Latest Updates
-
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള്‍ ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം
മിന്നിത്തിളങ്ങും ഭാഗ്യം; സര്‍പ്പപ്രീതി നേടി ജീവിതത്തില്‍ സര്‍വ്വസൗഭാഗ്യം കൈവരുന്ന 10 നക്ഷത്രക്കാര്‍
നാഗാരാധനയ്ക്ക് വളരെ പ്രസിദ്ധമാണ് ആയില്യം നാള്‍. ജീവിതത്തിലെ ദുഃഖങ്ങള്‍ അകറ്റാന്‍ നാഗാരാധനയുടെ അത്രയും ഫലം നല്‍കുന്ന ഉപാസനാ മാര്‍ഗ്ഗമില്ല എന്നുതന്നെ പറയാം. നാഗദേവതകളെ ആരാധനയിലൂടെ പ്രീതിപ്പെടുത്താന്‍ ഏറ്റവും ഉത്തമമായ ദിവസമാണ് കന്നിമാസത്തിലെ ആയില്യം. ഈ ദിവസം നാഗപൂജകളും വഴിപാടുകളും നടത്തി സര്‍പ്പപ്രീതി നേടിയാല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ ധനലാഭം, ദാമ്പത്യസുഖം, സന്താനസൗഖ്യം, സന്താനലബ്ദി, ഗര്‍ഭാശയ രോഗമുക്തി, നല്ല ആരോഗ്യം, ദീര്‍ഘായുസ് തുടങ്ങി എല്ലാ ഐശ്വര്യങ്ങളും ലഭിക്കുന്നതായിരിക്കും. ഇത്തവണ ഒക്ടോബര്‍ 9 നാണ് കന്നിമാസത്തിലെ ആയില്യം വരുന്നത്.
കന്നി ആയില്യം മുതല്‍ ചില നക്ഷത്രക്കാര്‍ക്ക് നാഗദേവതകളുടെ കടാക്ഷത്താല്‍ ജീവിതത്തില്‍ സൗഭാഗ്യകാലം വന്നണയും. ജീവിതത്തില്‍ പല ദുരിതങ്ങളും കഷ്ടതകളും അനുഭവിച്ചിരുന്നവര്‍ക്ക് അതെല്ലാം വിട്ടുമാറുന്ന തരത്തിലുള്ള നേട്ടങ്ങള്‍ കൈവരുന്നതായിരിക്കും. ആ നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം. ഇവിടെ പറയുന്ന നക്ഷത്രക്കാര്‍ക്ക് ഇന്നും അടുത്ത രണ്ടുദിവസവും ജീവിതത്തില്‍ ശുഭഫലങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ശുഭവാര്‍ത്തകള്‍ തേടിവരുന്ന കാലമാണ് വരാന്‍ പോകുന്നത്. കന്നി ആയില്യം മുതല്‍ പല നല്ല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ നടക്കുന്നതായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട ശുഭവാര്‍ത്തകള്‍ കേള്‍ക്കാനാകും. മനസിന് സന്തോഷം ലഭിക്കും. ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുമായി ബന്ധപ്പെട്ട് ചില അനുകൂല കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
നടക്കില്ല എന്ന് തോന്നിയ ചില കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചേക്കാം. പിണക്കങ്ങള്‍ നീങ്ങി ഇണങ്ങിച്ചേരും. പണമിടപാടുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ബിസിനസില്‍ ഉയര്‍ച്ചയ്ക്ക് അവസരങ്ങളുണ്ടാകും. ഭാഗ്യം നിങ്ങളെ അനുകൂലിക്കുന്ന ഒരു സമയമാണ് ഇത്. ഇന്നും നാളെയും മറ്റന്നാളുമായി നിങ്ങളുടെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ അത്രകണ്ട് വലുതായിരിക്കും.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് സാമ്പത്തികമായി ഉയര്‍ച്ചയുണ്ടാകും. സാമ്പത്തികമായി നിങ്ങള്‍ക്ക് ഈ സമയം വളരെ മികച്ചതായിരിക്കും. ഇന്നും അടുത്ത രണ്ടു ദിവസങ്ങളിലൂമായി നിങ്ങളുടെ പല സാമ്പത്തിക പ്രശ്‌നങ്ങളും നിങ്ങള്‍ക്ക് അകറ്റാന്‍ സാധിക്കുന്നതായിരിക്കും. ജീവിതത്തില്‍ പ്രതീക്ഷിക്കാതെ തന്നെ നേട്ടങ്ങള്‍ വന്നുചേരും. ചില വലിയ തീരുമാനങ്ങള്‍ നിങ്ങള്‍ ഈ സമയം എടുത്തേക്കാം. സുഹൃത്തുക്കളുമായോ സഹപ്രവര്‍ത്തകരുമായോ നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനാകും. നിങ്ങളുടെ ചില കടബാധ്യതകളില്‍ നിന്ന് ആശ്വാസം ലഭിക്കും. തൊഴില്‍ രംഗത്ത് നേട്ടങ്ങളുണ്ടാകും. ധനവരവ് അല്‍പം വര്‍ധിക്കും.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ മൂന്ന് ദിവസം വളരെ അനുകൂലമായ നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ പഠനത്തിലെ തടസ്സങ്ങള്‍ നീങ്ങും. ചില ദുരിതങ്ങള്‍ അവസാനിക്കും. ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ലഭിക്കും. ബിസിനസുമായി ബന്ധപ്പെട്ടോ അല്ലാതെയോ നിങ്ങളുടെ കൈകളിലേക്ക് പണം വന്നുചേരുന്നതായിരിക്കും. ചില ശുഭവാര്‍ത്തകളും നിങ്ങളെ തേടിയെത്തിയേക്കാം. മനസ്സിനും ശരീരത്തിനും സ്വസ്ഥത ലഭിക്കും. നാഗദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നതിലൂടെ തടസ്സങ്ങള്‍ കൂടാതെ ശുഭഫലങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വന്നുചേരുന്നതായിരിക്കും.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഈ സമയം ധനവരവ് പ്രതീക്ഷിക്കാം. ജീവിതത്തില്‍ ധാരാളം സന്തോഷകരമായ അവസരങ്ങള്‍ വന്നുചേരുന്നതായിരിക്കും. ജീവിതത്തില്‍ ഉയര്‍ച്ചയ്ക്ക് സഹായകരമായ ധാരാളം അവസരങ്ങള്‍ ലഭിക്കും. അതെല്ലാം നല്ലരീതിയില്‍ വിനിയോഗിക്കാന്‍ ശ്രമിച്ചാല്‍ നന്നായിരിക്കും. വീട്ടിലേക്ക് ചില അതിഥികള്‍ വന്നേക്കാം. കരാറുകള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. തൊഴില്‍, ബിസിനസ് എന്നിവയില്‍ നേട്ടങ്ങളുണ്ടാകും. നാഗദൈവങ്ങളുടെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും നാഗദൈവങ്ങളുടെ മന്ത്രങ്ങള്‍ ചൊല്ലുന്നതും നിങ്ങള്‍ക്ക്് ഇരട്ടി സൗഭാഗ്യം ജീവിതത്തില്‍ വരുന്നതിന് വഴിയൊരുക്കും.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് അതിവിശേഷപ്പെട്ട ദിവസമാണ് ഇന്ന്. മനസുഖം, സാമ്പത്തിക ഉയര്‍ച്ച എന്നിവ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. ധനവരവ് നന്നായിരിക്കും. സൗഭാഗ്യങ്ങള്‍ ഇരട്ടിയായി നിങ്ങളിലേക്ക് വന്നുചേരും. ആയില്യം നക്ഷത്രക്കാര്‍ തീര്‍ച്ചയായും നാഗങ്ങളെ ആരാധിക്കുക. നാഗ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ സൗഭാഗ്യങ്ങളും ഉയര്‍ച്ചയും തേടിയെത്തുമെന്ന് ഉറപ്പാണ്.
അത്തം
അത്തം നക്ഷത്രക്കാര്‍ ഇന്ന് നാഗദൈവങ്ങളെ ആരാധിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ച ലഭിക്കുന്നതായിരിക്കും. നാഗദൈവങ്ങളുടെ കടാക്ഷത്താല്‍ ജീവിതത്തില്‍ വളരെ ശുഭകരമായ കാര്യങ്ങള്‍ നടക്കുന്നതായിരിക്കും. നടക്കില്ലെന്നു കരുതിയ പല കാര്യങ്ങളും ഈ സമയം നടക്കും. കൈകളില്‍ ധനം വന്നുചേരും. സന്തോഷകരമായ വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. ശുഭകരമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും.
ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് പ്രതീക്ഷിക്കാതെ ജീവിതത്തില്‍ പല നല്ല കാര്യങ്ങളും നടക്കും. സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി ലഭിക്കും. പല വഴികളിലൂടെ നിങ്ങളുടെ കൈകളിലേക്ക് പണം ഒഴുകിയെത്തും. ജീവിതത്തില്‍ ധനപരമായ ഉയര്‍ച്ച പ്രതീക്ഷിക്കാം. നടക്കില്ലെന്നു കരുതിയ ആഗ്രഹങ്ങള്‍ സഫലീകരിക്കും. പെട്ടെന്ന് വിജയങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കും.
ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് ഇത് അംഗീകാരങ്ങള്‍ തേടിയെത്തുന്ന സമയമാണ്. ഇന്ന് നിങ്ങള്‍ ചെയ്യുന്ന പല കാര്യങ്ങളും നിങ്ങള്‍ക്ക് നേട്ടം നല്‍കും. നിങ്ങളുടെ ഭാഗ്യം അനുകൂലമാകുകയും പ്രശസ്തി ലഭിക്കുകയും ചെയ്യും. ധനം കൈകളില്‍ വന്നുചേരും. ഇന്ന് നാഗദൈവങ്ങളെ ആരാധിക്കുകയും നാഗക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്യുക. ഇരട്ടിഫലം നിങ്ങളുടെ ജീവിതത്തില്‍ വന്നെത്തുന്നതായിരിക്കും.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് പ്രതീക്ഷിക്കാതെ ജീവിതത്തില്‍ ചില നേട്ടങ്ങള്‍ വന്നുചേരുന്നതായിരിക്കും. ബിസിനസില്‍ ഉയര്‍ച്ചയുണ്ടാകും. വിവിധ സ്രോതസ്സുകളില്‍ നിന്ന് പണം ലഭിക്കും. ധനം ഇരട്ടിയായി വന്നുചേരും. വളരെക്കാലമായ ആഗ്രഹിച്ച ചില കാര്യങ്ങള്‍ ജീവിതത്തില്‍ വന്നുചേരും. ചില ശുഭവാര്‍ത്തകള്‍ നിങ്ങള്‍ക്ക് കേള്‍ക്കാനാകും. തീര്‍ച്ചയായും നിങ്ങള്‍ ഇന്ന് നാഗദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങളെല്ലാം വിട്ടൊഴിയുന്നതായിരിക്കും.
മകം
മകം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ആഗ്രഹസാഫല്യം വന്നുചേരുന്ന ഒരു സമയമാണ് ഇത് എന്നുപറയാം.



Click it and Unblock the Notifications











