Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ജനിക്കുന്നത് രാജയോഗത്തില്‍, എന്നാല്‍ കഷ്ടപ്പാട് വിട്ടൊഴിയില്ല; ഈ നക്ഷത്രക്കാര്‍ക്ക് ജീവിതം പരീക്ഷണം
ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങളുണ്ട്. അതില്‍ ചില നക്ഷത്രക്കാര്‍ ജനിക്കുന്നത് രാജയോഗതുല്യമായ ഫലത്തോടെയാണ്. എന്നാല്‍ രാജയോഗത്തിലാണ് ജനിക്കുന്നതെങ്കിലും ഇത്തരം നക്ഷത്രക്കാരില്‍ ചിലര്‍ക്ക് ജീവിതത്തില്‍ കഷ്ടതകള്‍ ഒരിക്കലും വിട്ടുമാറുന്നുമില്ല. പ്രൗഢിയോടെയും ആഡംബരത്തോടെയും ജീവിക്കുന്നുവെങ്കിലും ഇവര്‍ക്ക് സ്വസ്ഥത ഉണ്ടാവില്ല. ഇത് പൊതുഫലമാണ്, ഗ്രഹനില പ്രകാരം ചിലരുടെ കാര്യത്തില്‍ അല്പം വ്യത്യാസങ്ങള്‍ വന്നേക്കാം.
എപ്പോഴും അങ്ങനെതന്നെ ആവണം എന്നില്ല. രാജയോഗത്തില്‍ ജനിക്കുകയും എന്നാല്‍ ജീവിതത്തില്‍ മിക്ക സമയത്തും കഷ്ടതകള്‍ അനുഭവിക്കേണ്ടിയും വരുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം. ഇത് പൊതുഫലമാണ്. ഈ പറയുന്ന കാര്യങ്ങള്‍ എഴുപത്തഞ്ച് ശതമാനം പേര്‍ക്ക് മാത്രമേ പ്രാവര്‍ത്തികമാകൂ. കാരണം ഓരോ വ്യക്തികളുടെയും ഗ്രഹനില വ്യത്യാസമായിരിക്കും.

ഭരണി
രാജയോഗത്തോടെയാണ് ഭരണി നക്ഷത്രക്കാര്‍ ജനിക്കുന്നത്. ആഡംബര പൂര്‍ണമായ ജീവിതമാണ് ഇവര്‍ക്ക് എപ്പോഴും ഇവര്‍ക്ക് ഉണ്ടാവുക. എന്നിരുന്നാലും ജീവിതത്തില്‍ ഇവര്‍ക്ക് പലപ്പോഴും പ്രശ്നങ്ങള്‍ ഒഴിഞ്ഞ് നേരമുണ്ടാകാറില്ല. ഒന്നിനുപുറകെ ഒന്നായി എപ്പോഴും പ്രശ്നങ്ങള്‍ വന്നുകൊണ്ടിരിക്കും.
മനസമാധാനക്കേടും ഇവരുടെ കൂടെയുണ്ടാകും. എന്തുകാര്യവും വെട്ടിത്തുറന്ന് പറയുന്നവരാണ് ഭരണി നക്ഷത്രക്കാര്‍. അതിനാല്‍ തന്നെ പലരും ഇവരെ ശത്രുതാമനോഭാവത്തോടുകൂടി കാണുന്നു. ശത്രുക്കള്‍ വര്‍ധിക്കുകയും ചെയ്യുന്നു. കഠിനാധ്വാനം ചെയ്യുന്നതിന് അനുസരിച്ചുള്ള ഫലം ഇവര്‍ക്ക് ജീവിതത്തില്‍ ലഭിക്കണമെന്നില്ല. അതിനാല്‍ത്തന്നെ പല ബുദ്ധിമുട്ടുകളും ഇവരുടെ ജീവിതത്തില്‍ അനുഭവിക്കേണ്ടിവരുന്നു.

രോഹിണി
രോഹിണി നക്ഷത്രക്കാരും രാജയോഗത്തോടെയാണ് ജനിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് ഈ ഫലം ജീവിതത്തില്‍ അത്രകണ്ട് അനുഭവിക്കുവാന്‍ യോഗമില്ല. സാമ്പത്തികമായി വളരെയധികം വളര്‍ച്ച നേടുവാന്‍ സാധിക്കുന്നവരാണ് രോഹിണി നക്ഷത്രക്കാര്‍. അംഗീകാരങ്ങളും പദവികളും എപ്പോഴും ഇവരെ തേടിവരും. എന്നാല്‍ ജീവിതത്തില്‍ ഇവര്‍ക്ക് അത്രകണ്ട് സമാധാനം ഉണ്ടാകാറില്ല. പലപ്പോഴും ഇവര്‍ക്ക് ജീവിതത്തില്‍ പ്രശ്നങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു.
മനസ്സമാധാനം ഇല്ലാത്ത അവസ്ഥ ജീവിതത്തില്‍ പതിവായിരിക്കും. ചില സമയങ്ങളില്‍ പ്രതീക്ഷിക്കാത്ത രീതിയിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റു കഷ്ടതകളും ഇവര്‍ അനുഭവിക്കേണ്ടതായും വരുന്നു. സമാധാനത്തോടെ ഇരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് രോഹിണി നക്ഷത്രക്കാര്‍. എന്നാല്‍ ഇത് പലപ്പോഴും ഇവര്‍ക്ക് സാധ്യമാകണമെന്നില്ല. ഇവര്‍ക്ക് പലപ്പോഴും പലരില്‍ നിന്നും ചതി നേരിടേണ്ടതായും വരുന്നു. ജീവിതത്തില്‍ നിങ്ങളുടെ തോല്‍വികളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്പോട്ട് പോവുക എന്നതാണ് രോഹിണി നക്ഷത്രക്കാര്‍ ചെയ്യേണ്ടത്.

തിരുവാതിര
പരമശിവന്റെ നക്ഷത്രമാണ് തിരുവാതിര നക്ഷത്രം. രാജയോഗ തുല്യമായി ജീവിക്കാന്‍ വളരെയധികം സാധ്യതയുള്ള അല്ലെങ്കില്‍ അത്തരത്തില്‍ യോഗമുള്ള നക്ഷത്രക്കാരാണ് തിരുവാതിര നക്ഷത്രക്കാര്‍. ജനിക്കുന്നത് കോടീശ്വര യോഗത്തിലാണെങ്കില്‍ ജീവിതത്തില്‍ അത് പ്രാവര്‍ത്തികമാക്കാന്‍ മിക്കപ്പോഴും ഇവര്‍ക്ക് സാധിക്കാറില്ല. ജീവിതത്തില്‍ മിക്കപ്പോഴും ഇവര്‍ക്ക് മനസ്സമാധാനക്കേട് നേരിടേണ്ടിവരുന്നു.
ആഡംബരം അനുഭവിക്കാന്‍ യോഗമുണ്ടെങ്കിലും വിചാരിക്കുന്നത് പോലെ അതൊന്നും ജീവിതത്തില്‍ ലഭ്യമാകാറില്ല. പലതരത്തിലുള്ള കുടുംബം കലഹങ്ങളും ഇവരുടെ ജീവിതത്തില്‍ പതിവ് സംഭവമായിരിക്കും. മനസ്സമാധാനം എന്തെന്ന് പലപ്പോഴും അറിയാന്‍ സാധിക്കാതെ വരുന്നവരാണ് തിരുവാതിര നക്ഷത്രക്കാര്‍. ഒന്നിനു പുറകേ ഒന്നായി ഇത്തരക്കാര്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. ഇങ്ങനെയുള്ള അവസരങ്ങളില്‍ പരമശിവനെ മറക്കാതെ ആരാധിക്കുക, അല്ലെങ്കില്‍ ജന്മനക്ഷത്ര വഴിപാടുകള്‍ ചെയ്യുക.

ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് നിരവധി പ്രത്യേകതയുണ്ട്. ഒന്നില്‍ കൂടുതല്‍ തവണ രാജയോഗം ജീവിതത്തില്‍ അനുഭവിക്കുവാന്‍ യോഗമുള്ള നക്ഷത്രക്കാരാണ് ഇവര്‍. എന്നാല്‍ ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ ഇവര്‍ക്ക് അനേകം പ്രശ്നങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നു.
എപ്പോഴും പുറമേ ധൈര്യം കാണിക്കുന്നവരാണ് ഇവരെങ്കിലും ജീവിതത്തില്‍ വെല്ലുവിളികള്‍ വരുന്ന സന്ദര്‍ഭങ്ങളില്‍ ഇവര്‍ പകച്ചു പോകുന്നു. ആ സമയത്ത് ഇവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും തെറ്റിപ്പോകുന്നു. മനസ്സമാധാനം ഇല്ലാത്ത അവസ്ഥ ജീവിതത്തില്‍ എപ്പോഴും ഇവര്‍ക്ക് നിഴലിച്ചു നില്ക്കും.

അശ്വതി
രാജയോഗത്തില്‍ ജനിക്കുന്ന നക്ഷത്രക്കാരാണ് അശ്വതി നക്ഷത്രക്കാര്‍. ജീവിതത്തില്‍ ഒട്ടേറെ സമൃദ്ധി വന്നുചേരാന്‍ യോഗമുള്ള നക്ഷത്രക്കാരാണ് ഇവര്‍. എന്നാല്‍ പലപ്പോഴും മനസ്സമാധാനം ഇല്ലാതെ കഷ്ടപ്പെടുന്ന അവസ്ഥ ഇവരുടെ ജീവിതത്തില്‍ പലപ്പോഴും വരുന്നു. പല കാര്യങ്ങളിലും നിങ്ങള്‍ക്ക് ജീവിതത്തില്‍ തടസ്സങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു. രാജയോഗത്തിലാണ് ജനിക്കുന്നതെങ്കിലും ജീവിതത്തില്‍ വളരെയധികം ദുരിതങ്ങളും കഷ്ടപ്പാടുകളും അനുഭവിക്കുന്ന നക്ഷത്രക്കാരാണ് തന്നെയാണ് അശ്വതി നക്ഷത്രക്കാര്‍.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാരുടെ പ്രത്യേകത മാതാപിതാക്കള്‍ക്ക് വളരെയധികം സന്തോഷം നല്‍കുന്നവരാണ് ഇവര്‍ എന്നതാണ്. ചെറുപ്പത്തില്‍ തന്നെ വളരെയധികം സൗഭാഗ്യം അനുഭവിക്കുവാന്‍ യോഗമുള്ളവരാണ് പുണര്‍തം നക്ഷത്രക്കാര്‍. എങ്കിലും അതിനുശേഷം ജീവിതത്തില്‍ സന്തോഷം ലഭിക്കുവാന്‍ വളരെ സാധ്യത കുറവുള്ള നക്ഷത്രക്കാര്‍ കൂടിയാണ് പുണര്‍തം നക്ഷത്രക്കാര്‍.
ചെറുപ്പത്തില്‍ നല്ലകാലം അനുഭവിക്കുകയും കാലം കടന്നുപോകുമ്പോള്‍ വളരെ ദുരിതങ്ങളും കഷ്ടതകളും അനുഭവിക്കുകയും ചെയ്യുന്ന നക്ഷത്രക്കാരാണ് ഇവര്‍. തടസ്സങ്ങളാലും പല ദുരിതങ്ങളാലും ജീവിതത്തില്‍ പല അവസരത്തിലും ബുദ്ധിമുട്ടുന്ന ഇവര്‍ക്ക് കോടീശ്വരയോഗം ഉണ്ടെ എന്ന കാര്യവും മറക്കാതിരിക്കുക.



Click it and Unblock the Notifications
