Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ദോഷമുക്തി നല്കുന്ന മകരസംക്രാന്തി; രോഗങ്ങള്‍ നീങ്ങും കഷ്ടപ്പാടുകള്‍ കുറയും, പ്രതിവിധി ഇത്
ധനു രാശിയില്‍ നിന്ന് സൂര്യന് മകരം രാശിയിലേക്ക് പ്രവേശിക്കുമ്പോള്‍ മകരസംക്രാന്തി ഉത്സവം ആഘോഷിക്കുന്നു. ഈ ദിവസം മുതല്‍ സൂര്യന് ദക്ഷിണായനത്തില്‍ നിന്ന് ഉത്തരായനത്തിലേക്ക് നീങ്ങിത്തുടങ്ങുന്നു. ഉത്തരായന കാലത്ത് ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് സൂര്യന്റെ പൂര്‍ണ്ണമായ അനുഗ്രഹം ലഭിക്കാന്‍ തുടങ്ങുന്നു.
ഇത്തവണ മകര സംക്രാന്തി വരുന്നത് ജനുവരി 15 ഞായറാഴ്ചയാണ്. നിങ്ങളുടെ ജാതകത്തില്‍ ഗ്രഹങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും രോഗമോ പ്രശ്നമോ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് മകര സംക്രാന്തി നാളില്‍ ചില പ്രതിവിധികളിലൂടെ അതെല്ലാം നീക്കാവുന്നതാണ്. അത്തരം പ്രതിവിധികള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ശനി
ഉദരരോഗം, നാഡീരോഗം, ത്വക്ക് രോഗം, വായുക്ഷോഭം തുടങ്ങി ശനിയുമായി ബന്ധപ്പെട്ട എന്തെങ്കിലും രോഗമോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ നിങ്ങള്‍ മകര സംക്രാന്തി നാളില്‍ കറുത്ത എള്ളും വെള്ള എള്ളും കടുകെണ്ണയും ഇഞ്ചിയും ദാനം ചെയ്യണം.

ശുക്രന്
ശുക്രനുമായി ബന്ധപ്പെട്ട പ്രമേഹം, മുഖത്തെ ചുളിവുകള്‍, കുടുംബകലഹങ്ങള്‍, ദാമ്പത്യജീവിതത്തിലെ അസ്വാരസ്യം മുതലായ എന്തെങ്കിലും രോഗങ്ങളോ പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ നിങ്ങള്‍ മകര സംക്രാന്തി നാളില്‍ പഞ്ചസാര മിഠായി, വെള്ള എള്ള്, ബാര്‍ലി, അരി, കിഴങ്ങ് വര്‍ഗങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ മുതലായവ ദാനം ചെയ്യണം.

വ്യാഴം
മഞ്ഞപ്പിത്തം, ഗ്യാസ്, എല്ലിന് ബലക്കുറവ്, ഓര്‍മക്കുറവ്, മുടികൊഴിച്ചില്‍, ജാതകത്തിലെ വ്യാഴദോഷം, സന്താനങ്ങളാല്‍ ബുദ്ധിമുട്ട്, കുടുംബാംഗങ്ങള്‍ക്ക് സ്ഥിരമായി അസുഖം എന്നിങ്ങനെ വ്യാഴവുമായി ബന്ധപ്പെട്ട ഏതെങ്കിലും രോഗമോ പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ മകര സംക്രാന്തി നാളില്‍ നിങ്ങല്‍ തേന്‍, മഞ്ഞള്‍, പയര്‍, വാഴപ്പഴം എന്നിവ ദാനം ചെയ്യുക.

ബുധന്‍
ആശയക്കുഴപ്പം, അലര്‍ജി, ഭ്രാന്ത്, അപസ്മാരം, ദന്തപ്രശ്നങ്ങള്‍, സഹോദരനും സഹോദരിയും തമ്മിലുള്ള അകല്‍ച്ച, ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്നിങ്ങനെ ബുധനുമായി ബന്ധപ്പെട്ട രോഗങ്ങളോ പ്രശ്നങ്ങളോ ഉള്ളവര്‍ മകര സംക്രാന്തി നാളില്‍ മല്ലിയില, മിഠായി, ഉണങ്ങിയ തുളസിയില, മധുരപലഹാരങ്ങള്‍ എന്നിവ ദാനം ചെയ്യണം.

ചൊവ്വ
അടിക്കടിയുള്ള പനി, രക്തസമ്മര്‍ദ്ദം, ക്യാന്‍സര്‍, പരിക്ക്, സഹോദരങ്ങള്‍ തമ്മിലുള്ള വിദ്വേഷം തുടങ്ങി ചൊവ്വയുമായി ബന്ധപ്പെട്ട അസുഖങ്ങളോ എന്തെങ്കിലും പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ നിങ്ങള്‍ ശര്‍ക്കര, തേന്‍, മാതളനാരങ്ങ, പയര്‍, ചുവന്ന ചന്ദനം എന്നിവ ദാനം ചെയ്യണം.

ചന്ദ്രന്
ജലദോഷം, ചുമ, ശ്വാസകോശ സംബന്ധമായ അസുഖം, മാനസികരോഗം, പക്ഷാഘാതം തുടങ്ങി ചന്ദ്രനുമായി ബന്ധപ്പെട്ട ഏത് രോഗമോ പ്രശ്നമോ അലട്ടുന്നുണ്ടെങ്കില്‍ നിങ്ങള്‍ അരി, കര്‍പ്പൂരം, നെയ്യ്, പാല്, തൈര്, ചന്ദനം എന്നിവ ദാനം ചെയ്യണം. കുടുംബത്തിന്റെ അവസ്ഥ ശരിയല്ലെങ്കിലോ ഉപജീവനമാര്ഗമില്ലെങ്കിലോ പണത്തില്‍ കുറവുണ്ടെങ്കിലോ ഈ പ്രതിവിധി നിങ്ങള്‍ക്ക് ഗുണം ചെയ്യും.

സൂര്യന്
പിത്തദോഷം, നേത്രരോഗം, മൈഗ്രേന്, ഹൃദ്രോഗം, അച്ഛനും മകനും തമ്മിലുള്ള അഭിപ്രായവ്യത്യാസം, ജോലിനഷ്ടം, ഉദ്യോഗസ്ഥരാല്‍ ബുദ്ധിമുട്ട്, കടം തുടങ്ങി സൂര്യനുമായി ബന്ധപ്പെട്ട രോഗങ്ങളോ കഷ്ടതകളോ നിങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ മകര സംക്രാന്തി ദിവസം ചുവന്ന മുളക്, രക്തചന്ദനം, നെയ്യ്, അരിമാവ്, ശര്‍ക്കര, കുരുമുളക് എന്നിവ ദാനം ചെയ്യണം.

കഷ്ടപ്പാടും പിതൃദോഷവും നീക്കാന്‍
കഷ്ടപ്പാടും പിതൃദോഷവും നീക്കാന്‍ നിങ്ങള്‍ മകര സംക്രാന്തി നാളില്‍ അരി, നെയ്യ്, തൈര്, മൈദ, ശര്‍ക്കര, കറുത്ത എള്ള്, വെള്ള എള്ള്, ചുവന്ന മുളക്, പഞ്ചസാര മിഠായി, കിഴങ്ങ് എന്നിവ ഒരു ബ്രാഹ്മണന് ദാനം ചെയ്യുക. അവരുടെ അനുഗ്രഹം നേടുക. ഇതിലൂടെ നിങ്ങളുടെ കഷ്ടകാലം നീങ്ങുകയും പിതൃദോഷത്തില്‍ നിന്ന് മുക്തി ലഭിക്കുകയും ചെയ്യും.



Click it and Unblock the Notifications
