Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
മികച്ച ധൈര്യശാലികള്‍ ഈ 5 രാശിക്കാര്‍
രാശിചിഹ്നങ്ങള്‍ ഒരു മനുഷ്യന്റെ ജീവിതകാലം പ്രവചിക്കുന്നു. ഗ്രഹനിലയിലെ മാറ്റങ്ങളും ജനനരാശി അടിസ്ഥാനമാക്കിയും ഒരു വ്യക്തിയെക്കുറിച്ച് മനസ്സിലാക്കുന്നതിന് ഇതിനേക്കാള്‍ എളുപ്പമായതൊന്നില്ല. ഒരാളുടെ ജീവിതത്തിലെ നല്ലതും ചിത്തയുമായ കാര്യങ്ങള്‍ മുന്‍കൂട്ടി ഗണിക്കാനും ഒരാളുടെ സവിശേഷതകള്‍ മനസിലാക്കാനും രാശി ഗുണം ചെയ്യുന്നു.
ഒരു വ്യക്തിയുടെ സ്വഭാവവും ഇതിലൂടെ ഗണിച്ച് പറയാവുന്നതാണ്. ഈ ലേഖനത്തില്‍ പന്ത്രണ്ട് രാശിചിഹ്നങ്ങളില്‍ വച്ച് ഏറ്റവും ധൈര്യശാലികളായ രാശിക്കാരെ പരിചയപ്പെടാം. ഇതില്‍ നിങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു നോക്കൂ.

മേടം
ഭയം എന്ന വാക്ക് നിഘണ്ടുവില്‍ ഇല്ലാത്തവരാണ് മേടം രാശിക്കാര്‍ എന്നു വേണമെങ്കില്‍ പറയാം. രാശിചക്രത്തിലെ ആദ്യ ചിഹ്നമാണ് മേടം നയിക്കാനായി ജനിച്ചവരാണ്. ആരും ഭയക്കുന്ന കാര്യങ്ങള്‍ ചെയ്യാനുള്ളൊരു മനോധൈര്യം ജന്‍മനാ സിദ്ധിച്ചവരാണ് മേടം രാശിക്കാര്‍. സാഹസികത അവരുടെ കൂടപ്പിറപ്പാണ്. അവരുടെ മത്സരബുദ്ധി അവരെ ഓരോ കാര്യത്തിലും മുന്നിലെത്തിക്കുന്നു. എന്ത് സംഭവിച്ചാലും ഏറ്റെടുത്ത കാര്യം നടത്തുന്നതിനും അത് മുന്നോട്ടു കൊണ്ടുപോകാനുമുള്ള കഴിവ് മേടം രാശിക്കാര്‍ക്കുണ്ട്. സുരക്ഷിതമായ ഇടത്തുനില്‍ക്കാതെ ഇറങ്ങിച്ചെന്ന് പണിയെടുക്കുന്ന കൂട്ടത്തിലാണ് ഇവര്‍. അവര്‍ എല്ലാം ഒരു അവസരമായി കാണുന്നു. മറ്റുള്ളവര്‍ ഒരു ഭീഷണിയാവാതിരിക്കാന്‍ മുന്‍കൂട്ടി കരുതലെടുക്കുന്ന കൂട്ടത്തിലാണ് മേടം രാശിക്കാര്‍. കൂടുതല്‍ അപകടസാധ്യതയുള്ള കാര്യങ്ങള്‍ അവര്‍ കൂടുതല്‍ ആവേശകരമായി കാണുന്നു.

ചിങ്ങം
ഭയം മറികടക്കുന്നില്ലെങ്കില്‍, നിങ്ങള്‍ ഒരിക്കലും നിങ്ങളുടെ ലക്ഷ്യം ഒരിക്കലും കൈവരിക്കില്ല എന്ന ചൊല്ല് അറിയാവുന്നവരാണ് ചിങ്ങം രാശിക്കാര്‍. എത്ര ഭയാനകമായി തോന്നിയാലും അവര്‍ അവരുടെ ലക്ഷ്യങ്ങള്‍ പിന്തുടരുന്നു. അവരുടെ സ്വപ്നങ്ങളെയും അഭിലാഷത്തെയും പിന്തുടരാന്‍ ചിങ്ങം രാശിക്കാര്‍ എന്തും ചെയ്യും. മനസ്സ് വെക്കുന്നതെന്തും ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവരാണ് ഇവര്‍. ഓരോ പ്രവര്‍ത്തിയും തങ്ങളുടെ കഴിവ് തെളിയിക്കാനുള്ളതാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. മറ്റുള്ളവര്‍ എന്തു പറഞ്ഞാലും 'കഴിയില്ല' എന്നു പറയാനുള്ള മനസ്സ് ചിങ്ങം രാശിക്കാര്‍ കാണിക്കാറില്ല. ഏതു ജോലിയായാലും ചെയ്തു നോക്കിയിട്ടേ അവര്‍ വിടുകയുള്ളൂ. വളരെയധികം ശുഭാപ്തി വിശ്വാസം ഉള്ളവരുമാണ് ഇക്കൂട്ടര്‍.

വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ സ്വഭാവഗുണം തന്നെ 'ഭയമില്ല' എന്നതാണ്. ഏറ്റവും ബുദ്ധിയുള്ള രാശിചിഹ്നങ്ങളില്‍ ഒന്നാണ് ഇവര്‍. മേല്‍പ്പറഞ്ഞ രണ്ട് രാശി അടയാളങ്ങളില്‍ നിന്നും വ്യത്യസ്തമായി, ഓരോ പ്രവര്‍ത്തിയിലും ഉള്‍പ്പെട്ടിരിക്കുന്ന അപകടസാധ്യതകളും അതിന്റെ ഫലങ്ങളും കൃത്യമായി അറിയാനുള്ള സ്വതസിദ്ധമായ കഴിവ് വൃശ്ചികം രാശിക്കാര്‍ക്ക് ഉണ്ട്. നേട്ടങ്ങള്‍ക്കായി റിസ്‌ക് എടുക്കാന്‍ ഇവര്‍ തയാറാകുന്നു. ഒരു ചട്ടക്കൂടില്‍ നിന്ന് സ്വയം പുറത്തുകടക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് വൃശ്ചികം രാശിക്കാര്‍. ജീവിതത്തില്‍ സമയം വെറുതേ പാഴാക്കി കളയാന്‍ വൃശ്ചികം രാശിക്കാര്‍ക്ക് മടിയാണ്. സ്വന്തമായി എന്തു ചെയ്യാന്‍ സാധിക്കും എന്ന ആത്മബോധം ഇവര്‍ക്കുണ്ട്. അവരുടെ ഭയത്തിന്റെ കാരണം എന്താണെന്ന് മനസിലാക്കി അത് നീക്കാനുള്ള കഴിവും വൃശ്ചികം രാശിക്കുണ്ട്. വളരെ വിശ്വസ്തരായ ആളുകള്‍ കൂടിയാണ് വൃശ്ചികം രാശിക്കാര്‍.

ധനു
ധനു രാശിക്കാരുടെ പ്രധാന ശക്തി അവരുടെ പോസിറ്റീവ് ചിന്താഗതിയാണ്. അവര്‍ എപ്പോഴും സന്തുഷ്ടരായിരിക്കാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ഭയം ഉണ്ടാകുമ്പോഴെല്ലാം അവരത് അവഗണിക്കുന്നു. കാരണം, ഭയം സന്തോഷത്തെ നശിപ്പിക്കുന്നുവെന്ന് അവര്‍ക്കറിയാം. ഒരു ജോലിയില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ അവരതില്‍ പതറാതെ പോസിറ്റീവായി ചിന്തിച്ച് ആ തെറ്റ് പരിഹരിക്കുന്നു. അനുഭവമാണ് പ്രധാനമെന്ന് അവര്‍ക്കറിയാം. തങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കു വേണ്ടി അറിഞ്ഞുകൊണ്ട് അപകടസാധ്യതകളുള്ള പ്രവര്‍ത്തികള്‍ വരെ ഏറ്റെടുക്കാന്‍ മനസ്സു കാണിക്കുന്നവരാണ് ധനു രാശിക്കാര്‍. റിസ്‌ക് എടുക്കാതെ ജീവിതത്തില്‍ ഒന്നും നേടാനാവില്ലെന്ന് ധനു രാശിക്കാര്‍ക്ക് നന്നായി അറിയാം. അവരുടെ ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ ഭയമില്ലാതെ ഏതു റിസ്‌കും എടുക്കുന്നവരാണ് ഇക്കൂട്ടര്‍.

കുംഭം
വൃശ്ചികം രാശിക്കാരെ പോലെതന്നെ, ഒരു തെറ്റ് തട്ടിക്കേള്‍ക്കാന്‍ കുംഭം രാശിക്കാരും മുന്നിലുണ്ടാകും. വെല്ലുവിളി എത്ര മോശമായാലും അവര്‍ എഴുന്നേറ്റു നിന്ന് അതിനെതിരെ പോരാടും. അപകടങ്ങളോട് വളരെ ശാന്തമായി പ്രതികരിക്കുന്നവരാണ് കുംഭം രാശിക്കാര്‍. ഭൂതകാലത്തെക്കുറിച്ച് ചിന്തിച്ച് വിഷമിക്കാതെ മുന്നോട്ടുള്ള പാതയിലെ തടസ്സങ്ങള്‍ മറികടക്കാന്‍ ഭാവിയിലേക്ക് ചിന്തിക്കുന്നവരാണ് ഇക്കൂട്ടര്‍. വളരെ സ്വതന്ത്രരായി ജീവിക്കാന്‍ താല്‍പര്യപ്പെടുന്നവരാണ് ഇവര്‍. ഒരു ജനക്കൂട്ടത്തില്‍ നിന്ന് വേറിട്ടു നില്‍ക്കാന്‍ അവര്‍ ഭയപ്പെടുന്നില്ല. ധര്‍മ്മത്തെ പിന്തുടരുന്നതാണ് ഏറ്റവും വലിയ കാര്യമെന്ന് കരുതുന്നവരാണ് ഇവര്‍. അവര്‍ക്ക് അറിയാം, അതാണ് ജീവിതത്തിന്റെ ഉയര്‍ന്ന സത്യമെന്ന്. കുംഭം രാശിക്കാര്‍ അവരുടെ സ്വപ്നങ്ങളെ പിന്തുടരുന്നു. അവര്‍ എല്ലായ്‌പ്പോഴും അവരുടെ ഭയം ഇല്ലാതാക്കാന്‍ ശ്രമിക്കും, കാരണം ഭയം തങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് അവരെ തടയുന്നുവെന്ന് അവര്‍ക്കറിയാം.



Click it and Unblock the Notifications