Latest Updates
-
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി! -
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്!
വര്‍ഷം മുഴുവന്‍ ധനവരവ്, ഇരട്ടി ലാഭം; 2024ല്‍ രാജയോഗം തുടങ്ങുന്ന 9 നക്ഷത്രക്കാര്‍
2024 പുതുവര്‍ഷത്തിലേക്ക് ഇനി ഏതാനും നാളുകള്‍ മാത്രം. പുതുവര്‍ഷം എല്ലാവര്ക്കും നല്ലൊരു ജീവിതം നല്‍കുമെന്ന് നമുക്ക് പ്രത്യാശിക്കാം. ജ്യോതിഷപ്രകാരം, പുതുവര്‍ഷവുമായി ബന്ധപ്പെട്ട് ചില നക്ഷത്രക്കാര്‍ക്ക് രാജയോഗ ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇവര്‍ക്ക് ഇതുവരെ നിലനിന്നിരുന്ന ദുരിതങ്ങളെല്ലാം വിട്ടുമാറി നല്ലകാലം കൈവരുന്ന നാളുകളായിരിക്കും 2024ല്‍ വരുന്നത്. എല്ലാ കാര്യങ്ങളിലും ഇവര്‍ക്ക് ഭാഗ്യത്തിന്റെ കടാക്ഷത്താല്‍ വിജയവും ലഭിക്കും. ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് 2024 പുതുവര്‍ഷത്തില്‍ രാജയോഗം ആരംഭിക്കാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

പൂയം
പൂയം നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഭാഗ്യം കൊണ്ടുവരും. പുതുവര്‍ഷത്തില്‍ നിരവധി ശുഭഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഏത് കാര്യത്തിലും വിജയം നേടാനാകും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കും. ഈ വര്‍ഷം നിങ്ങളുടെ കാര്യപ്രാപ്തി വര്‍ധിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉത്തമമായ സമയമാണ് ഇത്. ജീവിതത്തില്‍ ഉയര്‍ച്ച ലഭിക്കും. കുടുംബത്തില്‍ ചില ശുഭവേളകള്‍ നടത്താനാകും. കുടുംബത്തില്‍ ഐശ്വര്യം കൈവരും. പ്രശ്നങ്ങളെല്ലാം അകന്നുപോകും. 2024ല്‍ നിങ്ങളുടെ ജീവിതത്തില്‍ സൗഭാഗ്യം കൈവരും. 2024 വര്‍ഷം നിങ്ങള്‍ക്ക് ഒരു രാജയോഗ കാലം തന്നെയായിരിക്കും. നിരവധി ഭാഗ്യങ്ങള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്നതായിരിക്കും.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് സാമ്പത്തികമായി വളരെയേറെ ഉയര്‍ച്ച ലഭിക്കുന്ന ഒരു വര്‍ഷമായിരിക്കും 2024. പ്രതീക്ഷിക്കാതെ തന്നെ നിങ്ങള്‍ക്ക് പല വഴികളില്‍ നിന്ന് ധനം വന്നചേരും. ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ ദൃശ്യമാകും. തൊഴില്‍, ബിസിനസ് എന്നിവയില്‍ ഉയര്‍ച്ച കൈവരും. അസുഖങ്ങളാല്‍ ബുദ്ധിമുട്ടിലായിരുന്നവര്ക്ക് ഈ സമയം ആരോഗ്യം മെച്ചപ്പെടും. ജീവിതത്തില്‍ മനസമാധാനം കൈവരും. ഇഷ്ടദേവതയെ ആരാധിച്ച് മുന്നോട്ട് പോകുക. എടുത്തു ചാടി ഒരു കാര്യവും ചെയ്യാതിരിക്കുക. ദാമ്പത്യ ജിവതത്തിലും സമയം അനുകൂലമാണ്. തര്‍ക്കങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാനാകും. അവിവാഹിതര്‍ക്ക് ചില നല്ല ബന്ധങ്ങള്‍ വന്നേക്കാം.
അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് 2024 സൗഭാഗ്യങ്ങള്‍ ലഭിക്കുന്ന ഒരു വര്‍ഷം തന്നെയായിരിക്കും. സാമ്പത്തികമായി ഉയര്‍ച്ച കൈവരും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടത്തിയെടുക്കാനാകും. ഒന്നിലധികം സ്രോതസ്സുകളില്‍ നിന്ന് കൈകളിലേക്ക് ധനം വന്നുചേരും. അവിവാഹിതര്‍ക്ക് വിവാഹത്തില്‍ നിലനിന്നിരുന്ന തടസ്സങ്ങള്‍ നീങ്ങും. തൊട്ടതെല്ലാം പൊന്നാകുന്ന ഒരു കാലം തന്നെയാണ് ഇത്. എടുത്തുചാടി ഒന്നും ചെയ്യാതിരിക്കുക.
2024 നിങ്ങള്‍ക്ക് വളരെ അനുകൂലമായി സമയം തന്നെയാണ്. കുട്ടികളെ ആഗ്രഹിക്കുന്ന ദമ്പതികള്‍ക്ക് അതിനുള്ള സാധ്യത ഏറെയാണ്. തൊഴില്‍പരമായി ഈ വര്‍ഷം നിങ്ങള്‍ക്ക് ഉയര്‍ച്ച ലഭിക്കും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഭാഗ്യകടാക്ഷത്താല്‍ നല്ല ജോലി ലഭിക്കും. ഈ സമയം നന്നായി വിനിയോഗിച്ച് മുന്നോട്ട് പോയാല്‍ രാജയോഗഫലങ്ങള്‍ തന്നെ നിങ്ങള്‍ക്ക് കൈവരുന്നതായിരിക്കും.
മൂലം
മൂലം നക്ഷത്രക്കാര്‍ക്ക് 2024 നിങ്ങള്‍ക്ക് ഏറെ ശുഭകരമായ ഒരു കാലമാണ്. ജീവിതത്തിലെ ദുഖങ്ങളും ദുരിതങ്ങളുമെല്ലാം അവസാനിച്ച് ഐശ്വര്യം കൈവരുന്ന സമയമാണ് ഇത്. പെട്ടെന്ന് തന്നെ ജീവിതത്തില്‍ ഐശ്വര്യം കൈവരുന്നതായിരിക്കും. ജീവിതത്തിന്റെ പല മേഖലകളിലും ശോഭിക്കാന്‍ അവസരങ്ങളുണ്ടാകും. അതെല്ലാം നന്നായി വിനിയോഗിച്ച് മുന്നോട്ട് പോകുക. ഏത് കാര്യത്തിലും വിജയം ലഭിക്കും. നിങ്ങളുടെ ജിവതത്തില്‍ അല്പമൊന്ന് ശ്രമിച്ചാല്‍ നല്ല ഉന്നതി കൈവരിക്കാനാകും. വിദ്യാര്‍ത്ഥികള്‍ക്കും കാലകാരന്മാര്ക്കും സമയം അനുകൂലമാണ്. നിങ്ങള്‍ ആഗ്രഹിച്ച നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ച് മുന്നോട്ട് പോകുക. ഭാഗ്യകടാക്ഷം തീര്‍ച്ചയായും നിങ്ങള്‍ക്ക് വഴികാണിക്കും.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് 2024 ഒരു അസുലഭ സമയമാണ്. ഗുണകരമായ പല മാറ്റങ്ങളും ഈ സമയം നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിങ്ങളെ അലട്ടിയിരുന്നുവെങ്കില് അതില്‍ നിന്നെല്ലാം കരകയറാന്‍ സാധിക്കുന്ന ഒരു വര്‍ഷമായിരിക്കും 2024. കൈകളില്‍ ധനം വന്നുചേരും. സാമ്പത്തികസ്ഥിതി ഉയരും. രാജയോഗ ഫലങ്ങള്‍ തന്നെയാണ് നിങ്ങളെ കാത്തിരിക്കുന്നത്. പ്രതീക്ഷിക്കാതെ പല സൗഭാഗ്യങ്ങളും ജീവിതത്തിലേക്ക് കടന്നുവരും. കുടുംബത്തില്‍ സന്തോഷം കൈവരും. പല ആഗ്രഹങ്ങളും ഈ സമയം സഫലമാകും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിക്കും. കരിയറില്‍ നിങ്ങള്‍ക്ക് ഉയര്‍ച്ച ഉണ്ടാകും.
അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ഏറ്റവും ഗുണകരമായ വര്‍ഷമാണ് 2024. നിങ്ങള്‍ക്ക് ഇത് രാജയോഗ തുല്യമായ കാലം തന്നെയാണ് ഇത്. ജീവിതത്തില്‍ അഭിമാനകരമായ ധാരാളം നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. 2024ല്‍ അത്ഭുതങ്ങള്‍ തന്നെ സംഭവിക്കും. നിങ്ങളെ എഴുതിത്തള്ളിയവര്‍ക്ക് മറുപടി നല്കാന് സാധിക്കുന്ന സമയം തന്നെയാണ് ഇത്. നിങ്ങളുടെ വളര്‍ച്ച അത്രകണ്ട് ഗംഭീരമായിരിക്കും. നിരവധി അപ്രതീക്ഷിത സൗഭാഗ്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടിവരും. ഭാഗ്യം കടാക്ഷിക്കുന്ന ഒരു വര്‍ഷം തന്നെയാണ് ഇത്. സ്ത്രീകള്‍ക്ക് തൊഴില്‍ രംഗത്ത് ശോഭിക്കാനുള്ള അവസരങ്ങള്‍ വന്നുചേരും. ജീവിതത്തില്‍ മനസമാധാനം കടന്നുവരും. സാമ്പത്തികമായി നിങ്ങളുടെ സ്ഥിതി മെച്ചപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടങ്ങളുണ്ടാകും. കരിയറിനായി ശ്രമിക്കുന്നവര്‍ക്ക് നല്ല ജോലി ലഭിക്കും.
ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് ഇത് നേട്ടങ്ങളുടെ കൊടുമുടി കയറാവുന്ന ഒരു കാലഘട്ടമാണ്. കഷ്ടകാലമെല്ലാം വിട്ടുമാറി നല്ല നാളുകള്‍ നിങ്ങള്‍ക്ക് ആരംഭിക്കുകയായി. സന്താനയോഗം, മംഗല്യയോഗം എന്നവയെല്ലാം നിങ്ങള്‍ക്ക് കൈവരും. എന്നാല്‍ എടുത്തുചാടി ഈ സമയം ഒന്നും ചെയ്യരുത്. ഈ സമയം നിങ്ങള്‍ എന്ത് ചെയ്താലും ഭാഗ്യം നിങ്ങളെ അനുകൂലിക്കും. സാമ്പത്തികമായി ഉയര്‍ച്ച കൈവരും. പല വഴികളിലൂടെ ധനം നിങ്ങളെ തേടിയെത്തും. കലാകാരന്മാര്ക്ക് ഉയര്‍ച്ച കൈവരും. പുതിയ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് ജോലി ലഭിക്കും. മത്സര പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിജയം കൈവരിക്കാനാകും. നിരവധിയാര്‍ന്ന ശുഭകാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നടക്കും. അതിനാല്‍ ഈ സമയം ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ വിജയങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ഇത് അനുകൂലമായ സമയമാണ്. രോഗങ്ങളില്‍ നിന്ന് മുക്തി ലഭിക്കും. ആഗ്രഹിച്ച ജോലി നേടിയെടുക്കാനാകും. പ്രതീക്ഷിക്കാതെ തന്നെ ധനനേട്ടം നിങ്ങളെ തേടിവരും. സാമ്പത്തികമായി ഉയര്‍ച്ച ലഭിക്കും. ജോലിയില്‍ നേട്ടങ്ങള്‍ കൈവരും. വിദേശത്ത് ജോലിക്കായോ പഠനത്തിനായോ അവസരങ്ങള്‍ വന്നുചേരും. ജീവിതത്തില്‍ ഇരട്ടിനേട്ടങ്ങള് തന്നെ 2024 വര്‍ഷത്തില്‍ കൈവരും. രാജയോഗതുല്യമായ ഫലങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൈവരുന്നതായിരിക്കും.
തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്കും ഏറ്റവും അനുകൂലമായ സമയമാണ് 2024. ഏത് കാര്യത്തിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. ജീവിതത്തില്‍ നിന്ന് കഷ്ടപ്പാടുകള്‍ വിട്ടകന്ന് ഐശ്വര്യം ലഭിക്കും. സന്താനങ്ങളുമായി ബന്ധപ്പെട്ട സൗഭാഗ്യ നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരും. പ്രതീക്ഷിക്കാതെ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ജോലിയില്‍ ഉയര്‍ച്ച കൈവരിക്കാനാകും. അപ്രതീക്ഷിത സൗഭാഗ്യങ്ങള്‍ തേടിവരും. വിദേശത്ത് ജോലി, പഠനം എന്നിവയ്ക്ക് അനുകൂല സമയമാണ്. ചിന്തിച്ച് മുന്നേറിയാല്‍ ഈ വര്‍ഷം ഉയര്‍ച്ച വളരെ പെട്ടെന്നായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications