Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഒന്നാം തീയതി കയറാന്‍ ഉത്തമ നക്ഷത്രങ്ങള്‍
ഒന്നാം തീയതി കയറാന്‍ ഉത്തമ നക്ഷത്രങ്ങള്‍
എത്രയൊക്കെ മോഡേണ്‍ ആയെന്നു പറഞ്ഞാലും ഇപ്പോഴും പല പ്പോഴും വിശ്വാസങ്ങളാണ് നമ്മെ നയിക്കുന്നതെന്നു പറയാം. അന്ധവിശ്വാസം എന്നു പറഞ്ഞു പുച്ഛിച്ചാലും നാമറിയാതെ തന്നെ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളില്‍ ഇത്തരം വിശ്വാസങ്ങള്‍ക്കു നാം അടിമപ്പെട്ടു പോകും എന്നതാണു വാസ്തവം.
ഇത്തരം വിശ്വാസങ്ങളില്‍ പെട്ട ഒന്നാണ് ഒന്നാം തീയതി കയറുന്നതു സംബന്ധിച്ച വിശ്വാസങ്ങള്‍. ഇത് മലയാള മാസം ആയാലും ഇംഗ്ലീഷ് മാസം ആയാലും. അതായത് ഈ ദിവസം ആദ്യമായി വീട്ടില്‍ വരുന്നവരെ സംബന്ധിച്ച ചില വിശ്വാസങ്ങള്‍ എന്നു വേണം, പറയാന്‍.
ഒന്നാം തീയതി മാത്രമല്ല, ആദ്യം എന്നൊരു സങ്കല്പവുമുണ്ട്. ഒരു ദിവസം ആദ്യം കിട്ടുന്ന പണം, കച്ചവടം ഇതെല്ലാം ഇത്തരം വിശ്വാസങ്ങളുമായി ബന്ധപ്പെട്ടിരിയ്്ക്കുന്നു. കൈനീട്ടം നന്നായാല്‍ അന്നത്തെ ദിവസം നന്നായി എന്നു വേണം, വിശ്വസിയ്ക്കാന്‍.
ഇതു പോലെയാണ് ഒന്നാം തീയതി കയറുന്ന കാര്യവും. ചിലര്‍ നമ്മുടെ വീട്ടീല് ഒന്നാം തീയതി, പ്രത്യേകിച്ചും മലയാള മാസം ഒന്നാം തീയതി വന്നാല്‍ നല്ലതാണ്, ചിലര്‍ വന്നാല്‍ മോശമാണ് എന്നിങ്ങന പറയും. ഒന്നാം തീയതി കയറിയാല്‍ നല്ലതു വരും എന്നുള്ളവരെ വിളിച്ചു വരുത്തുന്നതും ഇവര്‍ക്കു കൈനീട്ടമോ ഭക്ഷണമോ കൊടുക്കുന്ന രീതികളും ചിലയിടങ്ങളിലെങ്കിലും ഉണ്ടാകും.
ജന്മ നക്ഷത്ര പ്രകാരം ചില പ്രത്യേക നക്ഷത്രങ്ങള്‍ ഒന്നാം തീയതി കയറുവാന്‍ അത്യുത്തമമാണെന്നു വേണം, പറയാന്‍. ഇവര്‍ കയറിയാല്‍ ആ മാസം മുഴുവന്‍ ഐശ്വര്യമാണ് ഫലമായി പറയുക.
27 നക്ഷത്രങ്ങളില്‍ ചില പ്രത്യക നക്ഷത്രങ്ങള്‍ വീട്ടില്‍ ഒന്നാം തീയതി കയറിയാല്‍, അല്ലെങ്കില്‍ കടകളില്‍ കയറിയാല്‍, എന്തെങ്കിലും ആദ്യം കൈനീട്ടമായി വാങ്ങിയാല്‍ നല്ലതു വരുമെന്നാണ് ഒന്നാം തീയതിയുമായി ബന്ധപ്പെട്ട ഈ വിശ്വാസം.

അശ്വതി
നക്ഷത്രങ്ങളില്‍ അശ്വതിയുടെ ദേവത അശ്വിനി ദേവതകളാണെന്നു പറയാം. ഈ നക്ഷത്രം ഒന്നാം തീയതി കയറുന്ന കാര്യത്തില്‍ ശുഭ നക്ഷത്രമാണ് എന്നു വേണം, പറയാന്‍. ഇവര്‍ ഒന്നാം തീയതി കയറിയാല്‍ ശുഭഫലം.

കാര്‍ത്തിക
ഇതുപോലെ കാര്‍ത്തികയും ഈ ഐശ്വര്യ ഗുണം ഒത്തിണങ്ങിയ നക്ഷത്രമാണ് എന്നു വേണം, പറയാന്‍. കാര്‍ത്തിക നക്ഷത്രക്കാരും വീട്ടില്‍ ഒന്നാം തീയതി കയറുന്നത് ശുഭകരമാണെന്നു വേണം, പറയാന്‍.

രോഹിണി
രോഹിണി ഒന്നാം തീയതി കയറുവാന്‍ ഏറ്റവും മികച്ച നക്ഷത്രങ്ങളില്‍ ഒന്നാണെന്നു പറയാം. ഇവര്‍ ഒന്നാം തീയതി കയറിയാലും ഐശ്വര്യവും നല്ല ഫലവുമുണ്ടാകാം.

തൃക്കേട്ട
തൃക്കേട്ട നക്ഷത്രവും വീട്ടില്‍ ഒന്നാം തീയതി കയറുവാന്‍ മികച്ച നക്ഷത്രങ്ങളില്‍ പെട്ട ഒന്നാണ്. എത്ര സമ്പാദിച്ചാലും ഇവരുടെ കയ്യില്‍ പണം നില്‍ക്കില്ലെങ്കിലും ഒന്നാം തീയതി കയറിയ ഇടങ്ങളില്‍ ഐശ്വര്യമുണ്ടാകാന്‍ ഇത് ഏറെ നല്ലതാണ്.

മൂലം
മൂലം ഒന്നാം തീയതി കയറുവാന്‍ മികച്ച നക്ഷത്രങ്ങളില്‍ ഒന്നാണ്. ഇവര്‍ വീട്ടിലോ ഷോപ്പിലോ വന്നാലും വാഹനങ്ങളില്‍ ആദ്യം യാത്ര ചെയ്താലും ഫലം ഉത്തമമാണ്.

അത്തം
അത്തം നക്ഷത്രവും ഒന്നാം തീയതി കയറാന്‍ ശുഭകരമായ നക്ഷത്രങ്ങളില്‍ പെടുന്ന ഒന്നാണ്. കയറുന്ന വീട്ടില്‍ ഐശ്വര്യം കൊണ്ടു വരുന്ന നക്ഷത്രം.

തിരുവോണവും
തിരുവോണവും ഒന്നാം തീയതി കയറാന്‍ ഐശ്വര്യ പ്രദമായ മറ്റൊരു നക്ഷത്രമാണ്.

പൂരം
ഒന്നാം തീയതി കയറുവാന്‍ യോജിച്ച നക്ഷത്രങ്ങളില്‍ ഉത്തമമായ ഒന്നാണ് പൂരം നക്ഷത്രം. കൈനീട്ടം വാങ്ങാനോ കൊടുക്കാനോ നല്ലൊരു നക്ഷത്രം.

വിശാഖവും
വിശാഖവും ഇത്തരം നക്ഷത്രങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ഒന്നാണ്. കലാപരമായ നേട്ടങ്ങള്‍ക്ക് ഇത്തരം നക്ഷത്രങ്ങള്‍ ഒന്നാം തീയതി കയറുന്നത് ഏറെ നല്ലതാണ്. മാത്രമല്ല, ധനസംബന്ധമായ നേട്ടങ്ങളും ഇവര്‍ ഒന്നാം തീയതി കയറിയാല്‍ ഉണ്ടാകും.

അവിട്ടം
അവിട്ടം പൊതുവെ അല്പം വളഞ്ഞ ബുദ്ധിയുള്ള നക്ഷത്രമെങ്കിലും ഒന്നാം തീയതി കയറിയാല്‍ ഏറെ ഐശ്വര്യ ഗുണം നല്കുന്ന ഒന്നാണ്.

അനിഴവും
അനിഴവും ഒന്നാം തീയതി കയറുവാന്‍ ചേര്‍ന്ന ചില നക്ഷത്രങ്ങളില്‍ പെട്ട ഒന്നു തന്നെയാണ്.

രേവതി
27 നാളുകളില്‍ ഏറ്റവും അവസാന നാളായ രേവതിയും ഒന്നാം തീയതി കയറാന്‍ ഏറ്റവും ഉത്തമമായ നക്ഷത്രങ്ങളില്‍ ഒന്നാണെന്നു വേണം, പറയാന്‍. ഇവര്‍ ഒന്നാം തീയതി വന്നു കയറുന്നത് ഏറെ നല്ലതാണ്. വന്നു കയറുന്നവരുടെ മനസു നന്നായാല്‍ ഇരട്ടി ഗുണം എന്നും പറയാം.



Click it and Unblock the Notifications
