Latest Updates
-
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ?
2019ല്‍ ജ്വലിച്ചു നില്ക്കും നക്ഷത്രങ്ങള്‍
2019ല്‍ ജ്വലിച്ചു നില്ക്കും നക്ഷത്രങ്ങള്‍
എല്ലാ വര്‍ഷവും ഭാഗ്യം തേടുന്നവരാണ് നാമെല്ലാവരും. എല്ലാ ദിവസവും ഭാഗ്യം തേടുന്നവരാണ്. ഇതിനായി വിശ്വാസങ്ങളേയും കര്മങ്ങളേയുമെല്ലാം കൂട്ടു പിടിയ്ക്കുന്നവരുമാണ്.
നമ്മുടെ ജീവിതത്തില്‍ നക്ഷത്രങ്ങള്‍ക്കു പ്രധാനപ്പെട്ട സ്ഥാനമുണ്ടെന്നു വേണം, പറയാന്‍. ജന്മ നക്ഷത്രം പല തരത്തിലും നമ്മെ സ്വാധീനിയ്ക്കുന്നുമുണ്ട്. 27 നക്ഷത്രങ്ങളില്‍ പെടുന്ന ഇതില്‍ ഒന്ന് നമുക്കു പല വിധത്തിലും ഫലമായി വരുന്നു. നല്ലതും മോശവുമെല്ലാമായി ഫലങ്ങള്‍.
വര്‍ഷം തോറും, വര്‍ഷം മാറുന്നതിനൊപ്പം വ്യത്യാസമായ ഫലങ്ങളാകും, പല നക്ഷത്രങ്ങള്‍ക്കും. ചിലപ്പോള്‍ നല്ലതാകും, ചിലപ്പോള്‍ മോശമാകും. ഈ വര്‍ഷത്തെ ഫലമാകണമെന്നില്ല, അടുത്ത വര്‍ഷം.
ഇത്തരം ഫല പ്രകാരം ചില പ്രത്യേക നക്ഷത്രങ്ങള്‍ക്ക് 2019ല്‍ കത്തി ജ്വലിച്ചു നില്ക്കാന്, അതായത് നല്ലപോലെ തിളങ്ങി നില്ക്കാന്, ഏറെ ഗുണങ്ങള്‍,
ഏറെ നല്ലതു സംഭവിയ്ക്കാന്‍ സാധ്യതയുണ്ടെന്നു പറയാം. ഇത്തരം ചില നക്ഷത്രങ്ങളെ കുറിച്ചറിയൂ,

ജാതക പ്രകാരം
ഇത്തരം നക്ഷത്രങ്ങള്‍ എല്ലാം തന്നെ ഈ ഗുണമുള്ളവയല്ല. ഇവരുടെ ജാതക പ്രകാരം ഗജകേസരി യോഗം, പഞ്ചപുരുഷ മഹായോഗം, നിപുണ യോഗം എന്നിവയില്‍ ഏതെങ്കിലും ഉണ്ടെങ്കിലാണ് ഇത് ഫലമായി പറയുന്നത്. ഇത്തരം ഫലങ്ങള്‍ ചില നക്ഷത്രക്കാര്‍ക്ക് 100 ശതമാനം ഫലവും മറ്റു ചില നക്ഷത്രങ്ങള്‍ക്ക് 75 ശതമാനം ഫലവും മറ്റു ചിലതിന് പകുതി ഫലവും ഉറപ്പു നല്കുന്ന ഒന്നാണ്.

ഗജകേസരി യോഗം
ഗജകേസരി യോഗം എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് സിംഹം ആനയെ കീഴ്പ്പെടുത്തുന്നതു പോലെ മനസിനെ ബുദ്ധി കൊണ്ടു കീഴ്പ്പെടുത്തുക എന്നതാണ്. വലിപ്പം കൂടുതല്‍ ആനയ്ക്കെങ്കിലും വിജയം സിംഹത്തിനാണ്. ഇതുപോലെ ബുദ്ധി കൊണ്ടു വിജയിക്കുക. ഗജകേസരി യോഗമുള്ളവര്‍ക്ക് ധനം, ധൈര്യം, മറ്റുള്ളവരുടെ ബഹുമാനം, നല്ല സംസാരം, മഹത്വം, ചര്‍ച്ചകളില്‍ മുന്നിട്ടു നില്ക്കുക എന്നീ ഫലങ്ങള്‍ പറയുന്നു. ഇത് എല്ലാവരുടേയും ജാതകത്തില്‍ ഉണ്ടാകുകയുമില്ല.

നിപുണ യോഗവും
നിപുണ യോഗവും നല്ല കഴിവും ബുദ്ധിയും കാര്യപ്രാപ്തിയും ഉള്ളതിനെ സൂചിപ്പിയ്ക്കുന്ന ഒന്നു തന്നെയാണ്. നൈപുണ്യം എന്ന വാക്കിനെ സൂചിപ്പിയ്ക്കുന്ന ഒന്നു തന്നെയാണ് നിപുണ യോഗം. നിയമത്തിലും രാഷ്ട്രീയത്തിലും ബിസിനസിലുമെല്ലാം ഇത്തരം യോഗമുള്ളവര്‍ പൊതുവേ വിജയികളാകും.

പഞ്ചപുരുഷ മഹായോഗവും
പഞ്ചപുരുഷ മഹായോഗവും കീര്‍ത്തിയും ഐശ്വര്യവും ആരോഗ്യവുമെല്ലാം നല്കുന്ന ഒന്നാണ്. ഇത്തരം യോഗമുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയ്ക്കുള്ള സാധ്യതകളും ഏറുന്നു.

2019
ഇത്തരം യോഗങ്ങളില്‍ ഏതെങ്കിലും ഒന്ന് ജാതകത്തില്‍ ഉള്ളവര്‍ക്കാണ് 2019 ഏറെ ഗുണകരമാണെന്നു പറയാവുന്നത്. ഇതില്‍ 10 ശതമാനം ഫലം നല്കുന്ന നക്ഷത്രങ്ങളില്‍ രോഹിണി, രേവതി, പൂയം, ഉത്രട്ടാതി, തിരുവാതിര എന്നീ നക്ഷത്രക്കാരുടെ ഗ്രഹ നില പ്രകാരം മുകളില്‍ പറഞ്ഞ ഏതെങ്കിലും യോഗമുണ്ടെങ്കില്‍ ഇവര്‍ക്ക് 2019ല്‍ ഇതിന്റെ നൂറു ശതമാനം ഫലം ലഭിയ്ക്കുമെന്നു വേണം, പറയാന്‍.

ഇത്തരം യോഗങ്ങള്‍
ഇത്തരം യോഗങ്ങള്‍ ഏതെങ്കിലും ഗ്രഹ നില പ്രകാരമുണ്ടെങ്കില് 75 ശതമാനം ഫലം നല്കുന്ന ചില നക്ഷത്രങ്ങളുണ്ട്, 2019ല്‍. ഉത്രം,ആയിലും, തൃക്കേട്ട, പൂരാടം, പൂരോരുട്ടാതി തുടങ്ങിയ നക്ഷത്രങ്ങളാണ് ഇത്തരം യോഗങ്ങളില്‍ ഏതെങ്കിലുമുണ്ടെങ്കില്‍ 75 ശതമാനം ഗുണങ്ങള്‍ ലഭിയ്ക്കാന്‍, നല്ലതു വരാന്‍ സാധ്യതയുളള നക്ഷത്രം. ഇവര്‍ക്ക് അല്പം മോശം 25 ശതമാനം മാത്രമേ വരികയുള്ളൂ.

50 ശതമാനം ഗുണഫലങ്ങളാണ്
ചോതി, വിശാഖം, അനിഴം, ചോതി, മകയിരം ഭരണി, പുണര്‍തം, ആയില്യം എന്നീ നക്ഷത്ര ജാതര്‍ക്ക് ഇത്തരം യോഗമുണ്ടെങ്കില്‍ 50 ശതമാനം ഗുണഫലങ്ങളാണ് 2019ല്‍ പറയുന്നത്.

ഇത്തരം യോഗങ്ങളില്‍
ഇത്തരം യോഗങ്ങളില്‍ ഏതെങ്കിലുമുള്ള നക്ഷത്രങ്ങള്‍ക്ക് 2019ല്‍ സുഖ ജീവിതത്തിനുള്ള ധനവും ആരോഗ്യവും തൊഴിലും പുതിയ ഗൃഹവും വിവാഹ യോഗവും വിദേശ വാസ യോഗവുമെല്ലാം ഫലമായി പറയുന്നു.

പരിഹാരം
ഇത്തരം യോഗങ്ങള്‍ക്കു തടസങ്ങളും ചിലപ്പോഴുണ്ടാകും. ഇവയ്ക്കുള്ള പരിഹാരം ചെയ്താല്‍ മാത്രമേ പൂര്‍ണ ഫലം ലഭിയ്ക്കുവെന്നോര്ക്കുക. ഇത് ജാതക പരിശോധനയില്‍ കണ്ടെത്താം.



Click it and Unblock the Notifications
