Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
മരണത്തെ അതിജീവിച്ച് ഒന്നാകും ഇവര്‍; മുന്ജന്മ പങ്കാളിയെത്തന്നെ ഈ ജന്മത്തിലും ലഭിക്കുന്ന നക്ഷത്രക്കാര്‍
ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങളുണ്ട്. അവയ്ക്ക് ഓരോന്നിനും സ്വഭാവങ്ങളും പെരുമാറ്റവുമെല്ലാം വ്യത്യാസമായിരിക്കും. ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ പൊതുസ്വഭാവവുമുണ്ടാകും. എന്നാല്‍ ഇത് എല്ലാവര്ക്കും ഒരേപോലെയാകണം എന്നില്ല. ഇത് അവര്‍ ജനിച്ച സമയം, ദിവസം, ജനിച്ച നക്ഷത്ര പാദം എന്നിവയ്ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
ഒരേ ജന്മനക്ഷത്രത്തില് ജനിച്ചവര്‍ തമ്മില്‍ സാമ്യമില്ലായ്മ വരുമെങ്കിലും ഒരു എഴുപത് ശതമാനമെങ്കിലും സ്വഭാവം ഒന്നായിരിക്കും. ചില നക്ഷത്രക്കാര്‍ക്ക് മുന്ജന്മ ബന്ധമുള്ള പങ്കാളിയ ലഭിക്കുന്നു. അവര്‍ക്ക് മുന്‍ ജന്മത്തിലെ പങ്കാളിയെത്തന്നെ ഈ ജന്മത്തിലും പങ്കാളിയായി ലഭിക്കുന്നു. മുന്ജന്മ പങ്കാളിയെ ഈ ജന്മത്തിലും പങ്കാളിയായി ലഭിക്കാന്‍ ഭാഗ്യമുള്ള നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മകം
മകം നക്ഷത്രത്തെ പുനര്‍ജന്മവുമായി ബന്ധപ്പെട്ട നക്ഷത്രമായി കണക്കാക്കുന്നു. കേതു ഗ്രഹമാണ് മകം നക്ഷത്രത്തിന്റെ അധിപന്. ഇതുകൂടാതെ ഈ നക്ഷത്രക്കാരുടെ ദേവത പിതൃക്കളാണ് എന്നതും ഇവരുടെ പുനര്‍ജന്മത്തിന്റെ പിന്നിലെ കാരണമായി കണക്കാക്കുന്നു.
ഇവര്‍ പാരമ്പര്യരീതികള്‍ തങ്ങളുടെ ജീവിതത്തില്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുന്നവരാണ്. പൊതുവേ കഠിനാധ്വാനികളായ ഇവര്‍ അസാധ്യമായ കാര്യങ്ങള്‍ കീഴ്പ്പെടുത്തുന്നവരാണ്. അതിനാല്‍ത്തന്നെ ഇവര്‍ക്ക് മുന്ജന്മ പങ്കാളിയെ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പങ്കാളിയുമായി പെട്ടെന്ന് ഒത്തുപോകുന്നവര്‍ കൂടിയാണ് മകം നക്ഷത്രക്കാര്‍.

ഭരണി
ഭരണി നക്ഷത്രക്കാരുടെ ദേവത യമരാജാവാണ്. ഈ നക്ഷത്രക്കാര്‍ക്ക് അതിനാല്‍ മുന്ജന്മവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അറിഞ്ഞോ അറിയാതെയോ ഇവര്‍ അനുഭവിക്കുന്നു. ഭരണി നക്ഷത്രക്കാര്‍ക്ക് തങ്ങളുടെ മുന്ജന്മ പങ്കാളിയെ ലഭിക്കാനും ഇത് പലപ്പോഴും അനുഭവിച്ചറിയാനും സാധിക്കുന്നു. ദീര്‍ഘനാള്‍ പരിചയമുള്ളതായി തങ്ങളുടെ പങ്കാളിയോട് തോന്നുന്നു. അതിനാല്‍, പങ്കാളി ജന്മാന്തരങ്ങളായി ഒപ്പമുള്ളവരാണ് എന്നും പലപ്പോഴും ഇത് തിരിച്ചറിയുകയും ചെയ്യുന്നു. എന്നാല്‍ ഇവരുടെ കുടുംബജീവിതം ഉയര്ച്ചകളാല് നിറഞ്ഞതായിരിക്കുമെന്നത് മറ്റൊരു കാര്യം.

രേവതി
രേവതി നക്ഷത്രക്കാര്‍ പൊതുവേ ചെറിയ കാര്യങ്ങള്‍ക്ക് പോലും പെട്ടെന്ന് വിഷമിക്കുന്നവരാണ്. വളരെ ആലോചിച്ച് മാത്രം തീരുമാനം എടുക്കുന്നവരാണ് ഇവര്‍. വിവാഹശേഷം ഇവര്‍ സുഖദുഖങ്ങള്‍ നിറഞ്ഞ ജീവിതം നയിക്കുന്നു. തങ്ങളുടെ പങ്കാളിയെ നന്നായി സ്നേഹിക്കുന്ന ഇവര്‍ക്ക് മുന്ജന്മ പങ്കാളിയെ ലഭിക്കാന്‍ സാധ്യത കൂടുതല്‍ സാധ്യതയുള്ള നക്ഷത്രക്കാരാണ് രേവതി നക്ഷത്രക്കാര്‍. വിഷമ ഘട്ടത്തിലും തങ്ങളുടെ പങ്കാളിയെ ഒറ്റപ്പെടുത്താന്‍ ഇവര്‍ക്ക് സാധിക്കില്ല. എപ്പോഴും തങ്ങളുടെ പങ്കാളിക്കൊപ്പം നിലകൊള്ളുന്ന നക്ഷത്രക്കാരാണ് രേവതി നക്ഷത്രക്കാര്‍.

പൂരം
മുന്ജന്മവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ഈ ജന്മത്തില് വന്നുചേരാന്‍ സാധ്യതയുള്ള മറ്റൊരു നക്ഷത്രമാണ് പൂരം നക്ഷത്രക്കാര്‍. സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഈ നക്ഷത്രക്കാര്‍ യാത്രാപ്രിയര്‍ കൂടിയാണ്. അതിനാല്‍ത്തന്നെ മുന്ജന്മത്തിലെ സ്ഥലങ്ങള്‍ ഇവര്‍ പെട്ടെന്ന് തിരിച്ചറിയുകയും വല്ലാത്ത ഒരു ബന്ധം ഈ സ്ഥലവുമായി തോന്നുകയും ചെയ്യുന്നു. ഈ നക്ഷത്രക്കാര്‍ക്ക് ഈ ജന്മത്തില് മുന്ജന്മത്തിലെ പങ്കാളിയെ തന്നെ ലഭിക്കാന്‍ സാധ്യത കൂടുതലാണ് എന്ന് പറയുന്നു.

തൃക്കേട്ട
ജീവിതത്തില്‍ മുന്ജന്മവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും നടക്കുന്ന മറ്റൊരു നക്ഷത്രമാണ് തൃക്കേട്ട നക്ഷത്രം. ഇത് ഇവര്‍ക്ക് പലപ്പോഴും അനുഭവപ്പെടുകയും ചെയ്യുന്നു. കണ്ടുമറന്നതുപോലെ ചില വ്യക്തികളെ ഈ ജന്മത്തില് ഇവര്‍ ഓര്‍ക്കുന്നു. അതിനാല്‍ മുന്ജന്മ പങ്കാളിയെ ഇവര്‍ തിരിച്ചറിയുകയും, ഇവരുടെ ജീവിതത്തില്‍ ആ പങ്കാളി വരികയും ചെയ്യുന്നു.

മൂലം
കേതു ഗ്രഹം ഭരിക്കുന്ന മറ്റൊരു നക്ഷത്രമാണ് മൂലം. അതിനാല്‍ ഈ നക്ഷത്രക്കാര്‍ക്കും മുന്ജന്മവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും ആളുകളും അറിഞ്ഞോ അറിയാതെയോ കണ്ടുമുട്ടുന്നു. ഇവരുടെ ജീവിതത്തില്‍ മുന്ജന്മത്തിലെ വ്യക്തികളുമായി അറിഞ്ഞോ അറിയാതെയോ ഇവര്‍ ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. ഈ നക്ഷത്രക്കാര്‍ക്കും മുന്ജന്മ പങ്കാളിയെ ഈ ജന്മത്തില് പങ്കാളിയായി ലഭിക്കാന്‍ സാധ്യത വളരെ കൂടുതലാണ്.

ചതയം
ചതയം നക്ഷത്രക്കാര്‍ക്കും മുന്ജന്മത്തിലെ പങ്കാളിയെ അറിഞ്ഞോ അറിയാതെയോ ലഭിക്കുന്നു. ഇത് ഇവര്‍ തിരിച്ചറിയണമെന്നില്ല. ഇവരുടെ ജീവിതത്തിലെ പല കാര്യങ്ങളും മുന്ജന്മ കര്‍മ്മഫലത്താല്‍ നടക്കുന്നു. ഇത് ഇവരുടെ ജീവിതത്തില്‍ കൂടുതല്‍ പ്രാവര്‍ത്തികമാവുകയും ചെയ്യുന്നു. ഇതും ചതയം നക്ഷത്രക്കാരുടെ ഒരു പ്രത്യേകതയാണ്.

പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്കും മുന്ജന്മത്തിലെ പല വ്യക്തികളും ഈ ജന്മത്തില് വലിയ പങ്കുവഹിക്കുന്നു. അറിഞ്ഞോ അറിയാതെയോ തന്റെ മുന്ജന്മത്തിലെ പങ്കാളിയെ തന്നെ ഇവര്‍ ഈ ജന്മത്തിലും കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു. ഇവരുടെ വിവാഹത്തില്‍ പ്രശ്നങ്ങളുണ്ടായാലും അധികം ബുദ്ധിമുട്ടില്ലാതെ പങ്കാളിയുമായി ഒത്തുപോകാന്‍ പരിശ്രമിക്കുന്നവരാണ്.



Click it and Unblock the Notifications

