീട് നിര്‍മാണത്തിന് തുടക്കം കുറിക്കുന്നു. സന്താനസൗഭാഗ്യം 2023-ല്‍ ഉണ്ടാവുന്ന രാശിക്കാരായിരിക്കും ധനു രാശിക്കാര്‍. സ്വപ്സാക്ഷാത്കാരം 2023-ല്‍ സംഭവിക്കുന്നു. വിവിധ യാത്രകള്‍ നടത്തുന്നതിനും അതിലൂടെ നേട്ടങ്ങളും ഉണ്ടാവുന്നു. ജോലിയില്‍ കഠിനാധ്വാനം ചെയ്താല്‍ അത് നിങ്ങള്‍ക്ക് അനുകൂലഫലങ്ങള്‍ നിരവധി നല്കുന്നു. അര്‍ഹിച്ച സ്ഥാനം നിങ്ങള്‍ക്ക് ലഭിക്കുന്നു. വിജയം നിങ്ങളെ തേടി വരുന്ന ഒരു വര്‍ഷം കൂടിയാണ് 2023. ബിസിനസിലെ അപ്രതീക്ഷിത നേട്ടങ്ങള്‍ നിങ്ങളെ സന്തോഷത്തിലാക്കുന്നു.

ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി
ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിലനിര്‍ത്തുന്നതിന് വേണ്ടി ജ്യോതിഷപരമായി ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. അതില്‍ ചിലതിനെക്കുറിച്ച് നമുക്ക് നോക്കാം. ക്ഷേത്രദര്‍ശനം നടത്തുകയും ലക്ഷ്മി ദേവിക്ക് ശംഖ്, താമര, റോസാപ്പൂക്കള്‍, എന്നിവ അര്‍പ്പിക്കുക. വെള്ളിയാഴ്ച പാവപ്പെട്ടവര്‍ക്ക് അന്നദാനം നടത്തുക. ഇത് ജോലിയിലെ തടസ്സങ്ങളെ നീക്കുന്നതിനും ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിനും സഹായിക്കുന്നു. ശ്രീസൂക്തം പാരായണം ചെയ്യുന്നത് ലക്ഷ്മിയെ സന്തോഷിപ്പിക്കും. പൂജാവേളയില്‍ എല്ലാം ലക്ഷ്മി ദേവിയെ താമരപ്പൂവ് കൊണ്ട് ആരാധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications