Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ദുര്‍വ്വാശിയും പിടിവാശിയും ഈ രാശിക്കാര്‍ മാറ്റില്ല
ചില രാശിക്കാര്‍ക്ക് എത്രയൊക്കെ പിടിച്ച് നിര്‍ത്തിയാലും അവരുടെ പിടിവാശി പലപ്പോഴും അവരെ പ്രശ്നത്തിലാക്കുന്നുണ്ട്. ചിലര്‍ പിടിവാശിയില്‍ തെറ്റു തിരുത്താന്‍ പലപ്പോഴും തയ്യാറാവുന്നില്ല എന്നുള്ളതാണ് സത്യം. ചില പ്രത്യേക രാശിക്കാര്‍ എത്രയൊക്കെ വേണ്ടെന്ന് വെച്ചാലും അവരുടെ പിടിവാശി വിടാന്‍ തയ്യാറാവില്ല എന്നുള്ളതാണ്. ഈഗോ അല്ലെങ്കില്‍ പിടിവാശി പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. തലപോയാലും പിടിവാശി ഉപേക്ഷിക്കില്ല എന്ന് വിചാരിക്കുന്നവരായിരിക്കും ഇവരെല്ലാവരും.
അതുകൊണ്ട് തന്നെ ഓരോ രാശിക്കും ഉണ്ടാവുന്ന അസ്വസ്ഥതകള്‍ പലപ്പോഴും ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഏതൊക്കെ രാശിക്കാരാണ് ജീവിതത്തില്‍ ഈഗോ വിടാതെ ദുര്‍വ്വാശിയും പിടിവാശിയും ആയി നില്‍ക്കുന്നത് എന്നുള്ളത് പലപ്പോഴും ആര്‍ക്കും അറിയില്ല. ഇവരെക്കുറിച്ച് ഒന്ന് അറിയുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ

ഇടവം രാശി
അനിയന്ത്രിതമായി കാര്യങ്ങളെ കൈകാര്യം ചെയ്യുന്നവരാണ് ഇടവം രാശിക്കാര്‍. അവരുടെ പേരിനെപ്പോലെ, അവര്‍ സ്ഥിരവും വിശ്വസനീയവുമായ ആളുകളാണ്. പക്ഷേ അവര്‍ എപ്പോഴും അല്പം വേഗതയില്‍ സ്വന്തം ഇഷ്ടത്തിന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. ഇതിനെതിരെ മറ്റ് ആളുകള്‍ ആജ്ഞാപിക്കുമ്പോള്‍ അവരോട് വളരെയധികം മോശമായി പ്രതികരിക്കും. പലപ്പോഴും ഇടവം രാശിക്കാരുടെ വിട്ടുവീഴ്ചയില്ലാത്ത സ്വഭാവം പലപ്പോഴും ജീവിതത്തിന്റെ നെഗറ്റീവ് വശങ്ങള് മുറുകെ പിടിക്കാന്‍ അവരെ നിര്‍ബന്ധിക്കുന്നു. ഇത് പലപ്പോഴും നല്ലതിനേക്കാള്‍ കൂടുതല്‍ ദോഷം ചെയ്യും. ഈഗോ എന്നത് ഇവരെ കഴിഞ്ഞേ ഉള്ളൂ എന്ന് നമുക്ക് തോന്നാം. അത്രക്കും പ്രശ്നങ്ങളും പിടിവാശിയും ഇവരുടെ കൂടെയുണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അഹങ്കാരമാണ് ഇവരുടെ മുഖമുദ്ര. യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ച്ചക്കും ഇവര്‍ തയ്യാറാവില്ല. പക്ഷേ പലപ്പോഴും മറ്റുള്ളവര്‍ വിലകുറച്ചതായി കാണപ്പെടുമ്പോള്‍ അവര്‍ ഇവരില്‍ നിന്നും അകന്നു പോവുന്നു. ഇവര്‍ പറയുന്നതില്‍ മാത്രം ന്യായം കണ്ടെത്തുന്നതിന് ശ്രമിക്കുന്നവരായിരിക്കും ഇവര്‍. ഇവരോട് വഴക്കിടുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം ഇവര്‍ക്ക് തങ്ങളുടെ അധികാരപരിധിയില്‍ യാതൊരു വിധത്തിലും മറ്റുള്ളവര്‍ ഇടപെടുന്നത് ഇഷ്ടമല്ല. ഒരുകാര്യം ചെയ്യാന്‍ തീരുമാനിച്ചാല്‍ ഒരിക്കലും ഇവര്‍ അതില്‍ നിന്ന് പിന്മാറില്ല. അത് മാത്രമല്ല ബന്ധങ്ങളില്‍ സത്യ സന്ധത കാണിച്ചില്ലെങ്കില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും ഇവര്‍ തയ്യാറാവുകയില്ല. ഈഗോ തന്നെയായിരിക്കും ഇവര്‍ക്ക് എപ്പോഴും പുറമേക്ക് കാണുന്നത്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ വളരെയധികം വെല്ലുവിളികള്‍ നേരിടുന്നവരായിരിക്കും. പക്ഷേ ആത്മനിയന്ത്രണം ഇവരില്‍ ഉണ്ടായിരിക്കും. ഇവരുമായി ഒരിക്കലും തര്‍ക്കിക്കാന്‍ പോവരുത്. അനാവശ്യമായുള്ള പിടിവാശി പലപ്പോഴും ഇവരെ അബദ്ധത്തില്‍ ചാടിക്കും. ഇവരുമായി തര്‍ക്കിക്കുമ്പോള്‍ അത് നിങ്ങളുടെ ബന്ധങ്ങളില്‍ പ്രശ്നമുണ്ടാക്കുന്നുണ്ട്. പലപ്പോഴും മാപ്പ് പറയേണ്ട കാര്യങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് പലപ്പോഴും വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. ഒരിക്കലും അവരുടെ പിടിവാശിയുടെ നിലപാട് ഉപേക്ഷിക്കാന്‍ അവര്‍ അനുവദിക്കില്ല. സ്ത്രീകളാണ് ഇവരില്‍ പിടിവാശിക്കാരില് കൂടുതല്‍. അതുകൊണ്ട് തന്നെ ഒരു കാരണവശാലും ഇവരോട് തര്‍ക്കിക്കാന്‍ പോവരുത്. ഇത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തുന്നുണ്ട്.

കുംഭം രാശി
കുംഭം രാശിക്കാര്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ അവര്‍ അതില്‍ നിന്ന് പുറത്ത് കടക്കാന്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുന്നു. അതിനെ പോസിറ്റീവ് ആയി മാറ്റുന്നതിന് ശ്രദ്ധിക്കുമ്പോള്‍ കൂടുതല്‍ വെല്ലുവിളികള്‍ ഇവരില്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ഏറ്റവും സ്വതന്ത്രമായ രാശിചിഹ്നമായ കുംഭം രാശി പുരോഗമനപരവും സമൂലവും പലപ്പോഴും വിവാദപരവുമായ ആശയങ്ങളുമായി ബന്ധപ്പെട്ടതാണ്. പലപ്പോഴും ഇവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുന്നതിന് അല്പം ബുദ്ധിമുട്ടായിരിക്കും. തെറ്റ് സംഭവിച്ചാല്‍ പോലും പലപ്പോഴും അതിനെ തിരിച്ചറിയുന്നതിനും അത് സ്വീകരിക്കുന്നതിനും പലപ്പോഴും ഇവര്‍ക്ക് സാധിക്കുന്നില്ല.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പലപ്പോഴും മത്സരബുദ്ധിയായിരിക്കും കൂടെയുണ്ടാവുന്നത്. എങ്കിലും വളരെയധികം മോശം സ്വഭാവങ്ങളും ഇവരിലുണ്ടാവുന്നുണ്ട്. ഞാന്‍ പറയുന്നതാണ് ശരി എന്ന് വിചാരിക്കുന്നവരായിരിക്കും ഇവര്‍. തെറ്റുപറ്റാത്തവര്‍ ആരും ഉണ്ടാവില്ല എന്നാല്‍ ആ തെറ്റിനെ തെറ്റാണെന്ന് കരുതി അത് തിരുത്താന്‍ ആണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ഒരിക്കലും ഇവര്‍ തെറ്റ് തിരുത്താന്‍ തയ്യാറാവില്ല. എന്ന് മാത്രമല്ല എല്ലാ കാര്യവും ശരിയെന്ന് വിശ്വസിക്കുന്നവരായിരിക്കും മേടം രാശിക്കാര്‍. തര്ക്കമൊഴിവാക്കുന്നതിന് വേണ്ടി മാത്രം ഇവര്‍ പലപ്പോഴും പ്രശ്നങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നുണ്ട്. എങ്കിലും അല്പം ശ്രദ്ധിച്ച് മാത്രമേ ഇവരോട് ഇടപെടാന്‍ പറ്റുകയുള്ളൂ.



Click it and Unblock the Notifications
