Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മഹാശുക്രദശയോടെ ഒന്നാം തീയ്യതി തുടങ്ങുന്ന 6 നക്ഷത്രക്കാര്‍
ഓഗസ്റ്റ് 1-ന് തുടക്കമായി, ചൊവ്വാഴ്ച പൗര്‍ണമി ദിനത്തിലാണ് ഓഗസ്റ്റ് 1 വരുന്നത്. ഉത്രാടം നക്ഷത്രത്തില്‍ തുടക്കം കുറിക്കുന്ന ഓഗസ്റ്റ് 1 നിങ്ങളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. നിരവധി ആഘോഷങ്ങള്‍ കാത്തിരിക്കുന്ന ഒരു മാസമാണ് ഓഗസ്റ്റ് 1 എന്നതും വളരെയധികം ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതായ ചില പ്രത്യേകതകളും ജ്യോതിഷ പ്രകാരം സംഭവിക്കുന്നു.
ഗ്രഹമാറ്റങ്ങള്‍ അനുസരിച്ച് ശനി കുംഭം രാശിയില്‍ തന്നെയാണ് ഈ ദിനത്തില്‍ തുടരുന്നത്. വ്യാഴം മേടക്കൂറിലും രാഹുവും മേടം രാശിയിലും സഞ്ചരിക്കുന്നു. എന്നാല്‍ ഓഗസ്റ്റ് പകുതിയാവുന്നതോടെ ചൊവ്വ അതിന്റെ രാശിമാറി കന്നിയിലേക്ക് എത്തുന്നു. എന്നാല്‍ ഇത്രയൊക്കെ ഗ്രഹമാറ്റങ്ങള്‍ നടക്കുന്നുവെങ്കിലും ശുക്രദശയില്‍ വിരാജിക്കുന്ന ചില നക്ഷത്രക്കാരുണ്ട്, അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് അഞ്ചില്‍ ചൊവ്വ സഞ്ചരിക്കുന്നതിനാല്‍ കഠിന തീരുമാനങ്ങള്‍ എടുക്കുന്നതിന് സാധിക്കുന്നു. ശുക്രന്റെ അനുഗ്രഹം ജീവിതത്തില്‍ ഇവരെ തേടി എത്തുന്നു. ഏറ്റവും ശുഭകരമായ സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും സാമ്പത്തികമായി ഏറ്റവും അനുകൂലമായി നില്ക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വേറെ പ്രതിസന്ധികള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ശുക്രദശയുടെ കാലത്ത് അതായത് ഓഗസ്റ്റ് മാസത്തില്‍ ഉണ്ടാവുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കര്‍മ്മരംഗത്തേ മാറ്റങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്നു. കൂടാതെ ഈ സമയം അപ്രതീക്ഷിത പദവികള്‍ നിങ്ങളെ തേടി എത്തുന്നു. ഏത് ദൗത്യവും കൃത്യമായി നിര്‍വ്വഹിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. ജീവിതം സമാധാനത്തിന്റേതായി മാറുന്നു.

രോഹിണി
രോഹിണി നക്ഷത്രക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും ശുക്രന് പ്രദാനം ചെയ്യുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തികമായും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ജോലിയില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ നിങ്ങളെ സന്തോഷിപ്പിക്കുന്നു.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് ആഗസ്റ്റ് ആദ്യ പകുതി തന്നെ ജീവിതത്തില്‍ സന്തോഷം നല്‍കുന്നതാണ്. സര്‍ക്കാര്‍ കാര്യങ്ങളില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത മാറ്റം ഉണ്ടാവുന്നു. സമൂഹത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ജീവിതത്തെ സ്വാധീനിക്കുന്ന സമയമാണ്. സമൂഹത്തില്‍ നിങ്ങളുടെ സ്വാധീനം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. കുടുംബത്തോടൊപ്പം ഉല്ലാസ യാത്രകള്‍ ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തികമായി മികച്ച നേട്ടങ്ങളും ശുക്രദശയുടെ എല്ലാ ഫലങ്ങളും ഉണ്ടാവുന്നു.

മകം
മകം നക്ഷത്രക്കാരില്‍ ശുക്രദശയുണ്ടാവുമ്പോള് അത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. ചിലവുകള്‍ വര്‍ദ്ധിക്കുന്ന ദിവസങ്ങള്‍ പോലും നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. എല്ലാ കാര്യത്തിലും വിജയം കൈവരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ശുക്രദശയുടെ എല്ലാ ഗുണങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്ന സമയമാണ്. പഠനാവശ്യങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുകയും ആഗ്രഹിക്കുന്നത് പോലെ ഉപരിപഠനത്തിന് ചേരുന്നതിന് സാധിക്കുകയും ചെയ്യുന്നു.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്ന ഒരു കാലം തന്നെയാണ് ഓഗസ്റ്റ്. ശുക്രനുദിക്കുക എന്നതിന്റെ ഏറ്റവും മികച്ച ഫലം ലഭിക്കുന്ന സമയമാണ് ഓഗസ്റ്റ് മാസം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ഒരു തരത്തിലും ജീവിതത്തിലെ പ്രതിസന്ധികളെ നിങ്ങള്‍ക്ക് തലവേദനയുണ്ടാക്കുന്നില്ല. ചൊവ്വ ജന്മനക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നതിനാല്‍ സര്‍വ്വ കാര്യങ്ങളിലും ശ്രദ്ധയുണ്ടാവുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്ക് അനുകൂലഫലങ്ങളില്‍ കലാശിക്കുന്നു.



Click it and Unblock the Notifications

