Latest Updates
-
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ!
ജന്മനാ ഈശ്വരാനുഗ്രഹം ഈ നക്ഷത്രക്കാര്ക്കൊപ്പം, ഇതില്‍ നിങ്ങളുണ്ടോ
ഈശ്വരാനുഗ്രഹമുള്ള നക്ഷത്രക്കാര്‍ എന്ന് കേള്‍ക്കുമ്പോള്‍ ബാക്കിയുള്ളവര്‍ക്ക് ഈശ്വരാനുഗ്രഹം ഇല്ല എന്ന് കരുതരുത്. കാരണം ചില നക്ഷത്രക്കാര്‍ക്ക് ഈശ്വരാധീനം അല്പം കൂടുതലായിരിക്കും. ഈശ്വരന് എല്ലാവരിലും ഒരുപോലെ കൃപയും ദയയും അനുഗ്രഹവും ചൊരിയുന്നു. എന്നാല്‍ ചില രാശിക്കാരില്‍ ഈശ്വരാനുഗ്രഹം ഭഗവാന് ജന്മനാ മുതല്‍ തന്നെ നല്കുന്നു. ഇവരുടെ ജീവിതത്തില്‍ ഒരു കാര്യത്തിനും അധികം കഷ്ടപ്പെടേണ്ടി വരുന്നില്ല.

വിശ്വാസപ്രകാരം പൂര്‍വ്വജന്മസുകൃതം എന്നാണ് പലരും ഈ ദൈവാധീനത്തെ വിശ്വസിക്കുന്നത്. 27 നക്ഷത്രങ്ങളാണ് ഉള്ളത് എന്ന് നമുക്കറിയാം. ഇതില്‍ ഈശ്വരാനുഗ്രഹം ഉള്ള നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. ഇവരില്‍ ഈശ്വരന്റെ കൃപാകടാക്ഷം അല്പം കൂടുതലായിരിക്കും. അറിയാന്‍ ഈ ലേഖനം വായിക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാരാണ് ഇവരുടെ കൂട്ടത്തില്‍ മുന്നില്‍. 27 നക്ഷത്രങ്ങളിലെ ആദ്യ നക്ഷത്രമാണ് അശ്വതി നക്ഷത്രം. നക്ഷത്രങ്ങളില്‍ മാത്രമല്ല ഈശ്വരാനുഗ്രഹത്തിന്റെ കാര്യത്തിലും ഇവരെ വെല്ലാന്‍ ആരും ഇല്ല. അശ്വനി ദേവന്മാരാണ് അശ്വതി നക്ഷത്രത്തിന്റെ ദേവത. ജന്മമാ ഈശ്വരന്റെ കൃപാകടാക്ഷമുള്ള നക്ഷത്രക്കാരാണ് ഇവര്‍. ഇവരെ ആരെങ്കിലും ദ്രോഹിച്ചാല്‍ അവര്‍ക്ക് ഉടന്‍ തന്നെ തിരിച്ചടി ലഭിക്കുന്നു. ഇവരെ ആരെങ്കിലും ചതിക്കാന്‍ ശ്രമിച്ചാലും അതില്‍ നിന്നെല്ലാം ദൈവാനുഗ്രഹത്താല്‍ പുറത്തേക്ക് വരുന്നതിന് അശ്വതി നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നു. എടുത്ത് ചാട്ടം കൂടുതലാണെങ്കിലും പലപ്പോഴും ഈശ്വര സാന്നിധ്യം ഇവരില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. അതുകൊണ്ട് തന്നെ പല ആപത്തുകളില്‍ നിന്നും ഇവര്‍ക്ക് പെട്ടെന്ന് രക്ഷപ്രാപിക്കാന്‍ സാധിക്കും.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ജന്മനാ തന്നെ ഈശ്വരാനുഗ്രഹം ഉണ്ടായിരിക്കും. എന്ത് ആഗ്രഹിച്ചാലും അതെല്ലാം കണ്മുന്നില് ഇവര്‍ക്ക് സാധ്യമാവുന്നു. അത്രയേറെ ഭാഗ്യ നക്ഷത്രമാണ് ഭരണി എന്നാണ് ജ്യോതിഷം പറയുന്നത്. ഇവരെ ഒരു തരത്തിലുംഉപദ്രവിക്കാന് ശ്രമിക്കരുത്. അതിന് ശ്രമിക്കുന്ന വ്യക്തിക്ക് ഉടന്‍ തന്നെ സാരമായ തിരിച്ചടി ലഭിക്കും എന്നതില്‍ സംശയം വേണ്ട. ഈശ്വരാനുഗ്രഹം ഇവരുടെ കൂടെ തന്നെ ഉണ്ടാവുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ജീവിതത്തില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടാവുന്നു.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഭാഗ്യം ഏത് വഴിയേ പോയാലും ഇവരെ സ്വാധീനിക്കുന്നു. ഈശ്വരാനുഗ്രഹത്താല്‍ പല കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ജന്മനാ ഈശ്വരാനുഗ്രഹമുള്ള നക്ഷത്രക്കാരാണ് പുണര്‍തം നക്ഷത്രക്കാര്‍. ജീവിതത്തില്‍ കഠിനപരീക്ഷകള്‍ നേരിടേണ്ടി വരുമെങ്കിലും മനസ്സാന്നിധ്യവും ഈശ്വരാനുഗ്രഹവും ഇവരെ വിജയത്തിലേക്ക് എത്തിക്കുന്നു. ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള പരാജയവും ഇവര്‍ അധികം അനുഭവിക്കേണ്ടി വരില്ല. ചതിക്കുന്നവര്‍ക്കും ഇവരെ മനപ്പൂര്‍വ്വം ബുദ്ധിമുട്ടിക്കുന്നവര്ക്കും അവരുടെ കര്‍മ്മഫലം അനുഭവിക്കേണ്ടതായി വരുന്നു. ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇവര്‍ക്ക് സ്ഥിരമായി അനുഭവിക്കേണ്ടി വരുന്നില്ല. ദൈവാധീനം ഏത് കാര്യത്തിലും ഇവരുടെ കൂടെ ഉണ്ടായിരിക്കും.

ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ഒരു തരത്തിലും ക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വരുന്നില്ല. ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകുമെങ്കിലും ഒരിക്കലും ഇവര്‍ക്ക് പ്രശ്നങ്ങളില്‍ തന്നെ തുടരേണ്ടി വരുന്നില്ല. കാരണം വീണുപോവുമ്പോഴും ഇവരെ കൈപിടിച്ച് കയറ്റാന്‍ ഈശ്വര സാന്നിധ്യം ഉണ്ടാവും എന്ന് ഇവര്‍ വിശ്വസിക്കുന്നു. തങ്ങളെ ദ്രോഹിച്ചവരെ ഒരിക്കലും ആയില്യം നക്ഷത്രക്കാര്‍ മറക്കുകയില്ല. ഇവര്‍ക്ക് അനന്തരഫലം ഉടനേ തന്നെ ലഭിക്കുന്നു. ജന്മനാ ദൈവാനുഗ്രഹമുള്ള നക്ഷത്രക്കാരില്‍ ശ്രേഷ്ഠ നക്ഷത്രമാണ് ആയില്യം നക്ഷത്രം.

പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് ദൈവാനുഗ്രഹം ജന്മനാ അവരുടെ കൂടെ ഉള്ളവരാണ്. ഈ നക്ഷത്രക്കാര്‍ വളരെയധികം നിഷ്കളങ്കരും ശുദ്ധഗതിക്കാരും ആയിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും അനുഭവിക്കാനിടയില്ലാത്തവരും ആണ്. ഈശ്വരാനുഗ്രഹത്താല്‍ ഇവരെ തേടി നിരവധി ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാവുന്നു. ഇവരെ വിഷമിപ്പിക്കുന്നവര്‍ക്ക് അതിന്റെ ഫലം ഉടനടി ലഭിക്കുന്നു. ഏത് വീഴ്ചയിലും ഇവരെ ഉയര്‍ത്തുന്നതിന് ഈശ്വരന് കൂടെയുണ്ടാവും എന്ന് ഇവര്‍ ഉറച്ച് വിശ്വസിക്കുന്നു.

ചോതി
ചോതി നക്ഷത്രക്കാര്‍ മറ്റുള്ളവരെ സഹായിക്കുന്നതിന് എപ്പോളും മുന്‍പന്തിയിലാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിന് ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുന്നു. ഏത് തളര്‍ച്ചയിലും ഇവരെ താങ്ങിനിര്‍ത്തുന്നതിന് ഈശ്വര സാന്നിധ്യം ഉണ്ട് എന്ന് വിശ്വസിക്കുന്നവരാണ് ഈ നക്ഷത്രക്കാര്‍. ഉപദ്രവിക്കുന്നവരോട് ഇവര്‍ ഒരു തരത്തിലും പൊറുക്കുകയില്ല. സ്വന്തം കാലില്‍ നില്‍ക്കുന്നതിനാണ് ഇവര്‍ എപ്പോഴും ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ അതീന്ദ്രീയമായ ഈശ്വര സാന്നിധ്യവും ഇവരോടൊപ്പം എപ്പോഴും ഉണ്ടായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications