Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കും, സംരക്ഷണം നല്‍കും ഈ അമൂല്യ കല്ലുകള്‍
സുഖപ്പെടുത്തല്‍, എനര്‍ജി ബാലന്‍സ് ചെയ്യല്‍, നെഗറ്റിവിറ്റിയെ നീക്കം ചെയ്യല്‍, ആഗ്രഹങ്ങള്‍ സാധിക്കല്‍ എന്നിങ്ങനെ പല ആവശ്യങ്ങള്‍ക്കായി സ്ഫടികം അല്ലെങ്കില്‍ അമൂല്യരക്തങ്ങളും കല്ലുകളും കാലങ്ങളായി ഉപയോഗത്തിലുണ്ട്. ഇവയ്ക്ക് മായിക ശക്തികളുണ്ടെന്ന വിശ്വാസത്തില്‍ പുരാതന ഈജിപ്ഷ്യന്‍, ഗ്രീക്ക്, റോമന്‍ സംസ്കാരങ്ങളില്‍ ഇവ ഉപയോഗിച്ചിരുന്നു. പ്രണയം ആകര്‍ഷിക്കുന്നത് മുതല്‍ സമ്പത്ത് ഉണ്ടാക്കുന്നത് വരെ പല കാര്യങ്ങള്‍ക്കും ഇപ്പോഴും സ്ഫടികങ്ങളും അമൂല്യ രത്നങ്ങളും കല്ലുകളും വ്യാപകമായി ഉപയോഗത്തിലുണ്ട്. ഓരോ സ്ഫടികത്തിനും കല്ലിനും രത്നത്തിനും അതിന്റേതായ പ്രകമ്പനവും സവിശേഷതയും ഉണ്ട്. അതിനാല്‍ അവ പല കാര്യങ്ങള്‍ക്കായി ഉപയോഗിച്ച് വരുന്നു.

നെഗറ്റീവ് എനര്‍ജി നീക്കം ചെയ്യുന്നതിനും അതില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനും ഉപയോഗിക്കുന്ന ശക്തമായ അഞ്ച് കല്ലുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ഹെമറ്റൈറ്റ്
സംരക്ഷണത്തിനും അറിവ് നേടുന്നതിനും ഉപയോഗിക്കുന്ന ഒരു അമൂല്യമായ കല്ലാണ് ഹെമറ്റൈറ്റ്. അയേണ്‍ ധാരാളം അടങ്ങിയിട്ടുള്ള ഈ കല്ല് നെഗറ്റീവ് എനര്‍ജിയെ ആഗിരണം ചെയ്യാന്‍ വളരെ നല്ലതാണ്. മോതിരങ്ങളിലും കൈ ചെയിനുകളിലും ഹെമറ്റൈറ്റ് ഉപയോഗിക്കാവുന്നതാണ്. ഉപയോഗിക്കുന്ന ആളുടെ തേജോവലയത്തെ ബാഹ്യശക്തികളില്‍ നിന്നും സംരക്ഷിക്കുന്ന ഈ കല്ല് അവരില്‍ ആത്മവിശ്വസവും ആത്മാഭിമാനവും വര്‍ദ്ധിപ്പിക്കും.
കറുത്ത ടോര്മുലീന്
ഹെമറ്റൈറ്റ് പോലെ തന്നെ കറുത്ത ടോര്മുലീനും നെഗറ്റിവിറ്റിയെ ആഗിരണം ചെയ്യുന്ന അമൂല്യമായ കല്ലാണ്. അത് ധരിക്കുന്നയാളുടെ ചുറ്റുമുള്ള തോജോവലയത്തെയും അന്തരീക്ഷത്തെയും ഈ കല്ല് പോസ്റ്റീവ്മയമാക്കുന്നു. ഇലക്ട്രോമാഗ്നറ്റിക് റേഡിയേഷനില്‍ നിന്നും ഉപകരണങ്ങളില്‍ നിന്നുള്ള റേഡിയേഷനില്‍ നിന്നും ഈ കല്ല് സംരക്ഷണം നല്കുന്നു. വീട്ടിലെ മുന്‍വശത്തെ വാതിലില്‍ ഈ കല്ല് പ്രതിഷ്ഠിക്കുന്നതിലൂടെ നെഗറ്റീവ് എനര്‍ജി വീട്ടിലേക്ക് കടക്കാതെ തടയാനാകും. പേടിസ്വപ്നങ്ങള്‍ കാരണം ഉറങ്ങാന്‍ കഴിയാതെ വരുന്നവര്‍ കിടപ്പുമുറിയുടെ നാല് മൂലകളില്‍ ഈ കല്ലുകള്‍ പ്രതിഷ്ഠിച്ചാല്‍ സുഖനിദ്ര ലഭിക്കും.
വൈഡൂര്യം
ഒരു വ്യക്തിക്ക് ഗുണം ചെയ്യാത്ത എന്തും നീക്കം ചെയ്യാന്‍ വൈഡ്യൂര്യത്തിന് കഴിവുണ്ടെന്നാണ് പറയപ്പെടുന്നത്. ഹരിതനീലിമയാര്‍ന്ന ഈ കല്ല് നെഗറ്റിവിറ്റിയെ ഫലപ്രദമായി നീക്കം ചെയ്യുന്നു. മാത്രമല്ല, കണ്ഠചക്രവുമായുള്ള അടുപ്പം കാരണം ധരിക്കുന്നയാള്‍ക്ക് കാര്യങ്ങളില്‍ വ്യക്തത നല്‍കാനും ചിന്തകളും തോന്നലുകളും വളരെ എളുപ്പത്തില്‍ പ്രകടിപ്പിക്കാനുമുള്ള ധൈര്യം നല്കുന്നു. കഴുത്തിലോ കയ്യിലെ ഈ കല്ല് ധരിക്കാവുന്നതാണ്.
സെലനൈറ്റ്
സ്വയം ചാര്‍ജ് ചെയ്യപ്പെടാനും മറ്റ് കല്ലുകളെ ചാര്‍ജ് ചെയ്യാനും ശേഷിയുള്ള അമൂല്യമായ കല്ലാണ് സെലനൈറ്റ്. നെഗറ്റിവിറ്റിയെ നീക്കം ചെയ്യാന്‍ ക്രിസ്റ്റല്‍ ഹീലിംഗില്‍ സ്ഥിരമായി ഉപയോഗിക്കുന്ന കല്ലാണിത്. വ്യക്തിക്ക് ചുറ്റുമുള്ള തേജോവലയത്തെ ശുദ്ധീകരിക്കുക, സംരക്ഷണം നല്‍കുക, ഉന്നത ആത്മീയ തലങ്ങളുമായി ബന്ധിപ്പിക്കുക തുടങ്ങിയ കഴിവുകള്‍ ഈ കല്ലിനുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ആധ്യാത്മികമായ കഴിവുകള്‍ ഉള്ളതുകൊണ്ട് ഈ കല്ല് വീട്ടിലെവിടെയും വെക്കാം. ആഭരണങ്ങളിലും ഈ കല്ല് ഉപയോഗിക്കാറുണ്ട്.
ടൈഗര്‍ ഐ
സ്ഥിരത, ആത്മവിശ്വാസം എന്നിവ നല്കുന്ന അമൂല്യമായ കല്ലാണ് ടൈഗര്‍ ഐ. നെഗറ്റിവിറ്റിയെ അകറ്റിനിര്‍ത്താന്‍ വളരെ ഫലപ്രദമാണ് ഈ കല്ല്. ഇത് ദുഷ്ടശക്തികളില്‍ നിന്ന് സംരക്ഷണം നല്‍കുമെന്നും പറയപ്പെടുന്നു. ഏലസ്സായും കൈ ചെയിനായും ഇത് ധരിക്കാവുന്നതാണ്. ഭാവനാശക്തി ഉണര്‍ത്താനും കഷ്ടകാല സമയത്ത് സമാധാനവും ശാന്തിയും നിലനിര്‍ത്താനും ടൈഗര്‍ ഐ കല്ലുകള്‍ നല്ലതാണെന്ന പറയപ്പെടുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
