സവിശേഷ നേട്ടങ്ങള്‍ ജീവിതത്തില്‍; 2024ല്‍ നാഗദൈവങ്ങളുടെ കടാക്ഷം നേടുന്ന 10 നക്ഷത്രക്കാര്‍

2024 പുതുവര്‍ഷത്തിലാണ് നാമിപ്പോള്‍ ഉള്ളത്. ജ്യോതിഷപരമായി ചില നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷത്തില്‍ ചില സൗഭാഗ്യങ്ങള്‍ തേടിവരും. നാഗങ്ങളുടെ കടാക്ഷത്താല്‍ ഈ നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരുന്നതായിരിക്കും. രാജയോഗതുല്യമായ ഫലങ്ങള്‍ തന്നെ ഇവര്‍ക്ക് വന്നുചേരും. എന്നാല്‍ ഈ ഫലങ്ങള്‍ മുടക്കമില്ലാതെ ലഭിക്കണമെങ്കില്‍ നാഗക്ഷേത്രത്തില്‍ ചില വഴിപാടുകളും ചെയ്യേണ്ടതുണ്ട്. ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് 2024ല്‍ നാഗദൈവങ്ങളുടെ കടാക്ഷം ലഭിക്കുന്നത് എന്ന് നമുക്ക് നോക്കാം.

birth stars to get naga gods blessing

ഭരണി

2024ല്‍ നാഗങ്ങളുടെ കടാക്ഷമുണ്ടാകുന്ന ഒരു നക്ഷത്രമാണ് ഭരണി നക്ഷത്രം. നാഗങ്ങളുടെ കടാക്ഷത്താല്‍ നിങ്ങള്‍ക്ക് സാമ്പത്തിക ഉന്നതി, എന്ത് കാര്യം ചെയ്താലും അതിലെല്ലാം വിജയം, വിശേഷപ്പെട്ട നേട്ടങ്ങള്‍ എന്നിവ വന്നുചേരാന്‍ സാധ്യതയുണ്ട്. ഇവര്‍ ആഗ്രഹിച്ചതെല്ലാം ജീവിതത്തിലേക്ക് വന്നുചേരും. തീര്‍ച്ചയായും നിങ്ങള്‍ നാഗമന്ത്രം ജപിക്കുന്നത് ശുഭകരമാണ്. മാസത്തില്‍ ഒരിക്കലെങ്കിലും നാഗക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. പാലും നൂറും വഴിപാടും നടത്തുക. പാമ്പ് നിങ്ങളുടെ വീട്ടില്‍ വന്നാല്‍ വിളക്ക് തെളിയിച്ച് ഓം പഞ്ചാക്ഷരീ മന്ത്രം ജപിക്കുക.

രോഹിണി

രോഹിണി നക്ഷത്രക്കാര്‍ക്ക് വളരെയേറെ സൗഭാഗ്യങ്ങള്‍ വരുന്ന വര്‍ഷമാണ് 2024. രാജയോഗ ഫലങ്ങള്‍ തന്നെ നിങ്ങള്‍ക്ക് വന്നുചേരും. നാഗങ്ങളെ നിങ്ങള്‍ ആരാധിക്കുന്നത് ഏറ്റവും ശുഭകരമാണ്. നാഗമന്ത്രങ്ങള്‍ നിത്യവും ജപിക്കുകയും നാഗക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്യുക. നാഗങ്ങള്‍ക്ക് മഞ്ഞള്‍ പൊടി സമര്‍പ്പിക്കുകയും ചെയ്യുക. നാഗങ്ങള്‍ നിങ്ങളുടെ വീട്ടില്‍ വന്നാല്‍ അന്നേദിവസം വിളക്കു കൊളുത്തി 108 തവണ പഞ്ചാക്ഷരീ മന്ത്രം ജപിക്കുക. അടുത്ത ദിവസം ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക.

തിരുവാതിര

തിരുവാതിര നക്ഷത്രക്കാര്‍ക്ക് വളരെയേറെ സൗഭാഗ്യം തേടിയെത്തുന്ന വര്‍ഷമാണ് 2024. നിങ്ങള്‍ക്ക് നാഗങ്ങളുടെ കടാക്ഷമുണ്ടാകും. ഈ സമയം നിങ്ങള്‍ നാഗങ്ങളെ ആരാധിക്കുകയും നാഗങ്ങളുടെ മന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുന്നുവെങ്കില്‍ സവിശേഷമായ ഫലങ്ങള്‍ ജീവിതത്തില്‍ കടന്നുവരും. നാഗക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക. മാസത്തിലൊരിക്കലെങ്കിലും ക്ഷേത്രത്തില്‍ പോകുക. തടസ്സങ്ങളില്ലാതെ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ വന്നുചേരും. ജോലിഭാഗ്യം, സന്താനഭാഗ്യം, വിവാഹം, ജോലിയില്‍ ഉയര്‍ച്ച്, ബിസിനസില്‍ നേട്ടം തുടങ്ങിയ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും.

ആയില്യം

ആയില്യം നക്ഷത്രക്കാര്‍ ജന്‍മനാ തന്നെ നാഗങ്ങളുടെ കടാക്ഷമുള്ളവരാണ്. അതിനാല്‍ത്തന്നെ നാഗങ്ങള്‍ ഇവര്‍ക്ക് സര്‍വ്വ ഐശ്വര്യങ്ങളും സമ്മാനിക്കും. എന്നാല്‍ 2024 പുതുവര്‍ഷത്തില്‍ നാഗങ്ങളുടെ അനുഗ്രഹത്താല്‍ വളരെയധികം നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വന്നുചേരും. നിത്യവും നാഗങ്ങളെ ആരാധിക്കുകയും നാഗമന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുക. നാഗക്ഷേത്രത്തില്‍ മാസത്തില്‍ ഒരിക്കലെങ്കിലും ദര്‍ശനം നടത്തുക. നാഗങ്ങളുടെ കടാക്ഷത്താല്‍ നിങ്ങള്‍ക്ക് തൊഴില്‍പരമായ ഉയര്‍ച്ചയും സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. നിങ്ങള്‍ പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ വരെ നിങ്ങളുടെ ജീവിതത്തില്‍ ലഭിക്കും. നാഗക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും പാലും നൂറും സമര്‍പ്പിക്കുകയും തലയ്ക്കുഴിഞ്ഞ് നാണയം സമര്‍പ്പിക്കുകയും ചെയ്യുക.

പൂരം

പൂരം നക്ഷത്രക്കാര്‍ക്കും നാഗങ്ങളുടെ കടാക്ഷത്താല്‍ 2024 വര്‍ഷത്തില്‍ വളരെയധികം നേട്ടങ്ങള്‍ വന്നുചേരും. തൊഴില്‍പരമായ ഉയര്‍ച്ചയും പ്രതീക്ഷിക്കാതെ അനുകൂല കാര്യങ്ങളും ഇരട്ടി സൗഭാഗ്യങ്ങള്‍ തേടിയെത്തുകയും ചെയ്യും. സ്ഥാനക്കയറ്റം, മനസന്തോഷം എന്നിവ ലഭിക്കും. സന്താനഭാഗ്യം, വിവാഹം, ധനപരമായ ഉയര്‍ച്ച എന്നിവയും ജീവിതത്തില്‍ കൈവരുന്നതായിരിക്കും. അതിനാല്‍ തീര്‍ച്ചയായും നാഗക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും നാഗമന്ത്രങ്ങള്‍ ജപിക്കുകയും മഞ്ഞള്‍ സമര്‍പ്പിക്കുകയും ചെയ്യുക. തീര്‍ച്ചയായും ജീവിതത്തില്‍ തടസ്സങ്ങളില്ലാതെ ശുഭഫലങ്ങള്‍ കൈവരിക തന്നെ ചെയ്യുന്നതായിരിക്കും.

അത്തം

അത്തം നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ നാഗകടാക്ഷത്താല്‍ നല്ല നേട്ടങ്ങള്‍ ലഭിക്കുന്ന ഒരു സമയമാണ് ഇത്. നാഗങ്ങളുടെ കടാക്ഷമുള്ളതിനാല്‍ ജീവിതത്തില്‍ സാമ്പത്തികമായ നേട്ടങ്ങള്‍, തൊഴില്‍പരമായ ഉയര്‍ച്ച, സന്താനഭാഗ്യം, വിവാഹഭാഗ്യം എന്നിവ കൈവരുന്നതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ഉയര്‍ച്ച കൈവരും. ഏതു കാര്യവും വിചാരിച്ച പോലെ നടത്താനാകും. അത്തരത്തില്‍ അനുകൂല സമയത്തിലൂടെയാണ് നിങ്ങള്‍ കടന്നുപോകുന്നത്. നാഗക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. പാലും നൂറും വഴിപാടായി സമര്‍പ്പിക്കുക.

പൂരാടം, തൃക്കേട്ട

ഇരു നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ നാഗങ്ങളുടെ കടാക്ഷത്താല്‍ പെട്ടെന്ന് ഉയര്‍ച്ച കൈവരുന്ന സമയമാണ് 2024. രാജയോഗതുല്യമായ ഫലങ്ങള്‍ തന്നെ നിങ്ങള്‍ക്ക് വന്നുചേരും. തൊഴില്‍പരമായ നേട്ടങ്ങള്‍ക്കൊപ്പം ജീവിതത്തില്‍ മനക്ലേശങ്ങള്‍ കുറയുകയും ചെയ്യും. സന്താനഭാഗ്യം, സന്താനങ്ങള്‍ക്ക് ഉയര്‍ച്ച, വിവാഹതടസ്സങ്ങള്‍ നീങ്ങുക എന്നിവയ്ക്ക് സാധ്യത കൂടുതലാണ്. നിങ്ങള്‍ നാഗക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും മഞ്ഞള്‍പൊടി സമര്‍പ്പിക്കുക. തൃക്കേട്ട നക്ഷത്രക്കാര്‍ പാലും നൂറും സമര്‍പ്പിക്കുക. വീട്ടില്‍ നാഗങ്ങളെ കണ്ടാല്‍ വിളക്ക് കൊളുത്തി പഞ്ചാക്ഷരീ മന്ത്രം ജപിച്ച് അടുത്ത ദിവസം ശിവക്ഷേത്ര ദര്‍ശനം നടത്തുക.

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ക്കും 2024ല്‍ നാഗങ്ങളുടെ കടാക്ഷത്താല്‍ വളരെയേറെ നേട്ടങ്ങള്‍ കൈവരുന്ന സമയമാണ്. തൊഴില്‍പരമായി ഉയര്‍ച്ച, സാമ്പത്തിക നേട്ടങ്ങള്‍, അപകടങ്ങളില്‍ നിന്ന് രക്ഷ, മാനസിക സന്തോഷം എന്നിവ നിങ്ങള്‍ക്ക് കൈവരുന്ന കാലമാണിത്. നാഗക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും മഞ്ഞള്‍ സമര്‍പ്പിക്കുകയും ചെയ്യുക.

ചതയം, രേവതി

ഈ രണ്ട് നക്ഷത്രക്കാര്‍ക്കും നാഗങ്ങളുടെ അനുഗ്രഹത്താല്‍ അനുകൂല ഫലങ്ങള്‍ ലഭിക്കുന്ന സമയമാണ് ഇത്. നാഗങ്ങളുടെ കടാക്ഷം നിങ്ങള്‍ക്ക് കൈവരും. തൊഴിലില്‍ പെട്ടെന്ന് ഉയര്‍ച്ചയും, സാമ്പത്തിക പുരോഗതിയും ലഭിക്കും. പകുതിക്ക് വച്ച് മുടങ്ങിയ കാര്യങ്ങള്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് പുനരാരംഭിക്കാന്‍ സാധിക്കും. ജോലി ചെയ്യുന്നവര്‍ക്ക് പ്രൊമോഷനോ ഇന്‍ക്രിമെന്റോ ലഭിക്കാനാകും. സന്താനങ്ങള്‍ക്ക് ഉയര്‍ച്ച ലഭിക്കും. തീര്‍ച്ചയായും നിങ്ങള്‍ നാഗക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും നാഗങ്ങള്‍ക്ക് വഴിപാടായി ചതയം നക്ഷത്രക്കാര്‍ മഞ്ഞല്‍ പൊടി സമര്‍പ്പിക്കുക. രേവതി നക്ഷത്രക്കാര്‍ നൂറും പാലും സമര്‍പ്പിക്കുക.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Friday, January 19, 2024, 10:16 [IST]
X
Desktop Bottom Promotion