Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
അച്ഛനമ്മമാര്‍ക്ക് എന്നും കഷ്ടപ്പാട്; മക്കളാല്‍ ദുഖങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന 7 നക്ഷത്രക്കാര്‍
മക്കളാല്‍ ഭാഗ്യം വരുന്ന ചില നക്ഷത്രക്കാരെക്കുറിച്ച് മുന്‍പ് ചില ലേഖനങ്ങളില്‍ പറഞ്ഞിരുന്നു. ഇവിടെ പറയുന്നത്, മക്കളാല്‍ ദുഖങ്ങള്‍ നേരിടേണ്ടിവരുന്ന മാതാപിതാക്കളെക്കുറിച്ചാണ്. ചില നക്ഷത്രങ്ങളിലുള്ള മാതാപിതാക്കള്‍ക്ക്, മക്കളില്‍ നിന്ന് കഷ്ടപ്പാടും വിഷമതകളും നേരിടേണ്ടിവരുന്നുവെന്ന് ജ്യോതിഷത്തില്‍ പറയുന്നു. ചില പ്രത്യേക നക്ഷത്രങ്ങളില്‍ ഉള്ള മാതാപിതാക്കള്‍ക്ക് അവരുടെ മക്കള്‍ കഷ്ടതകളും വിഷമങ്ങളും സമ്മാനിക്കും എന്ന് പറയുന്നു. അവരുടെ മക്കളുമായി ബന്ധപ്പെട്ട് ജീവിതത്തില്‍ വിഷമങ്ങള്‍ അധികമായി ഈ നക്ഷത്രക്കാര്‍ക്ക് സംഭവിക്കുന്നു.
മക്കളാല്‍ ദുഖങ്ങളും ദുരിതവും അനുഭവിക്കാന്‍ യോഗമുള്ള സ്ത്രീ പുരുഷ നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം. ഇത് പൊതുഫലം പ്രകാരം മാത്രമായുള്ള കാര്യങ്ങളാണ്. ഇവര്‍ക്ക് മാത്രമേ ഇത്തരം കാര്യങ്ങള്‍ അനുഭവിക്കേണ്ടി വരൂ എന്നല്ല. പൊതുഫലത്താല്‍ ഇവര്‍ക്കാണ് സാധ്യത കൂടുതല്‍. മറ്റു നക്ഷത്രക്കാര്‍ക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ വന്നുചേരുന്നതാണ്. ഇത് അവരുടെ ജാതകത്തിലെ യോഗങ്ങള്‍, ജനനസമയം എന്നിവയുടെ സ്വാധീനത്താലായിരിക്കും.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാരായ മാതാപിതാക്കള്‍ക്ക്, സ്ത്രീയോ പുരുഷനോ ആകട്ടെ, മക്കളുമായി ബന്ധപ്പെട്ട വിഷമതകള്‍ വന്നുചേരുന്നു. കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് മക്കളുമായി ബന്ധപ്പെട്ട ദുരിതങ്ങള്‍ വന്നുചേരാനുള്ള സാധ്യത കൂടുതലാണ് എന്ന് പറയുന്നു. മക്കളെടുക്കുന്ന ചില തീരുമാനങ്ങള്‍ കാര്‍ത്തിക നക്ഷത്രക്കാരായ മാതാപിതാക്കള്‍ക്ക് വിഷമങ്ങള്‍ സമ്മാനിക്കും. പൊതുവേ വിവാഹശേഷം ദുഖം അനുഭവിക്കേണ്ടി വരുന്നവര്‍ കൂടിയാണ് ഇവര്‍. എന്നാല്‍ ജീവിതത്തില്‍ പല നല്ല കാര്യങ്ങളും സംഭവിക്കുമെങ്കിലും അത് പോരാ എന്ന ചിന്തയും മനസില്‍ ഉണ്ടാകാറുണ്ട്. മറ്റുള്ളവരെ സഹായിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇവര്‍. എന്നാല്‍ ഇത്തരത്തിലുള്ള പല ദുരിതങ്ങളും ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഇവര്‍ക്ക് നേരിടേണ്ടിവരുന്നു. അതിനാല്‍, മക്കളുമായി ബന്ധപ്പെട്ട് എപ്പോഴും ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാരുടെ പ്രത്യേകത എന്നു പറഞ്ഞാല്‍, അച്ഛനോ അമ്മയോ ആകട്ടെ, അവര്‍ മക്കള്‍ക്കുവേണ്ടി വളരെയേറെ ത്യാഗങ്ങള്‍ സഹിക്കുന്നവരാണ്. തന്റെ മക്കളുടെ ഉയര്‍ച്ചക്കായി ഇവര്‍ വളരെയേറെ ആഗ്രഹിക്കുന്നു. എന്നാല്‍ ഇവര്‍ക്ക് മക്കളുമായി ബന്ധപ്പെട്ട് ചില വിഷമങ്ങള്‍ വന്നുചേരാന്‍ സാധ്യത കൂടുതലാണ് എന്ന് പറയുന്നു. അത് ചിലപ്പോള്‍ പെട്ടെന്ന് സംഭവിക്കണമെന്നില്ല. ചിലപ്പോള്‍ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും ജീവിതത്തില്‍ ഇത്തരത്തിലുള്ള തിരിച്ചടികള്‍ വന്നേക്കുക. അതിനാല്‍ മക്കളില്‍ നിന്ന് വിഷമതകളുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്നത് നന്നായിരിക്കും.
പൂയം
പൂയം നക്ഷത്രക്കാര്‍ പൊതുവേ സാമ്പത്തിക ഉന്നതിയില്‍ എത്തുന്ന നക്ഷത്രക്കാരാണ്. പ്രതീക്ഷിക്കാതെ ജീവിതത്തില്‍ ഇവര്‍ക്ക് ധനനേട്ടം വന്നുചേരാനുള്ള സാധ്യത കൂടുതലാണ്. ചിലപ്പോള്‍ ദാരിദ്ര്യവും ദുഖവും അനുഭവിക്കേണ്ടിവരുമെങ്കിലും ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ ഉന്നതിയിലെത്തുമെന്ന് ഉറപ്പാണ്.
മക്കള്‍ക്കുവേണ്ടി എന്തു ദുരിതവും അനുഭവിക്കാന്‍ തയാറായിട്ടുള്ളവരാണ് ഇവര്‍. എന്നാല്‍ ഇവരുടെ ജീവിതത്തില്‍ മക്കളുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ക്ക് സാധ്യത കൂടുതലാണ് എന്ന് പറയാം. മക്കളുമായി ബന്ധപ്പെട്ട് വിഷമങ്ങളുണ്ടാകും. പല കാര്യങ്ങളിലും പല അവരങ്ങളിലും മക്കളുമായി ബന്ധപ്പെട്ടുള്ള വിമങ്ങള്‍ നിങ്ങളെ അലട്ടും. മക്കളം പിരിഞ്ഞിരിക്കാനുള്ള സാധ്യത കൂടുതലുള്ള നക്ഷത്രങ്ങളില്‍ ഒന്നുകൂടിയാണ് പൂയം നക്ഷത്രം.
ചോതി
സ്നേഹിച്ചാല്‍ എന്തും നല്കുന്ന നക്ഷത്രക്കാരാണ് ചോതി നക്ഷത്രക്കാര്‍. സ്വാതന്ത്ര്യം വളരെയേറെ ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. ഇവര്‍ക്ക് സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനും വിജയം നേടാനും സാധിക്കുന്നു. എന്നിരുന്നാലും മക്കളുമായി ബന്ധപ്പെട്ട് ചില ദുരിതങ്ങളും വിഷമങ്ങളും ഇവരുടെ ജീവിതത്തില്‍ വന്നുചേരാനുള്ള സാധ്യതയുണ്ട്. പല സന്ദര്‍ഭങ്ങളിലായി ഇത്തരത്തിലുള്ള അവസ്ഥകള്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ നേരിടേണ്ടിവന്നേക്കാം എന്ന കാര്യം നിങ്ങള്‍ ഓര്‍ത്തിരിക്കുക.
മൂലം
മൂലം നക്ഷത്രക്കാര്‍ വളരെ നല്ല മനസിന് ഉടമകാണ്. ആരെയും ഇവര്‍ അറിഞ്ഞുകൊണ്ട് ചതിക്കില്ല. ആരെയും സഹായിക്കണമെന്ന് ആഗ്രഹിക്കുന്ന നക്ഷത്രക്കാരാണ് ഇവര്‍. എന്നാല്‍ ജീവിതത്തില്‍ വളരെ വിഷമതകള്‍ അനുഭവിക്കേണ്ടിവരുന്നവര്‍ കൂടിയാണ് ഇവര്‍. ഇതില്‍ മക്കളുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും വിഷമങ്ങളും നിങ്ങള്‍ക്ക് അനുഭവിക്കേണ്ടിവരുന്നു. അതിനാല്‍ മക്കളുമായി ബന്ധപ്പെട്ട് മനസമാധാനം നഷ്ടപ്പെടുന്നവരാണ് മൂലം നക്ഷത്രക്കാരായ അച്ഛനും അമ്മയും. മക്കളെ പിരിഞ്ഞിരിക്കേണ്ട യോഗവും ഇവര്‍ക്കുണ്ട്. അത് ജോലിയുമായി തര്‍ക്കങ്ങളാലോ ആകാം.
ചിത്തിര
വിവാഹശേഷം ജീവിതത്തില്‍ പല വിഷമങ്ങളും അനുഭവിക്കുന്നവരാണ് ചിത്തിര നക്ഷത്രക്കാര്‍. വിവാഹശേഷം ഇവരുടെ ജീവിതത്തില്‍ പല പ്രശ്നങ്ങളും കടന്നുവരുന്നു. എന്നാല്‍ പൊതുവേ ലക്ഷ്മീദേവിക്ക് സമാനമായവര്‍ എന്നാണ് ഇവരെക്കുറിച്ച് പറയാറ്. അതിനാല്‍ വീട്ടില്‍ ചിത്തിര നക്ഷത്രക്കാര്‍ ഉണ്ടാകുന്നത് ഐശ്വര്യമാണ് എന്ന് പറയാറുണ്ട്. എന്നാല്‍, ചിത്തിര നക്ഷത്രക്കാരായ സ്ത്രീയും പുരുഷനും മക്കളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മക്കളുമായി തര്‍ക്കങ്ങള്‍ മനസിന് മുറിവായി മാറിയേക്കാം. മക്കളുമായി ബന്ധപ്പെട്ട പല രീതിയിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടാകും. മക്കളെ പിരിഞ്ഞിരിക്കാനും സാധ്യതയുണ്ട്.
തൃക്കേട്ട
മക്കളുടെ ഉയര്‍ച്ച ആഗ്രഹിക്കുന്ന നക്ഷത്രക്കാരാണ് തൃക്കേട്ട നക്ഷത്രക്കാര്‍. എന്നാല്‍ നിങ്ങള്‍ക്കും മക്കളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ജീവിതത്തില്‍ നേരിടേണ്ടിവരുന്നു. മക്കളെ പിരിഞ്ഞിരിക്കാനോ മനസിന് മുറിവ് ഏല്ക്കുന്ന പല കാര്യങ്ങള്‍ നടക്കാനോ സാധ്യതയുള്ള നക്ഷത്രക്കാരാണ് തൃക്കേട്ട നക്ഷത്രക്കാര്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
