Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
സമ്പന്നതയിലേക്ക് കുതിക്കാന്‍ യോഗം, ലക്ഷ്മീകൃപ ആവോളം; ഈ നക്ഷത്രക്കാര്‍ക്ക് ധനയോഗം
2024 വര്‍ഷം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരും തന്നെ അവരുടെ മുന്നോട്ടുള്ള ജീവിതം എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ ആഗ്രഹിക്കുന്നു. ജ്യോതിഷ പ്രകാരം, ഈ വര്‍ഷം പല ഗ്രഹങ്ങളുടെയും ചലനങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഗ്രഹങ്ങളുടെ സ്ഥാനചലനം എല്ലാ നക്ഷത്രക്കാരുടെ ജീവിത്തത്തെയും പലവിധത്തില്‍ ബാധിക്കുന്നു.
ജ്യോതിഷപ്രകാരം 2024 വര്‍ഷത്തെ ഗ്രഹചലനം ചില നക്ഷത്രക്കാര്‍ക്ക് സൗഭാഗ്യം നല്കിത്തരുമെന്ന് കണക്കാക്കുന്നു. ഈ നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വച്ചടി വച്ചടി ഉയര്‍ച്ചയും സാമ്പത്തിക നേട്ടങ്ങളും കൈവരും. 2024ല്‍ ലക്ഷ്മീകൃപയാല്‍ സമ്പന്നതയിലേക്ക് കുതിക്കാന്‍ യോഗമുള്ള നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല് എന്നിവര്‍. 2024 ഇവര്‍ക്ക് വളരെ ശുഭകരമായിരിക്കും. വളരെയധികം നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരും. ജോലിയോ വിവാഹമോ സന്താനഭാഗ്യമോ അത്തരത്തില്‍ നിങ്ങളുടെ മനസിന് സന്തോഷം നല്കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. ദേവന്മാരുടെ ഗുരുവായ വ്യാഴം മെയ് വരെ നിങ്ങളുടെ ജന്മരാശിയില്‍ തുടരും. ഇതിനുശേഷം ഇടവ രാശിയില്‍ പ്രവേശിക്കും. ഈ സമയം സമൂഹത്തില്‍ നിങ്ങളുടെ ആദരവ് വര്‍ദ്ധിക്കും.
സമ്പത്ത് വര്‍ദ്ധിക്കും. ധാരാളം ധനനേട്ടങ്ങളുണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ വീണ്ടും തുടങ്ങാനാകും. ബിസിനസ്സിലും വലിയ ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. നിയമപരമായ കാര്യങ്ങളില്‍ വിജയം കൈവരിക്കാനാകും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ വീണ്ടും പുനരാരംഭിക്കും. നിങ്ങള്‍ക്ക് ജീവിതത്തില്‍ ചില പുതിയ അവസരങ്ങള്‍ കൈവരും.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് പുണര്‍തം അവസാനപാദം, പൂയം, ആയില്യം എന്നിവര്‍. വര്‍ഷാരംഭത്തില്‍ നിങ്ങളുടെ ജന്മരാശിയില്‍ വ്യാഴം പത്താം ഭാവത്തില്‍ നില്ക്കും. അതിന്റെ ശുഭഫലം ജീവിതത്തിലുടനീളം പ്രകടമാകും. അത്തരമൊരു സാഹചര്യത്തില്‍ ഈ നക്ഷത്രക്കാരുടെ വരുമാനം അതിവേഗം വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകാം. പുതിയ വരുമാന സ്രോതസ്സുകള്‍ നിങ്ങളെ തേടിവരും.
ഇതോടൊപ്പം ശനിയുടെ അനുഗ്രഹത്താല്‍ കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലവും നിങ്ങള്‍ക്ക് ഈ സമയം ലഭിക്കും. ഈ സമയം നിങ്ങള്‍ക്ക് ആത്മീയതയോടുള്ള ചായ്വ് വര്‍ദ്ധിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് എല്ലാവരുടെയും പിന്തും ലഭിക്കും. ഇത് കാരണം നിങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തോടൊപ്പം ചില വലിയ ഉത്തരവാദിത്തങ്ങളും കര്‍മ്മരംഗത്ത് ലഭിച്ചേക്കാം. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കാനും നിങ്ങള്‍ക്ക് സാധിക്കും.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട എന്നിവര്‍. വര്‍ഷത്തിന്റെ തുടക്കത്തില്‍ ചൊവ്വ നിങ്ങളുടെ ജന്മരാശിയുടെ രണ്ടാമത്തെ വീട്ടില്‍ സൂര്യദേവനോടൊപ്പം നിലകൊള്ളം. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമായേക്കാം. പല വഴികളിലൂടെ നിങ്ങള്‍ക്ക് ധനസമ്പാദനത്തിന് അവസരം ലഭിക്കും. ഇതോടൊപ്പം ശുക്രനും ബുധനും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരും.
കര്‍മ്മരംഗത്ത് ഈ വര്‍ഷം വിജയിക്കാനുള്ള സാധ്യതകളുണ്ട്. ജോലിയില്‍ നിങ്ങളുടെ സ്ഥാനം ശക്തമാകും. എല്ലാവരുടെയും പിന്തുണയും ലഭിക്കും. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. ഇതോടൊപ്പം സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയും ശക്തമായിത്തന്നെയുണ്ട്. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കാനാകും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ സമയം വലിയ വിജയം കൈവരിക്കാനാകും.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ എന്നിവര്‍. ശനിദേവന് നിങ്ങളുടെ ജന്മരാശിയില്‍ വര്‍ഷം മുഴുവനും തുടരും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ പൂര്‍ണ്ണമായ അര്‍പ്പണബോധത്തോടും കഠിനാധ്വാനത്തോടും കൂടി ചെയ്യുന്ന എല്ലാ ജോലികളിലും നിങ്ങള്‍ക്ക് വിജയിക്കാനാകും. തീര്‍ച്ചയായും നിങ്ങള്‍ വിജയം കൈവരിക്കും. ബിസിനസ്സില്‍ വര്‍ദ്ധനവുണ്ടാകും. ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണയാല്‍, എല്ലാ മേഖലയിലും വിജയം കൈവരിക്കാന്‍ കഴിയും. വിദ്യാര്‍ത്ഥികള്‍ക്കും ഈ സമയം നല്ല നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. ഈ സമയം നിങ്ങള്‍ക്ക് സമൂഹത്തില്‍ ബഹുമാനവും ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications