Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
ജനനം രാജയോഗത്തില്‍: പക്ഷേ ജീവിതകാലം മുഴുവന്‍ ഫലം നിര്‍ഭാഗ്യം
ഗ്രഹങ്ങളും നക്ഷത്രങ്ങളും രാശിയും അതിലെ മാറ്റങ്ങളും എല്ലാം അടങ്ങുന്നതാണ് ജ്യോതിഷം. ജ്യോതിഷ പ്രകാരം പല കാര്യങ്ങളും നമ്മുടെ ജീവിതത്തില്‍ നടക്കുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ നമ്മുടെ ജീവിതത്തില്‍ യോഗങ്ങളുണ്ടെങ്കിലും അതൊന്നും അനുഭവിക്കാന്‍ സാധിക്കാതെ വരുന്നു. നമ്മുടെ ജാതകത്തില്‍ പല യോഗങ്ങളും ഉണ്ടായിരിക്കും. രാജയോഗമുള്പ്പടെയുള്ളവ ജാതകത്തില്‍ ഉണ്ടാവുന്നു. എന്നാല്‍ ജാതകത്തിലെ മറ്റ് ഗ്രഹസ്ഥാനങ്ങളും മാറി വരുന്നതിനാല്‍ ചിലര്‍ക്ക് രാജയോഗം അനുഭവിക്കാന്‍ സാധിക്കാതെ വരുന്നു. ജനനം രാജയോഗത്തില്‍ ആണെങ്കില്‍ പോലും ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള പുരോഗതിയും ജീവിതത്തില്‍ ഉണ്ടാവുന്നില്ല,

ഇത്തരത്തില്‍ ചില നക്ഷത്രക്കാര്‍ നമുക്ക് ചുറ്റും ഉണ്ട്. ഇവര്‍ അവരുടെ ജീവിത കാലം മുഴുവന്‍ ഒരുപോലെ തന്നെ ജീവിക്കാന്‍ വിധിക്കപ്പെട്ടവരായിരിക്കും. 27 നക്ഷത്രക്കാരില്‍ എട്ട് നക്ഷത്രക്കാര്‍ക്ക് ഇത്തരത്തില്‍ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. നിങ്ങള്‍ ഒരേ നക്ഷത്രക്കാരാണെങ്കില്‍ പോലും അവരില്‍ ഗ്രഹനില ശരിയല്ലെങ്കില്‍ അത് രാജയോഗത്തെ ദരിദ്രയോഗത്തിലേക്ക് എത്തിക്കുന്നു. ഏതൊക്കെ നക്ഷത്രക്കാരാണ് രാജയോഗമുണ്ടായിട്ടും യോഗഫലം അനുഭവിക്കാതെ ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ എന്ന് നോക്കാം.

ഭരണി
ഭരണി നക്ഷത്രക്കാര്‍ ജനിക്കുന്നത് തന്നെ രാജയോഗത്തിലാണ്. ഇവരുടെ ജീവിതത്തില്‍ വന്നു ചേരുന്ന യോഗമാണ് രാജയോഗം. എന്നാല്‍ ഇവരുടെ ജീവിതം ആഢംബര പൂര്‍ണമാണെങ്കിലും പലപ്പോഴും ഇവരുടെ ജീവിതത്തില്‍ പ്രശ്നങ്ങളൊഴിഞ്ഞ സമയമില്ല എന്ന് തന്നെ നമുക്ക് പറയാം. മനസമാധാനം ഇവര്‍ക്കുണ്ടാവുകയില്ല. ഒന്നിന് പുറകേ ഒന്നായി പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. ശത്രുതാ മനോഭാവമുള്ളവര്‍ ഇവര്‍ക്ക് കൂടുതലായിരിക്കും. ഇവര്‍ കഠിനാധ്വാനം ചെയ്യുന്നവരാണെങ്കിലും അതിന് അനുസരിച്ചുള്ള ഫലം ഇവര്‍ക്ക് ലഭിക്കണം എന്നില്ല. സാമ്പത്തിക വിഷമതകള്‍ പലപ്പോഴും ഇവര്‍ അനുഭവിക്കേണ്ടി വരുന്നു. ശ്രദ്ധയോടെ ജീവിച്ചാലും പലപ്പോഴും മനസമാധാനത്തോടെ ഇവര്‍ക്ക് മുന്നോട്ട് പോവാന്‍ സാധിക്കണം എന്നില്ല.

രോഹിണി
രോഹിണി നക്ഷത്രക്കാരും അല്പം ശ്രദ്ധയോടെ മുന്നോട്ട് പോവണം. സാമ്പത്തികമായി ഇവര്‍ മുന്നിലെത്തുമെങ്കിലും അംഗീകാരവും സ്നേഹവും എല്ലാം ഇവര്‍ക്കൊപ്പം ഉണ്ടായിരിക്കും. എന്നാല്‍ സമാധാനം എന്നത് ഇവര്‍ക്ക് ജീവിതത്തില്‍ ഉണ്ടായിരിക്കണം എന്നില്ല. കഷ്ടനഷ്ടങ്ങള്‍ ഇവരെ പല തവണ തേടി വരുന്നു. സമാധാനത്തോടെ ഇരിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ പോലും അതിന് സാധിക്കാതെ വരുന്നു. ജീവിതം അതിന്റെ മോശം ഫലത്തെ രോഹിണി നക്ഷത്രക്കാര്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കുന്നു. പണവും സൗകര്യങ്ങളും അത്യാഢംബര സൗകര്യങ്ങളും ഉണ്ടെങ്കിലും ഇവരുടെ ജീവിതത്തില്‍ നിന്ന് സമാധാനം അകന്ന് പോവുന്നു.

തിരുവാതിര
തിരുവാതിര നക്ഷത്രം ഭഗവാന് ശിവന്റെ നക്ഷത്രമാണ്. ഇവരുടെ യോഗഫലം പലപ്പോഴും രാജയോഗതുല്യമായി ജീവിക്കുന്നതിനുള്ളതാണ്. എന്നാല്‍ ആഢംബരം ഉണ്ടെങ്കിലും അത് പ്രാവര്‍ത്തികമാക്കുന്നതിന് സാധിക്കാതെ വരുന്നു. കാരണം എത്രയൊക്കെ ആഢംബരത്തോടെയാണ് ജീവിതമെങ്കിലും മനസമാധാനം ഇവര്‍ക്ക് കുറവായിരിക്കും. ഒന്നിന് പുറകേ ഒന്നായി ഇവരെ തേടി പ്രശ്നങ്ങള്‍ വന്നു കൊണ്ടിരിക്കും. ജീവിതത്തില്‍ സമാധാനം എന്താണെന്നത് ഇവര്‍ പലപ്പോഴും അറിയുന്നില്ല. എന്നാല്‍ ഇത് പൊതുഫലം മാത്രമല്ല, ഗ്രഹനില മാറുന്നതിന് അനുസരിച്ച് ജീവിതത്തിലും മാറ്റങ്ങള്‍ ഉണ്ടാവുന്നു. പ്രൗഡിയോടെ ഇവര്‍ക്ക് ജീവിക്കാന്‍ സാധിക്കുന്നു. എങ്കിലും കഷ്ടതകള്‍ കൂടെയുണ്ടാവും.

ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്കും രാജയോഗം അവരുടെ ജാതകത്തില്‍ ഉണ്ടാവുന്നു. പല നേട്ടങ്ങളും ഇവര്‍ക്ക് ജീവിതത്തില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ ഇവര്‍ വളരെയധികം പ്രശ്നങ്ങളിലൂടെ കടന്നു പോവേണ്ടി വരുന്നു. പലപ്പോഴും മൃദുസ്വഭാവം ഇവരുടെ ജീവിതത്തെ പ്രതിസന്ധിയില്‍ എത്തിക്കുന്നു. പുറമേ ധൈര്യശാലികള്‍ ആണെങ്കിലും ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന അവസരങ്ങളില്‍ ഇവര്‍ വളരെയധികം പാവങ്ങളും ധൈര്യമില്ലാത്തവരും ആയി മാറുന്നു. പണം പല സന്ദര്‍ഭങ്ങളിലും ഇവരെ തേടി എത്തുന്നു. എന്നാല്‍ മനസമാധാനം ഇല്ലാത്ത അവസ്ഥയില്‍ ജീവിതം തന്നെ ഇവര്‍ വെറുക്കുന്നു. പല കോണില്‍ നിന്നും അംഗീകാരം വരുമെങ്കിലും ഇവര്‍ക്ക് സമാധാനക്കേട് ജീവിതത്തില്‍ കൂടപ്പിറപ്പാവുന്നു.

വിശാഖം
വിശാഖം നക്ഷത്രക്കാരുടെ പൊതുഫലം അനുസരിച്ച് മനസമാധാനത്തോടെ മുന്നോട്ട് പോവുന്നതിനുള്ള ഭാഗ്യം ഇവര്‍ക്ക് കുറവാണ്. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്ത് തന്നെയായാലും അത് ഇവര്‍ക്ക് നേടിയെടുക്കാന്‍ സാധിക്കുന്നു. ഏത് കാര്യത്തിലും ഇവര്‍ക്ക് ആത്മവിശ്വാസം കൂടുതലായിരിക്കും. രാജയോഗത്തിലൂടെ ഇവര്‍ക്ക് ജീവിക്കാന്‍ നിരവധി അവസരങ്ങള്‍ ഉണ്ടാവുമെങ്കിലും പലപ്പോഴും അത് വേണ്ട വിധത്തില്‍ ഇവര്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം. പണം ചിലവാക്കുമ്പോഴും മറ്റും വളരെയധികം ശ്രദ്ധ വേണം. അല്ലാത്ത പക്ഷം ജീവിതത്തില്‍ കൂടുതല്‍ ദുരിതങ്ങളിലേക്ക് പോവുന്നതിനുള്ള സാധ്യതയുണ്ട്.

തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാരുടെ പൊതുഫലം അനുസരിച്ച് ജീവിതത്തില്‍ വളരെ വലിയ ദോഷഫലങ്ങളാണ് കാത്തിരിക്കുന്നത്. ഇവര്‍ക്ക് രാജയോഗം ഉണ്ടെങ്കിലും അതിനേക്കാളുപരി മനസ്സിന്റെ സമാധാനം നഷ്ടപ്പെടുന്ന അവസ്ഥയിലൂടെ ഇവര്‍ കടന്നു പോവേണ്ടി വരുന്നു. ഇന്ദ്രനാണ് ഇവരുടെ ദേവന്, അതുകൊണ്ട് തന്നെ ദേവേന്ദ്രനെപ്പോലെ ജീവിക്കുന്നതിന് ഇവര്‍ക്ക് സാധിക്കും. എന്നാല്‍ പലപ്പോഴും പല വിധത്തിലുള്ള നഷ്ടങ്ങള്‍ ഇവരുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അസ്വസ്ഥതകളോടെയാണ് ഇവര്‍ പല കാര്യങ്ങളും തുടങ്ങുന്നത് തന്നെ. ആഢംബരത്തോടെ ജീവിക്കാന്‍ ഇവര്‍ക്ക് ഭാഗ്യമുണ്ടെങ്കിലും ചിലവുകളുടെ കാര്യത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും.

മൂലം
മൂലം നക്ഷത്രക്കാര്‍ക്ക് പലവിധ നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും പലപ്പോഴും മനസമാധാനക്കുറവ് അവരുടെ ജീവിതത്തെ വളരെയധികം ബാധിക്കുന്നു. ചെയ്യുന്ന പല കാര്യങ്ങളും വിജയിക്കുമെങ്കിലും അശ്രദ്ധ നിങ്ങളെ പ്രശ്നത്തിലാക്കുന്നു. മനസമാധാനം നഷ്ടമാകുമെങ്കിലും ഈശ്വരാനുഗ്രഹത്തില്‍ ഇവയെ തരണം ചെയ്യുന്നതിന് സാധിക്കുന്നു. നിര്‍ബന്ധമായും ഈശ്വരാരാധന ഇവര്‍ ഒഴിവാക്കരുത്. ആഢംബരത്തോടെ ജീവിക്കുന്നതില്‍ ഇവര്‍ ആനന്ദം കണ്ടെത്തുന്നത് കൊണ്ട് തന്നെ പലപ്പോഴും ജീവിതത്തില്‍ ദാരിദ്ര്യത്തിലേക്ക് പോവുന്നതിനുള്ള സാധ്യതയുണ്ട്. സമ്മര്‍ദ്ദവും പ്രശ്നങ്ങളും ഇവരെ പ്രശ്നത്തിലാക്കുന്നു.

രേവതി
രേവതി നക്ഷത്രക്കാരാണ് ജീവിതത്തില്‍ ദൗര്‍ഭാഗ്യത്തോടെ ജീവിക്കുന്ന മറ്റൊരു നക്ഷത്രം. രാജതുല്യമായി ഇവര്‍ക്ക് ജീവിക്കാന്‍ സാധിക്കുന്നു. എന്നാല്‍ മന:സമാധാനത്തോടെ ജീവിക്കാന്‍ മരണം വരെ ഇവര്‍ക്ക് സാധിക്കുന്നില്ല. ഓരോ ദിവസം ചെല്ലുന്തോറും സമാധാനക്കേടുകള്‍ ഉണ്ടാവുന്നു. എന്നാല്‍ ഗ്രഹനിലപ്രകാരം ഇവരുടെ ജീവിതത്തില്‍ നല്ല സമയവും ഉണ്ടായേക്കാം. പൊതുഫലം പ്രകാരം ജീവിതത്തില്‍ സമാധാനക്കേട് ഇവരുടെ കൂടപ്പിറപ്പായിരിക്കും. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധയോടെ വേണം എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനും തീരുമാനങ്ങള്‍ എടുക്കുന്നതിനും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications