Latest Updates
-
ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്, രാഹുകാലം ഒഴിവാക്കുക! -
വൃശ്ചിക രാശിയിലെ ചന്ദ്രമാറ്റം: അനിഴം നക്ഷത്രത്തിലേക്ക് ചന്ദ്രൻ എത്തുമ്പോൾ ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 20: സർവാർത്ഥ സിദ്ധി യോഗം; ഇന്നത്തെ രാജയോഗത്തിൽ ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ കൊയ്യാം! -
ഈ വ്യാഴാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും നിങ്ങളെ തേടിയെത്തും! -
ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും: ഗ്രഹങ്ങളുടെ പ്രത്യേക വിന്യാസം നൽകുന്ന നേട്ടങ്ങൾ ഇവയാണ് -
ഓഗസ്റ്റ് 20 രാശിഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശുഭമുഹൂർത്തങ്ങളും അറിയാം! -
ഓഗസ്റ്റ് 20 നക്ഷത്രഫലം: ചന്ദ്രൻ അനിഴം നക്ഷത്രത്തിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
രാശിഫലം 2026 ഓഗസ്റ്റ് 20: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
മരണംവരെ കൂടെക്കാണും; ദീര്‍ഘമാംഗല്യ യോഗമുള്ള 6 നക്ഷത്രക്കാര്‍, സ്ത്രീകള്‍ക്ക് ഭാഗ്യം
ജ്യോതിഷപ്രകാരം അശ്വതി മുതല്‍ രേവതി വരെ 27 നക്ഷത്രങ്ങളുണ്ട്. ഓരോ നക്ഷത്രക്കാര്‍ക്കും സ്വഭാവസവിശേഷതകള്‍ വ്യത്യസ്തമായിരിക്കും. ജനിക്കുന്ന നക്ഷത്രം നോക്കി പൊതുഫലം പ്രകാരം ഓരോ നക്ഷത്രക്കാരുടെയും ഭാവിയും സ്വഭാവവും ഗണിച്ച് പറയാനാകും. അത്തരത്തില്‍, പൊതുഫലം പ്രകാരം ചില നക്ഷത്രക്കാര്‍ക്ക് ദീര്‍ഘ മാംഗല്യയോഗം ഉണ്ടെന്ന് പറയുന്നു.
എന്നാല്‍ ഈ ഫലം എല്ലാവരിലും ഒന്നുതന്നെയാകണമെന്നില്ല. ഗ്രഹനില, പൊരുത്തം, മുഹൂര്‍ത്തം എന്നിങ്ങനെ പല കാരണങ്ങളാല്‍ ഇതില്‍ ചില മാറ്റങ്ങള്‍ വന്നേക്കാം. എന്നിരുന്നാലും, പൊതുഫലം പ്രകാരം ചില നക്ഷത്രക്കാര്‍ക്ക് ദീര്‍ഘകാല മാംഗല്യയോഗം കൈവരുന്നുണ്ട്. അത്തരത്തിലുള്ള 6 നക്ഷത്രക്കാരെ ഇവിടെ നിങ്ങള്‍ക്ക് പരിചയപ്പെടാം.

അശ്വതി
അശ്വതി നക്ഷത്രത്തില്‍ ജനിക്കുന്ന സ്ത്രീകള്‍ പൊതുവേ സുന്ദരികളായ സ്ത്രീകളായി കണക്കാക്കുന്നു. ജീവിതത്തില്‍ സാമ്പത്തികമായി ശോഭിക്കുന്നവരാണ് ഇവര്‍. മറ്റുള്ളവരോട് വളരെ നന്നായി പെരുമാറാന്‍ അറിയുന്നവരാണ് ഇക്കൂട്ടര്‍. ഇത്തരത്തിലുള്ള പല ഗുണങ്ങള്‍ ഇവര്‍ക്ക് ഉണ്ടെങ്കിലും നിറഞ്ഞ സൗന്ദര്യം തന്നെയാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത.
ബുദ്ധിശക്തിയും വിവേചനാധികാരം ഉള്ളവരാണ് ഇവര്‍. പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കുന്നവര്‍ കൂടിയാണ് അശ്വതി നക്ഷത്രക്കാര്‍. ഒരിക്കല്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അത് മാറ്റാന്‍ ഇവര്‍ തയാറാകില്ല. സ്വന്തം അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നവരാണ് ഇവര്‍. പൊതുഫലം പ്രകാരം ദീര്‍ഘസുമംഗലീ യോഗമുള്ള നക്ഷത്രക്കാരില്‍ ഒരാളാണ് അശ്വതി നക്ഷത്രം.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാരായ സ്ത്രീകള്‍ പങ്കാളിയുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കാറില്ല എന്ന് പൊതുവേ പറയാറുണ്ട്. എന്നാല്‍ ഓരോരുത്തരുടെയും ജാതകം പ്രകാരം വ്യത്യാസങ്ങള്‍ വരാം. സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനം നേടിയെടുക്കാന്‍ കഴിവുള്ളവരാണ് ഈ നക്ഷത്രക്കാര്‍. ജീവിതത്തില്‍ എല്ലാവിധ സുഖസൗകര്യങ്ങളും തേടിയെത്തുന്നവരാണ് ഇവര്‍.
ഭംഗിയുള്ള വസ്തുക്കളില്‍ ആകര്‍ഷണം അല്പം കൂടുതലുള്ളവരാണ് ഇവര്‍. ഒരു കാര്യത്തിലും പെട്ടെന്ന് ചാടിയിറങ്ങി ഇടപെടാത്തവരാണ് ഇവര്‍. ഭാവിയെക്കുറിച്ച് വലുതായി ചിന്തിക്കാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നു. ജീവിതത്തില്‍ ചില തര്‍ക്കങ്ങള്‍ അടിക്കടി ഉണ്ടാകുമെങ്കിലും ദീര്‍ഘസുമംഗലി ഭാഗ്യമുള്ള നക്ഷത്രക്കാരാണ് കാര്‍ത്തിക നക്ഷത്രക്കാര്‍.
മകീരം
മകീരം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ പൊതുവേ സൗന്ദര്യമുള്ളവരാണെന്ന് പറയപ്പെടുന്നു. എല്ലാവരോടും വളരെ മധുരമായി സംസാരിക്കുന്ന വ്യക്തികളാണ് മകീരം നക്ഷത്രക്കാരായ സ്ത്രീകള്‍. ആഭരണങ്ങളോട് വളരെ കമ്പമുള്ളവരാണ് ഇക്കൂട്ടര്‍. സല്‍സന്താന ഭാഗ്യമുള്ള നക്ഷത്രക്കാരാണ് ഇവര്‍. ഭര്‍ത്താവിന്റെ വീട് സ്വന്തം വീട് പോലെ കണ്ട് പരിപാലിക്കുന്നവരാണ് ഇവര്‍.
ആചാരങ്ങളും ചിട്ടകളും അതുപോലെ പാലിക്കാന്‍ ശ്രദ്ധിക്കുന്നവരാണ് മകീരം നക്ഷത്രക്കാരായ സ്ത്രീകള്‍. പൊതുവേ സൗമ്യമനസുള്ള ഇവര്‍ യാത്രകള്‍ ഇഷ്ടപ്പെടുന്ന വ്യക്തികള്‍ കൂടിയാണ്. മകീരം നക്ഷത്രക്കാരായ സ്ത്രീകള്‍ പൊതുവേ ദീര്‍ഘസുമംഗലീ ഭാഗ്യമുള്ള നക്ഷത്രക്കാര്‍ തന്നെയാണ്.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് തര്‍ക്ക സ്വഭാവം അല്പം കൂടുതലാണെന്ന് പറയുന്നു. എന്നാല്‍ ഓരോ വ്യക്തികളുടെയും ജാതകപ്രകാരം ഇതില്‍ മാറ്റങ്ങള്‍ വന്നുചേരാവുന്നതാണ്. ബന്ധുക്കളുമായി തര്‍ക്കിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണെങ്കിലും പുറത്തുള്ളവരോട് നല്ല രീതിയില്‍ പെരുമാറുവാന്‍ ഇവര്‍ക്ക് എപ്പോഴും സാധിക്കുന്നു.
പൊതുവേ ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് നല്ല കുടുംബജീവിതം ലഭിക്കാറുണ്ട് എന്ന് പറയുന്നു. ഭര്‍ത്താവിനോട് വളരെയേറെ അടുപ്പം സൂക്ഷിക്കുന്നവരാണ് പുണര്‍തം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍. കലകള്‍ ആസ്വദിക്കുന്നവര്‍ കൂടിയാണ് ഇവര്‍. പൊതുഫലം പ്രകാരം പുണര്‍തം നക്ഷത്രക്കാരും ദീര്‍ഘസുമംഗലീ യോഗമുള്ള നക്ഷത്രക്കാരാണ്.
പൂയം
പൂയം നക്ഷത്രക്കാരായ സ്ത്രീകള്‍ വളരെ കര്ക്കശക്കാരാണെനന്് പറയുന്നു. മിക്ക സമയത്തും മാനസിക വിഷമം ആയിരിക്കും ഇവര്‍ക്ക് എന്ന് പറയാറുണ്ട്. എടുത്തുചാട്ടം കൂടുതലായ ഇവര്‍ക്ക് ദാമ്പത്യസുഖം പൊതുവേ കുറവായിരിക്കുമെന്നാണ് പൊതുഫലം. എതിരുന്നാലും ദീര്‍ഘസുമംഗലീ യോഗമുള്ള നക്ഷത്രക്കാരില്‍ പെടുന്ന ഒരു നക്ഷത്രം തന്നെയാണ് പൂയം നക്ഷത്രക്കാര്‍.
മറ്റുള്ളവരോട് സ്നേഹത്തോടെയും പെരുമാറുവാന്‍ സാധിക്കുന്നു എന്നതാണ് ഇവരുടെ മറ്റൊരു പ്രത്യേകത. സഹോദരങ്ങളോട് വളരെ സ്നേഹമുള്ള നക്ഷത്രക്കാരാണ് ഇവര്‍. മികച്ച വ്യക്തിത്വത്തിന് ഉടമകളുമായ ഇവര്‍ ദീര്‍ഘസുമംഗലീ യോഗമുള്ള ഒരു നക്ഷത്രം തന്നെയാണ്.
പൂരം
പൂരം നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ നല്ല സന്താനഭാഗ്യം ഉള്ള നക്ഷത്രക്കാരാണ് എന്ന് പറയപ്പെടുന്നു. നല്ല പെരുമാറ്റത്തിലൂടെയും വാക്കുകളിലൂടെയും മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ കഴിവുള്ളവരാണ് ഈ നക്ഷത്രക്കാര്‍. ഇവരുടെ കഴിവ് പലപ്പോഴും ഇവരുടെ സൗന്ദര്യമാക്കി മാറ്റുന്നവരാണ് ഇക്കൂട്ടര്‍.
വിജ്ഞാനികളാണ് തെളിയിച്ചവര്‍ കൂടിയാണ് ഇവര്‍. ഏറ്റെടുക്കുന്ന ജോലി ഏതായാലും അങ്ങേയറ്റം പ്രയത്നിച്ച് അത് വിജയത്തില്‍ എത്തിക്കാന്‍ സാധിക്കുന്നവര്‍ കൂടിയാണ് ഇവര്‍. പൊതുഫലം പ്രകാരം പൂരം നക്ഷത്രക്കാരായ സ്ത്രീകളും ദീര്‍ഘസുമംഗലീ ഭാഗ്യമുള്ള നക്ഷത്രക്കാരാണ്.



Click it and Unblock the Notifications