Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
ശനി വക്രഗതി ആരംഭിച്ചു: കരിയറിലെ കുതിപ്പും കോടീശ്വരയോഗവും ഈ നാളുകാര്‍ക്ക്
ശനി അതിന്റെ വക്രഗതിയിലുള്ള സഞ്ചാരം ആരംഭിച്ച് കഴിഞ്ഞു. 2023- ജനുവരി 17-ന് ആണ് ശനി കുംഭം രാശിയില്‍ അതായത് സ്വന്തം രാശിയില്‍ പ്രവേശിച്ചത്. എന്നാല്‍ ജൂണ്‍ 21 മുതല്‍ ശനി അതിന്റെ വക്രഗതിയില്‍ സഞ്ചരിച്ച് തുടങ്ങി. നവംബര്‍ 4വരെ ശനി വക്രഗതിയില്‍ ആയിരിക്കും സഞ്ചരിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുന്നു. ശനിയുടെ പ്രതിലോമ ചലനം പലപ്പോഴും കേന്ദ്ര ത്രികോണ രാജയോഗവും സൃഷ്ടിക്കുന്നുണ്ട്. ശനിയുടെ ചലനമാറ്റം പക്ഷേ ചില രാശിക്കാരില്‍ കോടീശ്വര യോഗമാണ് സൃഷ്ടിക്കുന്നത്.
ശനി വക്രഗതിയില്‍ സഞ്ചരിക്കുമ്പോള്‍ അത് വളരെയധികം ശക്തനായി മാറുന്നു. ഇതിന്റെ ഫലമായി ശനിയുടെ രാശിമാറ്റത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. രണ്ടര വര്‍ഷമാണ് ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് ശനി സഞ്ചരിക്കാന്‍ എടുക്കുന്ന സമയം. അതിന് കാരണം ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് എന്നതാണ്. ശനി വക്രഗതിയില്‍ സഞ്ചരിക്കുമ്പോള്‍ അതിന്റെ ദോഷഫലങ്ങള്‍ കുറയുന്നു. ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് സാമ്പത്തികമായി ശക്തി പ്രാപിക്കുന്നത് ഈ സമയം എന്ന് നോക്കാം.

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തികമായി അനുകൂല മാറ്റങ്ങള്‍ വര്‍ദ്ധിക്കുന്നു. ജീവിതത്തില്‍ പൂര്‍വ്വിക സ്വത്തുക്കള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. തൊഴിലില്‍ നിന്നും സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങളെ കാത്തിരിക്കുന്നു. പല കോണില്‍ നിന്നും സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. ഇതെല്ലാം സാമ്പത്തികാടിത്തറ ശക്തമാക്കുന്നതിന് സഹായിക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും അനുകൂലമായി വരുന്ന സമയമാണ് മേടക്കൂറിലുള്ള മൂന്ന് നക്ഷത്രക്കാര്‍ക്ക്.
ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തികം ഭദ്രമായിരിക്കും. ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂല സമയമാണ്. അന്യദേശത്ത് പോയി പഠിക്കുന്നത് വഴി അതിലൂടേയും സാമ്പത്തിക നേട്ടങ്ങളുണ്ടാവും. അച്ഛന്റെ സ്വത്ത് വകകള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കുന്നതിന് ഉള്ള അനുകൂല സമയമാണ്. ബിസിനസ് ആരംഭിക്കുമ്പോള്‍ അതില്‍ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. ജീവിതം നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ സാമ്പത്തികമായി ഏറ്റവും കൂടുതല്‍ അനുകൂല ഫലം ശനി പ്രദാനം ചെയ്യുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നു. എല്ലാ തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധികളും ഇല്ലാതാവുന്നു. ഭാഗ്യത്തിന്റെ അനുകൂല സമയം വര്‍ദ്ധിക്കുന്നു. ജോലിയില്‍ നിന്നല്ലാതേയും നിങ്ങള്‍ക്ക് പല കോണില്‍ നിന്നും വരുമാനം ലഭിക്കുന്നു. ബിസിനസ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും അനുകൂലമായ സമയമാണ്. ഉത്തരവാദിത്വത്തോടെ ഓരോ കാര്യവും ചെയ്ത് തീര്‍ക്കുന്നു.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)
ചിങ്ങക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നത് സത്യമാണ്. ഇതിലൂടെ സാമ്പത്തിക നേട്ടങ്ങളും കടങ്ങളും ബാധ്യതകളും നീങ്ങുന്നതിന് അനുകൂലമായ സമയമാണ്. സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നു. വീടിന്റെ പണി പുനരാരംഭിക്കുന്നതിനും ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. നിങ്ങള്‍ വെറുതെ ഇരുന്നാല്‍ പോലും പണം നിങ്ങളെ തേടി ഇങ്ങോട്ട് വരുന്നു. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. സാമ്പത്തിക ലാഭം നിങ്ങളുടെ കൂടെ തന്നെ ഉണ്ടാവുന്നു.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയമാണ്. കടം കൊടുത്ത പണം തിരിച്ച് കിട്ടുന്നു. കടം കൊടുത്ത പണവും കടം വാങ്ങിയ പണവും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ലോണ്‍, ചിട്ടി, ലോട്ടറി എന്നിവ ലഭിക്കുന്നതിനുള്ള ഭാഗ്യം കാണുന്നു. എന്നാല്‍ ഒരു കാര്യത്തിലും അമിത ആവേശം കാണിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ചെറിയ തോതില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വാഹനയോഗവും കാണുന്നു.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും)
മീനക്കൂറില്‍ വരുന്ന രാശിക്കാര്‍ക്ക് അവരുടെ ദാരിദ്ര്യത്തിനും കഷ്ടപ്പാടിനും അവസാനമാണ് ശനി നല്‍കുന്നത്. നിങ്ങളെ കാലങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് ശനി വക്രഗതി കാലം. ഇത് നിങ്ങളില്‍ മകച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. വീട് പണി പുനരാരംഭിക്കുന്നതിനോ അല്ലെങ്കില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കോ അനുകൂലമായ സമയമാണ്. എല്ലാ തരത്തിലുള്ള പ്രതിസന്ധികളേയും നിസ്സാരമായി ഇല്ലാതാക്കുന്നതിന് സാധിക്കുന്ന സമയമാണ് എന്നത് കൊണ്ട് തന്നെ നിങ്ങളുടെ ജീവിതം സന്തോഷത്തിന്റേതാവുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications












