മാംഗല്യയോഗം മാറിവരും; ഒന്നില്‍ക്കൂടുതല്‍ വിവാഹത്തിന് സാധ്യതയുള്ള 8 നക്ഷത്രക്കാര്‍

ജ്യോതിഷപ്രകാരം ഓരോ നക്ഷത്രക്കാര്‍ക്കും പൊതുഫലത്താല്‍ അവരുടെതായ ചില സ്വഭാവ സവിശേഷതകളുണ്ട്. ഇതുപ്രകാരം അവരുടെ ജീവിതവും സ്വഭാവവും ഭാവിയുമെല്ലാം നമുക്ക് കണക്കുകൂട്ടി മനസിലാക്കാന്‍ സാധിക്കും. ജ്യോതിഷപ്രകാരം അശ്വതി മുതല്‍ രേവതി വരെ 27 നക്ഷത്രക്കാരുണ്ട്. എന്നാല്‍, ഇതില്‍ ചില നക്ഷത്രക്കാര്‍ക്ക് ഒന്നില്‍ക്കൂടുതല്‍ വിവാഹത്തിന് യോഗമുണ്ടെന്ന് പറയപ്പെടുന്നു. വിവാഹത്തിന് മുമ്പേയുള്ള ബന്ധം, പ്രണയം, നിശ്ചയിച്ച ബന്ധം മുടങ്ങുക ഇങ്ങനെയുള്ള കാര്യങ്ങളും വിവാഹയോഗമായി കണക്കാക്കാം. ചില ഗ്രഹനിലയും ഇത്തരത്തില്‍ വന്നുചേരാം.

ഏഴാം ഭാവപ്രകാരം ഇത്തരത്തില്‍ യോഗമുണ്ടോ എന്ന് മനസിലാക്കാവുന്നതാണ്. ഏഴാം ഭാവത്തില്‍ ഒറ്റഗ്രഹം കൂടാതെ മറ്റ് ഗ്രഹങ്ങളുടെ ദൃഷ്ടി ഇല്ലാത്ത അവസ്ഥയില്‍ ഒറ്റ വിവാഹത്തിന് യോഗമുണ്ടാകും. ഏഴാം ഭാവത്തില്‍ ഒന്നില്‍ക്കൂടുതല്‍ ഗ്രഹങ്ങള്‍ വരികയും മറ്റ് ഗ്രഹങ്ങളുടെ ദൃഷ്ടി പതിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍ അവര്‍ക്ക് ഒന്നില്‍ക്കൂടുതല്‍ വിവാഹത്തിന് യോഗമുണ്ടെന്ന് മനസിലാക്കാം. രണ്ട് ഗ്രഹങ്ങള്‍ ഇങ്ങനെ വന്നാല്‍ രണ്ട് വിവാഹത്തിന് സാധ്യതയുണ്ട്.

These Birth Stars Have Chance Of Two Marriage Or Multiple Relationship According To Astrology

പൊതുഫലത്താല്‍ ഒന്നില്‍ക്കൂടുതല്‍ വിവാഹത്തിന് സാധ്യതയുള്ള നക്ഷത്രക്കാര്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. എന്നാല്‍, ഓരോ വ്യക്തികളുടെ ജനനസമയവും ഗ്രഹനിലയും പ്രകാരം ഫലങ്ങള്‍ മാറിമറിയാനും സാധ്യതയുണ്ട്.

ആയില്യം
നിഗൂഢത നിറഞ്ഞ നക്ഷത്രക്കാരാണ് ആയില്യം നക്ഷത്രക്കാര്‍. സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി എന്തും നല്‍കുന്നവരാണ് ഇക്കൂട്ടര്‍. ഉള്ളില്‍ നീരസങ്ങള്‍ ഉണ്ടെങ്കിലും അത് പലപ്പോഴും ഇവര്‍ പുറത്ത് കാണിക്കാറില്ല. മറ്റുള്ളവരെ തങ്ങളുടെ അടുത്തേക്ക് അടുപ്പിക്കാനുള്ള പ്രത്യേക കഴിവ് ഇക്കൂട്ടര്‍ക്കുണ്ട്. ആയില്യം നക്ഷത്രക്കാര്‍ പൊതുഫലത്താല്‍ ഒന്നില്‍ക്കൂടുതല്‍ ബന്ധങ്ങള്‍ക്ക് സാധ്യതയുള്ളവരാണെന്ന് പറയപ്പെടുന്നു.

തൃക്കേട്ട
മറ്റുള്ളവരുമായി വളരെ പെട്ടെന്ന് ബന്ധം സ്ഥാപിക്കുന്നവരാണ് തൃക്കേട്ട നക്ഷത്രക്കാര്‍. എവിടെപ്പോയാലും പുതിയ ആളുകളുമായി സുഹൃത്ബന്ധം സ്ഥാപിക്കാന്‍ കഴിവുള്ളവരാണ് ഇവര്‍. പൊതുവേ സൗഹൃദപ്രിയരായ ഇവര്‍ സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. മറ്റുള്ളവര്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം എപ്പോഴും നല്‍കുന്നവരാണ് തൃക്കേട്ട നക്ഷത്രക്കാര്‍.

രേവതി
പൊതുഫലം പ്രകാരം, സ്വന്തം കാര്യം കൂടുതലായി ചിന്തിക്കുന്നവരാണ് രേവതി നക്ഷത്രക്കാര്‍. എന്നാല്‍ എല്ലാവരും ഇങ്ങനെയാകണമെന്നില്ല. എതിര്‍ലിംഗക്കാരെ പെട്ടെന്ന് ആകര്‍ഷിക്കാന്‍ കഴിവുള്ളവരാണ് ഇവര്‍. നല്ല സുഹൃത്തുക്കളായി മാറുന്നവരാണ് ഇവര്‍. അതിനാല്‍ത്തന്നെ മറ്റുള്ളവരുടെ ഹൃദയത്തില്‍ എളുപ്പത്തില്‍ സ്ഥാനം നേടാന്‍ ഇവര്‍ക്ക് സാധിക്കാറുണ്ട്. മറ്റുള്ളവരെ ഒരിക്കലും ശല്യം ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ കൂടിയാണ് ഇവര്‍. ഒന്നില്‍ കൂടുതല്‍ വിവാഹത്തിന് ഏറ്റവും അധികം സാധ്യതയുള്ള ഒരു നക്ഷത്രമാണ് രേവതി നക്ഷത്രക്കാര്‍.

ഒന്നില്‍ക്കൂടുതല്‍ ബന്ധങ്ങള്‍ക്ക് സാധ്യതയുള്ള അല്ലെങ്കില്‍ മുകളില്‍പ്പറഞ്ഞിരിക്കുന്നവരെ അപേക്ഷിച്ച് അല്‍പം സാധ്യത കുറഞ്ഞ നക്ഷത്രക്കാരാണ് അടുത്തത്.

രോഹിണി
മറ്റുള്ളവരോട് വളരെ മാന്യമായി പെരുമാറുന്നവരാണ് രോഹിണി നക്ഷത്രക്കാര്‍. അമ്മയുടെ സ്‌നേഹം മറ്റുള്ളവരെക്കാള്‍ കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുള്ള നക്ഷത്രക്കാരാണ് ഇവര്‍. മറ്റുള്ളവരെ പെട്ടെന്ന് ആകര്‍ഷിക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ട്. ജീവിതത്തിലെ എത്ര വലിയ പ്രതിസന്ധിപോലും വളരെ എളുപ്പത്തില്‍ തരണം ചെയ്യാനുള്ള കഴിവും ഇവര്‍ക്ക് ഉണ്ടെന്ന് പറയപ്പെടുന്നു.

These Birth Stars Have Chance Of Two Marriage Or Multiple Relationship According To Astrology

അത്തം
മറ്റുള്ളവരോട് നന്നായി പെരുമാറുന്ന ഒരു നക്ഷത്രമാണ് അത്തം നക്ഷത്രക്കാര്‍. സ്വന്തം കഠിനാധ്വാനത്താല്‍ ജീവിതത്തില്‍ വിജയങ്ങള്‍ കെട്ടിപ്പടുക്കുന്നവരാണ് ഇവര്‍. മറ്റുള്ളവരുടെ പ്രശംസയും സ്‌നേഹവും പെട്ടെന്ന് നേടിയെടുക്കാനുള്ള കഴിവും ഇക്കൂട്ടര്‍ക്കുണ്ട്.

തിരുവാതിര
സഹായിച്ചാലും അപമാനം കേള്‍ക്കേണ്ടി വരുന്നവരാണ് തിരുവാതിര നക്ഷത്രക്കാര്‍. മറ്റുള്ളവരാല്‍ വളരെ പെട്ടെന്ന് ചതിക്കപ്പെടുന്നവര്‍ കൂടിയാണ് ഇവര്‍. സനേഹിച്ചാല്‍ മുന്‍പിന്‍ നോക്കാതെ മറ്റുള്ളവരെ സ്‌നേഹിക്കുന്നവരാണ് ഇക്കൂട്ടര്‍. എന്നാല്‍ മറ്റുള്ളവരെ അപേക്ഷിച്ച് രണ്ടാം വിവാഹത്തിന് പൊതുവേ സാധ്യത അത്രയില്ലാത്ത നക്ഷത്രക്കാരാണ് തിരുവാതിര നക്ഷത്രക്കാര്‍. എന്നാല്‍ ഇതിനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാനുമാകില്ല.

These Birth Stars Have Chance Of Two Marriage Or Multiple Relationship According To Astrology

മകീരം
മുകളില്‍ പറഞ്ഞവരെ അപേക്ഷിച്ച് ഒന്നില്‍ക്കൂടുതല്‍ ബന്ധത്തില്‍ സാധ്യത വളരെ കുറവുള്ള ഒരു നക്ഷത്രമാണ് മകീരം നക്ഷത്രക്കാര്‍. സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി എന്തും നല്‍കുന്നവരാണ് പൊതുവേ ഇക്കൂട്ടര്‍. ആരെയും ചതിക്കാന്‍ താല്‍പര്യമില്ലാത്ത നക്ഷത്രക്കാര്‍ എന്ന പ്രത്യേകതയും മകീര്യം നക്ഷത്രക്കാര്‍ക്കുണ്ട്.

ചിത്തിര
എതിര്‍ലിംഗക്കാരോട് പെട്ടെന്ന് ആകര്‍ഷണം തോന്നുന്ന നക്ഷത്രക്കാരാണ് ചിത്തിര നക്ഷത്രക്കാര്‍. എന്നാല്‍ എല്ലാ ചിത്തിര നക്ഷത്രക്കാരും ഇപ്രകാരമാണെന്ന് പറയാനാവില്ല. ജനനസമയത്താലും ജാതകപ്രകാരവും പലര്‍ക്കും ഇതില്‍ വ്യത്യാസം വരാം. മറ്റുള്ളവരുടെ സ്‌നേഹവും ഇഷ്ടവും വളരെപെട്ടെന്ന് നേടിയെടുക്കുന്നവരാണ് ഇവര്‍. അമ്മയോട് പ്രത്യേക സ്‌നേഹം കാണിക്കുന്നവരാണ് ഇക്കൂട്ടര്‍.

അവിട്ടം
ജീവിതത്തില്‍ എത്ര കഷ്ടപ്പാട് നേരിടേണ്ടിവന്നാലും സ്വപ്രയത്‌നത്താല്‍ അവയെല്ലാം തരണം ചെയ്ത് വിജയം നേടുന്നവരാണ് അവിട്ടം നക്ഷത്രക്കാര്‍. വളരെയേറെ ഈശ്വരാധീനം ഉള്ളവര്‍ കൂടിയാണ് ഇവര്‍. ഏത് സാഹചര്യത്തിലും ജീവിക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ട്. ഒന്നില്‍ക്കൂടുതല്‍ ബന്ധത്തില്‍ സാധ്യതയുള്ള മറ്റ് രണ്ട് നക്ഷത്രങ്ങളാണ് പൂരുരുട്ടാതി, ചതയം എന്നിവ.

Story first published: Wednesday, July 5, 2023, 18:28 [IST]
X
Desktop Bottom Promotion