Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
12 രാശിക്കും 2023ല്‍ ബിസിനസ് ഉയര്‍ച്ച താഴ്ച്ചകള്‍; ശ്രദ്ധിക്കേണ്ട മാസങ്ങള്‍
2023 പുതുവര്‍ഷം എല്ലാവര്ക്കും പ്രധാനമാണ്. ധനം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് മാത്രമല്ല ബിസിനസ്സിലും ജോലിയിലുമെല്ലാം 2023 വര്‍ഷം പ്രധാനമാണ്. ശുക്രന്, ബുധന്‍, ശനി തുടങ്ങിയ പല ഗ്രഹങ്ങളും അവരുടെ രാശിചിഹ്നങ്ങളില്‍ മാറ്റം വരുത്തും. ഇത് എല്ലാ രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ വ്യാപാര രംഗങ്ങളിലും മാറ്റം വ്യക്തമായി കാണും. 2023ല്‍ ബിസിനസ്സില്‍ 12 രാശിക്കാര്‍ക്കും സമയം എങ്ങനെയായിരിക്കുമെന്ന് അറയിന് ലേഖനം വായിക്കൂ.

മേടം
വര്‍ഷത്തിന്റെ ആരംഭം നിങ്ങളുടെ ബിസിനസ്സില്‍ ഏറ്റക്കുറച്ചിലുകള്‍ കൊണ്ടുവരും. ഗ്രഹങ്ങളുടെ ചലനം നിങ്ങളുടെ ബിസിനസിനെ ബാധിക്കും. മാര്‍ച്ച് മുതല്‍ മെയ് വരെ ബിസിനസ്സില്‍ അഭിവൃദ്ധി അനുഭവപ്പെടും. വിദേശ ബിസിനസ്സ് പോലുള്ള എല്ലാ വശങ്ങളില് നിന്നും നിങ്ങള്‍ക്ക് വിജയം ലഭിക്കും. പുതിയ ബന്ധങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കാനാകും.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ വര്‍ഷം ബിസിനസിന്റെ നല്ല സാധ്യതകള്‍ കാണുന്നു. ജനുവരി 17ന് ശേഷം ശനിയുടെ ഗ്രഹചലനം കാരണം, നിങ്ങളുടെ ബിസിനസ്സ് വളരും. വിദേശ കമ്പനികളുമായുള്ള നിങ്ങളുടെ സമ്പര്‍ക്കത്താല്‍ വലിയ ലാഭം നേടാനാകും. വര്‍ഷത്തിന്റെ മധ്യത്തില്‍ നിങ്ങള്‍ക്ക് ബിസിനസിന്റെ കാര്യത്തില്‍ സമൃദ്ധമായിരിക്കും. പക്ഷേ അവസാന മാസങ്ങള്‍ അത്ര നല്ലതല്ലാത്തതിനാല്‍ നിങ്ങള്‍ ജാഗ്രത പാലിക്കുക.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് വര്‍ഷത്തിന്റെ തുടക്കത്തില്‍ ബിസിനസില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. എന്നാല്‍, ശനിയുടെ സ്ഥാനം കാരണം കൂടുതല്‍ വിഷമിക്കേണ്ടതില്ല, ശനിയുടെ സ്ഥാനം മാറിയതിന് ശേഷം നിങ്ങള്‍ക്ക് ബിസിനസ്സില്‍ അഭിവൃദ്ധി അനുഭവപ്പെടും. വ്യാഴത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കും. നിങ്ങളുടെ ബിസിനസ്സില്‍ ആത്യന്തിക വിജയം കാണാനാകും.

ചിങ്ങം
2023 വര്‍ഷത്തിന്റെ ആരംഭ മാസമാത്തില് ചിങ്ങം രാശിക്കാര്‍ക്ക് ശനിയുടെ സ്ഥാനം കാരണം ബിസിനസില്‍ വ്യതിയാനങ്ങള്‍ നിറഞ്ഞതായിരിക്കാം. എന്നാല്‍ വിദേശ കരാറുകളിലൂടെ നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. ശനിയുടെ സ്ഥാനം ഒരിക്കല്‍ കൂടി മാറും, അത് ബിസിനസ്സ് വളര്‍ച്ചയ്ക്ക് കാരണമാകും. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഏപ്രില്‍ മാസത്തിനുശേഷം വിദേശ വ്യാപാരബന്ധങ്ങള്‍ വളരും.

കന്നി
കന്നി രാശിക്കാര്‍ ഈ വര്‍ഷം ബിസിനസ്സിന്റെ കാര്യത്തില്‍ അല്‍പ്പം ആശയക്കുഴപ്പം നിറഞ്ഞതായേക്കാം. വര്‍ഷത്തിന്റെ തുടക്കം സമൃദ്ധമായിരിക്കും. മധ്യത്തില്‍ ചില കുഴപ്പങ്ങള്‍ ഉണ്ടാകും. തുടര്‍ന്ന് വര്‍ഷാവസാനം നിങ്ങളുടെ ബിസിനസ്സില്‍ അഭിവൃദ്ധി കൈവരിക്കും. മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ നിങ്ങള്‍ ജാഗ്രത പാലിക്കണം. ഒക്ടോബറിനുശേഷം വിദേശ വ്യാപാരത്തില്‍ വര്‍ദ്ധനവുണ്ടാകും. നിങ്ങളുടെ കമ്പനിയില്‍ അഭിവൃദ്ധിയും ദൃശ്യമാകും.

തുലാം
തുലാം രാശിക്കാര്‍ക്ക് ആരംഭ മാസങ്ങളില്‍ അല്പം ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. എന്നാല്‍ മെയ് മാസത്തോടെ ബിസിനസ്സ് വളര്‍ച്ചയും അഭിവൃദ്ധിയും നേടാനാകും. അഭിവൃദ്ധി പ്രാപിക്കാനുള്ള പുത്തന്‍ ആശയങ്ങളും വ്യവസ്ഥകളും സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നിങ്ങളെ തേടിയെത്തും. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നിങ്ങളുടെ കമ്പനിയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.

ധനു
ധനു രാശിക്കാര്‍ക്ക് 2023 വര്‍ഷം അവരുടെ ബിസിനസ്സില്‍ വിജയവും അഭിവൃദ്ധിയുംലഭിക്കും. ആശ്വാസം ലഭിക്കുന്ന വര്‍ഷമായിരിക്കും 2023. വര്‍ഷം മുഴുവനും ക്രമാനുഗതമായ വളര്‍ച്ച ദൃശ്യമാകും. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ജാഗ്രതയോടെ ഇരിക്കുക. ഡിസംബര്‍ വിദേശ വ്യാപാരത്തില്‍ വിജയം കൈവരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

മകരം
2023 വര്‍ഷം മുഴുവനും ബിസിനസ്സില്‍ വിജയം കൈവരിക്കുന്നവരാണ് മകരം രാശിക്കാര്‍. എന്നാല്‍ നിങ്ങള്‍ മെയ് മുതല്‍ ജൂലൈ വരെ മാസങ്ങളില്‍ ജാഗ്രത പാലിക്കണം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ നിങ്ങള്‍ക്ക് ഒരു സുവര്‍ണ്ണാവസരം ലഭിക്കും. ഇതുകൂടാതെ, ഈ വര്‍ഷം നിങ്ങള്‍ക്ക് അഭിവൃദ്ധിയും ബിസിനസ്സില്‍ വിജയവും കൈവരും. പുതിയ അവസരങ്ങളും വളര്‍ച്ചയും നേടാനാകും.

കുംഭം
കുംഭം രാശിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനവും സ്ഥിരോത്സാഹവും കാരണം ഈ വര്‍ഷം അഭിവൃദ്ധി കൈവരും. ബിസിനസ്സിലെ പുതിയ ബന്ധങ്ങള്‍ നിങ്ങള്‍ക്ക് ഉയര്‍ച്ചയ്ക്ക് അവസരങ്ങല്‍ നല്‍കും. വിദേശ നേട്ടങ്ങളും ഉണ്ടാകും. ഏപ്രില്‍ മാസം ചില കുഴപ്പങ്ങള്‍ കൊണ്ടുവരും. എന്നാല്‍ ചിലരുടെ സഹായത്തോടെ നിങ്ങള്‍ക്ക് വിജയം ലഭിക്കും.

മീനം
മീനം രാശിക്കാര്‍ക്ക് 2023 വര്‍ഷത്തില്‍ ബിസിനസ്സില്‍ മികച്ച ഫലങ്ങള്‍ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ബിസിനസില്‍ വലിയ വിജയം കാണും. ഉയര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ വളരെ വലുതായിരിക്കും. വിദേശ കമ്പനികളില്‍ നിന്നും ബഹുരാഷ്ട്ര കമ്പനികളില്‍ നിന്നും നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം.

2023ല്‍ ബിസിനസ്സില്‍ ജാഗ്രത പാലിക്കേണ്ട രാശിക്കാര്‍
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ഈ വര്‍ഷം ബിസിനസ്സില്‍ ചാഞ്ചാട്ടം വളരെ കൂടുതലായിരിക്കും. നിങ്ങളുടെ ഇടപാടുകളില്‍ നിന്നും നിങ്ങള്‍ക്ക് സമ്മര്‍ദ്ദം നേരിടേണ്ടി വന്നേക്കാം. ശനിയുടെ സ്ഥാനം നിങ്ങളുടെ ബിസിനസ്സ് വളര്‍ച്ചയെ പ്രധാനമായും നയിക്കും. ഇത് നിങ്ങള്‍ക്ക് വ്യതിയാനങ്ങള്‍ നല്‍കും. ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ നിങ്ങള്‍ക്ക് ബിസിനസ്സില്‍ അഭിവൃദ്ധി കൈവരും. എന്നാല്‍ ജാഗ്രത പാലിക്കുക.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ജനുവരി മാസത്തില്‍ വളര്‍ച്ചയുണ്ടാകും. എന്നാല്‍ പിന്നീട് ബിസിനസില്‍ വ്യതിയാനങ്ങള്‍ കാണും. ഫെബ്രുവരി, ഓഗസ്റ്റ് മാസങ്ങളില്‍ നിയമപരമായ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്നതിനാല്‍ നിങ്ങള്‍ ജാഗ്രത പാലിക്കണം. ഇടപാടുകളില്‍ നാട്ടുകാര്‍ ജാഗ്രത പാലിക്കണം. അവസാന മാസങ്ങളില്‍ ബിസിനസ്സ് വളര്‍ച്ച ദൃശ്യമാകും.



Click it and Unblock the Notifications
