Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
ഭാഗ്യനിറവും ഭാഗ്യദേവതയും: ജന്മനാള്‍ അറിഞ്ഞ് ധരിച്ചാല്‍ അത്യപൂര്‍വ്വ നേട്ടങ്ങള്‍
ജന്മനക്ഷത്രത്തെ സ്വാധീനിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. അതില്‍ ഭാഗ്യനിറവും ഭാഗ്യ സംഖ്യയും ഭാഗ്യരേഖകളും എല്ലാം ഉള്‍പ്പെടുന്നു. 27 നക്ഷത്രക്കാരുടേയും ജീവിതത്തില്‍ ഭാഗ്യം കൊണ്ട് വരുന്ന ചില നിറങ്ങളുണ്ട്. ഓരോ ഗ്രഹത്തിന്റേയും അനുഗ്രഹത്തിന് വേണ്ടി ഈ നിറങ്ങള്‍ നിങ്ങളെ സ്വാധീനിക്കുന്നു. ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ നിറങ്ങളാണ് അവരുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. ഇത് മനസ്സിലാക്കി മുന്നോട്ട് പോവുന്നതിനാണ് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്.
സമ്പദ് സമൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടി ഇത്തരം നിറങ്ങള്‍ നിങ്ങള്‍ക്ക് ധരിക്കാവുന്നതാണ്. അതോടൊപ്പം തന്നെ നിങ്ങളുടെ ഭാഗ്യ ദേവതയെ കൂടി പ്രാര്‍ത്ഥിച്ചാല്‍ എല്ലാ തരത്തിലുള്ള ദോഷവും ഇല്ലാതാക്കാന്‍ സാധിക്കുന്നു. അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാരില്‍ ഭാഗ്യ നിറം ഏതാണെന്ന് നോക്കാം. ഇതില്‍ നിങ്ങള്‍ ധരിക്കേണ്ട നിറങ്ങള്‍ ഏതാണെന്ന് മനസ്സിലാക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് അവരുടെ ഭാഗ്യത്തിലേക്ക് എത്തിക്കുന്ന നിറം എന്ന് പറയുന്നത് ചുവപ്പ് നിറമാണ്. ഇവര്‍ക്ക് ഇത് ഭാഗ്യവും ഐശ്വര്യവും കൊണ്ട് വരുന്നു. കൂടാതേ കേതുവാണ് ഇവരുടെ ഭാഗ്യ ദേവതയും. കേതുവിന്റെ അനുഗ്രഹം ഇവര്‍ക്കൊപ്പം എപ്പോഴും ഉണ്ടാവുന്നു. എല്ലാ ദോഷഫലങ്ങളേയും നമുക്ക് ഈ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ ഒഴിവാക്കാന്‍ സാധിക്കും.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് അവരുടെ ഭാഗ്യ നിറമായി കണക്കാക്കുന്നത് ചുവപ്പും സ്വര്‍ണ നിറവുമാണ്. ഇവരെ ഭരിക്കുന്നത് ശുക്രനാണ്. ശുക്രന്റെ പ്രീതിയില്‍ ഇവരുടെ ജീവിതം സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ആയി മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല ദോഷഫലങ്ങളെ ചെറുക്കുകയും അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് അവരുടെ ഗ്രഹം എന്നത് സൂര്യനാണ്. ഇവര്‍ ധരിക്കേണ്ട ഭാഗ്യ നിറങ്ങളില്‍ വെള്ളയും ചാരനിറവുമാണ് മുന്‍പന്തിയില്‍ ഉള്ളത്. ഇത് നിങ്ങളുടെ ഏത് ആഗ്രഹവും പൂര്‍ത്തീകരിക്കുന്നതിന് സഹായിക്കുന്നു. ജീവിതം തന്നെ സന്തോഷത്തിന്റേതായി മാറുന്നു. എല്ലാ തരത്തിലും നവഗ്രഹ പ്രീതിയും നിങ്ങള്‍ക്കുണ്ടാവുന്നു.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് ചന്ദ്രനാണ് ഇവരുടെഭാഗ്യ ഗ്രഹമായി മാറുന്നത്. ഇവര്‍ക്ക് പച്ച, വെള്ള തുടങ്ങിയ നിറങ്ങള്‍ ധരിക്കാവുന്നതാണ്. പ്രത്യേകിച്ച് പുരുഷന്‍മാര്ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറക്കുന്ന ഒരു നിറമായാണ് ഇതിനെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ധൈര്യത്തോടെ ധരിക്കാം. എല്ലാ ഭാഗ്യഫലങ്ങളേയും സ്വാധീനിക്കുന്നതാണ് ഇത്തരം മാറ്റങ്ങള്‍ എന്നതില്‍ സംശയം വേണ്ട.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് അവരുടെ ഭാഗ്യത്തെ കടാക്ഷിക്കുന്ന നിറങ്ങള്‍ എന്ന് പറയുന്നത് വെള്ളയാണ്. ഈ നക്ഷത്രത്തില്‍ ജനിച്ചവരെ ഭരിക്കുന്ന ഗ്രഹം ചൊവ്വയാണ്. എല്ലാ ദോഷഫലങ്ങളേയും ഇല്ലാതാക്കി അനുഗ്രഹം ചൊരിയുന്നതിന് ഈ നിറം സഹായിക്കുന്നു എന്നതാണ് സത്യം. മകയിരം നക്ഷത്രക്കാര്‍ അതുകൊണ്ട് ഇന്ന് മുതല്‍ തന്നെ ഇഷ്ട നിറം ധരിച്ച് തുടങ്ങാം.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് അവരെ ഭരിക്കുന്ന ഗ്രഹം രാഹുവാണ്. ഇവരെ എല്ലാ തടസ്സങ്ങളില്‍ നിന്നും രാഹു രക്ഷിക്കുന്നു. ചുവന്ന നിറമുള്ള വസ്ത്രങ്ങള്‍ ഇവര്‍ക്ക് ധരിക്കാവുന്നതാണ്. ഇത് എല്ലാ ദോഷഫലങ്ങളേയും നിങ്ങളില്‍ നിന്ന് അകറ്റുന്നതിന് സഹായിക്കുന്നു. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും അകറ്റി പോസിറ്റീവ് ആയി മുന്നോട്ട് പോവാന്‍ സാധിക്കുന്നു.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിനും ഭാഗ്യത്തെ കൊണ്ട് വരുന്നതിനും വേണ്ടി അനുയോജ്യമായ നിറം വെള്ളയാണ്. ഈ നിറം ധരിക്കുന്നത് ദോഷമുക്തിക്ക് നല്ലതാണ്. ഇവരെ ഭരിക്കുന്നത് വ്യാഴമായത് കൊണ്ട് തന്നെ നേട്ടങ്ങള്‍ ഇവര്‍ക്ക് ധാരാളം ലഭിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രതിരോധം തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് ഇതിലൂടെ സാധിക്കുന്നു.
പൂയ്യം
പൂയ്യം നക്ഷത്രക്കാരെ ശനിയാണ് ഭരിക്കുന്നത്. അതുകൊണ്ട് തന്നെ ശനിയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി നിങ്ങള്‍ക്ക് നീലയും വെള്ളയും ധരിക്കാവുന്നതാണ.് ഇത് എല്ലാ ദോഷഫലങ്ങളേയും അകറ്റുകയും സാമ്പത്തിക നേട്ടം കൊണ്ട് വരുകയും ചെയ്യുന്നു. സ്ഥിരമായി ഈ നിറങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കാം. ഇത് പോസിറ്റീവ് ഊര്‍ജ്ജം നിങ്ങളില്‍ നിറക്കുന്നു.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് അവരെ ഭരിക്കുന്നത് ബുധനാണ്. ബുധന്റെ നേട്ടത്തിനും സര്‍പ്പോവപരി ജീവിതം സന്തോഷത്തിന്റേതാവുന്നതിനും വേണ്ടി കറുപ്പ് നിറം ധരിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറക്കുകയും ജീവിതത്തില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ദിനവും ഈ നിറം ധരിക്കുന്നത് നല്ലതാണ്.
മകം
മകം നക്ഷത്രക്കാര്‍ക്ക് അവരെ ഭരിക്കുന്ന ഗ്രഹം എന്ന് പറയുന്നത് കേതുവാണ്. കേതു ഗ്രഹത്തിന്റെ അനുഗ്രഹം ഇവരോടൊപ്പം ഉണ്ടാവുന്നു. ഈ നക്ഷത്രത്തില്‍ ജനിച്ചവരുടെ ഭാഗ്യ നിറം എന്ന് പറയുന്നത് പച്ച, മഞ്ഞ, പീച്ച് എന്നീ നിറങ്ങളാണ്. ഇത് നിങ്ങളെ എല്ലാ പ്രതിസന്ധികളില്‍ നിന്നും രക്ഷിക്കുന്നു. സര്‍വ്വ സൗഭാഗ്യവും സമൃദ്ധിയും നിങ്ങളെ തേടി വരും സംശയം വേണ്ട.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ധരിക്കേണ്ട നിറം എന്ന് പറയുന്നത് വെള്ളയും ബ്രൗണുമാണ്. ഇവരെ ഭരിക്കുന്ന ഗ്രഹം ശുക്രനാണ്. അതുകൊണ്ട് തന്നെ ദോഷഫലങ്ങളെ സ്വാധീനിക്കാതിരിക്കുന്നതിനും ജീവിതം സന്തോഷപ്രദമാക്കുന്നതിനും ഈ നിറങ്ങള്‍ ധരിക്കാം. ഇത് നെഗറ്റീവ് ഊര്‍ജ്ജത്തില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് സൂര്യനാണ് ഇവരുടെ ഗ്രഹം. ഉത്രം നക്ഷത്രക്കാര്‍ എപ്പോഴും ഇഷ്ടപ്പെടുന്നതും ധരിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നതും നീലയാണ്. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലുള്ള മാറ്റങ്ങള്‍ക്കും ഇത് കാരണമാകുന്നു. നിങ്ങള്‍ക്ക് പോസിറ്റീവിറ്റി നിലനിര്‍ത്തുന്നതിനും ഈ നിറങ്ങള്‍ സഹായിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു.

അത്തം
അത്തം നക്ഷത്രക്കാരെ ഭരിക്കുന്നത് ചന്ദ്രനാണ്. ചന്ദ്രന്റെ ഭരണത്തിന്‍ കീഴില്‍ സൗഭാഗ്യവും സന്തോഷവും നിറക്കുന്നതിന് വേണ്ടി ധരിക്കേണ്ട ഭാഗ്യ നിറങ്ങള്‍ എന്നത് പച്ച, വെള്ള എന്നിവയാണ.് ഇത് നിങ്ങളുടെ ജീവിതത്തിലും ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നിറക്കുന്നു. ചന്ദ്രന്റെ അനുഗ്രഹവും ഭാഗ്യ നിറവും ജീവിതത്തെ മാറ്റി മറിക്കുന്നു.
ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കി ഐശ്വര്യം നിറക്കുന്നതിന് വേണ്ടി പച്ചയാണ് ധരിക്കേണ്ടത്. ഇവരുടെ ഭരണ ഗ്രഹം എന്നത് ചൊവ്വയാണ്. ചൊവ്വയുടെ സ്ഥാനം ജാതകത്തില്‍ ശക്തമെങ്കില്‍ ഇവരുടെ ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള ദോഷഫലങ്ങളും ഉണ്ടാവുന്നില്ല. എന്ന് മാത്രമല്ല സന്തോഷവും വര്‍ദ്ധിക്കുന്നു. ദിനങ്ങള്‍ മാറുന്നതില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നു.
ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് അവരെഭ ഭരിക്കുന്ന ഗ്രഹം എന്നത് രാഹുവാണ്. രാഹുവിനെ പ്രീതിപ്പെടുത്തുന്നതിനും ജീവിതം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിനും സഹായിക്കുന്നത് പച്ച നിറമാണ്. അതുകൊണ്ട് ചോതി നക്ഷത്രക്കാരുടെ ഭാഗ്യനിറമായി കണക്കാക്കുന്നത് പച്ചയാണ്. അനുകൂലമായ പല സാഹചര്യങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് വ്യാഴമാണ് അവരുടെ ഭാഗ്യ ഗ്രഹമായി കണക്കാക്കുന്നത്. ഇവര്‍ ധരിക്കേണ്ട ഭാഗ്യ നിറങ്ങളുടെ കൂട്ടത്തില്‍ പച്ചയാണ് ഇവരില്‍ സന്തോഷവും സമൃദ്ധിയും കൊണ്ട് വരുന്നത്. മഞ്ഞ നിറവും ഉത്തമമായി കണക്കാക്കുന്നത്. ഇതെല്ലാം ഐശ്വര്യത്തിന് സഹായിക്കുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നതിനും സഹായിക്കുന്നു.
അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് ശനിയാണ് അവരെ ഭരിക്കുന്നത്. അതുകൊണ്ട് തന്നെ ശനിയുടെ സാന്നിധ്യം ശക്തമാക്കുന്നതിനു് അനുകൂല ഫലങ്ങള്‍ക്കും വേണ്ടി ചുവപ്പ് നിറവും തവിട്ട് നിറവും ഇവര്‍ക്ക് തിരഞ്ഞെടുക്കാം. ആത്മീയ കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ നേട്ടങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നു. എല്ലാ തരത്തിലുള്ള നെഗറ്റീവ് എനര്‍ജിയും ഇല്ലാതാവുന്നു.

തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് അവരെ ഭരിക്കുന്ന ഗ്രഹം എന്നത് ബുധനാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. ഓറഞ്ച് നിറമാണ് ഇവര്‍ക്ക് ഭാഗ്യം നല്‍കുന്നത്. ജീവിതം സന്തോഷത്തിന്റെതായി മാറുന്നതാണ്. ഓറഞ്ച് നിറം ധരിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. ജീവിതം നിങ്ങളില്‍ കൂടുതല്‍ കരുണ കാണിക്കും ഈ അവസരങ്ങളില്‍.
മൂലം
മൂലം നക്ഷത്രക്കാര്‍ക്ക് കേതുവാണ് അവരെ ഭരിക്കുന്ന ഗ്രഹം. ഇവര്‍ സമാധാനം ആഗ്രഹിക്കുന്നവരായത് കൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് അനുയോജ്യമായ നിറം എന്ന് പറയുന്നത് വെള്ളയാണ്.. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറക്കുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികളേയും മറികടക്കാന്‍ നിങ്ങളെ പ്രാപ്്തരാക്കുന്നു.
പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് അവരെ ഭരിക്കുന്ന ഗ്രഹം ശുക്രനാണ്. ഈ നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതം സന്തോഷത്തിന്റേതാക്കി മാറ്റുന്നതിന് സഹായിക്കുന്ന നിറം ക്രീം, മഞ്ഞ എന്നീ നിറങ്ങളാണ്. ഇത് നിങ്ങളുടെ ജീവിതം സന്തോഷത്തിന്റേതാക്കി മാറ്റുന്നു. മാത്രമല്ല എല്ലാ തരത്തിലുള്ള ദോഷങ്ങളേയും ഇല്ലാതാക്കുകയും ചെയ്യുന്നു. ദോഷഫലങ്ങളെ പൂര്‍ണമായും നശിപ്പിക്കുന്നു ഈ നിറങ്ങള്‍.
ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് അവരെ ഭരിക്കുന്ന ഗ്രഹം സൂര്യനാണ്. സൂര്യന്റെ തീക്ഷണത പോലെ ഭാഗ്യം തെളിയുന്നതിന് വേണ്ടി ഇവര്‍ക്ക് അനുഗ്രഹിക്കപ്പെട്ട ഭാഗ്യ നിറങ്ങള്‍ പത്തയും ഓറഞ്ചുമാണ്. ഈ രണ്ട് നിറങ്ങളും ജീവിതത്തില്‍ സന്തോഷം നിറക്കുന്നവയാണ്. ഇത് പോസിറ്റീവ് ഊര്‍ജ്ജവും നിങ്ങള്‍ക്ക് നല്‍കുന്നു. നിങ്ങളുടെ ജീവിത് തന്നെ മാറി മറിയുന്നു.
തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നതാണ് ചുവപ്പ്, നീല എന്നീ നിറങ്ങളാണ്. ഇത് കൂടാതെ ഇവരെ ഭരിക്കുന്ന ഗ്രഹം എന്നത് ചന്ദ്രനാണ്. എല്ലാ തരത്തിലും ജീവിതം സന്തോഷത്തിന്റേതാക്കി മാറ്റുന്നതിന് സാധിക്കുന്നതാണ് ഇതിലൂടെ ജീവിതത്തില്‍ സര്‍വ്വ സൗഭാഗ്യങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളുണ്ടാവുന്നു.
അവിട്ടം
അവിട്ടം നക്ഷത്രക്കാരെ ഭരിക്കുന്ന ഗ്രഹം എന്നത് ചൊവ്വയാണ്. ചൊവ്വാഗ്രഹത്തിന്റെ സ്വാധീനം ഇവരെ നല്ല രീതിയില്‍ സഹായിക്കുന്നു. ഇവര്‍ ധരിക്കേണ്ട നിറം എന്നത് മഞ്ഞയും ചുവപ്പുമാണ്. ഇതിലൂടെ ഭാഗ്യ ഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. ജീവിതം സന്തോഷത്തിന്റേതായി മാറുകയും ചെയ്യുന്നു. എല്ലാ അര്‍ത്ഥത്തിലും മികച്ച ഫലങ്ങള്‍ ഉണ്ടാവുന്നു. ഐശ്വരവും സമ്പത്സമൃദ്ധിയും എപ്പോഴും നിലനില്‍ക്കുന്നു.
ചതയം
ചതയം നക്ഷത്രക്കാര്‍ക്ക് രാഹുവാണ് ഇവരെ ഭരിക്കുന്ന ഗ്രഹം. ഇതിന്റെ ഫലമായി ഇവരുടെ ജീവിതം അനുകൂലാവസ്ഥകളിലൂടെ കടന്നു പോവുന്നതിനുള്ള സാധ്യതയുണ്ട്. ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങള്‍ ഭാഗ്യ നിറങ്ങളായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് തന്നെ നിര്‍ബന്ധമായും നിങ്ങള്‍ക്ക് ഈ നിറങ്ങള്‍ ധരിക്കാന്‍ ശ്രമിക്കാം. ജീവിതത്തിലുണ്ടാവുന്ന അനുകൂല മാറ്റങ്ങള്‍ക്ക് ഈ നിറങ്ങള്‍ കാരണമാകുന്നു.
പൂരുരുട്ടാതി
പുരുരുട്ടാതി നക്ഷത്രക്കാരെ ഭരിക്കുന്ന ഗ്രഹം വ്യാഴമാണ്. വ്യാഴത്തിന്റെ അനുകൂല സാന്നിധ്യം ഇവരുടെ ജീവിതത്തില്‍ ഐശ്വര്യവും ശുഭയോഗങ്ങളും പ്രദാനം ചെയ്യുന്നു. ഇവരുടെ ഭാഗ്യ നിറവും മഞ്ഞയും ചുവപ്പും തന്നെയാണ്. ഇത് നിങ്ങളില്‍ മികച്ച നേട്ടങ്ങളിലേക്കുള്ള ചുവട് വെപ്പിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ജീവിതം സന്തോഷത്തിന്റേതായി മാറുന്നു.
ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് അവരെ ഭരിക്കുന്ന ഗ്രഹം എന്നത് ശനിയാണ്. ഇവരിലും അനുകൂല സാന്നിധ്യമായി മാറുന്നത് ചുവപ്പും മഞ്ഞയും നിറങ്ങള്‍ തന്നെയാണ്. ഇത് നിങ്ങളുടെ ഭാഗ്യം ഇരട്ടിയാക്കുന്നു. ജീവിതത്തില്‍ അനുകൂല സാഹചര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നു. സമ്മര്‍ദ്ദങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസവും സമാധാനവും ലഭിക്കും.
രേവതി
രേവതി നക്ഷത്രക്കാര്‍ക്ക് അവരെ ഭരിക്കുന്ന ഗ്രഹം എന്ന് പറയുന്നത് കേതുവാണ്. കേതുവിന്റെ ദോഷഫലങ്ങളെ പ്രതിരോധിക്കുന്നതിനും ഗുണഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി നിങ്ങള്‍ക്ക് റോസ് നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കാവുന്നതാണ്. ഇത് നിങ്ങളില്‍ ഭാഗ്യം കൊണ്ട് വരുന്നതാണ്. നിയന്ത്രിക്കേണ്ടതായ എല്ലാ കാര്യങ്ങളിലും പോസിറ്റീവിറ്റി നിറക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല.



Click it and Unblock the Notifications












