Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഈ രാശിക്കാര്‍ കോപത്തില്‍ മുമ്പന്‍മാര്‍
രാശിചിഹ്നങ്ങള്‍ ഒരു മനുഷ്യന്റെ ജീവിതകാലം പ്രവചിക്കുന്നു. ഗ്രഹനിലയിലെ മാറ്റങ്ങളും ജനനരാശി അടിസ്ഥാനമാക്കിയും ഒരു വ്യക്തിയെക്കുറിച്ച് മനസ്സിലാക്കുന്നത് ഇതിനേക്കാള്‍ എളുപ്പമായതൊന്നില്ല. ഒരാളുടെ ജീവിതത്തിലെ നല്ലതും ചിത്തയുമായ കാര്യങ്ങള്‍ മുന്‍കൂട്ടി ഗണിക്കാനും ഒരാളുടെ സവിശേഷതകള്‍ മനസിലാക്കാനും രാശി ഗുണം ചെയ്യുന്നു.
ഒരു വ്യക്തിയുടെ സ്വഭാവവും ഇതിലൂടെ ഗണിച്ച് പറയാവുന്നതാണ്. ഈ ലേഖനത്തില്‍ പന്ത്രണ്ട് രാശിചിഹ്നങ്ങളില്‍ വച്ച് ഏറ്റവും കോപാകുലരായ രാശിക്കാരെ പരിചയപ്പെടാം. ഇതില്‍ നിങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു നോക്കൂ.

മേടം
പന്ത്രണ്ട് രാശിചിഹ്നങ്ങളുടെ പട്ടികയില്‍ ആദ്യത്തെ രാശിചിഹ്നമായ മേടം രാശിക്കാരാണ് കോപത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നവര്‍. മാര്‍ച്ച് 21 നും ഏപ്രില്‍ 20 നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ തീരെ ക്ഷമയില്ലാത്തവരാണ്. മാത്രമല്ല അല്‍പം അഹംഭാവവും ഇവര്‍ക്ക് കൈമുതലായുണ്ട്. മറ്റുള്ളവരുടെ വാക്കുകളെയും വിമര്‍ശനത്തെയും ഇവര്‍ നിസ്സാരമായി മാത്രമേ എടുക്കാറുള്ളൂ. അതിനാല്‍, കോപം ഇവരില്‍ എപ്പോള്‍ വേണമെങ്കിലും ഉയര്‍ന്നുവരാം.

ചെറിയ കാര്യങ്ങളില്‍ തര്‍ക്കിക്കുന്നവര്‍
ചെറിയ കാര്യങ്ങളില്‍ പോലും തര്‍ക്കിക്കുന്ന സ്വഭാവക്കാരാണ് മേടം രാശിക്കാര്‍. ആരെങ്കിലും അവരോട് വിയോജിക്കുന്നത്, അവരെ ഏറ്റവും അലോസരപ്പെടുത്തുന്നു. മറ്റുള്ളവരോട് ചാടിക്കേറി കോപിച്ച് കഠിനമായ വാക്കുകള്‍ പറയുന്ന ശീലം ഇവര്‍ക്കുണ്ടെങ്കിലും പിന്നീട് അതില്‍ ഖേദം പ്രകടിപ്പിക്കുന്ന മനസ്സും മേടം രാശിക്കാര്‍ക്കുണ്ട്.

കര്‍ക്കിടകം
നാലാമത്തെ രാശിചിഹ്നമാണ് കര്‍ക്കിടകം. ഞണ്ടാണ് കര്‍ക്കിടകം രാശിക്കാരുടെ ചിഹ്നം. ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍ ഈ രാശിചിഹ്നത്തില്‍ പെടുന്നവരാണ്. കോപത്തിന്റെ കാര്യത്തില്‍ മറ്റു രാശിക്കാരെക്കാള്‍ അല്‍പം മുമ്പില്‍ തന്നെയാണ് കര്‍ക്കിടകം രാശിക്കാര്‍. കോപവും അഹങ്കാരവും വിദ്വേഷവും ഇവര്‍ക്ക് കൈമുതലാണ്. അതിനാല്‍ തന്നെ കര്‍ക്കിടകം രാശിക്കാരെ മറ്റുള്ളവര്‍ക്ക് അനായാസം ചൂഷണം ചെയ്യാനും കഴിയും.

ചിങ്ങം
സിംഹത്തെ പ്രതീകാത്മകമായി പ്രതിനിധീകരിക്കുന്ന അഞ്ചാമത്തെ രാശിചക്രമായ ചിങ്ങം രാശിക്കാര്‍ ദേഷ്യസ്വഭാവം അല്‍പം കൂടുതലുള്ളവരായി അറിയപ്പെടുന്നു. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 23 വരെയുള്ള കാലയളവില്‍ ജനിച്ചവര്‍ ചിങ്ങം രാശിക്കാരാണ്. ഇവരുടെ അഹങ്കാര മനോഭാവം കാരണം ചിങ്ങം രാശിക്കാര്‍ സഹിഷ്ണുത കുറവായ ആളുകളായി കാണക്കാക്കപ്പെടുന്നു. അവര്‍ ഏതു കാര്യത്തിലും എവിടെയും ആധിപത്യം സ്ഥാപിക്കാന്‍ ഇഷ്ടപ്പെടുന്നു.

തെറ്റ് സമ്മതിക്കാത്തവര്‍
എന്തുചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും മറ്റാരെങ്കിലും അവരോട് പറയുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല. ദേഷ്യപ്പെടുമ്പോള്‍ മറ്റുള്ളവരുടെ മനസ്സിനെ കഷ്ടപ്പെടുത്തുന്ന വാക്കുകള്‍ അവര്‍ പറഞ്ഞേക്കാം. കോപാകുലരാകുമ്പോള്‍ ചിങ്ങം രാശിക്കാര്‍, അവരുടെ ഭാഗത്താണ് ശരി മുഴുവന്‍ ഉള്ളതെന്ന് അവര്‍ വിശ്വസിക്കുന്നു. മാത്രമല്ല തെറ്റ് അവരുടെ ഭാഗത്താണെങ്കില്‍ പോലും ഒരു വാദത്തില്‍ നിന്ന് അവര്‍ പിന്‍മാറാന്‍ തയാറല്ല. തങ്ങള്‍ ശരിയാണെന്ന് തെളിയിക്കാന്‍ ചിങ്ങം രാശിക്കാര്‍ എന്തും ചെയ്‌തേക്കാം, അവര്‍ തെറ്റാണെന്ന് ഒരിക്കലും സമ്മതിക്കില്ല. കൂടാതെ, അവര്‍ പ്രകോപിതനായ വ്യക്തിയോട് വളരെ മോശമായും പരുഷമായും പെരുമാറുന്നു. അതില്‍ ഒരിക്കലും അവര്‍ ഖേദിക്കുകയുമില്ല.

കന്നി
ആറാമത്തെ രാശിചിഹ്നമാണ് കന്നി. വളരെ അന്തര്‍ലീനമായി ഹ്രസ്വ സ്വഭാവമുള്ളവരാണ് കന്നി രാശിക്കാര്‍. ഓഗസ്റ്റ് 24നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍ ഈ രാശിചിഹ്നത്തിനു കീഴില്‍ വരുന്നു. അവരുമായി ഏറ്റവും അടുപ്പമുള്ളവര്‍ക്ക് പോലും അവരുടെ മാനസികാവസ്ഥ മനസിലാക്കാന്‍ പ്രയാസമാണ്. കാരണം, അവര്‍ പെട്ടെന്ന് പ്രകോപിതരാകുന്നവരാണെങ്കിലും ചിലപ്പോഴൊക്കെ ശ്രദ്ധയില്ലാത്തവരും പ്രതികരിക്കാത്തവരുമായി കാണപ്പെടുന്നു.

വൃശ്ചികം
വൃശ്ചികം രാശിക്കാരായ ആളുകള്‍ അല്‍പം പകയുള്ള കൂട്ടത്തിലുള്ളവരാണ്. അതിനാല്‍ തന്നെ, ദേഷ്യം വന്നുകഴിഞ്ഞാല്‍ അവര്‍ വളരെ അപകടകരമാകുന്നു. ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ ജനിച്ചര്‍ ഈ രാശിചിഹ്നത്തില്‍ പെടുന്നവരാണ്. ആരെങ്കിലും അവരെ വിഷമിപ്പിച്ചാല്‍ അവരോട് വിരോധം പുലര്‍ത്തുകയും അത് പിന്നീട് വാശിയായി മാറുകയും ചെയ്യുന്നു. ആരെങ്കിലും അവരെ വിഷമിപ്പിച്ചാല്‍ തന്നെ അവരെ വെറുതെ വിടാനും ഉദ്ദേശമില്ലാത്തവരാണ് വൃശ്ചികം രാശിക്കാര്‍.



Click it and Unblock the Notifications