Just In
- 49 min ago
വണ്ണം കുറക്കാൻ നാല് പിസ്തയിലുള്ള കിടിലൻ ഒറ്റമൂലി
- 2 hrs ago
ഇവ കഴിക്കല്ലേ.. തലച്ചോറിനു പണി കിട്ടും
- 3 hrs ago
ഗർഭം ഒന്നല്ല, പലതാണ് അറിഞ്ഞിരിക്കുക അപകടവും
- 6 hrs ago
ജയ് ഹൈദരാബാദ് പോലീസ്, ജയ് ഡി.സി.പി
Don't Miss
- Sports
ഒന്നല്ല, ഓസ്ട്രേലിയയില്‍ ഇന്ത്യ കളിക്കുക രണ്ട് പിങ്ക് ബോള്‍ ടെസ്റ്റുകള്‍? നടന്നാല്‍ ചരിത്രം
- Movies
ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന അഞ്ച് ചിത്രങ്ങള്‍
- News
'1970 മുതൽ ആർഎസ്എസ് കേരളത്തിൽ കൊന്നുതള്ളിയത് 217 പച്ചമനുഷ്യരെയാണ്'
- Finance
വസ്തു ഭാര്യയുടെയും ഭർത്താവിന്റെയും പേരിൽ സംയുക്തമായി വാങ്ങുമ്പോഴുള്ള നേട്ടങ്ങൾ എന്തെല്ലാം?
- Technology
ഷവോമിക്കും വ്യാജൻ, ഡൽഹിയിൽ പിടിച്ചെടുത്തത് 13 ലക്ഷം രൂപയുടെ ഗാഡ്ജറ്റുകൾ
- Travel
ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ
- Automobiles
ടാറ്റ നെക്സോണ്‍ ഇലക്ട്രിക്ക് എത്തുന്നത് തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം
9 നക്ഷത്രങ്ങള്‍ക്ക് ലോട്ടറി ഭാഗ്യമുണ്ട്
നക്ഷത്ര ഫലം പലരും വിശ്വസിയ്ക്കുന്ന ഒന്നാണ്. ഇതു പ്രകാരം ഭാഗ്യവും ദുര്‍ഭാഗ്യവുമെല്ലാം ഓരോ നാളുകള്‍ക്കും പറയുന്നു. ഗ്രഹ സ്ഥിതി പ്രകാരം ഇതില്‍ വ്യത്യാസം വരുമെങ്കിലും പൊതു ഫലങ്ങള്‍ ഇവയ്ക്കു പറയുന്നുണ്ട്.
29 നാളുകളില്‍ ജ്യോതിഷ പ്രകാരം ലോട്ടറി ഭാഗ്യമുള്ള നക്ഷത്രങ്ങളെക്കുറിച്ചു പറയുന്നുണ്ട്. അതായത് അപ്രതീക്ഷിത ധന ഭാഗ്യം വരാന്‍ സാധ്യതയുള്ള നക്ഷത്രങ്ങള്‍. 27 നക്ഷത്രങ്ങളില്‍ 9 നക്ഷത്രങ്ങള്‍ക്കാണ് ഈ ഭാഗ്യമെന്നു വേണം, പറയുവാന്‍. ഇവരുടെ പൊതു ഫലമാണ് ഇത്.
പേരില്‍ ഈ അക്ഷരങ്ങളെങ്കില്‍ കഥയിതാണ്
ശുക്രന്, വ്യാഴം, രാഹു എന്നീ ഗ്രഹങ്ങളാണ് പൊതുവേ ധന ലാഭവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നത്. ഇതില്‍ തന്നെ രാഹുവിന് ഏറെ പ്രത്യേകതയുമുണ്ട്. ഒരാളെ പെട്ടെന്നു തന്നെ പണക്കാരനാക്കാന്‍ പറ്റിയ നക്ഷത്രമാണ് രാഹു എന്നു വേണം, പറയുവാന്‍. പിച്ചക്കാരനെ ഒറ്റ രാത്രി കൊണ്ടു പണക്കാരനാക്കാന്‍ സാധിയ്ക്കുമെന്നു പറയുന്ന ഗ്രഹമാണിത്.
ജ്യോതിഷ പ്രകാരം ലോട്ടറി സാധ്യതയുള്ള ഈ 9 നക്ഷത്രങ്ങളെക്കുറിച്ചറിയൂ,

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് ലോട്ടറി ഭാഗ്യമുണ്ടെന്നു പറയാം. ഇതു ധന ഭാഗ്യമുള്ള നക്ഷത്രമാണ്. കാരണം ശുക്രനാണ് ഇവരുടെ ഗ്രഹാധിപന്‍. ഇടവം രാശിയുമാണ് രോഹിണിക്കാര്‍. ധന ലാഭവും ഭാഗ്യവുമുള്ളവരാണ് രോഹിണി നക്ഷത്രക്കാര്‍ എന്നു പറയാം. പൊതുവേ വിവാഹ ശേഷമാണ് ഭാഗ്യമുണ്ടാകുക.

ചോതി
ചോതിയാണ് മറ്റൊരു നക്ഷത്രം. ഇവരുടെ രാശി നാഥന് ശുക്രനും നക്ഷത്ര നാഥന് രാഹുവുമാണ്. ഇവ രണ്ടും ലോട്ടറി ഭാഗ്യം അല്ലെങ്കില്‍ അപ്രതീക്ഷിത ഭാഗ്യം ലഭിയ്ക്കുവാന്‍ സാധ്യത നല്കുന്ന ഒന്നാണ്.

ചതയം
ചതയമാണ് ലോട്ടറി ഭാഗ്യമുള്ള മറ്റൊരു നക്ഷത്രം. ഈ നാളിന്റെ നക്ഷത്ര നാഥന് രാഹുവാണ്. മാത്രമല്ല, വിജയം കണക്കാക്കുന്ന 11-ാം രാശിയിലാണ് ചതയം നില നില്‍ക്കുന്നത്. ഈ രാശി ധനവുമായി ബന്ധപ്പെട്ടതുമാണ്. ഇതുകൊണ്ടാണ് ഇവര്‍ക്കീ ഭാഗ്യം പറയുന്നതും.

പൂരാടം
പൂരാടം ലോട്ടറി ഭാഗ്യമുള്ള, അപ്രതീക്ഷിത ഭാഗ്യമുള്ള മറ്റൊരു നക്ഷത്രമാണ്. ഇതിന്റെ നക്ഷത്ര നാഥന് ശുക്രനും രാശി നാഥന് വ്യാഴവുമാണ്. ഇതു രണ്ടും ധനവുമായി ബന്ധപ്പെട്ടു നില്ക്കുന്നവയാണ്. ഇതാണ് ഇവരുടെ ഭാഗ്യമായി മാറുന്നതും. പൂരാടം നില കൊള്ളുന്നത് ഭാഗ്യ രാശിയായ ഒന്‍പതിലുമാണ്. ഇതും ഭാഗ്യം നല്കുന്ന ഒന്നാണ്.

പൂരം നക്ഷത്രം,ഭരണി
പൂരം നക്ഷത്രം മറ്റൊരു നക്ഷത്രമാണ്. ഇവരുടെ നക്ഷത്ര നാഥന് ശുക്രനാണ്. ഇതാണ് ഒരു പ്രധാന കാരണം. ഇവരുടെ വിവാഹ ശേഷമാകും കൂടുതല്‍ ഉയര്‍ച്ച. ഭരണിയാണ് മറ്റൊരു നക്ഷത്രം. ഇവരുടെ നക്ഷത്ര നാഥന് ശുക്രനാണ്. ഇതു ധനവുമായി ബന്ധപ്പെട്ട നക്ഷത്രമാണ്. വിവാഹ ശേഷമാണ് ഇവര്‍ക്കും കൂടുതല്‍ ഉയര്‍ച്ചയും ഇത്തരം ഭാഗ്യവുമുണ്ടാകുക.

വിശാഖം
വിശാഖം ലോട്ടറി ഭാഗ്യമുള്ള മറ്റൊരു നക്ഷത്രമാണ്. ഇവരുടെ രാശി നാഥന് ഗുരുവും, നക്ഷത്ര നാഥന് ശുക്രനുമാണ്. ഇതാണ് ഇവര്‍ക്കു ഭാഗ്യം നല്‍കുന്നത്. വിശാഖത്തിന്റെ മൂന്നു പാദവും തുലാം രാശിയിലാണ് സ്ഥിതി കൊള്ളുന്നത്. ഇതെല്ലാം തന്നെ ധനലാഭം വറയുന്നു.

പുണര്‍തം
പുണര്‍തം മറ്റൊരു ലോട്ടറി ഭാഗ്യമുള്ള നക്ഷത്രമാണ്. ഇവരുടെ നക്ഷത്ര നാഥന് വ്യാഴമാണ്. ഇതു ധനവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. ഒന്‍പതാമത്തെ നക്ഷത്രം പൂരോരുട്ടാതിയാണ്. ഇവരുടെ മൂന്നു ഭാഗവും സ്ഥിതി ചെയ്യുന്നത് കുംഭ രാശിയിലാണ്. ഇതു 11-ാം രാശിയാണ് സ്ഥിതി ചെയ്യുന്നത്. നക്ഷത്ര നാഥന് വ്യാഴമാണ്. ഇതും ധനവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്.

ഇത്
ഇത് ഇത്തരം നാളുകളുടെ പൊതു ഫലമാണ്. അതായത് ലോട്ടറിയോ ഇതു പോലെയുള്ള അപ്രതീക്ഷിത ധന ഭാഗ്യമോ ഉണ്ടാകാന്‍ ഇടയുളള നക്ഷത്രങ്ങളാണ് ഇവയെന്നു മാത്രം. ഇവരുടെ ഗ്രഹനിലയും ഇതില്‍ പ്രധാനമാണ്. ഗ്രഹങ്ങള്‍ നില്ക്കുന്ന സ്ഥാനം 2ലോ 11ലോ ഗുരുവോ രാഹുവോ ഉച്ചസ്ഥായിയിലെങ്കില് ഇവര്‍ക്കു ലോട്ടറി ഭാഗ്യമുണ്ടാകും. ലഗ്നത്തില്‍ നിന്നും 11-ാം ഭാവത്തിലാണ് ഈ ഗ്രഹങ്ങള്‍, അതായത് ശുക്രന്, വ്യാഴം, രാഹു തുടങ്ങിയവയെങ്കില് ലോട്ടറി ഭാഗ്യം ഉറപ്പാകും. ഇതു പോലെ പാപ ഗ്രഹങ്ങളുടെ നോട്ടമില്ലെങ്കില്‍ അപ്രതീക്ഷിത ഭാഗ്യം പറയുന്നു. ശുരുവിന്റെയോ ശുക്രന്റെയോ ദശയിലോ അപഹാരത്തിലോ ലോട്ടറിയടിയ്ക്കാനുള്ള സാധ്യതയും വളരേയേറെയാണ്.