Latest Updates
-
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ!
എന്തിലും ഏതിലും ദോഷം മാത്രം കാണുന്ന രാശി: ഇടവം, മകരമുള്പ്പടെ അഞ്ച് രാശിക്കാര്‍
ഏത് കാര്യത്തിലും ദോഷങ്ങള്‍ മാത്രം പറയുകയും അതിനെക്കുറിച്ച് മാത്രം ചിന്തിക്കുകയും ചെയ്യുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ ചിലപ്പോഴെങ്കിലും അവര്‍ എന്താണ് ഇങ്ങനെ ചിന്തിക്കുന്നത് എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമുക്ക് ചുറ്റുമുള്ള പന്ത്രണ്ട് രാശിക്കാരില്‍ ഇനി പറയുന്ന അഞ്ച് രാശിക്കാര്‍ അപ്രകാരം മാത്രം ചിന്തിക്കുന്നവരാണ്. ജീവിതം എന്നത് സുഖദു:ഖ സമ്മിശ്രമാണ് എന്ന് നമുക്കറിയാം. എന്നാല്‍ സുഖമാണെങ്കിലും ദു:ഖമാണെങ്കിലും അതില്‍ ദു:ഖത്തെ മാത്രം ചിന്തിച്ച് കഴിയുന്നവര്‍ നിരവധിയാണ്. ഒരു കാര്യത്തേയും പോസിറ്റീവ് ആയോ ശുഭാപ്തി വിശ്വാസത്തോടെയോ ഇവര്‍ കണക്കാക്കുന്നില്ല.
പൊതുവേ ഇത്തരക്കാരെ ദോഷൈകദൃക്കുകള്‍ എന്നാണ് പറയുന്നത്. ഇത്തരത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം ഉണ്ടാവുക എന്നത് അല്പം പ്രയാസകരമായ കാര്യമായിരിക്കും. 12 രാശിക്കാരില്‍ അഞ്ച് രാശിക്കാര്‍ ഇത്തരത്തിലാണ് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. കാരണം അവര്‍ക്ക് ഏത് കാര്യത്തിലും നിരാശയും ഉത്കണ്ഠയും മാത്രമായിരിക്കും ഫലം. ഇവര്‍ ഏതൊക്കെ രാശിക്കാരാണ് എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാരാണ് ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. കാരണം ഏത് കാര്യങ്ങളിലും ഇവര്‍ ദോഷങ്ങള്‍ മാത്രം കാണുന്നു. കൂടാതെ ഇവരെ അശുഭാപ്തി വിശ്വാസത്തിലേക്ക് പലപ്പോഴും നയിക്കുകയും ചെയ്യുന്നു. പുതിയ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്ന കാര്യത്തില്‍ ഇവര്‍ അല്പം പുറകിലേക്കായിരിക്കും. അതെല്ലാം തന്നെ ദോഷകരമായ മാറ്റങ്ങളാണ് എന്ന് ചിന്തിക്കുന്നവരാണ് ഈ രാശിക്കാര്‍. നിരാശയായിരിക്കും എപ്പോഴും ഇവരുടെ മുഖമുദ്ര. പല കാര്യങ്ങളിലും ശാഠ്യം പിടിക്കുന്നത് നിങ്ങളുടെ സ്വഭാവ സവിശേഷതകളില്‍ ഒന്നായിരിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരും ദോഷൈകദൃക്കുകള്‍ എന്ന കാര്യത്തില്‍ ഒട്ടും പുറകിലല്ല. ഏത് കാര്യത്തിലും ദോഷം മാത്രമായിരിക്കും ഇവര്‍ ആദ്യം കാണുന്നത്. അതുകൊണ്ട് തന്നെ അല്പം കൂടുതല്‍ ഇവരുടെ സ്വഭാവം വീക്ഷിക്കേണ്ടി വരുന്നു. അനുകമ്പ ഇവര്ക്കുണ്ടാവുമെങ്കിലും അശുഭാപ്തി വിശ്വാസമായിരിക്കും പല കാര്യങ്ങളിലും ഇവരുടെ മുതല്‍ക്കൂട്ട്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചിന്തിച്ച് കൂട്ടുന്നതില്‍ ഇവര്‍ക്ക് മിടുക്കുണ്ടാവുന്നു. ഇത് പലപ്പോഴും അവരുടെ മുന്നോട്ടഉള്ള ജീവിതത്തേയും ബന്ധങ്ങളേയും വളരെ ദോഷകരമായി ബാധിക്കുന്നു. അതുകൊണ്ട് കര്‍ക്കിടകം രാശിക്കാര്‍ അശുഭാപ്തി വിശ്വാസികളാണ് എന്ന കാര്യത്തില്‍ സംശയമേ വേണ്ട.

കന്നി രാശി
അശുഭാപ്തി വിശ്വാസത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്ക്കുന്ന മറ്റൊരു രാശിയാണ് കന്നി രാശിക്കാര്‍. ഇവര്‍ക്ക് പലപ്പോഴും ചെറിയ കാര്യങ്ങളില്‍ പോലും പ്രശ്നങ്ങള്‍ ഉണ്ടാവുകയും അതിനെക്കുറിച്ച് മാത്രം ചിന്തിക്കുകയും ചെയ്യുന്നു. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അതാണ് പല കാര്യങ്ങളിലും അശുഭചിന്തകള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നത്. ഈ രാശിക്കാര്‍ക്ക് അതിന്റെ പേരില്‍ അമിതമായി ചിന്തിക്കുകയും വിഷമിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ തന്നെയാണ് കന്നി രാശിക്കാര്‍ അശുഭാപ്തി വിശ്വാസികളാണ് എന്ന് പറയുന്നത്.
വൃശ്ചികം രാശി
വൃശ്ചികം രാസിക്കാര്‍ക്ക് പലപ്പോഴും അമിതമായ വൈകാരികതയാണ് ഇവരുടെ പ്രത്യേകത. കാരണം അശുഭാപ്തി വിശ്വാസം പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. ഏത് കാര്യത്തിലും ഇവര്‍ ആദ്യം കാണുന്നത് ദോഷങ്ങളായിരിക്കും. ഇതാണ് ഇത്തരം ചിന്തകളിലേക്ക് നിങ്ങളെ എത്തിക്കുന്നതും. പലപ്പോഴും മറ്റുള്ളവരുടെ നല്ല ഉദ്ദേശങ്ങളെ പോലും ഇവര്‍ മോശമായി ചിന്തിക്കുന്നു. നിരാശയായിരിക്കും ഇവര്‍ക്ക് എപ്പോഴും മുന്നില്‍ നില്ക്കുക. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധയോടെ വേണം ഇവരുടെ കാര്യത്തില്‍ ഇടപെടുന്നതിന്.

മകരം രാശി
മകരം രാശിക്കാര്‍ ഏത് കാര്യവും പ്രായോഗികമായ ഉത്തരവാദിത്വത്തോടെ ചെയ്ത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കുന്നു. എന്നാല്‍ പലപ്പോഴും ഇവരുടെ ഉള്ളിലുള്ള അശുഭാപ്തി വിശ്വാസം പല വിധത്തിലുള്ള പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. തോറ്റുപോവുമോ എന്ന ഭയമാണ് നെഗറ്റീവ് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിന് നിങ്ങളെ പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. ഇതോടൊപ്പം ഇവരുടെ അശുഭാപ്തി വിശ്വാസവും മുന്നോട്ട് പോവുന്നു. അതുകൊണ്ട് മകരം രാശിക്കാരോട് ഇടപെടുമ്പോള്‍ അല്പം ശ്രദ്ധിക്കണം.



Click it and Unblock the Notifications

