Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
30 വര്‍ഷത്തെ കഷ്ടപ്പാടിന് അവസാനം: ശനി സര്‍വ്വൈശ്വര്യവും രാജയോഗവും നല്‍കും 15 നാളുകാര്‍
ശനി എന്ന് പറയുമ്പോള്‍ തന്നെ പലര്‍ക്കും ദോഷകരമായ ഫലങ്ങള്‍ നല്‍കുന്ന ഒരു ഗ്രഹമായാണ് ആദ്യം തന്നെ ഓര്‍മ്മ വരുന്നത്. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് ഈ ഗ്രഹം കാരണമാകുന്നു. വളരെ പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമായത് കൊണ്ട് തന്നെ ദോഷഫലമായാലും ഗുണഫലമായാലും അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. കര്‍മ്മകാരകമാണ് ശനി. നാം ചെയ്യുന്ന കര്‍മ്മത്തിന് അനുസരിച്ചാണ് ശനിയുടെ ഫലം ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ശനിക്കുണ്ടാവുന്ന ഓരോ മാറ്റവും ഒാരോ നക്ഷത്രക്കാരിലും സ്വാധീനം ചെലുത്തുന്നു.
ജനുവരി 17-ന് ശനി അതിന്റെ സ്വന്തം രാശിയായ കുംഭത്തില്‍ സംക്രമിച്ചു. എന്നാല്‍ ജൂണ്‍ 17-ന് കുംഭം രാശിയില്‍ ശനി വക്രഗതിയില്‍ സഞ്ചരിച്ച് തുടങ്ങി. എന്നാല്‍ ശനിയുടെ അനുഗ്രഹം 30 വര്‍ഷത്തിന് ശേഷം ലഭിക്കുന്ന ചില നക്ഷത്രക്കാരുണ്ട്. ഇവര്‍ക്ക് രാജയോഗ സമാനമായ ഫലങ്ങളാണ് അവരുടെ ജീവിതത്തില്‍ കാത്തിരിക്കുന്നത്. 30 വര്‍ഷം നീണ്ട് നിന്ന ദുരിത ഫലങ്ങള്‍ക്ക് ശേഷം ഏതൊക്കെ നക്ഷത്രക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു എന്ന് നോക്കാം.
മേടക്കൂറ്
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനി അവരുടെ എല്ലാ ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നു. അപ്രതീക്ഷിത നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ജോലിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. പതിന്മടങ്ങ് നേട്ടങ്ങള്‍ ബിസിനസില്‍ നിങ്ങളെ കാത്തിരിക്കുന്നു. 30 വര്‍ഷത്തെ കഷ്ടപ്പാടിന് ശേഷം ജീവിതം മാറി മറിയുന്ന സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും സന്തോഷവും നിലനില്‍ക്കുന്നു. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലമായ നിരവധി മാറ്റങ്ങള്‍ ഉണ്ടാവുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ലഭിക്കുന്നു. പല കോണില്‍ നിന്നും വിജയം നിങ്ങളെ തേടി വരും. സമൂഹത്തില്‍ അംഗീകാരം നിങ്ങളെ തേടി വരുന്നു. നിക്ഷേപങ്ങളില്‍ നിന്ന് സാമ്പത്തിക ലാഭം ഉണ്ടാവുന്നു. മുന്‍പത്തെ അപേക്ഷിച്ച് വളരെ മികച്ച മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. എല്ലാ തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ മാറുന്നു, അതിലെല്ലാം തന്നെ നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ ലഭിക്കുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു.

ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് ശനി നല്‍കുന്നത്. ഇവരെ 30 വര്‍ഷത്തിന് ശേഷമാണ് ശനി അനുഗ്രഹിക്കുന്നത്. എല്ലാ വിധത്തിലുള്ള അനുകൂല മാറ്റങ്ങളും ഒരുമിച്ചാണ് നിങ്ങളെ തേടി വരുന്നത്. ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്ന സമയമാണ് ഇപ്പോഴുള്ളത്. പ്രത്യേകിച്ച് ജൂണ്‍ 17-ന് ശേഷം. ശനിയുടെ മാറ്റം അത്ഭുതകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജോലിയില്‍ മികച്ച നേട്ടങ്ങള്‍ നിങ്ങളെ ഇങ്ങോട്ട് തേടി വരുന്നു. അതിഗംഭീര ഫലങ്ങളാണ് നിങ്ങള്‍ക്കുണ്ടാവുന്നു.
രാജയോഗ സമാനമായ ജീവിതം നിങ്ങളെ കാത്തിരിക്കുന്നു. തൊഴിലില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് നിങ്ങളിലുണ്ടാവുന്നത്. കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ജീവിതത്തിന്റെ എല്ലാ വിധത്തിലുള്ള അനുകൂല ഫലങ്ങളും ഈ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിങ്ങള്‍ക്ക് അനുഭവിക്കാന്‍ സാധിക്കുന്നു. ത്രികോണ രാജയോഗമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ആഗ്രഹിച്ചതെല്ലാം നേടുന്നതിന് സാധിക്കുന്നു. പല കാര്യങ്ങളും ജീവിതത്തില്‍ പ്രതീക്ഷിക്കാതെ വന്നു ചേരുന്നു. സൗഭാഗ്യത്തിന്റെ ആകെത്തുകയാണ് ഈ സമയം.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
മിഥുനക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. ജോലിയില്‍ നിങ്ങള്‍ക്ക് അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഗുണനുഭവങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. ഈ സമയം പല മേഖലയിലും നിങ്ങള്‍ക്ക ്‌വളര്‍ച്ചയുണ്ടാവുന്നു. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വമ്പിച്ച ലാഭം തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് അവസാനം നല്‍കുന്നസമയാണ്.
മനസ്സിനെ അലട്ടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. ദു:ഖദുരിതങ്ങള്‍ ഒഴിവാക്കുന്നതിന് അനുകൂലമായ സമയമാണ്. ഏത് പ്രതിസന്ധി വന്നാലും അതിനെയെല്ലാം ധൈര്യത്തോടെ നേരിടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതം ആകെ മൊത്തം സന്തോഷത്തിന്റേതായി മാറുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു ശനിദേവന്റെ അനുഗ്രഹം. ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന സമയമാണ്.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണഫലങ്ങള്‍ അവരുടെ കണ്ണ് മഞ്ഞളിക്കുന്ന തരത്തിലുള്ളതായിരിക്കും. എല്ലാ വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് നിങ്ങള്‍ വിധേയരാവുന്നു. രാജയോഗ സമാനമായ ഫലങ്ങള്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. ശനിയുടെ വക്രഗതിയില്‍ നിങ്ങള്‍ക്ക് നിരവധി പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബിസിനസില്‍ നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ ലാഭം കണ്ടെത്തുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. സാമ്പത്തിക നേട്ടങ്ങളും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.
തുലാക്കൂറ് (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവരുടെ എല്ലാ ദു:ഖദുരിതങ്ങളും ഒഴിവായി പോവുന്ന സമയമാണ് ഇത്. സൗഖ്യം നിലനില്‍ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഏത് വലിയ തര്‍ക്കവും വഴക്കും ഒഴിവായി പോവുന്നതിനുള്ള സമയമാണ്. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ശനിയുടെ മാറ്റം രാജയോഗ സമാനമായ മാറ്റങ്ങള്‍ നല്‍കുന്നു. ശരിയായ രീതിയില്‍ നിങ്ങളുടെ അവസരങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പഠനത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനിയുടെ മാറ്റം 30 വര്‍ഷത്തിന് ശേഷം നിരവധി പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഭാഗ്യം നിങ്ങളെ ഇങ്ങോട്ട് തേടി വരും എന്നതാണ് സത്യം. കര്‍മ്മരംഗത്ത് ഉയര്‍ച്ച നിങ്ങളെ കാത്തിരിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെ പരിഹരിക്കുന്നതിനും അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു, സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നത് കൊണ്ട് തന്നെ സന്തോഷം ജീവിതത്തില്‍ നിറഞ്ഞ് നില്‍ക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications












