Latest Updates
-
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
അത്ഭുതനേട്ടങ്ങളുടെ ഒരുവര്‍ഷം മുന്നില്‍; ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത് രാജയോഗം
പൊന്നിന് ചിങ്ങമാസം പിറന്നു, മലയാള പുതുവര്ഷവുമെത്തി. കൊല്ലവര്‍ഷം 1199ന് തുടക്കമായി. മലയാളികള്‍ ഇന്ന് പുതുവര്‍ഷ ദിനമാണ്. മുന്‍വര്‍ഷത്തെ കഷ്ടപ്പാടുകളെല്ലാം ഈ വര്‍ഷമെങ്കിലും മാറണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കണമെന്ന് എല്ലാവരും കൊതിക്കുന്നു. ഏവരും അതിനായി പരിശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍, ജ്യോതിഷപരമായി പുതുവര്‍ഷത്തില്‍ ഭാഗ്യത്തിന്റെ കടാക്ഷം ആവോളം ലഭിക്കുന്ന ചില നക്ഷത്രക്കാരുണ്ട്.
ഇവര്‍ക്ക് ഈ മലയാള പുതുവര്‍ഷത്തില്‍ രാജയോഗ ഫലങ്ങള്‍ തന്നെ കൈവരും. ജീവിതത്തിന്റെ സകല മേഖലയിലും നേട്ടങ്ങളും സമൃദ്ധിയും ലഭിക്കും. മറ്റ് നക്ഷത്രങ്ങളെ അപേക്ഷിച്ച് ഇവര്‍ക്ക് ഈ സമയം നേട്ടങ്ങള്‍ എളുപ്പത്തില്‍ സ്വന്തമാക്കുവാന്‍ സാധിക്കുന്നതായിരിക്കും. മലയാള പുതുവര്‍ഷത്തില്‍, ജീവിതത്തില്‍ വളരെയധികം നേട്ടങ്ങളും സൗഭാഗ്യങ്ങളും വന്നുചേരുന്ന നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

അശ്വതി
മേടം രാശിയില്‍ വരുന്ന അശ്വതി നക്ഷത്രക്കാര്‍ ഈ സമയം അപ്രതീക്ഷിതമായി വളരെയധികം നേട്ടങ്ങള്‍ സ്വന്തമാക്കും. ഉയര്‍ച്ചയ്ക്ക് വളരെയധികം സാധ്യത കൂടുതല്‍ കല്പിക്കപ്പെടുന്ന ഒരു നക്ഷത്രം തന്നെയാണ് അശ്വതി നക്ഷത്രക്കാര്‍. അഭിവൃദ്ധി, നേട്ടങ്ങള്‍ എന്നിവ സ്വന്തമാക്കുന്ന ഒരു വര്‍ഷമായിരിക്കും ഇത്. ദുഖങ്ങളും വിഘ്നങ്ങളും മറ്റും ജീവിതത്തില്‍ നിന്ന് വിട്ടകലും. ജീവിതത്തില്‍ പല മേഖലയിലും നിങ്ങള്‍ക്ക് ഉയര്‍ച്ച ലഭിക്കും. നിങ്ങളുടെ നേതൃഗുണങ്ങളും ഈ സമയം വര്‍ധിക്കും. ഇത് നിങ്ങള്‍ക്ക് ജോലിയില്‍ നേട്ടങ്ങള്‍ സമ്മാനിക്കും.
ഭരണി
അശ്വതി നക്ഷത്രക്കാര്‍ക്ക് ലഭിക്കുന്നതുപോലുള്ള നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധ്യത കൂടുതലുള്ള മറ്റൊരു നക്ഷത്രമാണ് ഭരണി നക്ഷത്രക്കാര്‍. ഈ സമയം നിങ്ങള്‍ പ്രതീക്ഷിച്ച പല കാര്യങ്ങളും നടക്കും. അപ്രതീക്ഷിതമായ പല നേട്ടങ്ങളും ഈ സമയം നിങ്ങളെ തേടിയെതത്തും.
പ്രതീക്ഷിച്ച ജോലികള്‍ ലഭിക്കും. ജോലിക്കായി അലയുന്നവര്‍ക്ക് ഇത് നല്ല കാലമാണ്. ഈ പുതുവര്‍ഷത്തില്‍ നിങ്ങള്‍ക്ക് ധനസമൃദ്ധിയും പ്രതീക്ഷിക്കാം. പല വഴികളില്‍ നിന്ന് സമ്പത്ത് വന്നുകൊണ്ടിരിക്കും. എന്നാല്‍ ചിലവിന്റെ കാര്യവും ശ്രദ്ധിക്കുക. ഭരണി നക്ഷത്രക്കാര്‍ക്ക് ധാരാളം നേട്ടങ്ങള്‍ നല്കുന്ന വര്‍ഷമായിരിക്കും ഇത്.

കാര്‍ത്തിക
ഈ സമയം നിങ്ങള്‍ക്ക് വളരെയധികം നേട്ടങ്ങളും സൗഭാഗ്യങ്ങളും തേടിയെത്തും. അപ്രതീക്ഷിതമായ ഭാഗ്യവും നിങ്ങളെ പിന്തുണയ്ക്കും. സന്താനങ്ങളുമായി ബന്ധപ്പെട്ട ചില ശുഭവാര്‍ത്തകള്‍ നിങ്ങള്‍ക്ക് ഈ സമയം ലഭ്യമാകും. ജീവിതത്തില്‍ വളയെധികം സുഖങ്ങള്‍ ലഭിക്കും. വീട്ടില്‍ ചില മംഗളകാര്യങ്ങള്‍ ചെയ്യാനാകും. വിവാഹത്തിന് യോഗ്യരായവര്‍ക്ക് അതിനുള്ള സാധ്യതകള്‍ വന്നുചേരും. ധനനേട്ടങ്ങളും സുഖസൗകര്യങ്ങളും നിങ്ങളെ തേടിയെത്തും. ചെലവുകളും നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കുക.
തിരുവാതിര
ഈ പുതുവര്‍ഷത്തില്‍ നിങ്ങളെ തേടി സൗഭാഗ്യങ്ങള്‍ വന്നുചേരും. ജീവിതത്തില്‍ ധാരാളം ഉയര്‍ച്ചകള്‍ ലഭിക്കും. അപ്രതീക്ഷിതമായ പല നേട്ടങ്ങളും നിങ്ങള്‍ കാണും. ജീവിതത്തില്‍ നിന്ന് ദുഖങ്ങള്‍ അകന്നുപോകും. എതിരാളികള്‍ സജീവമാകുമെങ്കിലും അവരെയെല്ലാം പരാജയപ്പെടുത്തി വിജയത്തിന്റെ കൊടുമുടി ചൂടാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതായിരിക്കും.
ഈ സമയം നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണയും ലഭിക്കും. ഗജകേസരി യോഗത്തിനും സാധ്യതയുള്ള രാശിക്കാരാണ് തിരുവാതിര നക്ഷത്രക്കാര്‍. ഏറെക്കാലമായി ആഗ്രഹിച്ച ചില കാര്യങ്ങളും ഈ സമയം സാധ്യമാകും. വിവാഹം, വാഹനം, വീട് എന്നീ കാര്യങ്ങളില്‍ സമയം അനുകൂലമാണ്.
പുണര്‍തം
ഈ സമയം നിങ്ങള്‍ക്ക് ജോലിപരമായി നേട്ടങ്ങള്‍ ലഭിക്കും. വിദേശത്തോ സ്വദേശത്തോ ജോലി ലഭിക്കാനുള്ള നല്ല സാധ്യതതകള്‍ നിങ്ങള്‍ക്കുണ്ട്. വീട്, വാഹനം എന്നിവ സ്വന്തമാക്കാനും അവസരമുണ്ട്. അവിവാഹിതര്‍ക്ക് വിവാഹക്കാര്യത്തില്‍ ചില നല്ല തീരുമാനങ്ങള്‍ കൈക്കൊള്ളാനാകും. ഈ സമയം നിങ്ങളുടെ വീട്ടില്‍ ചില മംഗള കര്‍മ്മങ്ങള്‍ നടത്താനുള്ള സാധ്യതകളുമുണ്ട്.
അപ്രതീക്ഷിതമായ ചില നേട്ടങ്ങള്‍ ഈ സമയം നിങ്ങളെ കാത്തിരിക്കുന്നു. എതിരാളികളെ തളര്‍ത്തി വിജയം കൈവരിക്കാനാകും. സമ്പത്ത് നേട്ടങ്ങളും ഈ പുതുവര്‍ഷത്തില്‍ നിങ്ങളെ തേടിയെത്തും. സന്താനങ്ങളുടെ ഭാഗത്തുനിന്ന് പല ശുഭവാര്‍ത്തകളും നിങ്ങള്‍ക്ക് കേള്‍ക്കാന്‍ സാധിക്കും.

ചോതി, അത്തം
ചോതി നക്ഷത്രക്കാര്‍ ഈ സമയം പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടങ്ങള്‍ വന്നുചേരും. ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. സാമ്പത്തികമായി ഈ സമയം നിങ്ങള്‍ക്ക് നല്ലതായിരിക്കും. ഏതൊരു കാര്യത്തിലും വിജയം ലഭിക്കും. സാമ്പത്തികമായി ഉയര്‍ച്ച ഉണ്ടാകുമെങ്കിലും നിങ്ങളുടെ ചെലവുകളും ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യക്കാര്യത്തിലും അല്പം ജാഗ്രത വേണം. വീട്, വാഹനം എന്നിവ സ്വന്തമാക്കാനുള്ള അവസരവും നിങ്ങള്‍ക്ക് വന്നുചേരും.
ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് ഈ സമയം വലിയ നേട്ടങ്ങള്‍ കൈവരും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. ജീവിതത്തില്‍ നല്ലകാലം പിറക്കുന്ന സമയമാണ് ഇത്. നിത്വവും നിങ്ങള്‍ ക്ഷേത്രദര്‍ശനം നടത്തുക. കുടുംബദേവതാ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് അത്ഭുതകരമായ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് നല്‍കും. കുട്ടികളുടെ ഭാഗത്തുനിന്ന് ശുഭവാര്‍ത്തകള്‍ ലഭ്യമാകും. ജോലിയില്‍ നിങ്ങള്‍ക്ക് ഉയര്‍ച്ചകള്‍ സാധ്യമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
