For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ നക്ഷത്രങ്ങള്‍ക്ക് 2021 ഏറെ ഭാഗ്യം

2021-ലെ ഭാഗ്യ നക്ഷത്രങ്ങള്‍ ഇവയാണ്‌

|

നക്ഷത്രങ്ങള്‍ ഇന്ത്യക്കാരാണ് കൂടുതലായും നോക്കുന്നത് എന്നു പറയാം. ഇംഗ്ലീഷിലുളള ഡേററ് ഓഫ് ബര്‍ത്ത് എല്ലാ വര്‍ഷവും ഒരുപോലെ വരുമെങ്കിലും നക്ഷത്ര പ്രകാരം ഇതു വ്യത്യാസപ്പെട്ടു വരികയും ചെയ്യും.

എല്ലാ വര്‍ഷത്തേയും പോലെ 2021 നക്ഷത്ര ഫലവും പലര്‍ക്കും വ്യത്യസ്തങ്ങളാകും. ചിലര്‍ക്കിതു നല്ലതും ചിലതു മോശവുമെന്നു വേണം, പറയാന്‍. സമ്മിശ്ര ഫലമുള്ളവരുമുണ്ട്.

ജാതകത്തില്‍ തന്നെ പലര്‍ക്കും നക്ഷത്ര പ്രകാരം പല ഫലങ്ങളുണ്ടാകും. ഇത് ജനന സമയമനുസരിച്ചു വ്യത്യസ്തമാണ്. ജാതകത്തില്‍ പൊതുവേ പല യോഗങ്ങളുമുണ്ട്. ഇതില്‍ ഗജകേസരി യോഗം, രാജരാജ യോഗം എന്നിങ്ങനെ പല കാര്യങ്ങളുമുണ്ടെന്നു പറയാം. ഇതു പോലെ ദോഷം വരുത്തുന്ന കാര്യങ്ങളുമുണ്ട്.

പലപ്പോഴും ശനിയും ചൊവ്വയുമെല്ലാമാണ് ദോഷ ഫലങ്ങളായി പറയാണ്. എന്നാല്‍ ഇവ എല്ലായ്‌പ്പോഴും ദോഷ ഫലം വരുത്തണമെന്നുമില്ല. ശനിയില്‍ തന്നെ കണ്ടക ശനി, ഏഴര ശനി തുടങ്ങിയ കാലങ്ങളും നല്ലതു വരുത്തുന്ന സമയമുണ്ട്. പ്രത്യേകിച്ചും ദോഷങ്ങള്‍ തീര്‍ക്കാന്‍ വഴിപാടുകളും പൂജകളും ചെയ്യുമ്പോള്‍.

ഉണര്‍ന്നാല്‍ ഈ കണിയെങ്കില്‍ ദുര്‍ഭാഗ്യംഉണര്‍ന്നാല്‍ ഈ കണിയെങ്കില്‍ ദുര്‍ഭാഗ്യം

അശ്വതി

അശ്വതി

27 നാളുകളില്‍ ആദ്യത്തെ നാളായ അശ്വതിയ്ക്ക് 2019 പൊതുവേ നല്ലതാണ്. രാജരാജ യോഗമെന്നു വേണം, പറയാന്‍. എന്നാല്‍ ഗ്രഹനിലയില്‍ നീചരാജ യോഗം പോലുള്ളവയുള്ളയുണ്ടെങ്കില്‍ ദോഷപരിഹാരവും ചെയ്യണം. സഹോദര ഗുണം, ബന്ധുഗുണം, വരുമാനം തുടങ്ങിയ ഭാഗ്യങ്ങള്‍ ഇവര്‍ക്ക് ഉണ്ടാകും.

 ഭരണി

ഭരണി

ഇതു പോലെ ഭരണിയ്ക്കും പൊതുവേ നല്ല വര്‍ഷമാണ് ഇത്. ഇവര്‍ക്കും രാജ രോജ യോഗമെന്നാണ് പറയേണ്ടത്. ജോലി സംബന്ധമായി ഉയര്‍ച്ചയും വരുമാനവുമെല്ലാം ഫലമായി പറയുന്നു. നല്ല ജോലി, ജോലിയില്‍ പ്രൊമോഷന്‍ എന്നിവയെല്ലാം ഫലമായി പറയുന്നു.

കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രത്തിന് ഏറെ നല്ല സമയമാണ് 2019 എന്നു വേണം, പറയാന്‍. ഏറ്റവും മികച്ച സമയം എന്നു തന്നെ പറയാം. സാമ്പത്തികമായും മറ്റു സൗഭാഗ്യങ്ങളുമെല്ലാം വരാന്‍ സാധ്യതയുണ്ട്. മഹാവിഷ്ണുവിനേയും ശിവനേയും പ്രസാദിപ്പിയ്ക്കുന്നത് കൂടുതല്‍ നല്ലതാണ്. ബിസിനസ് രംഗത്തുള്ളവര്‍ക്ക നല്ല ഫലം, വിവാഹം കാത്തിരിയ്ക്കുന്നവര്‍ക്ക് വിവാഹം നടക്കുക തുടങ്ങിയ കാര്യങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്.

രോഹിണി

രോഹിണി

രോഹിണി നക്ഷത്രത്തിനും ഈ വര്‍ഷം രാജ രാജയോഗം അഥവാ നല്ലതു വരാനുളള സാധ്യതയുള്ള സമയമാണെന്നു വേണം, പറയാന്‍. പ്രത്യേകിച്ചും മഹാവിഷ്ണുവിനെ പ്രസാദിപ്പിച്ചാല്‍. ഇതു വരെയുണ്ടായിരുന്ന പല വൈഷമ്യങ്ങളില്‍ നിന്നും മോചനം നേടുന്ന സമയം കൂടിയാണ്.

മകയിരം

മകയിരം

മിഥുനക്കൂറില്‍ പെട്ട മകയിരം നക്ഷത്രക്കാര്‍ക്ക് 2019 നല്ലതാണ്. ഇവര്‍ക്കു കണ്ടക ശനിയാണെങ്കില്‍ പോലും വീടു വാങ്ങുന്നതുള്‍പ്പെടെ ഭാഗ്യങ്ങള്‍ നടക്കുന്ന വര്‍ഷമാണ് 2019 എന്നു വേണം, പറയാന്‍. ഭൂമി, വാഹന പ്ലാനുകളുണ്ടെങ്കില്‍ ഇതും നടക്കും.

അവിട്ടം

അവിട്ടം

അവിട്ടം നക്ഷത്രത്തിനും 2019 നല്ല ഫലമാണ് ശനിയാണെങ്കില്‍ പോലും പലപ്പോഴും ശനി ദശയിലും നല്ലതു നടക്കാറുണ്ട്. ഇത് ഗ്രഹ നിലയെ അടിസ്ഥാനപ്പെടുത്തിയിരിയ്ക്കും. ഈ നാളുകാര്‍ക്ക് ശനിയാണെങ്കിലും നല്ല യോഗമുളള, ഭാഗ്യമുളള വര്‍ഷമാണ് 2019 എന്നു പറയണം. വിദേശ യോഗം, കലാ സംബന്ധമായ കാര്യങ്ങളില്‍ ഉയര്‍ച്ചയുണ്ടാകുന്ന സമയമാണ് ഇതെന്നും പറയണം.

മകയിരം

മകയിരം

മിഥുനക്കൂറില്‍ പെട്ട മകയിരം നക്ഷത്രക്കാര്‍ക്ക് 2019 നല്ലതാണ്. ഇവര്‍ക്കു കണ്ടക ശനിയാണെങ്കില്‍ പോലും വീടു വാങ്ങുന്നതുള്‍പ്പെടെ ഭാഗ്യങ്ങള്‍ നടക്കുന്ന വര്‍ഷമാണ് 2019 എന്നു വേണം, പറയാന്‍. ഭൂമി, വാഹന പ്ലാനുകളുണ്ടെങ്കില്‍ ഇതും നടക്കും.

ആയില്യം

ആയില്യം

2019ല്‍ ഭാഗ്യമുള്ള, നല്ല യോഗമുള്ള മറ്റൊരു നക്ഷത്രമാണ് ആയില്യം എന്നു പറയാം. കലാകാരന്മാര്‍ക്കു പ്രത്യേകിച്ചും. ഇതുപോലെ രാഷ്ട്രീയക്കാര്‍ക്കും ഈ നാളില്‍ പെട്ടവര്‍ക്ക് 2019 ഏറെ ഗുണ ഫലങ്ങള്‍ നല്‍കുമെന്നു വേണം, പറയാന്‍.

അത്തം

അത്തം

അത്തം ശനിയാണെങ്കിലും പൊതുവേ ഭാഗ്യമുള്ള സമയമാണ്. മഹാവിഷ്ണുവിനെ പ്രസാദിപ്പിയ്ക്കുന്നത് നല്ല ഫലം നല്‍കും. നല്ല ജോലി, വിദേശ വാസ യോഗം, കര്‍മ മേഖലയില്‍ വിജയം എന്നിവയെല്ലാം അത്തത്തിന് ഈ വര്‍ഷം ഫലമായി വരുന്നു. ബിസിനസിന്. ഏറ്റവും നല്ല സമയമാണ് 2019.

തിരുവോണം

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ക്ക് ഏറെ മികച്ചൊരു സമയമാണ് 2019 എന്നു വേണം, പറയാന്‍. ധന ഭാഗ്യം ഏറെയുള്ള സമയം. വെറുതേയിരുന്നാല്‍ പോലും പണം ലഭിയ്ക്കുന്ന വിധത്തില്‍ ഭാഗ്യമുളള സമയമാണ് ഇതെന്നു പറയാം.

വിശാഖം

വിശാഖം

വിശാഖം നക്ഷത്രത്തിനും 2019 പൊതുവേ ഗുണം നല്‍കുന്ന ഒന്നാണ്. വിശാഖം ഏഴര ശനി മാറി നില്‍ക്കുന്ന അവസ്ഥയാണ്. സംഗീത വാസനയുളളക്ക് കൂടുതല്‍ നല്ലതാണ്. വീടിന്, വാഹനത്തിന്.

അനിഴം

അനിഴം

അനിഴം നക്ഷത്രത്തിനും ശനി സമയമാണെങ്കിലും 2019 ഭാഗ്യങ്ങള്‍ നല്‍കുന്ന വര്‍ഷമാണ്. വസ്ത്ര -വാഹന ഭാഗ്യം, കര്‍മ മേഖലയില്‍ ഉയര്‍ച്ച, വിവാഹം, പ്രണയ വിജയം തുടങ്ങിയവ ഫലമായി പറയുന്നു.

ഉത്രം

ഉത്രം

ഉത്രം നക്ഷത്രക്കാര്‍ക്കും പൊതുവേ 2019 ഭാഗ്യമാണ്. കണ്ടക ശനിയെങ്കിലും മഹാവിഷ്ണുവിനെ പ്രസാദിപ്പിയ്ക്കുന്നതു നല്ലതാണ്. വാഹന യോഗം, വസ്ത്ര യോഗം തുടങ്ങിയ പല യോഗങ്ങളുമുണ്ട്.

മൂലം, ചോതി

മൂലം, ചോതി

മൂലം, ചോതി, ചതയം എന്നീ നക്ഷത്രങ്ങള്‍ക്കും രാജരാജ യോഗം, അതായ് ഏറെ ഭാഗ്യമുള്ള സമയമാണ് ഇതെന്നു വേണം, പറയാന്‍.

English summary

These Are The Most Lucky Birth Stars Of 2021

These Are The Most Lucky Birth Stars Of 2019, Read more to know about,
X
Desktop Bottom Promotion