Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ഏപ്രില്‍ മാസം ശിവാരാധാന കൈവിടരുത് 6 നാളുകാര്‍: വരും ദിനങ്ങള്‍ വളരെ നിര്‍ണായകം
ഏപ്രില്‍ മാസത്തിന് തുടക്കമായി, ഏത് മാസത്തിലും ആദ്യ സമയം ജ്യോതിഷ സംബന്ധമായ പല സംശയങ്ങളും ഉണ്ടായിരിക്കും. ഈ മാസം നല്ലതായിരിക്കുമോ മോശമായിരിക്കുമോ എന്നെല്ലാം അറിയുവന്നതിനുള്ള ആഗ്രഹം പലര്‍ക്കും ഉണ്ടാവും. എന്നാല്‍ ഏപ്രില്‍ മാസത്തില്‍ ചില നക്ഷത്രക്കാര്‍ക്ക് അത്ര അനുകൂല ഫലങ്ങള്‍ അല്ല ഉണ്ടാവുന്നത്. ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളും അതിന് വേണ്ട ദോഷ പരിഹാരവും ചെയ്യേണ്ടതാണ്.

ഏപ്രില്‍ മാസത്തില്‍ എന്തൊക്കെ ദോഷ പരിഹാരങ്ങളാണ് നമ്മള്‍ ചെയ്യേണ്ടത് എന്ന് നോക്കാം. അതിലുപരി ജീവിതത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും എല്ലാ തരത്തിലുള്ള ദോഷത്തെയും തടസ്സങ്ങളേയും അകറ്റുന്നതിനും വേണ്ടി ശിവനെ ആരാധിക്കേണ്ട നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.
ചിത്തിര

ചിത്തിര നക്ഷത്രക്കാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കണം എന്നില്ല, അത് തുടക്കത്തില്‍ തന്നെ ഇവരെ തളര്‍ത്തുന്നു. എങ്കിലും കഠിനാധ്വാനം ചെയ്യുന്നത് മുടക്കേണ്ടതില്ല. പല രീതിയില്‍ ഇവരെ തേടി തടസ്സങ്ങള്‍ ഇങ്ങോട്ട് വരുന്നു. വീട് പണി ആരംഭിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. വായ്പ സൗകര്യം പലപ്പോഴും കണ്‍മുന്നില്‍ നിന്ന് തട്ടിത്തെറിപ്പിക്കപ്പെടുന്നു. പല കോണില്‍ നിന്നും ആരോപണങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ഇത് തുടര്‍ച്ചയായി സംഭവിക്കുമ്പോള്‍ അത് നിങ്ങളെ മാനസികമായി അശക്തരാക്കുന്നു. എന്നാല്‍ ഈശ്വരവിശ്വാസത്തോടെ മുന്നോട്ട് പോയാല്‍ ഒരു പരിധി വരെ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. എല്ലായ്‌പ്പോഴും ആരോഗ്യ പ്രതിസന്ധികള്‍ ബാധിക്കുന്നത് നിങ്ങളെ തളര്‍ത്തുമെങ്കിലും ആത്മവിശ്വാസം കൈവിടരുത്. ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്. ശിവക്ഷേത്രത്തില്‍ തിങ്കളാഴ്ച ദിനത്തില്‍ ദര്‍ശനം നടത്തുക. ഏപ്രില്‍ മാസം മുഴുവന്‍ ഈ തരത്തില്‍ ക്ഷേത്ര ദര്‍ശനം നടത്തേണ്ടതാണ്. ഭഗവാന് ധാരയും വഴിപാടായി സമര്‍പ്പിക്കണം.
ചോതി

ചോതി നക്ഷത്രക്കാര്‍ക്കും ഏപ്രില്‍ അത്ര നല്ല ഫലങ്ങളല്ല നല്‍കുന്നത്. ഇവരുടെ നക്ഷത്രജാതന്‍ രാഹുവാണ്. അത് ചിലപ്പോള്‍ ചെറിയ രീതിയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നല്ലതുപോലെ ആലോചിച്ച് വേണം തീരുമാനങ്ങള്‍ എടുക്കുന്നതിന്. പ്രതീക്ഷിച്ച വിജയം പല കാര്യങ്ങളിലും ലഭിക്കണം എന്നില്ല. എങ്കിലും കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കണം എന്നില്ല. ബന്ധുസമാഗമം ഉണ്ടാവുന്നു. ബുദ്ധിയോടെ മാത്രമേ ഇവര്‍ക്ക് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുകയുള്ളൂ. എങ്കിലും തടസ്സങ്ങള്‍ ഇവര്‍ക്ക് എപ്പോഴും നേരിടേണ്ട ഒരു മാസം തന്നെയാണ് ഏപ്രില്‍. ഭഗവാനെ ആരാധിക്കുന്നതിലൂടെ ഇവയെ ഒരു പരിധി വരെ നേരിടുന്നതിന് സാധിക്കുന്നു. ദിനവും ശിവക്ഷേത്ര ദര്‍ശനം നടത്തുന്നത് അത്യുത്തമമാണ്. സാമ്പത്തിക രംഗത്ത് ചെറിയ രീതിയില്‍ ഉള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. തിങ്കളാഴ്ച വ്രതം എടുക്കുന്നതും ഭഗവാനെ പാര്‍വ്വതി സമേതനായി ഭഗവാനെ ആരാധിക്കുന്നതിനും ശ്രദ്ധിക്കണം. മഹാമൃത്യുഞ്ജയ മന്ത്രം 108 തവണ ജപിക്കുന്നതും നല്ലതാണ്.
വിശാഖം

വിശാഖം നക്ഷത്രക്കാരാണ് ഏപ്രിലില്‍ വരും ദിവസങ്ങളില്‍ ശ്രദ്ധിക്കേണ്ടത്. കാരണം ഇത് നിങ്ങളില്‍ അല്‍പം പ്രധാനപ്പെട്ട സമയമാണ്. ഇത് മാത്രമല്ല എല്ലാ തരത്തിലും ഉള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതിനുള്ള സമയം കൂടിയാണ് ഏപ്രില്‍ മാസം. എന്നാല്‍ അത് പലപ്പോഴും പ്രതികൂല മാറ്റമായി മാറുന്നതാണ്. ബുദ്ധിമുട്ടുകള്‍ ഇവരെ വിടാതെ പിന്തുടരുന്നു. വളരെയധികം സമ്മര്‍ദ്ദത്തോടെയാണ് ഇവര്‍ മുന്നോട്ട് പോവുന്നത്. അത് ജോലിക്കാര്യത്തില്‍ കൂടുതലാവുന്നു. പരീക്ഷയില്‍ പലപ്പോഴും ആത്മവിശ്വാസമില്ലാത്തത് നിങ്ങളെ കൂടുതല്‍ തളര്‍ത്തുന്നു. അതീവ ജാഗ്രതയോടെ വേണം മുന്നോട്ട് പോവുന്നതിന്. ധനനേട്ടങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് പലപ്പോഴും നഷ്ടങ്ങള്‍ ഉണ്ടാവുന്നു. മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുന്നത് നല്ലതാണ്. ഇത് കൂടാതെ ദിനവും ശിവക്ഷേത്രദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കുക. ജന്മനാളില്‍ വഴിപാട് സമര്‍പ്പിക്കുന്നതും നല്ലതാണ്. ഇതെല്ലാം നിങ്ങള്‍ക്ക് ദോഷകരമായ ഫലങ്ങളില്‍ നിന്ന് പരിഹാരവും ഭഗവാന്റെ അനുഗ്രഹവും നല്‍കുന്നു.
അവിട്ടം

അവിട്ടം നക്ഷത്രക്കാര്ക്ക് ഇനിയുള്ള ചില ദിവസങ്ങള്‍ അല്‍പം പ്രയാസങ്ങള്‍ നല്‍കുന്നതാണ്. കലാരംഗത്ത് അവസരങ്ങള്‍ ധാരാളം വരുമെങ്കിലും ചെറിയ ചില തടസ്സങ്ങള്‍ ഇവരെ തേടി വരുന്നു. പലപ്പോഴും കര്‍മ്മരംഗത്ത് പല മോശം അനുഭവങ്ങളും ഇവര്‍ക്കുണ്ടാവും. അതുകൊണ്ട് അതീവ ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്, കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. സാമ്പത്തിക ലാഭം എന്നത് നിങ്ങള്‍ക്കുണ്ടാവുന്നില്ല. അസുഖങ്ങള്‍ പൂര്‍ണമായും മാറുന്നതിന് വളരെയധികം ശ്രദ്ധ നല്‍കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. ദോഷ പരിഹാരത്തിന് വേണ്ടി പഞ്ചാക്ഷരി മന്ത്രം, കവച മന്ത്രം എന്നിവ ജപിക്കുന്നത് നല്ലതാണ്. എല്ലാ ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നതിന് ശിവക്ഷേത്ര ദര്‍ശനവും ഭഗവാന് ഇളനീര്‍ ധാരയും വഴിപാടായി സമര്‍പ്പിക്കണം. ഇതിലൂടെ പല ദോഷങ്ങളേയും ഇല്ലാതാക്കാന്‍ സാധിക്കുന്നു.
ചതയം

ചതയം നക്ഷത്രക്കാര്‍ക്ക് ഏപ്രില്‍ മാസം അത്ര നല്ല ഫലങ്ങള്‍ അല്ല നല്‍കുന്നത്. പലപ്പോഴും ദുരിതപൂര്‍ണമായ ജീവിതമായിരിക്കും ഉണ്ടാവുന്നത്. പല കാര്യങ്ങളും പകുതിയില്‍ ഉപേക്ഷിക്കേണ്ടതായി വരുന്നു. കര്‍മ്മരംഗത്തെ പല വിധത്തിലുള്ള തടസ്സങ്ങള്‍ ഇവരെ തേടി വരുന്നു. വിദേശത്ത് ജോലിക്കുള്ള സാധ്യതയുണ്ടെങ്കിലും അല്‍പം ശ്രദ്ധിക്കണം. കാരണം തടസ്സങ്ങള്‍ ഇവര്‍ക്ക് മുന്നിലേക്ക് എപ്പോഴും വന്നു കൊണ്ടിരിക്കുന്നു. വീട് വാങ്ങാന്‍ ആലോചിക്കുന്നവര്‍ അല്‍പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. കുടുംബത്തില്‍ ഐക്യമുണ്ടാവുമെങ്കിലും ശ്രദ്ധ അത്യാവശ്യമാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. പരമശിവനെ ദിനവം ആരാധിക്കണം. ശിവക്ഷേത്ര ദര്‍ശനം നടത്തുന്നതിനും നിത്യവും പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നതും ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു. തിങ്കളാഴ്ച മുടങ്ങാതെ ശിവക്ഷേത്ര ദര്‍ശനം നടത്തണം. കൂടാതെ ധാര കഴിക്കുന്നതിനും ശ്രദ്ധിക്കുക.
പൂരുരുട്ടാതി

പൂരുരുട്ടാതി നക്ഷത്രക്കാരും ഏപ്രില്‍ മാസത്തില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇവര്‍ ചെയ്യുന്ന പല കാര്യങ്ങളും നെഗറ്റീവ് ഫലത്തിലേക്ക് എത്തിക്കുന്ന ഒരു മാസം തന്നെയാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം എന്തിനും ഏതിനും ഇറങ്ങിപ്പുറപ്പെടുന്നതിന്. കിട്ടാക്കടം വളരെയധികം വര്‍ദ്ധിക്കുന്നു. കാരണം കടം കൊടുത്തത് തിരിച്ച് കിട്ടുക എന്നത് ഇവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം തന്നെയാണ്. ജോലി ഭാരം വര്‍ദ്ധിക്കുകയും പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശത്രുദോഷം നിങ്ങളെ തേടി വരുന്നു. അത് മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുന്നതിലൂടെ ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നു. വാഹനം ഉപയോഗിക്കുമ്പോള്‍ അതീവശ്രദ്ധ വേണം. അല്ലാത്തവര്‍ക്ക് അപകടം സംഭവിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയ പുഷ്പാഞ്ജലി സമര്‍പ്പിക്കേണ്ടതാണ്. പ്രദോഷ വ്രതം അനുഷ്ഠിക്കുന്നതും വളരെ മികച്ചതാണ്. ഇതെല്ലാം നിങ്ങളുടെ ദോഷഫലത്തെ നന്നേ കുറക്കുന്നു.



Click it and Unblock the Notifications












