Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മേടം, മിഥുനം ഉള്‍പ്പെടെ ഈ 6 രാശിക്കാര്‍ക്ക് ഒക്ടോബറില്‍ ഭാഗ്യകാലം
ആഘോഷങ്ങള്‍ നിറഞ്ഞ മാസമാണ് ഒക്ടോബര്‍ മാസം. ദീപാവലി, ദുര്‍ഗാഷ്ടമി, വിജയദശമി, ദസറ തുടങ്ങിയ ഉത്സവങ്ങള്‍ ഈ മാസത്തില്‍ വരുന്നുണ്ട്. ചില രാശിക്കാര്‍ക്ക് ഗുണകരമെന്ന് കരുതുന്ന നിരവധി ഐശ്വര്യ യോഗങ്ങള്‍ ഈ മാസത്തിലുണ്ടാകാന് പോകുന്നു. ഈ ഒക്ടോബര്‍ മാസം ചില രാശിക്കാര്‍ക്ക് ചില പ്രത്യേക നേട്ടങ്ങള്‍ കൈവരുന്നുണ്ട്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഒക്ടോബര്‍ മാസത്തില്‍ പ്രത്യേക ഗുണങ്ങള്‍ ലഭിക്കാന്‍ പോകുന്നത് എന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം: കരിയറില്‍ പുതിയ അവസരങ്ങള്‍
ഈ മാസം മേടം രാശിക്കാര്‍ക്ക് വരുമാനത്തിന്റെ കാര്യത്തില്‍ ഒരു പുതിയ അവസരം ലഭിക്കും. നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകും. കരിയറില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. ഏതെങ്കിലും നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങളുടെ തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള കോളേജില്‍ പ്രവേശനം നേടാനാകും. കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും, നിങ്ങളുടെ ജീവിത പങ്കാളിയുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും.

മിഥുനം: തൊഴില്‍രംഗത്ത് വളര്‍ച്ച
മിഥുനം രാശിക്കാര്‍ക്ക് ഈ മാസം ഇണയുടെ കുടുംബത്തില്‍ നിന്നോ പൂര്‍വ്വിക സ്വത്തില്‍ നിന്നോ പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായേക്കാം. വീട് വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് ചില ശുഭ വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കും. നിങ്ങളുടെ ബിസിനസ്സ് പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. മാനേജ്മെന്റ്, ആശയവിനിമയം എന്നിവയുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്ക് അവരുടെ കരിയറില്‍ ഈ സമയം വളര്‍ച്ച കാണാന്‍ സാധിക്കും. പുതിയ തൊഴില്‍ അവസരങ്ങള്‍ കൈവരും.

ചിങ്ങം: ബിസിനസുകാര്‍ക്ക് നേട്ടം
ചിങ്ങം രാശിക്കാര്‍ക്ക് ഈ മാസം ജോലിയില്‍ ഒരു നല്ല ഘട്ടം കാണാന്‍ കഴിയും. നിങ്ങള്‍ക്ക് പോസിറ്റീവ് അനുഭവപ്പെടും. ബിസിനസുകാര്‍ക്ക് നന്നായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. എതിരാളികളെ പരാജയപ്പെടുത്താന്‍ നൂതന തന്ത്രങ്ങള്‍ ആവിഷ്കരിക്കാനാകും. ദീര്‍ഘകാല പദ്ധതികളില്‍ നിക്ഷേപിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ സര്‍ഗ്ഗാത്മകതമായ കഴിവുകള്‍ ഈ സമയം മെച്ചപ്പെടും. വിനോദ പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. സഹോദരങ്ങളുടെ സഹകരണമുണ്ടാകും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും.

വൃശ്ചികം: നിക്ഷേപങ്ങള്‍ക്ക് ശരിയായ സമയം
ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് മേലുദ്യോഗസ്ഥരുടെ അപ്രതീക്ഷിത പിന്തുണ ലഭിക്കും. വ്യവസായികള്‍ക്ക് പുതിയ ബിസിനസുകളില്‍ നിന്ന് നേട്ടം ലഭിക്കും. റിയല്‍ എസ്റ്റേറ്റില്‍ പണം നിക്ഷേപിക്കുന്നതിന് അനുകൂല സമയമാണ്. പഴയ നിക്ഷേപത്തില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടം ലഭിക്കും. കുടുംബാംഗങ്ങളുമായും പ്രിയപ്പെട്ടവരുമായും സമയം ചെലവഴിക്കാനാകും. ഈ സമയം നിങ്ങളുടെ ജീവിത പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും.

കുംഭം: കരിയറില്‍ വിജയം
ഒക്ടോബര്‍ മാസത്തില്‍ കുംഭം രാശിക്കാര്‍ക്ക് ആശയവിനിമയ കഴിവുകള്‍ മെച്ചപ്പെടും. നിങ്ങളുടെ കരിയറില്‍ വിജയം നേടുന്നതിനായി നിങ്ങളുടെ ബന്ധങ്ങള്‍ വിപുലീകരിക്കാന്‍ സാധിക്കും. മാര്‍ക്കറ്റിംഗ്, സെയില്‍സ്, എഴുത്ത്, റിക്രൂട്ട്മെന്റ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിങ്ങളുടെ കരിയറില്‍ അസാധാരണമായ വിജയം നേടാന്‍ കഴിയും. വ്യക്തിപരമായ ജീവിതത്തില്‍, നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സാധിക്കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കൂടുതല്‍ സമയം ചെലവഴിക്കാനാകും.

മീനം: പുതിയ ജോലി ലഭിക്കും
മീനം രാശിക്കാര്‍ക്ക് ഈ മാസം ജീവിതത്തില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. നിങ്ങളുടെ പുരോഗതിക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ബിസിനസ്സുകാര്‍ക്ക് ലാഭവും പേരും പ്രശസ്തിയുമെല്ലാം കൈവരിക്കാന്‍ സാധിക്കും. തൊഴില്‍ രഹിതരായവര്‍ക്ക് പുതിയ ജോലികള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. വിദേശയാത്രയ്ക്ക് യോഗം കൈവരുന്നുണ്ട്. നിങ്ങളുടെ മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടം ലഭിക്കും. ഈ സമയം നിങ്ങള്‍ക്ക് പിതാവിന്റെ പിന്തുണ ലഭിക്കും. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് സന്താനഭാഗ്യത്തിന് സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമാണ്.



Click it and Unblock the Notifications
