ജന്‍മനക്ഷത്രം പറയും വിവാഹരഹസ്യം; പ്രണയിച്ച് മാത്രം വിവാഹം കഴിക്കാന്‍ സാധ്യതയുള്ള നക്ഷത്രക്കാര്‍

ജ്യോതിഷ ശാസ്ത്രപ്രകാരം 27 രാശികളുണ്ട്. എല്ലാ നക്ഷത്രക്കാരുടെയും ഗുണങ്ങളും സ്വഭാവവും ഭാഗ്യവും വ്യത്യസ്തമാണ്. ജന്‍മ നക്ഷത്രപ്രകാരം ഏതൊരു വ്യക്തിയുടെയും ഭാവിയെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിയാന്‍ കഴിയുമെന്ന് ജ്യോതിഷത്തില്‍ ഒരു വിശ്വാസമുണ്ട്. ജീവിതത്തിലെ പല കാര്യങ്ങളും ജന്‍മനക്ഷത്രത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കാനാകും. അത്തരത്തില്‍, ഒരാളുടെ വിവാഹങ്ങളെപ്പറ്റിയുള്ള കാര്യങ്ങളും ജ്യോതിഷപ്രകാരം അറിയാന്‍ കഴിയും.

വ്യത്യസ്ത നക്ഷത്രങ്ങളില്‍ പെട്ടവരുടെ വിവാഹം പലതരത്തിലായിരിക്കും. പ്രണയ വിവാഹമാണോ അറേഞ്ച്ഡ് മാരേജ് ആണോ എന്ന് നക്ഷത്രക്കാരുടെ പൊതുഫലത്തിലൂടെ അറിയാന്‍ സാധിക്കും. പ്രണയ വിവാഹത്തിന് സാധ്യത കൂടുതലുള്ള നക്ഷത്രക്കാര്‍ ആരൊക്കെയാണ് എന്ന് ഈ ലേഖനത്തിലൂടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

These Birthstars Are Likely To Have Love Marriage In Life According To Astrology

ജാതകയോഗം
ജാതകവശാല്‍ ശുക്രന്‍, ചൊവ്വ, രാഹു എന്നിവ 7,15,4,12 എന്നീ ഭാവങ്ങളില്‍ വന്നാലും അവയുടെ ദൃഷ്ടി പതിഞ്ഞാലും പ്രണയ വിവാഹത്തില്‍ സാധ്യത കൂടുതലാണ്. രാഹു ശുക്രനൊപ്പമോ ചൊവ്വയ്‌ക്കൊപ്പമോ വന്നാലും ദീര്‍ഘനാള്‍ പ്രണയിച്ച് വിവാഹം കഴിക്കാനുള്ള യോഗം വ്യക്തികള്‍ക്ക് വരുന്നു. 7,12,15 ഭവത്തില്‍ ഇത്തരം ഗ്രഹങ്ങള്‍ വന്നാല്‍ വലിയ പ്രശ്‌നങ്ങള്‍ കൂടാതെ വിവാഹം നടക്കും എന്നാണ് വിശ്വാസം. എന്നാല്‍ എട്ടാം ഭാവത്തില്‍ വരികയാണെങ്കില്‍ ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം മാത്രമേ വിവാഹം നടക്കൂ എന്നും പറയുന്നു.

ഭരണി
ഭരണി നക്ഷത്രക്കാരുടെ നാഥന്‍ ശുക്രനാണ്. പൊതുവേ മുന്‍കോപികളാണ് ഭരണി നക്ഷത്രക്കാര്‍. ഏത് കാര്യവും വെട്ടിത്തുറന്ന് പറയുന്നത് ഇവരുടെ ഒരു പ്രത്യേകതയാണ്. എന്നാല്‍ വളരെ നല്ല മനസ്സിന് ഉടമകള്‍ കൂടിയാണ് ഭരണി നക്ഷത്രക്കാര്‍. പ്രണയ വിവാഹത്തിന് വളരെയധികം സാധ്യത കല്‍പിക്കുന്ന നക്ഷത്രങ്ങളില്‍ ഒന്നാണിത്.

These Birthstars Are Likely To Have Love Marriage In Life According To Astrology

കാര്‍ത്തിക
സ്വതന്ത്രമായ ചിന്താഗതിയുള്ളവരാണ് കാര്‍ത്തിക നക്ഷത്രക്കാര്‍. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം പലപ്പോഴും പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. സ്വയം തീരുമാനങ്ങള്‍ എടുക്കുവാന്‍ പ്രാപ്തിയുള്ളവരാണ് ഇക്കൂട്ടര്‍. പ്രണയ വിവാഹത്തിന് സാധ്യത കൂടുതല്‍ കല്‍പിക്കപ്പെടുന്ന നക്ഷത്രങ്ങളില്‍ ഒരു നക്ഷത്രം കൂടിയാണ് കാര്‍ത്തിക.

എന്നാല്‍ ഈ പറയുന്ന നക്ഷത്രക്കാരുടെ എല്ലാ പ്രണയങ്ങളും വിവാഹത്തില്‍ എത്തണമെന്നില്ല. പൊതുഫലം പ്രകാരം കുറച്ചുപേരെങ്കിലും പ്രണയിച്ച് വിവാഹം കഴിക്കുന്നവരായിരിക്കും. എന്നാല്‍ വിവാഹശേഷം പലപ്പോഴും കഷ്ടതകള്‍ അനുഭവിക്കേണ്ടി വരുന്നു എന്നതും കാര്‍ത്തിക നക്ഷത്രക്കാര്‍ നേരിടുന്ന മറ്റൊരു പ്രശ്‌നമാണ്.

രോഹിണി
ആരെയും ആകര്‍ഷിക്കാന്‍ സാധിക്കുന്ന വ്യക്തിത്വമുള്ളവരാണ് രോഹിണി നക്ഷത്രക്കാര്‍. ഇവരുടെ സ്വഭാവ സവിശേഷതകള്‍ വളരെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. പ്രണയവിവാഹത്തിന് വളരെയധികം സാധ്യത കൂടുതലുള്ള നക്ഷത്രങ്ങളില്‍ ഒരു നക്ഷത്രം കൂടിയാണ് രോഹിണി നക്ഷത്രക്കാര്‍.

എല്ലാവരുടെയും അനുഗ്രഹത്തോടെയും ആശിര്‍വാദത്തോടെയും മാത്രം ഇവരുടെ വിവാഹം നടക്കും. എന്നാല്‍ എല്ലാവര്‍ക്കും ഈ സൗഭാഗ്യം കൈവരണമെന്നില്ല. പൊതുഫലം പ്രകാരം ഈ നക്ഷത്രക്കാര്‍ക്ക് പ്രണയവിവാഹം കഴിക്കാനുള്ള യോഗം വളരെ കൂടുതലാണ്.

These Birthstars Are Likely To Have Love Marriage In Life According To Astrology

മകീരം
പ്രണയ വിവാഹനത്തിന് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള മറ്റൊരു നക്ഷത്രക്കാരാണ് മകീര്യം നക്ഷത്രക്കാര്‍.

ഇവരുടെ പ്രണയബന്ധങ്ങള്‍ മിക്കവാറും വിജയിക്കുക തന്നെ ചെയ്യും. എന്നാല്‍ ചിലരുടെ ഗ്രഹനിലയില്‍ വ്യത്യാസങ്ങള്‍ വരുന്നതിനാല്‍ ഈ പറയുന്ന പൊതുഫലം തന്നെ ലഭിക്കണമെന്നില്ല. എന്നിരുന്നാലും പൊതുവേ പറയുകയാണെങ്കില്‍ പ്രണയ വിവാഹത്തിന് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള നക്ഷത്രക്കാര്‍ തന്നെയാണ് മകീരം നക്ഷത്രക്കാര്‍.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാരും പ്രണയബന്ധങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുള്ള നക്ഷത്രക്കാരാണ്. ഒട്ടുമിക്കവരുടെയും വിവാഹം പ്രണയവിവാഹം തന്നെയായിരിക്കും എന്ന് പറയാവുന്നതാണ്. പ്രണയ സാഫല്യം കൂടുതലായി ഇവരുടെ ജീവിതത്തില്‍ വന്നുചേരുന്നു. എന്നാല്‍ ഇവരുടെ ജീവിതത്തില്‍ വിവാഹവുമായി ബന്ധപ്പെട്ടും വിവാഹശേഷവും ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കുന്ന രാശി കൂടിയാണ് തിരുവാതിര നക്ഷത്രക്കാര്‍.

These Birthstars Are Likely To Have Love Marriage In Life According To Astrology

പൂരം
മറ്റുള്ളവരെ പെട്ടെന്ന് ആകര്‍ഷിക്കാന്‍ സാധിക്കുന്ന നക്ഷത്രങ്ങളില്‍ ഒന്നാണ് പൂരം നക്ഷത്രക്കാര്‍. മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു എന്നത് പൂരം നക്ഷത്രക്കാരുടെ മറ്റൊരു പ്രത്യേകതയാണ്. പ്രണയവിവാഹത്തിനും സാധ്യത കൂടുതലുള്ള നക്ഷത്രക്കാര്‍ തന്നെയാണ് പൂരം നക്ഷത്രക്കാര്‍.

ചിത്തിര
പിടിവാശിയാണ് ചിത്തിര നക്ഷത്രക്കാരുടെ പ്രത്യേകത. പറയുന്ന കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നവരാണ് ഇക്കൂട്ടര്‍. ഇവര്‍ക്ക് പലപ്പോഴും പ്രണയ വിവാഹത്തിന് സാധ്യതയൊരുങ്ങുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. പ്രണയബന്ധങ്ങള്‍ക്ക് സാധ്യത വളരെ കൂടുതലുള്ളവരാണ് ഇവര്‍. അതിനാല്‍ പൊതുഫലത്താല്‍ ഇവര്‍ക്ക് അത്തരത്തിലുള്ള വിവാഹത്തിന് സാധ്യത കൂടുതലാകുന്നു.

These Birthstars Are Likely To Have Love Marriage In Life According To Astrology

ചോതി
പിടിവാശിയുള്ളവരാണ് ചോതി നക്ഷത്രക്കാര്‍. സ്‌നേഹിക്കുന്ന വ്യക്തികള്‍ക്ക് വേണ്ടി എന്തും നല്‍കുവാനുള്ള നല്ല മനസ്സ് ഇവര്‍ക്കുണ്ട്. ജീവിതത്തില്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ വളരെയധികം ആഗ്രഹിക്കുന്ന നക്ഷത്രക്കാര്‍ കൂടിയാണ് ചോതി നക്ഷത്രക്കാര്‍. മറ്റുള്ളവരുടെ വിഷമത്തില്‍ പെട്ടെന്ന് മനസലിയുന്നു എന്നതും ഇവരുടെ പ്രത്യേകതയാണ്. സ്‌നേഹിച്ച് വിവാഹം കഴിക്കാന്‍ സാധ്യത വളരെ കൂടുതലുള്ള കൂട്ടരാണ് ഇവര്‍.

വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ പ്രണയബന്ധങ്ങള്‍ വന്നുചേരാനുള്ള സാധ്യതയുണ്ട്. വിവാഹം വരെ എത്താനുള്ള സാധ്യത വളരെ കൂടുതലാണ് ഇക്കൂട്ടര്‍ക്ക്. നല്ല മനസ്സിന് ഉടമകളാണ് ഇവര്‍ എന്നതും വിശാഖം നക്ഷത്രക്കാരുടെ ഒരു പ്രത്യേകതയാണ്. മറ്റുള്ളവരെ ആകര്‍ഷിക്കുവാനുള്ള പ്രത്യേക കഴിവ് ഇക്കൂട്ടര്‍ക്കുണ്ട്.

These Birthstars Are Likely To Have Love Marriage In Life According To Astrology

പൂരാടം
പ്രണയബന്ധത്തിന് വളരെയധികം സാധ്യത കല്‍പിക്കപ്പെടുന്ന നക്ഷത്രങ്ങളില്‍ ഒന്നാണ് പൂരാടം നക്ഷത്രക്കാര്‍. എന്നാല്‍ പ്രണയത്തിലാകുമെങ്കിലും വിവാഹം വരെ എത്തുവാനുള്ള സാധ്യത വളരെ കുറവാണ് ഇവര്‍ക്ക്. എന്നാല്‍ എല്ലാവര്‍ക്കും ഇതാവണമെന്നില്ല സ്ഥിതി. കാരണം ഓരോ വ്യക്തികളുടെയും ഗ്രഹനിലയില്‍ വരിന്ന മാറ്റം അത്തരത്തിലായിരിക്കും.

എന്നാല്‍ പൊതുഫലമനുസരിച്ച് പൂരാടം നക്ഷത്രക്കാര്‍ വിവാഹം വരെ എത്താനുള്ള സാധ്യത വളരെ കുറവാണ് എന്ന് പറയുന്നു. ബന്ധുക്കളില്‍ നിന്നുള്ള എതിര്‍പ്പു മൂലം വിവാഹത്തില്‍ നിന്നും ഒഴിയേണ്ട അവസ്ഥ പോലും വന്ന് പൂരാടം നക്ഷത്രക്കാര്‍ക്ക് വന്നുചേരുന്നുണ്ട്.

ചതയം
പ്രണയബന്ധത്തിന് വളരെയേറെ സാധ്യതയുള്ളവരാണ് ചതയം നക്ഷത്രക്കാരും. മുന്‍കോപികളാണെങ്കിലും ശുദ്ധ മനസ്സുള്ളവരാണ് ഇവര്‍ എന്ന പ്രത്യേകയും ഈ നക്ഷത്രക്കാര്‍ക്കുണ്ട്. പ്രണയം വിവാഹത്തിന് സാധ്യത കൂടുതല്‍ കല്‍പ്പിക്കപ്പെടുന്ന നക്ഷത്രക്കാരില്‍ ഇവരും ഉള്‍പ്പെടുന്നുണ്ട്.

Story first published: Saturday, June 10, 2023, 8:30 [IST]
X
Desktop Bottom Promotion