Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം
ഭാഗ്യം മഴയായ് ചൊരിയും, സര്വ്വത്രനേട്ടം; സെപ്റ്റംബറില്‍ ഈ നക്ഷത്രക്കാര്‍ക്ക് രാജയോഗകാലം
സെപ്റ്റംബര്‍ മാസത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഉത്സവങ്ങളുടെ കാര്യത്തിലും ഗ്രഹങ്ങളുടെ ചലനത്തിലുണ്ടാകുന്ന മാറ്റങ്ങളിലും സെപ്തംബര്‍ മാസത്തെ വളരെ പ്രാധാന്യത്തോടെ കണക്കാക്കുന്നു. ഈ മാസം ചൊവ്വ, വ്യാഴം, സൂര്യന് എന്നിവയുള്‍പ്പെടെ 5 ഗ്രഹങ്ങള്‍ അവയുടെ സഞ്ചാരപാതയില്‍ മാറ്റങ്ങള്‍ വരുത്തുന്നു. ഗ്രഹങ്ങളുടെ ചലനത്തിലെ ഈ മാറ്റങ്ങള്‍ മനുഷ്യ ജീവിതത്തെയും ബാധിക്കും.
ജ്യോതിഷപ്രകാരം സെപ്റ്റംബര്‍ മാസം നേട്ടങ്ങള്‍ സമ്മാനിക്കുന്ന ചില നക്ഷത്രക്കാരുണ്ട്,. ഇവര്‍ക്ക് ഈ സമയം രാജയോഗ തുല്യമായ ഫലമായിരിക്കും ലഭിക്കുക. ജീവിതത്തിന്റെ സകല മേഖലയിലും ഇവരെ കാത്തിരിക്കുന്നത് വിജയമാണ്. ചെയ്യുന്ന ജോലികളിലെല്ലാം വിജയിക്കാന്‍ സാധിക്കും. സെപ്റ്റംബര്‍ മാസം രാജയോഗ ജീവിതം സമ്മാനിക്കുന്ന ചില നക്ഷത്രക്കാര്‍ ഇവരാണ്.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍ എന്നിവര്‍. സെപ്റ്റംബര്‍ മാസം നിങ്ങളെ കാത്തിരിക്കുന്നത് രാജയോഗ തുല്യമായ ജീവിതമാണ്. സര്‍വ്വവിധ നേട്ടങ്ങളും നിങ്ങള്‍ക്ക് ഈ കാലയളവില്‍ ലഭിക്കും. എല്ലാ മേഖലയിലും നിങ്ങള്‍ക്ക് വിജയം നേടാനാകും. ജോലിയോ ബിസിനസോ ആകട്ടെ, നിങ്ങള്‍ക്ക് നിങ്ങളുടെ അധ്വാനത്താല്‍ വിജയം നേടാന്‍ കഴിയും. നിങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനാകും.
കരിയറിന്റെ കാര്യത്തില്‍ ഈ സമയം ഒരു കുതിച്ചുചാട്ടം തന്നെ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയസാധ്യതയുണ്ട്. പുതിയ തൊഴിലവസരങ്ങള്‍ കൈവരിക്കാനാകും. ജോലി മാറാന്‍ ആലോചിക്കുന്നവര്‍ക്ക് അവരുടെ ആഗ്രഹം സഫലമാകും. നല്ലൊരു സ്ഥലത്തു നിന്ന് നിങ്ങള്‍ക്ക് ഒരു വിളി വന്നേക്കാം. നിങ്ങള്‍ ആഗ്രഹിക്കുന്ന മേഖലയില്‍ തൊഴില്‍ ലഭിക്കും. ദാമ്പത്യജീവിതത്തില്‍ കാര്യങ്ങള്‍ സന്തോഷകരമായിരിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ ബന്ധം മുമ്പത്തേക്കാള്‍ ദൃഢമായിരിക്കും.
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല് എന്നിവര്‍. സെപ്തംബര്‍ മാസം നിങ്ങള്‍ക്ക് ഒരു ഭാഗ്യോദയ കാലമായിരിക്കും. സകല മേഖലയിലും നിങ്ങളുടെ കഴിവാല്‍ വിജയം കൈപ്പിടിയിലൊതുക്കാനാകും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. സാമൂഹികമായി നിങ്ങള്‍ ഈ സമയം സജീവമായിരിക്കും. അവിവാഹിതര്‍ക്ക് ഈ സമയം ചില നല്ല വിവാഹാലോചനകള്‍ വന്നേക്കാം. നിങ്ങളുടെ വിവാഹക്കാര്യം മുന്നോട്ട് നീങ്ങും.
കോടതിയില്‍ നടക്കുന്ന കേസുകള്‍ നിങ്ങള്‍ക്ക് അനുകൂലമായി പരിഹരിക്കപ്പെടും. ശത്രുക്കള്‍ നിങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തുമെങ്കിലും അവരെയെല്ലാം നിഷ്പ്രഭമാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. വ്യാഴത്തിന്റെ ശുഭഫലങ്ങള്‍ നിങ്ങളുടെ ജോലിയെ അഭിവൃദ്ധിപ്പെടുത്തും. ജോലിയില്‍ നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള ധാരാളം അവസരങ്ങള്‍ ലഭിക്കും. ഇത് പ്രയോജനപ്പെടുത്തിയാല്‍ തീര്‍ച്ചയായും വിജയവും സൗഭാഗ്യങ്ങളും നിങ്ങളുടെ കൂടെ നില്ക്കും.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി എന്നിവര്‍. സെപ്തംബര്‍ മാസം ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത് വിജയത്തിന്റെ ദിനങ്ങളാണ്. നിങ്ങളുടെ ബുദ്ധിയുടെയും ശക്തിയുടെയും വിവേകത്തിന്റെയും കരുത്തില്‍ നിങ്ങള്‍ക്ക് എല്ലാവിധ വിജയവും ലഭിക്കും. വ്യക്തിപരമായി നിരവധി നേട്ടങ്ങള്‍ കൈവരിക്കും.
അത് നിങ്ങളുടെ ജീവിതം എളുപ്പമാക്കും. നിങ്ങളുടെ മനസ്സ് ആത്മവിശ്വാസം നിറഞ്ഞതായിരിക്കും. സാമ്പത്തികമായി ഈ സമയം നിങ്ങള്‍ ശക്തരാകും. വിവിധ സ്രോതസ്സുകളില്‍ നിന്ന് നിങ്ങള്‍ക്ക് പണം ലഭിക്കും. നിരവധി പുതിയ വരുമാന സ്രോതസ്സുകള്‍ ആരംഭിക്കാന്‍ കഴിയും. പല കടങ്ങളും ഈ സമയം നിങ്ങള്‍ക്ക് വീട്ടാന്‍ സാധിക്കും.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി എന്നിവര്‍. ഈ സമയം നിങ്ങള്‍ക്ക് ഒരു അനുഗ്രഹകാലമാണെന്ന് തെളിയും. ഭാഗ്യം നിങ്ങളുടെ മേല്‍ കടാക്ഷിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സാമ്പത്തികമായി ഈ സമയം നിങ്ങള്‍ പുരോഗതി കൈവരിക്കും. വരുമാനം വര്‍ദ്ധിക്കുന്നതിന് സാധ്യതയുണ്ട്.
പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കുകയും ചെയ്യും. മാസങ്ങളായി മുടങ്ങിക്കിടന്ന ജോലികള്‍ ഈ സമയം നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് ആവശ്യമുള്ള പല ആഢംബര വസ്തുക്കളും ഈ സമയം വാങ്ങാന്‍ സാധിക്കും. കുടുംബത്തോടൊപ്പം എവിടെയെങ്കിലും യാത്ര പോകാനുള്ള സാധ്യതയുമുണ്ട്. നിങ്ങളുടെ വീട്ടില്‍ ചില മംഗളകരമായ പ്രവൃത്തികള്‍ സംഘടിപ്പിക്കാനാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications