Latest Updates
-
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും -
മീനത്തില്‍ ആരംഭമായി ഗ്രഹമാറ്റങ്ങള്‍: ഈ നക്ഷത്രക്കാരില്‍ വെച്ചടി വെച്ചടി കയറ്റം, ധനം കൈനിറയ്ക്കും -
Rashiphalam: ഇന്ന് ശുക്ലയോഗം, അറിയണം 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം എപ്രകാരമെന്ന് -
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത്
ഏറ്റവും റൊമാന്റിക് ആയവര്‍ ഈ രാശിക്കാര്‍
രാശിചിഹ്നങ്ങള്‍ ഒരു മനുഷ്യന്റെ ജീവിതകാലം പ്രവചിക്കുന്നു. ഗ്രഹനിലയിലെ മാറ്റങ്ങളും ജനനരാശി അടിസ്ഥാനമാക്കിയും ഒരു വ്യക്തിയെക്കുറിച്ച് മനസ്സിലാക്കുന്നതിന് ഇതിനേക്കാള്‍ എളുപ്പമായതൊന്നില്ല. ഒരാളുടെ ജീവിതത്തിലെ നല്ലതും ചിത്തയുമായ കാര്യങ്ങള്‍ മുന്‍കൂട്ടി ഗണിക്കാനും ഒരാളുടെ സവിശേഷതകള്‍ മനസിലാക്കാനും രാശി ഗുണം ചെയ്യുന്നു.
ലോകമെമ്പാടുമുള്ള ആളുകള്‍ സമാനരാണെങ്കിലും അവര്‍ സ്വയം പെരുമാറുന്ന രീതിയില്‍ വ്യത്യസ്തരാണ്. ഈ വിഷയത്തില്‍ വരുമ്പോള്‍ രാശിചിഹ്നങ്ങള്‍ക്ക് വ്യത്യസ്ത സ്വഭാവങ്ങളുണ്ട്. ചില രാശിചിഹ്നങ്ങളില്‍ ജനിക്കുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ റൊമാന്റിക് ആയാണ്. നിങ്ങളോ നിങ്ങളുടെ പങ്കാളിയോ അവരില്‍ ഒരാളാണോ എന്നറിയാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഈ ലേഖനത്തില്‍ 12 രാശി ചിഹ്നത്തിലേയും വച്ച് ഒരു ബന്ധത്തില്‍ ഏറ്റവും റൊമാന്റിക് ആയ രാശി ചിഹ്നങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

മീനം
12 രാശിചിഹ്നങ്ങളിലും വച്ച് ഏറ്റവും റൊമാന്റിക് ആയ രാശിക്കാരാണ് മീനം രാശിക്കാര്‍. ഏറ്റവും വൈകാരികമായ ഇവര്‍ അങ്ങേയറ്റം സെന്‍സിറ്റീവുമാണ്. മീനം രാശിക്കാരുടെ പങ്കാളിയെ സംബന്ധിച്ചിടത്തോളം ഇത് വളരെ മനോഹരമായിരിക്കും, കാരണം അവരുടെ ആഴത്തിലുള്ള സ്‌നേഹവും സഹാനുഭൂതിയും വളരെ ആത്മീയ ബന്ധത്തിന് അടിത്തറ പാകുന്നു. മീനം രാശിക്കാരുമായുള്ള കൂടിച്ചേരല്‍ സ്വയമേ പങ്കാളിക്ക് പ്രത്യേകത ഉളവാക്കുന്നതാകുന്നു. നിങ്ങള്‍ പറയാതെ തന്നെ പങ്കാളിയുടെ ശരീരഭാഷ മനസിലാക്കി മനസ് വായിച്ചെടുക്കാനുള്ള കഴിവുണ്ട് അവര്‍ക്ക്. അവരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് അര്‍ത്ഥശൂന്യമാണ്. യഥാര്‍ത്ഥത്തില്‍ അവരെ സ്‌നേഹിക്കുകയും മനസിലാക്കുകയും ചെയ്താല്‍ ഒരു ബന്ധത്തില്‍ മീനം രാശിക്കാരുടെ പ്രണയം അത്ഭുതാവഹമായിരിക്കും.

കന്നി
ഏറ്റവും റൊമാന്റിക് ആയ രണ്ടാമത്തെ സൂര്യ ചിഹ്നമാണ് കന്നി രാശിക്കാര്‍. അവര്‍ അനുകമ്പയുള്ളവരാണ്, മാത്രമല്ല അവര്‍ ഇഷ്ടപ്പെടുന്ന വ്യക്തിക്ക് അവരുടെ റൊമാന്റിക് വശം അങ്ങേയറ്റം പ്രകടിപ്പിക്കുന്നു. പലപ്പോഴും കന്നി രാശിക്കാരെ പ്രണയത്തിലാക്കാന്‍ അല്‍പം പ്രയാസമാണ്. എന്നാല്‍, ബാഹ്യമായ ഫ്‌ളര്‍ട്ടിംഗ് ശൈലികളേക്കാള്‍ സത്യസന്ധതയെയും തുറന്ന മനസ്സുമുള്ളവരെ അവര്‍ വിലമതിക്കുന്നു. ബുദ്ധിപരമായി അല്‍പം ഉയര്‍ന്നു നില്‍ക്കുന്നവരാണ് കന്നി രാശിക്കാര്‍. അതിനാല്‍, അലര്‍ക്ക് താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ സ്വന്തമായി പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന ഒരു പങ്കാളിയെ അവര്‍ ഇഷ്ടപ്പെടുന്നു.

മകരം
മകരം രാശിക്കാരായവര്‍ അവര്‍ ഇഷ്ടപ്പെടുന്ന വ്യക്തിയോട് റൊമാന്റിക് അവുക മാത്രമല്ല, അവരുടെ കുടുംബത്തെ സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിലൂടെ കുറച്ചുകൂടി ഒരുപടി മുന്നില്‍ നില്‍ക്കുന്നു. ഇത് സ്വാഭാവികമായും അവരെ മികച്ച റൊമാന്റിക് രാശിക്കാരാക്കുകയും അവരുടെ പങ്കാളിയോട് ഏറെ പ്രതിബദ്ധതയുള്ളവരാക്കുകയും ചെയ്യുന്നു. പല അടയാളങ്ങളില്‍ നിന്നും വ്യത്യസ്തമായി, മകരം രാശിക്കാര്‍ എളുപ്പത്തില്‍ പ്രണയത്തിലാകുന്നു. അല്‍പം ധാര്‍ഷ്ട്യമുള്ളവരാണ് മകരം രാശിക്കാര്‍. എങ്കിലും, ഇത് അവര്‍ക്ക് ആവശ്യമുള്ളത് നേടുന്നതില്‍ വിജയിക്കാന്‍ ഒരു വഴിയാകുന്നു. പൊതുവായി പറഞ്ഞാല്‍, മകരം രാശിക്കാര്‍ അവരുടെ പ്രിയപ്പെട്ടവരോട് വളരെ വിശ്വസ്തത പുലര്‍ത്തുന്നു. ഇവര്‍ക്ക് വിശ്വാസം വളരെ പ്രധാനമാണ്. സ്ഥിരതയുള്ള, ഉത്തരവാദിത്തമുള്ള ഒരു പങ്കാളിയെ അവര്‍ ഏറെ വിലമതിക്കുന്നു.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ അമിതമായി വൈകാരികത പ്രകടമാക്കുന്നവരും ഏറെ സെന്‍സിറ്റീവുമാണ്. മറ്റുള്ളവര്‍ക്ക് ഇവര്‍ നല്‍കുന്ന കരുതലാണ് അവരുടെ പ്രണയത്തിന്റെ തീവ്രത. വളരെ കരുതലുള്ള ഇവര്‍ ഒരു പ്രണയത്തില്‍ എല്ലാം സമര്‍പ്പിക്കുന്നു. കര്‍ക്കിടകം രാശിക്കാര്‍ വളരെ വിശ്വസ്തരും കാര്യങ്ങള്‍ പരിഹരിക്കാന്‍ ദൃഢനിശ്ചയമുള്ളവരുമാണ്. അവരുടെ പ്രിയപ്പെട്ടവരെ ശക്തമായി സംരക്ഷിക്കുകയും ചെയ്യും. വളരെ സെന്‍സിറ്റീവ് ആയ ഇവര്‍ പങ്കാളിയോടൊത്തുള്ള ജീവിതത്തില്‍ ഭക്തിയും വിശ്വസ്തതയും നല്‍കുന്നു.

ധനു
അമിതമായ കരുതല്‍ നല്‍കുന്നവരാണ് ധനു രാശിക്കാര്‍. അവരുടെ സ്‌നേഹം പ്രകടിപ്പിക്കുന്ന രീതിയും അമിത സുരക്ഷയിലൂടെ തന്നെ. ഒരു ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അല്‍പം കഠിനമാണ് ധനു രാശികള്‍. അവരുടെ വാത്സല്യം നേടാനും അവരുടെ ഹൃദയം പിടിച്ചെടുക്കാനും അല്‍പം പരിശ്രമം ആവശ്യമാണ്. വെല്ലുവിളികള്‍ ആസ്വദിക്കുന്നവരാണ് ധനു രാശിക്കാര്‍. പ്രത്യേകിച്ച് ആത്മവിശ്വാസമുള്ള മികച്ച പങ്കാളികളിലേക്ക് അവര്‍ ആകര്‍ഷിക്കപ്പെടുന്നു. ജീവിതത്തെില്‍ അവര്‍ ബന്ധങ്ങളെ പൂര്‍ണ്ണമായും ആസ്വദിക്കുന്നു. ധനു രാശിക്കാരെ പങ്കാളികളാക്കുന്നത് ഒരു ജീവിതകാലത്തെ അനുഭവമായിരിക്കും, കാരണം അവര്‍ പങ്കാളികളെ വാത്സല്യത്തോടെ സ്‌നേഹിക്കുന്നവരാകുന്നു.

ഇടവം
ഈ സൂര്യ ചിഹ്നമുള്ള ഒരാള്‍ക്ക് തികച്ചും അറിയാത്ത ഒരു സുഹൃത്തിനെ അസാധാരണമായ രീതിയില്‍ സ്‌നേഹം പ്രകടിപ്പിക്കുന്നതിലൂടെ അവരെ അത്ഭുതപ്പെടുത്താനാകും. വൈകാരികരും സ്‌നേഹത്തിന്റെ ആശയം ഇഷ്ടപ്പെടുന്നവരുമാണ് ഇടവം രാശിക്കാര്‍. അവരുടെ ജീവിത തീരുമാനങ്ങള്‍ ജാഗ്രതയോടെ പരിഗണിക്കുന്നതില്‍ അറിയപ്പെടുന്നവരാണ് ഇടവം രാശിക്കാര്‍. അവര്‍ക്ക് എന്താണ് വേണ്ടതെന്ന് ഉറപ്പായിക്കഴിഞ്ഞാല്‍ അവയില്‍ പൂര്‍ണ്ണ സ്വാധീനം അവര്‍ ചെലുത്തുന്നു. അവര്‍ അര്‍പ്പണബോധമുള്ളവരും പങ്കാളികളോട് കടുത്ത വിശ്വസ്ത പുലര്‍ത്തുന്നവരുമാണ്. പരിഗണനയും സാമാന്യബുദ്ധിയും കാണിക്കുന്ന ഒരു പങ്കാളിയെ അവര്‍ വിലമതിക്കുന്നു. പ്രണയത്തില്‍ ഇടവം രാശിക്കാര്‍ക്ക് പ്രതിബദ്ധത വളരെ പ്രധാനമാണ്. ഒരു ദീര്‍ഘകാല ബന്ധത്തില്‍ പങ്കാളിയുമായി റൊമാന്റിക് സമയം ചെലവഴിക്കാന്‍ പരമാവധി ശ്രമിക്കുന്നവരാണ് ഇടവം രാശിക്കാര്‍.



Click it and Unblock the Notifications











