കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച് 7- ശേഷം ഭാഗ്യവും ഈശ്വരാധീനവും കൂടെയുള്ള നാളുകാര്‍

മാര്‍ച്ച് മാസത്തിന് തുടക്കമായി, ഈ സമയം ജ്യോതിഷപരമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു മാസം തന്നെയാണ്. എന്നാല്‍ ജീവിതത്തില്‍ ഉണ്ടാവുന്ന പല ഭാഗ്യഫലങ്ങളും ചില നക്ഷത്രക്കാരുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന പല മാറ്റങ്ങളും നക്ഷത്രത്തെ സ്വാധീനിക്കുന്നു. എന്നാല്‍ മാര്‍ച്ച് മാസത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ചില പ്രത്യേക ദിവസങ്ങളുണ്ട്. മാര്‍ച്ച് 7-9 വരെയുള്ള ദിവസങ്ങളില്‍ സൗഭാഗ്യം നിറയുന്ന ചില രാശിക്കാരുണ്ട്. ഇവര്‍ക്ക് ഇനിയുള്ള മൂന്ന് ദിവസങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു.

 March month astrology

പല കാര്യങ്ങളിലും നേട്ടങ്ങളും അനുകൂല ഫലങ്ങളും നിങ്ങളെ തേടി എത്തുന്നു. മാര്‍ച്ച് 7 മുതലുള്ള തീയ്യതികളില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ മാത്രം ജീവിതത്തില്‍ സംഭവിക്കുന്ന ചില നക്ഷത്രക്കാരുണ്ട്. ഇത്തരം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പലഫലങ്ങളും കൊണ്ട് വരുന്നു എന്നുള്ളതാണ് സത്യം. ഏതൊക്കെ നക്ഷത്രക്കാരാണ് മാര്‍ച്ചില്‍ ഈ മൂന്ന് ദിവസങ്ങളില്‍ രാജാവിനെ പോലെ ജീവിക്കാന്‍ വിധിയുള്ളവര്‍ എന്ന് നോക്കാം.

മേടക്കൂര്‍ (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം)

മേടക്കൂര്‍ (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം)

മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വളരെ വലിയ അനുകൂലമാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതാണ് സത്യം. ജോലിയില്‍ ഉണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒരു സമയമാണ്. ഈ ദിവസങ്ങള്‍ മാത്രം മതി ജീവിതത്തിലെ നിങ്ങളുടെ മാറ്റങ്ങളെക്കുറിച്ച് അറിയുന്നതിന് വേണ്ടി. അതുകൊണ്ട് തന്നെ ജീവിത വിജയം കരസ്ഥമാക്കുന്ന കാര്യത്തില്‍ ഇവര്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ദിവസങ്ങളാണ് വരുന്നത്. മേടക്കൂറിലെ മൂന്ന് നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ വാഹനയോഗം കാണുന്ന ഒരു സമയം കൂടിയാണ്. കരിയറിലെ എല്ലാ പോസിറ്റീവ് മാറ്റങ്ങളും നിങ്ങളേ തേടി വരുന്നു. എല്ലാ കഷ്ടകാലങ്ങളും മാറി ജീവിതം വിജയത്തിലെത്തുന്നു. ജീവിത ശൈലി രോഗങ്ങള് കൊണ്ട് ബുദ്ധിമുട്ടിയവര്‍ക്ക് അതിനുള്ള പരിഹാരം എന്തുകൊണ്ടും മികച്ചതാണ്. അനാവശ്യമായ സാമ്പത്തിക ചിലവുകള്‍ നിയന്ത്രിക്കുന്നതിനും ധനസമ്പാദനത്തിനും നിങ്ങള്‍ക്ക് യോഗം കാണുന്നു. ഭാഗ്യവും ഈശ്വര കടാക്ഷവും അനുകൂലമായി വരുന്നു. ബിസിനസില്‍ അപ്രതീക്ഷിതമായ പല നേട്ടങ്ങളും ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നു.

മിഥുനക്കൂര്‍ (മകയിരം രണ്ടാം പകുതിഭാഗം, തിരുവാതിര,പുണർതം ആദ്യമുക്കാൽഭാഗം)

മിഥുനക്കൂര്‍ (മകയിരം രണ്ടാം പകുതിഭാഗം, തിരുവാതിര,പുണർതം ആദ്യമുക്കാൽഭാഗം)

മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന് സാധിക്കുന്ന സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക പഠനമികവിനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായ മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അതില്‍ ചന്നെ സാമ്പത്തിക നേട്ടം സ്വന്തമാക്കുന്നതിനും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എന്നാല്‍ രോഗങ്ങള്‍ അലട്ടാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ബന്ധുക്കളുമായി ചേര്‍ന്ന് പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ നിന്ന് ധനയോഗം ഉണ്ടാവുന്നു. ധനസമ്പാദനത്തിനുള്ള യോഗം കാണുന്നു. കൈയ്യിലുള്ള ധനം പരമാവധി പ്രയോജനപ്പെടുത്തുന്നതിന് സാധിക്കുന്നു. അവിശ്വസനീയമായ വിജയം ഏത് കാര്യത്തിലും നിങ്ങളെ തേടി എത്തുന്നു. എപ്പോഴും അനുകൂലമായ പല മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഈ ദിവസങ്ങളില്‍ കാത്തിരിക്കുന്നു.

ചിങ്ങക്കൂര്‍ (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

ചിങ്ങക്കൂര്‍ (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവരുടെ എല്ലാ ദോഷങ്ങളും അവസാനിക്കുന്ന സമയമാണ്. ഒരിക്കലും ദു:ഖങ്ങളെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇവര്‍ക്ക് ജീവം മികച്ചതായിരിക്കും. കൂട്ടുകച്ചവടക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഈശ്വരാനുഗ്രഹം ഇവര്‍ക്കൊപ്പം ഉണ്ടാവുന്നു. സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണം. ലോട്ടറി ഭാഗ്യവും ധനയോഗവും ഇവരെ തേടി എത്തുന്നു. അതുകൊണ്ട് തന്നെ ജീവിതം ഈ ദിനങ്ങളില്‍ സന്തോഷത്തിന്റേത് മാത്രമായിരിക്കും. ഗര്‍ഭിണികള്‍ ആരോഗ്യ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. സാമ്പത്തികമായി ഇവര്‍ക്ക് കഷ്ടപ്പടേണ്ടി വരുന്നില്ല. നിരവധി അവസരങ്ങള്‍ ജോലിയുടെ കാര്യത്തില്‍ നിങ്ങളെ തേടി വരുന്നു. കരിയറില്‍ പ്രതീക്ഷിക്കാത്ത മാറ്റമാണ് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക അഭിവൃദ്ധിയില്‍ നിങ്ങള്‍ക്ക് ജീവിതം തന്നെ മാറിപ്പോവുന്നു. ഭൂമി സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത്. ഭൂമി വാങ്ങുന്നതിനും അതുപോലെ തന്നെ നല്ല ധനലാഭത്തില്‍ വില്‍ക്കുന്നതിനും സാധിക്കുന്നു.

തുലാക്കൂര്‍ (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)

തുലാക്കൂര്‍ (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)

തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ വളരെക്കാലമായി അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. പല തെറ്റിദ്ധാരണകളും മാറി വരുന്നതിന് സാധിക്കുന്നു. സഹോദരന്‍മാരോടൊപ്പം അനുകൂലമായ ബിസിനസ് ചെയ്യുന്നതിനും അതില്‍ ലാഭം കൊയ്യുന്നതിനും സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാവുകയും. ഭാഗ്യവും ഈശ്വരാധീനവും ഈ നക്ഷത്രക്കാര്‍ക്ക് കൂടെയുണ്ടാവുന്നു. ഒരു കാര്യത്തിനും ഇവര്‍ അലയേണ്ടി വരുന്നില്ല. ഇവര്‍ക്ക് വലിയ ഭാഗ്യം വരും ദിവസങ്ങളില്‍ കാത്തിരിക്കുന്നു. ചിട്ടി, ലോട്ടറി എന്നീ ധനസമ്പാദന ഭാഗ്യങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ജാതകത്തിലെ എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളെയും ഇല്ലാതാക്കുന്ന സമയമാണ് ഈ ദിവസങ്ങള്‍ എന്നതില്‍ സംശയം വേണ്ട. എപ്പോഴും ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്ന ദിവസങ്ങള്‍ കൂടിയാണ് ഇത്.

Disclaimer:ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Saturday, March 4, 2023, 16:36 [IST]
X
Desktop Bottom Promotion