Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
ഐശ്വര്യത്തിനും സമ്പത്തിനും കുറവില്ല; ഈ 4 രാശിക്ക് ജനുവരിയില് നല്ലകാലം
2022 പുതുവര്ഷം ആരംഭിച്ചു. ജനുവരി മാസത്തില് പല വലിയ ഗ്രഹങ്ങളുടെയും രാശിയില് മാറ്റം സംഭവിക്കാന് പോകുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും മാറ്റം മനുഷ്യജീവിതത്തെ നേരിട്ട് ബാധിക്കുന്നു. ജ്യോതിഷത്തില് പറഞ്ഞിരിക്കുന്ന 12 രാശികളിലും അതിന്റെ ഫലം കാണുന്നു. ജ്യോതിഷപരമായ കണക്കുകൂട്ടലുകള് അനുസരിച്ച്, ഈ മാസം ചില രാശിക്കാര്ക്ക് വളരെ അനുകൂലമായിരിക്കും. 4 രാശിക്കാര്ക്ക് വരുന്ന ദിവസങ്ങളില് സൂര്യഭഗവാന്റെ പ്രത്യേക അനുഗ്രഹം ഉണ്ടാകും. 2022 ജനുവരി മാസം ഏത് രാശിക്കാര്ക്കാണ് വളരെ ശുഭകരമായ കാലമെന്ന് നമുക്ക് നോക്കാം.

ജനുവരിയിലെ ഗ്രഹമാറ്റങ്ങള്
2022 ജനുവരി 14-ന് ഉച്ചയ്ക്ക് 02:43-ന്, സൂര്യദേവന് ധനുരാശിയില് നിന്ന് മകരം രാശിയില് പ്രവേശിക്കുകയും 2022 ഫെബ്രുവരി 13-ന് പുലര്ച്ചെ 03:41 വരെ ഈ രാശിയില് തുടരുകയും ചെയ്യും. ഈ ദിവസം സ്നാനത്തിനും ദാനധര്മ്മങ്ങള്ക്കും പ്രത്യേക പ്രാധാന്യമുണ്ട്. ജനുവരി 14 വെള്ളിയാഴ്ച വൈകുന്നേരം 05:10 ന് ബുധന് മകരം രാശിയില് വക്രഗതിയില് നീങ്ങും. തുടര്ന്ന് 2022 ഫെബ്രുവരി 4 ന് അതിന്റെ വക്രഗതി ചലനം അവസാനിക്കും. ജനുവരി 16 ന് ശനിയാഴ്ച വൈകുന്നേരം 04:50 ന് ധനു രാശിയില് ചൊവ്വ പ്രവേശിക്കും. 2022 ഫെബ്രുവരി 26 വൈകുന്നേരം 04:08 വരെ ചൊവ്വ ഈ രാശിയില് തുടരും. സമ്പത്തും ഐശ്വര്യവും എല്ലാത്തരം ഭൗതിക സുഖങ്ങളും നല്കുന്ന ശുക്രന് 2022 ജനുവരി 29 ശനിയാഴ്ച ഉച്ചയ്ക്ക് 02:14 ന് സംക്രമിക്കും. 41 ദിവസം ശുക്രന് സംക്രമാവസ്ഥയില് തുടരും.

മേടം
ആത്മവിശ്വാസം വര്ദ്ധിക്കും. ജോലിഭാരം വര്ദ്ധിക്കാനിടയുണ്ട്. ബിസിനസ്സ് വിപുലീകരിക്കാന് സാധിക്കും. പിതാവിന്റെ പിന്തുണ ലഭിക്കും. പണവും ലാഭവും ഉണ്ടാകും, അതിനാല് സാമ്പത്തിക വശം ശക്തമാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവര്ക്ക് ഈ സമയം അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങള്ക്ക് ഒരു പുതിയ ജോലി ആരംഭിക്കാന് കഴിയും. പുതിയ ജോലിയില് നിന്ന് പൂര്ണ ലാഭം പ്രതീക്ഷിക്കുന്നു.

കര്ക്കടകം
കുടുംബത്തില് മതപരമായ ചടങ്ങുകള് നടക്കും. പണത്തിന്റെ സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ ആത്മവിശ്വാം വര്ധിക്കും. ജോലിക്കും ബിസിനസ്സിനും സമയം അനുകൂലമാണെന്ന് പറയാം. കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടാകും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകള്ക്ക്, ഈ സമയം ഒരു അനുഗ്രഹമായി കണക്കാക്കാം. എല്ലായിടത്തുനിന്നും ലാഭം പ്രതീക്ഷിക്കുന്നു.

വൃശ്ചികം
ഈ സമയം നിങ്ങള്ക്ക് ആത്മവിശ്വാസം നിറയും. ജോലിയില് പുരോഗതിയുടെ പാത തെളിയും. പ്രവര്ത്തന വ്യാപ്തി വിപുലീകരിക്കും. ധനലാഭം ഉണ്ടാകും, അത് സാമ്പത്തിക പ്രശ്നങ്ങളില് നിന്ന് മുക്തി നല്കിത്തരും. നിങ്ങളുടെ ഇണയുമായി സമയം ചിലവഴിക്കാന് അവസരങ്ങള് കൈവരും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. വൃശ്ചിക രാശിക്കാര്ക്ക്, ഈ മാസം നല്ല അനുഗ്രഹങ്ങളുണ്ടാകും.

മീനം
കുടുംബത്തില് മതപരമായ ചടങ്ങുകള് നടത്താന് സാധിക്കും. ആരോഗ്യ പ്രശ്നങ്ങളില് നിന്ന് മുക്തി നേടാനാകും. ഈ സമയം മനസ്സമാധാനം ഉണ്ടാകും. ഒരു സുഹൃത്തിന്റെ സഹായത്തോടെ, നിങ്ങളുടെ വരുമാനം വര്ദ്ധിപ്പിക്കുന്നതിനുള്ള വഴി തുറന്നുവരും. ജനുവരി മാസത്തില് മീനം രാശിക്കാരുടെ സാമ്പത്തിക വശം ശക്തമായിരിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതവും സന്തോഷകരമായിരിക്കും.



Click it and Unblock the Notifications
