Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കടം, ദുരിതം, ജീവഹാനി: 17 മുതല്‍ കണ്ടകശനിയും ഏഴരശനിയും ഈ നക്ഷത്രക്കാര്‍ക്ക്
ശനിദോഷം എന്നത് ജീവിതത്തില്‍ വളരെയധികം ദോഷഫലങ്ങള്‍ നല്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാവുന്നത് ശനിദോഷ സമയത്താണ്. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും പലപ്പോഴും തിരിച്ചടിയുണ്ടാവുന്ന ഒരു സമയം തന്നെയാണ് ശനിദോഷം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ നമ്മള് ശ്രദ്ധിക്കണം എന്നതാണ് ആദ്യം അറിഞ്ഞിരിക്കേണ്ടത്.

ഒരാളുടെ ജീവിതത്തില്‍ വളരെയധികം ദോഷഫലങ്ങള്‍ നിലനില്ക്കുകയും അവ മാറാതെ നില്‍ക്കുകയും ചെയ്യുന്ന അവസ്ഥയില്‍ നാം അല്പം കൂടുതല്‍ ശ്രദ്ധ നല്‍കണം. കടം, ആരോഗ്യ പ്രശ്നങ്ങള്‍, ദുരിതം, ജീവഹാനി, അപകടം, പരാജയം എന്നിവയെല്ലാം ഉണ്ടാവുന്നുണ്ടെങ്കില്‍ അതിലെല്ലാം പലപ്പോഴും ശനിദോഷം ഒരു വളരെ വലിയ ഘടകം തന്നെയാണ്. ശനിയുടെ സ്ഥാനം ജീവിതത്തില്‍ വളരെയധികം ബലഹീനതയോടെ നില്ക്കുന്ന അവസ്ഥയില്‍ ശനി ദോഷഫലം നല്കുന്നു. കണ്ടകശനി, ഏഴരശനി, അഷ്ടമശനി എന്നിങ്ങനെയാണ് ശനിദോഷം നിലനില്‍ക്കുന്നത്. ഇപ്പോള്‍ ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ശനിദോഷം നിലനില്‍ക്കുന്നത് എന്ന് നോക്കാം.

ശനിയുടെ രാശിമാറ്റം
ശനി ഇപ്പോള്‍ കുംഭം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ജനുവരി 17-നാണ് ശനി കുംഭംരാശിയിലേക്ക് മാറിയത്. എന്നാല്‍ ഈ സമയം ശനിദോഷം അനുഭവിക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. മകരം മാസം മൂന്നാം തീയ്യതിയാണ് ശനി കുംഭം രാശിയിലേക്ക് മാറിയത്. ഈ സമയം ചില നക്ഷത്രക്കാരില്‍ കണ്ടകശനിയും ഏഴരശനിയും ജന്മശനിയും അനുഭവിക്കേണ്ടതായി വരുന്നുണ്ട്. അവര്‍ ഏതൊക്കെ നക്ഷത്രക്കാരാണ് എന്ന് നോക്കാം.

കണ്ടകശനി ഈ നക്ഷത്രക്കാര്‍
കണ്ടകശനി ബാധിക്കുന്ന ചില നക്ഷത്രക്കാരുണ്ട്. ഈ നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. കണ്ടകശനി ദോഷങ്ങള്‍ വളരെയധികം ഈ നക്ഷത്രക്കാരെ സ്വാധീനിക്കുന്നു. കാര്യങ്ങളില്‍ തടസ്സവും അലച്ചിലും പ്രയാസവും ബുദ്ധിമുട്ടും ഈ നക്ഷത്രക്കാരെ ബാധിക്കുന്നു. ജീവിതത്തില്‍ അനുഭവിക്കുന്ന പല വിധത്തിലുള്ള കഷ്ടപ്പാടുകള്‍ പലപ്പോഴും ഈ നക്ഷത്രക്കാര്‍ക്ക് ചില സമയം വരെ തുടര്‍ന്ന് പോരുന്നു. ഇത് ഏതൊക്കെ നക്ഷത്രക്കാരാണെന്ന് നമുക്ക് നോക്കാം.

കണ്ടകശനി അനുഭവിക്കുന്ന നക്ഷത്രക്കാര്‍
കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യ പകുതി, മകം, പൂരം, ഉത്രം നക്ഷത്രത്തിന്റെ കാല്‍ഭാഗം, വിശാഖത്തിന്റെ അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രക്കാരാണ് കണ്ടകശനിയില്‍ ദുരിതം അനുഭവിക്കുന്ന നക്ഷത്രക്കാര്‍. ഇവര്‍ എന്ത് കാര്യം ചെയ്താലും അതിലെല്ലാം പലപ്പോഴും പ്രതിസന്ധികളും തടസ്സങ്ങളും നേരിടേണ്ടി വരുന്നു. ജീവിതത്തില്‍ പരാജയങ്ങളിലൂടെ കടന്നു പോവേണ്ട അവസ്ഥയുണ്ടാവുന്നു. രോഗങ്ങളും ദുരിതങ്ങളും ഇവരെ വിട്ടുമാറാതെ നില്ക്കുന്നു. മുകളില്‍ പറഞ്ഞ നക്ഷത്രക്കാരെല്ലാം തന്നെ ദോഷപരിഹാരത്തിന് വേണ്ടി ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുന്നതിന് കൃത്യമായ പരിഹാരം കാണേണ്ടതും ശനിഭഗവാനെ ശക്തിപ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ടതുമാണ്.

ഏഴരശനി ബാധിക്കുന്ന നക്ഷത്രക്കാര്‍
ഏഴരശനി ബാധിക്കുന്ന നക്ഷത്രക്കാര്‍ക്ക് അവര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും തടസ്സം നേരിടേണ്ടി വരുന്നു. ഇത് കൂടാതെ അലസത, ധനനഷ്ടം, ദാരിദ്ര്യം, അപമാനം, ജോലി ലഭിക്കാന്‍ കാലതാമസം എന്നിവയെല്ലാം ബാധിക്കുന്നു. ഈ അവസ്ഥയില്‍ നാം അല്പം കൂടുതല്‍ ശ്രദ്ധിക്കണം. കാരണം ഇവരുടെ മനസ്സില്‍ പോലും ദുഷ്ടചിന്തകള് ഏത് നിമിഷവും കടന്നു കൂടാം. മാരകപ്രവൃത്തികള് ചെയ്യുന്നതിനും ആപത്ത് ക്ഷണിച്ച് വരുത്തുന്ന അവസ്ഥയിലേക്കും കാര്യങ്ങള്‍ എത്തുന്നു. മരണ ഭയം വരെ ഈ നക്ഷത്രക്കാരെ പിടികൂടുന്നു. ഏഴര വര്‍ഷത്തോളം ശനിദോഷം ഇവരെ അലട്ടുന്നു. അതിന്റെ ഫലമായി വളരെ വലിയ ദോഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഏഴരശനിദോഷം അലട്ടുന്ന നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

ഏഴരശനി ബാധിക്കും നക്ഷത്രക്കാര്‍
ഉത്രാടം അവസാന മുക്കാല്‍ ഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യ പകുതി, പൂരുരുട്ടാതിയുട അവസാന കാല്‍ഭാഗം, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രക്കാരാണ് ഏഴരശനിയുടെ ദോഷഫലങ്ങളെ അനുഭവിക്കേണ്ടി വരുന്ന നക്ഷത്രക്കാര്‍. ഇവരുടെ ജീവിതത്തില്‍ പലപ്പോഴും അത്യധികം പ്രതികൂലമായ പല പ്രതിസന്ധികളും ഉണ്ടാവുന്നു. ജീവിതത്തില്‍ അനുകൂലമല്ലാത്ത പല മാറ്റങ്ങളും ഉണ്ടാവുന്നു. ഇവരെല്ലാം തന്നെ ശനിപ്രീതി വരുത്തുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ഏഴരശനി സമയം വളരെയധികം കഠിനമായി തന്നെ മുന്നോട്ട് പോവുന്നു.

അഷ്ടമശനി ബാധിക്കുന്ന നക്ഷത്രക്കാര്‍
അഷ്ടമശനി ബാധിക്കുന്ന നക്ഷത്രക്കാരുണ്ട്. ഇത്തരം നക്ഷത്രക്കാരിലും പലപ്പോഴും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിരവധി തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. കൂടാതെ ശനിദശ ബാധിക്കുന്നവര്ക്ക്ക 19 കൊല്ലമാണ് ശനിദശയുടെ ഫലം അനുഭവിക്കേണ്ടി വരുന്നത്. ശനിദശ അവസാനിക്കുന്ന സമയത്തിനുള്ളില്‍ ശനി ആ വ്യക്തിയെ നന്നാക്കും എന്നാണ് പറയുന്നത്. അത്രയേറെ കഠിന പരീക്ഷണത്തിലൂടെയാണ് ശനിദോഷം ബാധിച്ച വ്യക്തി കടന്നു പോവുന്നത്. പുണര്‍തത്തിന്റെ അവസാന കാല്‍ഭാഗവും പൂയ്യവും ആയില്യവുമാണ് അഷ്ടമശനിയില്‍ വീണുപോവുന്ന നക്ഷത്രക്കാര്‍. എന്നാല്‍ ഈ നക്ഷത്രക്കാര്ക്കെല്ലാം തന്നെ ഒരു പോലെ ശനിദോഷം ബാധിക്കണം എന്നില്ല. മാത്രമല്ല ശനിദോഷ അനുഭവങ്ങള്‍ ഇവരില്‍ നക്ഷത്രപ്രകാരം ബാധിക്കണം എന്നില്ല. ജാതകത്തില്‍ ശനിയുടെ സ്ഥാനം ശക്തമായിട്ടുള്ളവരെങ്കില് ശനിദോഷ കാഠിന്യം കുറയുന്നു.

പരിഹാരം ഇപ്രകാരം
ശനിദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഹരിഹരപുത്രനായ അയ്യപ്പസ്വാമിയെ ആരാധിക്കുന്നതിലൂടെ നമുക്ക് ശനിദോഷത്തിന് പരിഹാരം കാണാവുന്നതാണ്. ഇത് കൂടാതെ ശനിയാഴ്ചകളില്‍ വ്രതമെടുക്കുന്നതും ശനിദോഷനിവാരണത്തിനായി ശാസ്താക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതും ദോഷത്തെ കുറക്കുന്നു. കൂടാതെ നീരാഞ്ജനം വഴിപാടായി സമര്‍പ്പിക്കാം. കറുത്ത വസ്ത്രം ധരിക്കുന്നതും ശനിദേവന്റെ വാഹനമായ കാക്കകള്‍ക്ക് അന്നം നല്‍കുന്നതും ശനിദോഷത്തില്‍ നിന്ന് മോചനം നല്കുന്നു.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
