Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഒക്ടോബര്‍ മാസം ഭാഗ്യകാലം ഈ 4 രാശിക്കാരുടെ കൂടെ

ഒക്ടോബര്‍ മാസത്തില്‍, പല വലിയ ഗ്രഹങ്ങളുടെയും രാശിചക്രത്തില്‍ ഒരു മാറ്റം സംഭവിക്കാന്‍ പോകുന്നു. ഒക്ടോബര്‍ 2 ന് ശുക്രന്റെയും ബുധന്റെയും രാശി മാറി. ഗ്രഹങ്ങളുടെയും നക്ഷത്രരാശികളുടെയും മാറ്റം മനുഷ്യജീവിതത്തില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്നു. ജ്യോതിഷത്തില്‍ പരാമര്‍ശിച്ചിട്ടുള്ള എല്ലാ 12 രാശികളിലും അതിന്റെ പ്രഭാവം കാണാം. ഒക്ടോബര്‍ മാസം ജ്യോതിഷപരമായി നാല് രാശിക്കാര്‍ക്ക് വളരെ ശുഭകരമാണ്. ഇവരാണ് ഈ മാസം കൂടുതല്‍ നേട്ടങ്ങളുണ്ടാക്കുന്ന രാശിക്കാര്‍. ഇതില്‍ നിങ്ങളുമുണ്ടോ എന്ന് നോക്കൂ.

മേടം
മാസത്തിന്റെ തുടക്കത്തില്‍ മേടം രാശിക്കാര്‍ക്ക് വളരെയധികം ആത്മവിശ്വാസം ഉണ്ടാകും. എന്നാല്‍ അമിതാവേശം ഒഴിവാക്കുക. നിങ്ങളുടെ സ്വഭാവം നിയന്ത്രിക്കുക. കുടുംബങ്ങളുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്തുക. ജോലി അഭിമുഖങ്ങളിലും മറ്റും നിങ്ങള്‍ വിജയിക്കും. നിങ്ങള്‍ക്ക് സുഹൃത്തുക്കളുടെ പിന്തുണയും ലഭിക്കും. ഒക്ടോബര്‍ 17 -ന് ശേഷം നിങ്ങള്‍ക്ക് മറ്റേതെങ്കിലും സ്ഥലത്തേക്ക് പോകാനാകും. ബിസിനസ് സാഹചര്യങ്ങള്‍ തൃപ്തികരമായിരിക്കും.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസം പൂര്‍ണ്ണ ആത്മവിശ്വാസം ഉണ്ടാകും. എന്നാല്‍ ക്ഷമയോടെയിരിക്കുക. ക്ഷമിക്കാന്‍ ശ്രമിക്കുക. ബിസിനസ് സാഹചര്യങ്ങള്‍ മെച്ചപ്പെടും. ലാഭ അവസരങ്ങള്‍ ഉണ്ടാകും. ജോലിയില്‍ മാറ്റത്തിനുള്ള സാധ്യതകളും ഉണ്ടാക്കുന്നു. ഈ കാലയളവില്‍ മറ്റെവിടെയെങ്കിലും പോകേണ്ടി വന്നേക്കാം. കുടുംബത്തിന്റെ പിന്തുണ ലഭിക്കും. ഒക്ടോബര്‍ 23 ന് ശേഷം വാഹനയോഗം കൈവരും. വിദേശയാത്രയ്ക്കായി യോഗങ്ങളും രൂപംകൊള്ളുന്നുണ്ട്.

കന്നി
കന്നി രാശിക്കാര്‍ക്ക് പൂര്‍ണ്ണ ആത്മവിശ്വാസം ഉണ്ടാകും. ചില അജ്ഞാതമായ ഭയം നിങ്ങളെ വിഷമിപ്പിച്ചേക്കാം. മാസത്തിന്റെ തുടക്കത്തില്‍, ഒരു പുണ്യസ്ഥലത്തേക്ക് യാത്ര ചെയ്യുന്നതിനുള്ള പദ്ധതി തയാറാക്കാം. യാത്ര സുഖകരമായിരിക്കും. ഒക്ടോബര്‍ 5 മുതല്‍ ജീവിതപങ്കാളിയുടെ ആരോഗ്യം മെച്ചപ്പെടും. ഒരു പഴയ സുഹൃത്തിനെ കാണാനാകും. ജോലിയില്‍ പുരോഗതിക്കുള്ള അവസരങ്ങള്‍ ഉണ്ടായേക്കാം. പണം ലഭിക്കും.

മകരം
ആത്മവിശ്വാസം സമൃദ്ധമായിരിക്കും. വായനയില്‍ താല്‍പ്പര്യമുണ്ടാകും. ഉന്നത വിദ്യാഭ്യാസത്തിനായി കുടുംബത്തില്‍ നിന്ന് അകന്നുപോകാന്‍ കഴിയും. സ്ഥാനക്കയറ്റത്തിനുള്ള അവസരങ്ങള്‍ ഒക്ടോബര്‍ 17 വരെ കണ്ടെത്താനാകും. ഒക്ടോബര്‍ 24 ന് ശേഷം വാഹനയോഗം കൈവരും.



Click it and Unblock the Notifications
