For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Lucky Zodiac Signs in April 2022: ഏപ്രില്‍ മാസം ഭാഗ്യം നല്‍കുന്നത് ഈ 4 രാശിക്കാര്‍ക്ക്

|

ജ്യോതിഷം അനുസരിച്ച്, ഗ്രഹങ്ങളുടെയും രാശികളുടെയും വീക്ഷണകോണില്‍ ഏപ്രില്‍ മാസം വളരെ പ്രത്യേകമായിരിക്കും. വാസ്തവത്തില്‍, ഈ മാസത്തില്‍ പല ഗ്രഹങ്ങളുടെയും രാശിചക്രം മാറാന്‍ പോകുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും മാറ്റത്തിന്റെ ഫലം എല്ലാ ആളുകളിലും ഉണ്ടാകും. ഗ്രഹങ്ങളുടേയും രാശികളുടേയും സ്ഥാനം മൂലം ചില രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം, അതേസമയം ചില രാശിക്കാരുടെ സാമ്പത്തികവും മാനസികവുമായ പ്രശ്നങ്ങള്‍ തരണം ചെയ്യാനാകും. ഇത്തരമൊരു സാഹചര്യത്തില്‍ ഏപ്രിലില്‍ ഏതൊക്കെ ഗ്രഹങ്ങളാണ് രാശി മാറുന്നതെന്നും ഏതൊക്കെ രാശികള്‍ക്ക് അതിവിശിഷ്ടമായ ഗുണങ്ങള്‍ ഉണ്ടാകുമെന്നും വായിച്ചറിയാം.

Most read: ശുക്രന്‍ കുംഭം രാശിയില്‍; മാര്‍ച്ച് 31 മുതല്‍ ഈ രാശിക്കാരുടെ ബുദ്ധിമുട്ടുകളേറുംMost read: ശുക്രന്‍ കുംഭം രാശിയില്‍; മാര്‍ച്ച് 31 മുതല്‍ ഈ രാശിക്കാരുടെ ബുദ്ധിമുട്ടുകളേറും

ഇടവം

ഇടവം

ജ്യോതിഷ പ്രകാരം, ഏപ്രില്‍ മാസം ഇടവം രാശിക്കാര്‍ക്ക് അനുകൂലമാണെന്ന് തെളിയിക്കും. ഏപ്രില്‍ മാസത്തില്‍ രാഹുവിന്റെ രാശി മാറുന്നുവെന്നതാണ് പ്രത്യേകത. ഇപ്പോള്‍ രാഹു ഇടവ രാശിയിലാണ്. രാഹു അകലുന്നതോടെ ജീവിതത്തിലെ തടസ്സങ്ങളില്‍ നിന്ന് മോചനം ലഭിക്കും. അതിനാല്‍ കഠിനാധ്വാനം ഫലം നല്‍കും. ഇതുമാത്രമല്ല, ജോലിയുള്ളവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. ഭാഗ്യവും നിങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കും. ബിസിനസ്സുകാര്‍ക്ക് പുരോഗതി കൈവരിക്കാനാകും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ നേടാനും കഴിയും. ഏപ്രിലില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാം.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും വിജയം ലഭിക്കും. അതേ സമയം, ജോലിയില്‍ വിജയം ലഭിക്കും. ജോലിയില്‍ പുരോഗതി ഉണ്ടാകാനുള്ള സാഹചര്യം ഉണ്ട്. പുതിയ ഉത്തരവാദിത്തം കണ്ടെത്താനാകും. ബിസിനസ്സില്‍ ലാഭമുണ്ടാകാം. പഠനത്തില്‍ നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. സമാധാന അന്തരീക്ഷം നിലനില്‍ക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താല്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

വൃശ്ചികം

വൃശ്ചികം

വൃശ്ചിക രാശിക്കാര്‍ക്ക് ഏപ്രില്‍ മാസം അനുകൂലമായിരിക്കും. ഈ മാസത്തില്‍ ഏത് ആഗ്രഹവും പൂര്‍ത്തീകരിക്കാന്‍ കഴിയും. ഇതുവരെ നിങ്ങളുടെ രാശിയില്‍ ഇരുന്നിരുന്ന കേതു പ്രശ്നങ്ങള്‍ തരുന്ന ജോലി ചെയ്തുകൊണ്ടിരുന്നു, ഈ മാസം നിങ്ങളുടെ രാശിയില്‍ നിന്ന് അത് പിരിയുകയാണ്. അതിനാല്‍, കുടുംബത്തില്‍ സമാധാനം ഉണ്ടാകും. അംഗങ്ങള്‍ക്കിടയില്‍ സ്‌നേഹം വര്‍ദ്ധിക്കും. ഇത് മാത്രമല്ല, പ്രണയകാര്യങ്ങളിലും വിജയം ഉണ്ടാകും. സാമ്പത്തിക വശം ശക്തമാകും. പല മാര്‍ഗങ്ങളിലൂടെയും പണം ലഭിക്കും. ഈ മാസം നിക്ഷേപത്തിന് അനുയോജ്യമാണ്.

ധനു

ധനു

ധനു രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ശനി നല്‍കുന്ന വിഷമങ്ങള്‍ കുറയും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിലനില്‍ക്കും. എല്ലാ പ്രവൃത്തികളിലും പ്രത്യേക നേട്ടങ്ങള്‍ ഉണ്ടാകും. മറ്റ് മാസങ്ങളെ അപേക്ഷിച്ച് മാര്‍ച്ച് മാസം പ്രയോജനകരമായിരിക്കും. യാത്ര ചെയ്യാനാകും. പണം ലഭിക്കും. ജോലി മാറാന്‍ നല്ല സമയമാണ്.

ഏപ്രിലിലെ ഗ്രഹചലനങ്ങള്‍

ഏപ്രിലിലെ ഗ്രഹചലനങ്ങള്‍

ഈ മാസത്തില്‍ 9 ഗ്രഹങ്ങളുടെ ചലനത്തിലും മാറ്റമുണ്ടാകും. ഒന്നാമതായി, ഏപ്രില്‍ 07 ന് ചൊവ്വ മകരം വിട്ട് കുംഭം രാശിയില്‍ സംക്രമിക്കും, തുടര്‍ന്ന് ഏപ്രില്‍ 08 ന് ബുധന്‍ മേടരാശിയില്‍ പ്രവേശിക്കും. ഏപ്രില്‍ 12-ന് രാഹു-കേതു രാശി മാറും. ഏപ്രില്‍ 13 ന് ദേവഗുരു ബൃഹസ്പതി വ്യാഴം സ്വന്തം രാശിയായ മീനത്തിലേക്ക് പ്രവേശിക്കും. ഇതിനുശേഷം ഏപ്രില്‍ 14-ന് സൂര്യന്റെ സംക്രമണം മേടം രാശിയിലുണ്ടാകും. 27-ന് ശുക്രന്‍ മീനരാശിയിലും പ്രവേശിക്കും. ഏപ്രില്‍ 29 ന് ശനി കുംഭ രാശിയില്‍ പ്രവേശിക്കും.

Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍

ദോഷം ഒഴിവാക്കാന്‍ പ്രതിവിധികള്‍

ദോഷം ഒഴിവാക്കാന്‍ പ്രതിവിധികള്‍

ഗ്രഹങ്ങളുടെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ ദിവസവും രാവിലെ സൂര്യന് വെള്ളം സമര്‍പ്പിച്ച് ദിവസം ആരംഭിക്കുക. ചന്ദ്രഗ്രഹത്തിനായി എല്ലാ ദിവസവും രാവിലെ ശിവലിംഗത്തില്‍ പാല്‍ അര്‍പ്പിക്കുക. ചൊവ്വയ്ക്ക്, എല്ലാ ചൊവ്വാഴ്ചയും, ശിവലിംഗത്തിന് ചുവന്ന പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും പയര്‍ ദാനം ചെയ്യുകയും ചെയ്യുക. ബുധന്‍ ഗ്രഹത്തിന് എല്ലാ ബുധനാഴ്ചയും ഗണപതിയെ പ്രത്യേകം ആരാധിക്കുക. എല്ലാ വ്യാഴാഴ്ചയും വ്യാഴ ഗ്രഹത്തിന് വേണ്ടി, ഭഗവാന്‍ ശിവന് ലഡ്ഡു സമര്‍പ്പിക്കുകയും ശിവലിംഗത്തിന് മഞ്ഞ പൂക്കള്‍ സമര്‍പ്പിക്കുകയും ചെയ്യുക. ശുക്രന് വെള്ളിയാഴ്ച ശിവലിംഗത്തില്‍ പാല്‍ അര്‍പ്പിക്കുക. എല്ലാ ശനിയാഴ്ചയും ശനിദേവന് എണ്ണ അര്‍പ്പിക്കുക. രാഹു-കേതുവിന് ഭൈരവദേവനെയും ശനിയെയും പ്രത്യേകം ആരാധിക്കുക. രാഹു-കേതുക്കളെ ആരാധിച്ചാല്‍ ദോഷങ്ങള്‍ മാറും.

English summary

These Are The Luckiest Zodiac Sign In April 2022

In the month of April, there is going to be a change in the zodiac of many big planets. Let us know for which zodiac sign this month will prove to be auspicious.
Story first published: Friday, April 1, 2022, 11:33 [IST]
X
Desktop Bottom Promotion