Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
അല്പം വൈകിയാലും സൗഭാഗ്യം സുനിശ്ചിതം; ഇരട്ടക്കുട്ടികളെ ലഭിക്കാന്‍ യോഗമുള്ള നക്ഷത്രക്കാര്‍
ദൈവത്തിന്റെ വരദാനമാണ് സന്താനങ്ങള്‍ എന്നു പറയാറുണ്ട്. ഏതൊരു ദമ്പതികളും നല്ലൊരു സല്‍സന്താനത്തെ ആഗ്രഹിക്കുന്നു. മക്കള്‍ അവരുടെ ജീവിതത്തില്‍ ഒരു തണലായി എക്കാലവും കാണണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നു. മക്കളുടെ നല്‍മയ്ക്കും നല്ല ഭാവിക്കുമായി അവരെ നല്ലരീതിയില്‍ തന്നെ ഏതൊരു അച്ഛനും അമ്മയും മക്കളെ വളര്‍ത്തുന്നു. എന്നാല്‍ എല്ലാവര്ക്കും സന്താനഭാഗ്യം ലഭിക്കണമെന്നില്ല. നേരെമറിച്ച്, ചിലര്‍ക്ക് ഒറ്റപ്രസവത്തില്‍ തന്നെ ഇരട്ടക്കുട്ടികളെപ്പോലും ലഭിക്കുന്നു. ഇങ്ങനെ കുട്ടികള്‍ ജനിക്കുന്നവര്‍ മഹാഭാഗ്യമുള്ളവരാണെന്ന് കരുതപ്പെടുന്നു.
ജ്യോതിഷപ്രകാരം ചില നക്ഷത്രക്കാര്‍ക്ക് ഇരട്ടക്കുട്ടികളെ ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പറയപ്പെടുന്നു. ഈ നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം. എന്നാല്‍ ഈ പറയുന്ന നക്ഷത്രക്കാര്‍ക്ക് എല്ലാവര്ക്കും ഇരട്ടക്കുട്ടികളെ ലഭിക്കണമെന്നില്ല. കാരണം ഈ പറയുന്നത് പൊതുഫലമാണ്. നിങ്ങളുടെ കര്മ്മഫലത്താലും ജനന സമയത്തെ വ്യത്യാസങ്ങളാലും ഇത് ലഭിക്കണമെന്നില്ല. ഇവിടെ പറയുന്നത് പൊതുഫലം മാത്രമാണെന്ന് മനസിലാക്കുക. ഇരട്ടക്കുട്ടികളെ ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പറയപ്പെടുന്ന നക്ഷത്രക്കാര്‍ ഇവരാണ്.

മകീരം
വളരെ മികച്ച മാതാപിതാക്കളാണ് മകീരം നക്ഷത്രക്കാര്‍. ഇവര്‍ക്ക് ജീവിതത്തില്‍ സന്താനഭാഗ്യത്തിനും സന്താനസൗഖ്യത്തിനും വളരെയേറെ സാധ്യതയുണ്ട്. സന്താനങ്ങളുമായി ബന്ധപ്പെട്ട നിരവധി ശുഭകരമായ വാര്‍ത്തകള്‍ ഇവരുടെ ജീവിതത്തിലുടനീളം ലഭിച്ചുകൊണ്ടിരിക്കുന്നു. ഇവര്‍ക്ക് ഇരട്ടക്കുട്ടികള്‍ ലഭിക്കാനുള്ള സാധ്യത ഏറെയാണ്. ചിലപ്പോള്‍ വൈകിയായിരിക്കാം സന്താനലബ്ദി കൈവരുന്നത്. അതിനാല്‍ സന്താനഭാഗ്യം ലഭിക്കാത്തവര്‍ ഇക്കാര്യം ഓര്‍ത്തിരിക്കുക. നിങ്ങള്‍ക്ക് ഇരട്ടക്കുട്ടികളെപ്പോലും ലഭിക്കാനുള്ള യോഗമുണ്ട്.
പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാരായവര്ക്ക് ഇരട്ടക്കുട്ടികള്‍ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ചിലപ്പോള്‍ കുടുംബത്തില്‍ ഇങ്ങനെ സംഭവിച്ചിട്ടുണ്ടാകില്ല. എന്നിരുന്നാലും നിങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. സന്താനങ്ങളുമായി ബന്ധപ്പെട്ട് ഗുണഫലങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ അനുഭവിക്കാനുള്ള സാധ്യത കൂടുതലാണ്. സന്താനങ്ങളുമായി ബന്ധപ്പെട്ട ക്ലേശങ്ങള്‍ വരും എങ്കിലും അതെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകാന്‍ പൂരുരുട്ടാതി നക്ഷത്രക്കാരുടെ മക്കള്‍ക്ക് സാധിക്കും എന്നാണ് പൊതുവേ പറയുന്നത്.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്കും ഇരട്ടക്കുട്ടികള്‍ ജനിക്കാന്‍ വളരെയധികം സാധ്യത കല്പിക്കപ്പെട്ട നക്ഷത്രങ്ങളിലൊന്നാണ്. പൊതുവേ മനക്ലേശം അല്പം അധികം അനുഭവിക്കുന്നവരാണ് തിരുവാതിര നക്ഷത്രക്കാര്‍. എന്നാല്‍ സ്നേഹിച്ചാല്‍ ഇവര്‍ എന്തും നല്‍കും. എന്നാല്‍ ദേഷ്യം വന്നാല്‍ അത് മറ്റുള്ളവരെ ഭയപ്പെടുത്തുന്ന വിധത്തിലായിരിക്കും. ഇവര്‍ പൊതുവേ നല്ല മാതാപിതാക്കളായി മാറുന്നവരാണ്. ഇവര്‍ക്ക് ഇരട്ടക്കുട്ടികളെ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ ജീവിതത്തില്‍ ഇത്തരമൊരു യോഗം വന്നുചേര്‍ന്നിട്ടുള്ള നക്ഷത്രക്കാരാണ് തിരുവാതിര നക്ഷത്രക്കാര്‍. ജീവിതത്തില്‍ അധികം ബുദ്ധിമുട്ടില്ലാതെ ഭാഗ്യം വന്നുചേരുന്നതാകുന്നു. ജീവിതത്തില്‍ ബുദ്ധിമുട്ട് വരുമെങ്കിലും ഭാഗ്യം നിങ്ങള്‍ക്ക് തുണയായി ഉണ്ടാകും.
ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ വളരെ നല്ല മാതാപിതാക്കളാകുന്നവരാണ്. ഇവര്‍ക്ക് വളരെ നല്ല സന്താനങ്ങളെത്തന്നെ ലഭിക്കും. ഈശ്വരാനുഗ്രഹമുള്ള നക്ഷത്രക്കാര്‍ തന്നെയാണ് എന്നതും ഇവരുടെ പ്രത്യേകതയാണ്. എന്നാല്‍ ഇവരുടെ കുടുംബത്തില്‍ ഇരട്ടക്കുട്ടികള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ജീവിതത്തില്‍ ഇരട്ടക്കുട്ടികളെ ലഭിക്കാന്‍ സാധ്യത ഏറ്റവും കൂടുതലായി ഉള്ള നക്ഷത്രക്കാര്‍ തന്നെയാണ് ഉത്രട്ടാതി നക്ഷത്രക്കാര്‍. ചിലപ്പോള്‍ സന്താനഭാഗ്യം അല്പം വൈകുമെങ്കിലും സല്സന്താനങ്ങളെത്തന്നെ ഇവര്‍ക്ക് ലഭിക്കും.
പുണര്‍തം
ശ്രീരാമദേവന്റെ നക്ഷത്രമാണ് പുണര്‍തം നക്ഷത്രം. അതിനാല്‍ത്തന്നെ ഇവരുടെ ജീവിതത്തില്‍ പല സൗഭാഗ്യങ്ങളും വന്നുചേരും. ചിലപ്പോള്‍ ദുഖങ്ങള്‍ അനുഭവിക്കേണ്ടിവരുമെങ്കിലും അതെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകാന്‍ ഇവര്‍ക്ക് സാധിക്കും. പൊതുവേ ഇരട്ടക്കുട്ടികളെ ലഭിക്കാന്‍ സാധ്യതയുള്ള നക്ഷത്രക്കാരാണ് പുണര്‍തം നക്ഷത്രക്കാര്‍. അമ്മയോട് കൂടുതല്‍ അടുപ്പം കാണിക്കുന്നവരാണ് ഇവര്‍.
രേവതി
രേവതി നക്ഷത്രക്കാര്‍ക്ക് എപ്പോഴും സാമ്പത്തിക ഉന്നതി കൈവരുന്നവരാണ്. അത്തരത്തിലുള്ള ഭാഗ്യം എപ്പോളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്നുണ്ട്. സ്വയം സാമ്പത്തിക ഭദ്രതയ്ക്ക് ശ്രമിക്കുന്നവരാണ് ഇവര്‍. മറ്റുള്ളവരെ അനാവശ്യമായി ശല്യം ചെയ്യാനും ഇവര്‍ക്ക് ഇഷ്ടമില്ല. ജീവിതത്തില്‍ സല്സന്താനങ്ങളെ ലഭിക്കാനുള്ള സാധ്യത ഇവര്‍ക്കുണ്ട്. ജീവിതത്തില്‍ ഇരട്ടക്കുട്ടികളെ ലഭിക്കാന്‍ യോഗമുള്ള ഒരു നക്ഷത്രം തന്നെയാണ് രേവതി നക്ഷത്രക്കാര്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications