Latest Updates
-
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ചന്ദ്രൻ മകരം രാശിയിലേക്ക്; ഓണക്കാലത്ത് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ -
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം
സമ്പത്തിന് മുട്ടില്ല; ലക്ഷീദേവിയുടെ അനുഗ്രഹം എന്നും കൂടെയുള്ള 4 രാശിക്കാര്‍
ഓരോ വ്യക്തിയും തന്റെ ജനനം കൊണ്ടു തന്നെ ചില പ്രത്യേകതകള്‍ നിറഞ്ഞവരാണെന്ന് കണക്കാക്കപ്പെടുന്നു. ജ്യോതിഷപ്രകാരം ഒരാളുടെ ജീവിതത്തില്‍ എന്ത്, എപ്പോള്‍, എങ്ങനെ സംഭവിക്കും എന്നെല്ലാം മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ട്. ഒരു കുട്ടിയുടെ ജനന സമയത്ത്, ഗ്രഹങ്ങളുടെയും നക്ഷത്രരാശികളുടെയും സ്ഥാനം നോക്കിയാണ് അവരുടെ ജാതകം തയ്യാറാക്കുന്നത്. ഓരോ വ്യക്തിയുടെയും ജനനസമയം രാശിപ്രകാരം പ്രത്യേകതകള്‍ നിറഞ്ഞതാണ്. ആ രാശിചക്രത്തിന്റെ പ്രഭാവം ജീവിതകാലം മുഴുവന്‍ അവരില്‍ നിലനില്‍ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ജാതകത്തിലെ ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, രാശിചക്രങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കണക്കുകൂട്ടലുകള്‍ നടത്തുന്നതിലൂടെ, കുട്ടിയുടെ ഭാവി എങ്ങനെയായിരിക്കുമെന്ന് ജ്യോതിഷം പ്രവചിക്കുന്നു. ജ്യോതിഷമനുസരിച്ച്, ഓരോ രാശിചിഹ്നത്തിനും അതിന്റേതായ യോഗ്യതകളും അപാകതകളും ഉണ്ട്. അതിനാല്‍ അത്തരം നല്ലതും ദോഷവുമെല്ലാം ആ രാശിചക്രവുമായി ബന്ധപ്പെട്ട വ്യക്തിയിലും പ്രകടമാകും.

ലക്ഷ്മീദേവിയുടെ അനുഗ്രഹമുള്ള രാശിക്കാര്‍
സമ്പത്തിന്റെയും പ്രതാപത്തിന്റെയും പ്രശസ്തിയുടെയും ദേവതയാണ് ലക്ഷ്മി ദേവി. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ആര്‍ക്കെല്ലാം ലഭിക്കുന്നോ, അവര്‍ക്കെല്ലാം സമ്പത്തിനും ഐശ്വര്യത്തിനും കുറവുണ്ടാകില്ലെന്ന് വിശ്വസിക്കപ്പെടുന്നു. ജ്യോതിഷമനുസരിച്ച് ആകെ 12 രാശിചിഹ്നങ്ങളുണ്ട്. ഈ രാശിചിഹ്നങ്ങള്ക്കെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു ഭരണാധിപനുണ്ട്. അതിനാല്‍, അവരുടെ ജന്മസിദ്ധമായ കഴിവുകള്‍ കാരണം ജീവിതത്തിലെ തടസങ്ങളെ എളുപ്പം നേരിടുകയും വിജയം നേടുകയും ചെയ്യുന്നു. അത്തരത്തില്‍, ലക്ഷ്മീ ദേവിയുടെ അനുഗ്രഹം എല്ലായ്പ്പോഴും നിലകൊള്ളുന്ന ചില രാശിക്കാരുണ്ട്. ഇതാ, ഈ നാല് രാശിചിഹ്നങ്ങള്‍ പണത്തിന്റെ കാര്യത്തില്‍ വളരെ ഭാഗ്യമുള്ളവരാണ്. ഇതില്‍ നിങ്ങളും ഉണ്ടോ എന്ന് നോക്കൂ.

ഇടവം
രാശിചക്രത്തില്‍ രണ്ടാമതായി വരുന്നതാണ് ഇടവം രാശി. ശുക്രനാണ് ഇടവം രാശിക്കാരുടെ ഭരണകര്‍ത്താവ്. അതിനാല്‍ എപ്പോഴും ഭാഗ്യത്താല്‍ അനുഗ്രഹിക്കപ്പെടുന്ന ഒരു രാശിയാണ് ഇടവം രാശി. ശുക്രന്റെ സ്വാധീനത്തില്‍ ഒരു മനുഷ്യന്റെ ജീവിതത്തില്‍ സമ്പത്തും സ്നേഹവും ആഢംബരവുമെല്ലാം കൈവരുന്നു. അതിനാലാണ് ലക്ഷ്മി ദേവിയുടെ പ്രത്യേക കൃപ ഇടവം രാശിക്കാരില്‍ നിലനില്‍ക്കുന്നത്. ഈ രാശിചക്രത്തിലെ ആളുകള്‍ക്ക് അവരുടെ പ്രവൃത്തികളില്‍ കുറഞ്ഞ പരിശ്രമത്തിലൂടെ മികച്ച വിജയങ്ങള്‍ ലഭിക്കുന്നു. പണം ഒരിക്കലും അവരുടെ മുന്നില്‍ ഒരു വെല്ലുവിളിയായും മാറുന്നില്ല.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരായ ആളുകളെയും എല്ലായ്പ്പോഴും ലക്ഷ്മി ദേവി അനുഗ്രഹിക്കുന്നു. ഈ രാശിചക്രത്തിന്റെ അധിപന് ചന്ദ്രനാണ്. കര്‍ക്കിടകം രാശിക്കാരുടെ ജീവിതം എപ്പോഴും സന്തോഷവും സമൃദ്ധിയും നിറഞ്ഞതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ രാശിചക്രത്തിലെ ആളുകള്‍ വളരെ കഠിനാധ്വാനികളാണ്. അവര്‍ എന്തെങ്കിലും ജോലി ഏറ്റെടുക്കുകയാണെങ്കില്‍, അത് പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ അവര്‍ വിശ്രമിക്കാറുള്ളൂ. അതിനാല്‍, കര്‍ക്കിടകം രാശിക്കാരുടെ പ്രവൃത്തികളില്‍ തടസങ്ങളുണ്ടാകുന്നത് കുറവാണ്.

ചിങ്ങം
ലക്ഷ്മി ദേവിയുടെ അനുഗ്രഹം എല്ലായ്പ്പോഴും നിലനില്‍ക്കുന്ന മറ്റൊരു രാശിചിഹ്നമാണ് ചിങ്ങം രാശി. ഈ രാശിചക്രത്തിന്റെ അധിപന് സൂര്യനാണ്. വളരെയേറെ ആത്മീയ താല്പര്യം ഉള്ളവരാണ് ചിങ്ങം രാശിക്കാര്‍. ഇവര്‍ വളരെ ധൈര്യമുള്ളവരും നിര്‍ഭയരും കഠിനാധ്വാനികളുമാണ്. ഈ രാശിചക്രത്തിലെ ആളുകള്‍ അവരുടെ ജീവിതത്തിലെ സുഖസൗകര്യങ്ങള്‍ നിലനിര്‍ത്താന്‍ കഠിനമായി പരിശ്രമിക്കുന്നു. അതിശയകരമായ നേതൃത്വ കഴിവുകളുള്ള ഇവര്‍ ജോലി ചെയ്യുന്നിടത്തെല്ലാം, കഠിനാധ്വാനത്തിലൂടെയും കഴിവിലൂടെയും എല്ലാവരുടെയും ഹൃദയം കീഴടക്കുന്നു. അവരുടെ കഴിവുകള്‍ കാരണം റിസ്ക് എടുക്കാനും ചിങ്ങം രാശിക്കാര്‍ ഭയപ്പെടുന്നില്ല. അതിനാല്‍ത്തന്നെ ലക്ഷ്മീ ദേവി എല്ലായ്പ്പോഴും ഈ രാശിക്കാരെ അകമഴിഞ്ഞ് സഹായിക്കുകയും ചെയ്യുന്നു.

വൃശ്ചികം
ഒരിക്കലും പണത്തിന് കുറവില്ലാത്ത രാശിക്കാരാണ് വൃശ്ചികം രാശിക്കാര്‍. ജീവിതത്തിലുടനീളം സമ്പത്തും സമ്പത്തും സുഖസൗകര്യങ്ങളും ഇവരുടെ കൂടെയുണ്ടാകും. ഇവരുടെ ഭരണാധിപന് ചൊവ്വയാണ്. ചൊവ്വയുടെ സ്വാധീനം കാരണം, ഈ ആളുകള്‍ വളരെ കഠിനാധ്വാനികളും ഊര്‍ജ്ജസ്വലരും ആവേശം നിറഞ്ഞവരുമായി മാറുന്നു. ഇത്തരക്കാര്‍ വളരെ സത്യസന്ധതയോടെ ഏത് ജോലിയും ചെയ്യുന്നു, അതിനാല്‍ അവര്‍ക്ക് പലപ്പോഴും ജോലിയില്‍ വലിയ ഉത്തരവാദിത്തങ്ങള്‍ വന്നുചേരുന്നു. ഭാഗ്യം അവരോടൊപ്പം നില്ക്കുന്നതിനാല് അവര്‍ ചെയ്യുന്ന പ്രവൃത്തികളിലെല്ലാം തന്നെ വിജയം വരിക്കാനും അവര്‍ക്ക് സാധിക്കുന്നു. ജീവിതത്തിലുടനീളം ലക്ഷ്മീ ദേവിയുടെ അനുഗ്രഹം കൂടെയുണ്ടാവുന്ന രാശിക്കാരാണ് വൃശ്ചികം രാശിക്കാര്‍.



Click it and Unblock the Notifications