Latest Updates
-
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ
ലോട്ടറിഭാഗ്യം വരെ തേടിയെത്തും, ജനുവരി മാസം ഭാഗ്യക്കുറി വരെ അടിച്ചേക്കാവുന്ന നക്ഷത്രക്കാര്‍
ജനുവരി മാസം ഗ്രഹചലനങ്ങളുടെ കാര്യത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. സൂര്യന്, ബുധന്‍, ശുക്രന് തുടങ്ങിയ ഗ്രഹങ്ങള്‍ ഈ മാസം രാശിമാറും. ഈ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തെയും ബാധിക്കും. ജ്യോതിഷപ്രകാരം ജനുവരി മാസത്തില്‍ ലോട്ടറി ഭാഗ്യത്തിന് വരെ യോഗമുള്ള ചില നക്ഷത്രക്കാരുണ്ട്. ഇവര്‍ക്ക് പലവിധ സമ്മാനങ്ങള്‍ ലഭിക്കുകയും നറുക്കെടുപ്പില്‍ വിജയിക്കുകയോ ചെയ്യാന്‍ സാധ്യതയുണ്ട്. ജനുവരി മാസത്തില്‍ ലോട്ടറി ഭാഗ്യത്തിന് വരെ അവസരമുള്ള നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

പൂയം
പൂയം നക്ഷത്രക്കാര്‍ക്ക് ജനുവരി 1 മുതല്‍ ഈ മാസം വളരെയധികം മാറ്റം ജീവിതത്തില്‍ വന്നുചേരും. സമ്മാനങ്ങളുമായി ബന്ധപ്പെട്ട് നേട്ടം ലഭിക്കും. വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. അസാധ്യമായ കാര്യങ്ങള്‍ വരെ സാധ്യമാക്കുന്ന ഒരു മാസമായിരിക്കും നിങ്ങള്‍ക്ക് ഇത്. ലോട്ടറി ഭാഗ്യങ്ങള്‍, മത്സരങ്ങളില്‍ വിജയിക്കുക, സമ്മാനം ലഭിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് സാധ്യത കൂടുതലാണ് ഈ മാസം പൂയം നക്ഷത്രക്കാര്‍ക്ക്. ജനുവരി മാസം നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ അനുഗ്രഹമുണ്ടാകും. ഇഷ്ടദേവതയെയും ലക്ഷ്മീദേവിയെയും പ്രാര്‍ത്ഥിച്ച് മുന്നോട്ട് പോയാല്‍ ജീവിതത്തില്‍ തീര്‍ച്ചയായും ഭാഗ്യം കൈവരുന്നതായിരിക്കും.
ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് ജനുവരി മാസം ഭാഗ്യത്തിന്റെ കടാക്ഷമുണ്ട്. ചോതി നക്ഷത്രക്കാര്‍ക്ക് ഈ മാസം പൊതുവേ അനുകൂലമായിരിക്കും. അപ്രതീക്ഷിതമായ ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് നേടിയെടുക്കാന്‍ സാധിക്കും. ധനസമ്പാദനത്തിന് അനുകൂലമായ സമയം തന്നെയാണ് ഇത്. ജനുവരി മാസത്തില്‍ നിങ്ങള്‍ക്ക് ചില നല്ല കാര്യങ്ങള്‍ സംഭവിക്കും. അപ്രതീക്ഷിതമായ സമ്മാനങ്ങള്‍ ലഭിക്കും. ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കും. ഭാഗ്യക്കുറികളില്‍ വിജയം ലഭിക്കാന്‍ ഭാഗ്യമുണ്ടാകും. എന്നാല്‍ മാസത്തിന്റെ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ ഭാഗ്യം അല്പം കുറഞ്ഞേക്കാം എന്ന കാര്യവും മനസിലാക്കുക.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് അവരുടെ കടബാധ്യതകള്‍ ഒരുപരിധിവരെ കുറക്കാന്‍ സാധിക്കുന്ന ഒരു മാസമാണ് ജനുവരി മാസം. പരാജയഭീതി ഒഴിയുന്ന സമയമാണ് ഇത്. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. ആഗ്രഹിക്കുന്ന പല കാര്യങ്ങളും ഈ സമയം നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. നറുക്കെടുപ്പുകളില്‍ വിജയം നേടാന്‍ സാധിക്കും. പലവിധ സമ്മാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഭാഗ്യക്കുറികളില്‍ അനുകൂല ഫലം ലഭിക്കാനാകും. ലക്ഷ്മീദേവിയെ പ്രാര്‍ത്ഥിച്ച് മുന്നോട്ട് പോയാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് വിജയം ലഭിക്കും.
ചതയം
ചതയം നക്ഷത്രക്കാര്‍ക്ക് 11ല്‍ കുജനും ആദിത്യനും സ്ഥിതി ചെയ്യുന്നതിനാല്‍ സമീപകാലത്ത് നിങ്ങള്‍ നേരിട്ടിരുന്ന പല പ്രശ്നങ്ങള്‍ക്കും ഈ സമയം നിങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. ഭാഗ്യം കടാക്ഷിക്കുന്ന ഒരു സമയം തന്നെയാണ് നിങ്ങള്‍ക്ക് ഇത്. വ്യാപാരവുമായി ബന്ധപ്പെട്ട് അനുകൂല ഫലം ലഭിക്കും. സമ്മാനങ്ങള്‍ നേടിയെടുക്കാന്‍ അവസരമുണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സമ്മാനമായി ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. നറുക്കെടുപ്പുകളില്‍ വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. ജനുവരി മാസത്തില്‍ ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചേക്കാം.
പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് ഭാഗ്യത്തിന്റെ അനുഗ്രഹമുള്ള സമയം തന്നെയാണ് ജനുവരി മാസം. ജീവിതത്തില്‍ അനുകൂലമായ പല കാര്യങ്ങളും നിങ്ങള്‍ക്ക് സംഭവിക്കാം. സാമ്പത്തികപരമായ ഉയര്‍ച്ചയ്ക്ക് സഹായകരമായ ചില കാര്യങ്ങള്‍ ജീവിത്തതിലേക്ക് വന്നുചേരും. കടബാധ്യതകള്‍ ഒരു പരിധിവരെ ഒഴിഞ്ഞുപോകാന്‍ സാധിക്കുന്ന ഒരു മാസമായിരിക്കും നിങ്ങള്‍ക്കിത്. ജനുവരി മാസം നിങ്ങള്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുക. കലാകായിക മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടാന്‍ സാധിക്കും. മറ്റ് പലവിധ സമ്മാനങ്ങളും ജീവിതത്തില്‍ ലഭിച്ചേക്കാം. നറുക്കെടുപ്പ് പോലുള്ള കാര്യങ്ങളില്‍ വിജയം ലഭിക്കും. ഭാഗ്യക്കുറിയുമായി ബന്ധപ്പെട്ട് നേട്ടം ലഭിക്കും.
ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് പൊതുവേ അനുകൂലമായ മാറ്റങ്ങള്‍ വന്നുചേരുന്ന ഒരു മാസം തന്നെയാണ് ജനുവരി മാസം. ആഗ്രഹിക്കുന്ന പല കാര്യങ്ങളും നിങ്ങള്‍ക്ക് നേടിയെടുക്കാന്‍ സാധിക്കും. ഭാഗ്യാനുഭവങ്ങള്‍ വന്നുചേരുന്ന ഒരു മാസം തന്നെയാണ് നിങ്ങള്‍ക്ക് ജനുവരി മാസം. പല കാര്യങ്ങളുമായി ബന്ധപ്പെട്ട് വിജയം ലഭിക്കും. ഭാഗ്യക്കുറികളില്‍ നിന്ന് നേട്ടം ലഭിക്കാനുള്ള അവസരം പോലും കൈവന്നേക്കാം. പാരിതോഷികങ്ങള്‍ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. വിദേശയാത്രക്ക് അവസരം കൈവരും. സമ്മാനങ്ങള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. നറുക്കെടുപ്പുമായി ബന്ധപ്പെട്ട് നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കും. ഇഷ്ടദേവതയെയും ലക്ഷ്മീദേവിയെയും പരമശിവനെയും ആരാധിച്ച് മുന്നോട്ട് പോകുക. വിജയം നിശ്ചയമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
