Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ജൂണ്‍ മാസത്തില്‍ നിര്‍ഭാഗ്യം ഈ രാശിക്കാരെ വിട്ടൊഴിയില്ല
പുതിയ മാസത്തിന് തുടക്കം കുറിക്കുന്നതിന് ഇനി വെറും ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. എന്നാല്‍ എല്ലാ പുതിയ തുടക്കവും പുതിയ പ്രതീക്ഷകളുടേതാണ്. എന്നാല്‍ പ്രതീക്ഷകളില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് അല്പം ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. ഓരോ അവസ്ഥയിലും നാം മുന്നോട്ട് പോവുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് രാശിഫലം, ജൂണ്‍ മാസത്തില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ഏതൊക്കെ രാശിക്കാണ് എന്ന് അറിയുന്നതിന് ആഗ്രഹമുണ്ടോ? എന്നാല്‍ അതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

രാശിമാറ്റങ്ങള്‍ പല വിധത്തില്‍ സംഭവിക്കുമ്പോള്‍ അത് നിങ്ങളില്‍ ഓരോരുത്തരേയും എങ്ങനെ ബാധിക്കുന്നു എന്നത് പ്രധാനപ്പെട്ടത് തന്നെയാണ്. ഓരോ രാശിക്കാര്‍ക്കും ജൂണ്‍ മാസത്തില്‍ ഉണ്ടാവുന്ന നെഗറ്റീവ് ഫലങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. നിര്ഭാഗ്യമുണ്ടാവുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
ജൂണ്‍ മാസത്തില്‍ മേടം രാശിക്കാര്‍ക്ക് അത്ര നല്ല ഫലങ്ങള്‍ ലഭിക്കണം എന്നില്ല. വിവാഹിതരായവര്‍ക്ക് ബന്ധത്തില്‍ അത്ര സുഖകരമായ അനുഭവമായിരിക്കില്ല ഉണ്ടാവുക. ഇത് പലപ്പോഴും ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. മാനസികാരോഗ്യം അല്പം മോശമായിരിക്കും. അതുകൊണ്ട് തന്നെ എടുക്കുന്ന ഓരോ തീരുമാനവും വളരെയധികം ശ്രദ്ധിക്കണം. ഓരോ അവസ്ഥയിലും നിങ്ങള്‍ക്ക് നിവരാന്‍ ആവാത്ത വിധം അകപ്പെട്ട് പോവുന്നതിനുള്ള സാധ്യതയും തള്ളിക്കളയേണ്ടതില്ല. എന്ത് കാര്യം ചെയ്യുന്നതിന് മുന്‍പും അല്പം ആലോചിച്ചാല്‍ പല പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് രക്ഷപ്പെടാവുന്നതാണ്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്കും ജൂണ്‍ മാസം അത്രക്ക് മികച്ചതായിരിക്കില്ല. കാരണം പലപ്പോഴും പദ്ധതികള്‍ പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് വിജയത്തിലേക്ക് എത്തിക്കുന്നതിന് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ഈ മാസം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. മറ്റുള്ളവരോട് എല്ലാം തുറന്ന് പറയരുത്. അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. പലപ്പോഴും ആവശ്യമില്ലാതെ പ്രകോപിപ്പിക്കുന്നതിന് ശ്രമിക്കുന്നവര്‍ക്കിടയില്‍ നിശബ്ദമായിരിക്കുന്നതിന് ശ്രദ്ധിക്കണം. വൈകാരികപരമായി ഒന്നിനേയും സമീപിക്കരുത്. അത് നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ പരാജയം ഉണ്ടാക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പലപ്പോഴും അവരുടെ പങ്കാളികളില്‍ നിന്ന് പോലും അകല്‍ച്ച നേരിടേണ്ടതായി വരുന്നുണ്ട്. മറ്റുള്ളവരെ മനസ്സിലാക്കാന്‍ സാധിക്കാത്തതിനാല്‍ അത് ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അഹങ്കാരം പലപ്പോഴും ജൂണ്‍ മാസത്തില്‍ ഇവരെ അന്ധരാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. സാമ്പത്തിക ലാഭത്തിലേക്ക് അടുക്കുമെങ്കിലും അവസാന നിമിഷം അത് നഷ്ടമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം.

വൃശ്ചികം രാശി
പണം നിക്ഷേപിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം ഇത് സാമ്പത്തിക പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും നെഗറ്റീവ് ഫലമാണ് നിങ്ങള്ക്കുണ്ടാക്കുന്നത്. നിങ്ങളുടെ സന്തോഷം ത്യജിക്കുന്ന പല കാര്യങ്ങളും സംഭവിക്കുകയും ചെയ്യുന്നുണ്ട്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ ജോലിക്കാര്യത്തില്‍ വളരെയധികം പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. അത് പലപ്പോഴും ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വരെ എത്തുന്നു. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന അവസ്ഥയും ഈ മാസം മകരം രാശിക്കാര്ക്കുണ്ടാവുന്നുണ്ട്. എല്ലാത്തിനുമുപരി ചെയ്യുന്ന പല കാര്യങ്ങളും വിജയത്തിലേക്ക് എത്താതെ പരാജയം അനുഭവിക്കേണ്ടി വരുന്ന അവസ്ഥയും ഉണ്ടാവുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കുള്ള സാധ്യത ജൂണ്‍ മാസത്തില്‍ ഉണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് പരമാവധി ഒഴിഞ്ഞ് നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. ഒരിക്കലും അറിയാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ പോവരുത്. ഉപദേശിക്കാന്‍ മിനക്കെടരുത്. ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ശ്രദ്ധയോടെ വേണം മുന്നോട്ടുള്ള ഓരോ ചുവടും എന്നതാണ് കുംഭം രാശിക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യം.



Click it and Unblock the Notifications
